Saturday, May 5, 2012

അവസാനത്തെ ഫോണ്‍കോളില്‍ ദുരൂഹത; വിളിച്ചത് അടുപ്പമുള്ള വ്യക്തി


 ടി.പി. ചന്ദ്രശേഖരനെ വടകര ഭാഗത്തേക്കു വിളിച്ചു വരുത്തിയ ഫോണ്‍ കോള്‍ കൊലപ്പെടുത്താനുളള പദ്ധതിയുടെ ഭാഗമാണോ എന്നു പൊലീസ് അന്വേഷിക്കുന്നു. വിളിച്ചയാളെക്കുറിച്ചു വ്യക്തമായ വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ടി.പി. ചന്ദ്രശേഖരനുമായി അടുപ്പമുണ്ടായിരുന്ന ആള്‍ ആയതിനാലും ഇപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളില്‍ വ്യാപൃതനായതിനാലും തല്‍ക്കാലം ചോദ്യം ചെയേ്‌യണ്ടെന്ന നിലപാടിലാണു പൊലീസ്. സംഭവ ദിവസം വൈകിട്ട് അഞ്ചര വരെ ഒഞ്ചിയത്തെ വീട്ടില്‍ ടി.പി. ഉണ്ടായിരുന്നു. കുടുംബ വീടിനോടു ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ വീടിന്‍റെ പണികളുമായി ബന്ധപ്പെട്ട പ്രവൃത്തികളിലായിരുന്നു അദ്ദേഹം. വൈകിട്ട് വീട്ടില്‍നിന്നിറങ്ങി ബൈക്കോടിച്ച് നാലു കിലോമീറ്റര്‍ അകലെയുള്ള കണ്ണൂക്കരയില്‍ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിനെത്തി. തുടര്‍ന്ന് ഒാര്‍ക്കാട്ടേരിയിലെ ഒരു വിവാഹവീട്ടില്‍ പോയി. അപ്പോള്‍ വന്ന ഫോണ്‍ കോളിനെത്തുടര്‍ന്നായിരുന്നു രാത്രി പത്തിനു കല്യാണവീട്ടില്‍ നിന്നിറങ്ങിയത്. ‘ഒരു അത്യാവശ്യമുണ്ട്. വടകരയില്‍ പോയി മടങ്ങിവരാം എന്ന് വിവാഹ വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ടിപിയുടെ യാത്ര. ഒാര്‍ക്കാട്ടേരിയില്‍നിന്നു ബൈക്കില്‍ വടകരയിലേക്കു പോകവെ മൂന്നു കിലോമീറ്റര്‍ അകലെ വളളിക്കാടിലാണ് ആക്രമണമുണ്ടായത്. പതിവായി യാത്ര ചെയ്‌യാത്ത പാതയില്‍ എങ്ങനെ ഇത്ര ആസൂത്രിതമായി അക്രമികള്‍ കൊല നടത്തിയെന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഒാര്‍ക്കാട്ടേരിയില്‍നിന്ന് ഒഞ്ചിയത്തെ വീട്ടിലേക്കു മടങ്ങുന്പോള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട സംഘം, ടി.പി. മറ്റൊരു പാതയായ വടകരയിലേക്കു നീങ്ങുന്നതു കണ്ട് പിന്തുടര്‍ന്ന് വകവരുത്തിയതാകാം. അലെ്ലങ്കില്‍, ടി.പിക്കു ലഭിച്ച ഫോണ്‍ കോളിന് ആക്രമണ പദ്ധതിയുമായി ബന്ധമുണ്ടോ എന്ന് പൊലീസിന് ഉറപ്പാക്കേണ്ടി വരും.


No comments:

Post a Comment