Thursday, August 31, 2023

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!

എല്ലാ കൃഷികൾക്കുമെന്ന പോലെ
നെല്ലിന്നും നൂറുവിളവതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.

ആലയമൊക്കെയുമൊന്നു പോലെ
ഭൂലോകമൊക്കെയുമൊന്നു പോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.

നാരിമാർ, ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിവുമില്ല-
ന്നെള്ളോളമില്ല പൊളിവചനം!

വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ

Monday, August 28, 2023

2 സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍, ഭാരം കുറയുക മാത്രമല്ല ശരീരം ഫിറ്റാകും, ഗുണങ്ങള്‍ ഇങ്ങനെ

ഭാരം കുറയ്ക്കാനും ഒന്ന് വണ്ണം കുറയാനും എന്ത് ചെയ്യും? ഇത്തരമൊരു കാര്യം ചിന്തിക്കാത്തവരുണ്ടാവില്ല. കാരണം നമ്മളില്‍ പലരും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരാണ്. അതൊരിക്കലും മനപ്പൂര്‍വം ചെയ്യുന്നതല്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയായത് കൊണ്ടാണ്. ജോലി തിരക്കുകള്‍ അടക്കം ഇതില്‍ വരും. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഇപ്പോള്‍ മികച്ച ഫിറ്റ്‌നെസ് സ്വന്തമാക്കാനാവും.
ചില കാര്യങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ചിലത് ഒഴിവാക്കുകയാണ്. ആദ്യം എന്തൊക്കെ കഴിക്കണം എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. നമ്മളൊന്ന് മനസ്സ് വെച്ചാല്‍ ശരീരവണ്ണം കുറയ്ക്കാന്‍ പറ്റുമെന്ന് ഇതിലൂടെ തെളിയിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഇത് ബാലന്‍സ് ചെയ്ത് നിര്‍ത്തും. ദിവസേന രണ്ട് ടേബിള്‍ സ്പൂണ്‍ വിനഗര്‍ കഴിക്കുക. അതിലൂടെ കലോറികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. തുടര്‍ച്ചയായി 12 ആഴ്ച്ച ഇവ കഴിച്ചാല്‍ നിങ്ങളുടെ ഭാരം കുറയും.

ശരീരത്തിലെ കൊഴുപ്പിന്റെ അളവും കുറയും. അതായത് ശരീര വണ്ണം കുറഞ്ഞ് കൂടുതല്‍ സുന്ദരമാകാന്‍ ഇവ നമ്മെ സഹായിക്കും. കുടവയര്‍ കുറയ്ക്കാനും ആപ്പിള്‍ സെഡാറിന് കഴിവുണ്ട്. ഭാരം കുറയുന്നതോടെ തന്നെ ശരീരത്തിന് കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടും.

ഭക്ഷണം കുറയ്ക്കും

ഫ്രൈഡ് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ആദ്യ കുറയ്ക്കുക. ഇത് ഭാരം വര്‍ധിപ്പിക്കുക മാത്രമല്ല, കുടവയറിനും കാരണമാകും. മിഠായികള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, കൊഴുപ്പേറിയ മത്സ്യങ്ങള്‍ എന്നിവയും കഴിക്കുന്നത് കുറയ്ക്കുക. അതല്ലെങ്കില്‍ ഇവ ചെറിയ അളവില്‍ മാത്രം കഴിക്കുക. അത് നമ്മുടെ ശരീരത്തിന്റെ വണ്ണത്തെ അമിതമാവാതെ സഹായിക്കും.

ഒരുപാട് കഴിക്കരുത്

ഭക്ഷണം ഒരുപാട് കഴിക്കുന്ന ശീലമുള്ളവരാണോ? എങ്കില്‍ ശ്രദ്ധിക്കണം. പകരം ഇഷ്ടമുള്ളതെന്തും കുറച്ച് കഴിക്കുക. വളരെ പതിയെ സമയമെടുത്ത് മാത്രം കഴിക്കുക. നല്ലവണ്ണം ചവച്ചരയ്ക്കാനും ശ്രദ്ധിക്കുക. കൊഴുപ്പ് കുറഞ്ഞ പാലും, പാല്‍ ഉല്‍പ്പന്നങ്ങളും കഴിക്കുക. വീട്ടില്‍ ഐസ്‌ക്രീം പോലുള്ള ഡെസേര്‍ട്ട് ഉണ്ടാക്കുമ്പോള്‍ പാലുല്‍പ്പന്നങ്ങളില്‍ കൊഴുപ്പ് കുറവാണെന്ന് ഉറപ്പ് വരുത്തുക

2 സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍, ഭാരം കുറയുക മാത്രമല്ല ശരീരം ഫിറ്റാകും, ഗുണങ്ങള്‍ ഇങ്ങനെ

ഭാരം കുറയ്ക്കാനും ഒന്ന് വണ്ണം കുറയാനും എന്ത് ചെയ്യും? ഇത്തരമൊരു കാര്യം ചിന്തിക്കാത്തവരുണ്ടാവില്ല. കാരണം നമ്മളില്‍ പലരും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരാണ്. അതൊരിക്കലും മനപ്പൂര്‍വം ചെയ്യുന്നതല്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയായത് കൊണ്ടാണ്. ജോലി തിരക്കുകള്‍ അടക്കം ഇതില്‍ വരും. എന്നാല്‍ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഇപ്പോള്‍ മികച്ച ഫിറ്റ്‌നെസ് സ്വന്തമാക്കാനാവും.

ADVERTISEMENT

ചില കാര്യങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ചിലത് ഒഴിവാക്കുകയാണ്. ആദ്യം എന്തൊക്കെ കഴിക്കണം എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. നമ്മളൊന്ന് മനസ്സ് വെച്ചാല്‍ ശരീരവണ്ണം കുറയ്ക്കാന്‍ പറ്റുമെന്ന് ഇതിലൂടെ തെളിയിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ADVERTISEMENT

apple-cedar-vinegar

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഇത് ബാലന്‍സ് ചെയ്ത് നിര്‍ത്തും. ദിവസേന രണ്ട് ടേബിള്‍ സ്പൂണ്‍ വിനഗര്‍ കഴിക്കുക. അതിലൂടെ കലോറികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. തുടര്‍ച്ചയായി 12 ആഴ്ച്ച ഇവ കഴിച്ചാല്‍ നിങ്ങളുടെ ഭാരം കുറയും.

ശരീരത്തിലെ കൊഴുപ്പിന്റെ അളവും കുറയും. അതായത് ശരീര വണ്ണം കുറഞ്ഞ് കൂടുതല്‍ സുന്ദരമാകാന്‍ ഇവ നമ്മെ സഹായിക്കും. കുടവയര്‍ കുറയ്ക്കാനും ആപ്പിള്‍ സെഡാറിന് കഴിവുണ്ട്. ഭാരം കുറയുന്നതോടെ തന്നെ ശരീരത്തിന് കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടും.

ADVERTISEMENT

ഭക്ഷണം കുറയ്ക്കും

ഫ്രൈഡ് ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ആദ്യ കുറയ്ക്കുക. ഇത് ഭാരം വര്‍ധിപ്പിക്കുക മാത്രമല്ല, കുടവയറിനും കാരണമാകും. മിഠായികള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, കൊഴുപ്പേറിയ മത്സ്യങ്ങള്‍ എന്നിവയും കഴിക്കുന്നത് കുറയ്ക്കുക. അതല്ലെങ്കില്‍ ഇവ ചെറിയ അളവില്‍ മാത്രം കഴിക്കുക. അത് നമ്മുടെ ശരീരത്തിന്റെ വണ്ണത്തെ അമിതമാവാതെ സഹായിക്കും.

ഒരുപാട് കഴിക്കരുത്

ഭക്ഷണം ഒരുപാട് കഴിക്കുന്ന ശീലമുള്ളവരാണോ? എങ്കില്‍ ശ്രദ്ധിക്കണം. പകരം ഇഷ്ടമുള്ളതെന്തും കുറച്ച് കഴിക്കുക. വളരെ പതിയെ സമയമെടുത്ത് മാത്രം കഴിക്കുക. നല്ലവണ്ണം ചവച്ചരയ്ക്കാനും ശ്രദ്ധിക്കുക. കൊഴുപ്പ് കുറഞ്ഞ പാലും, പാല്‍ ഉല്‍പ്പന്നങ്ങളും കഴിക്കുക. വീട്ടില്‍ ഐസ്‌ക്രീം പോലുള്ള ഡെസേര്‍ട്ട് ഉണ്ടാക്കുമ്പോള്‍ പാലുല്‍പ്പന്നങ്ങളില്‍ കൊഴുപ്പ് കുറവാണെന്ന് ഉറപ്പ് വരുത്തുക.

ADVERTISEMENT

അതുപോലെ പ്രകൃതിദത്തമായ മധുരം ഉപയോഗിക്കുക. തേന്‍, ശര്‍ക്കര, ഈത്തപ്പഴം എന്നിവ സംസ്‌കരിച്ചെടുത്ത പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുക. വീട്ടില്‍ ലഘുഭക്ഷണങ്ങള്‍ ഗോതമ്പ് പൊടി കൊണ്ട് മാത്രം ഉണ്ടാക്കുക.

വെള്ളം ധാരാളം കുടിക്കണം

വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. നമ്മള്‍ ലഘുഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുക. ആ സമയം വിശപ്പ് കുറഞ്ഞ് കിട്ടും. അപ്പോള്‍ കുറച്ച് കഴിക്കാനേ തോന്നൂ. മധുരം കഴിച്ച ശേഷം കുറച്ച് ചൂട് വെള്ളം കഴിക്കുന്നതും നല്ലതാണ്.

അതിലൂടെ ദഹനം വേഗത്തില്‍ നടക്കും. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ നമ്മള്‍ ഒഴിവാക്കുക. അതില്‍ ദഹിക്കാന്‍ പാടുള്ള കലോറികള്‍ അടങ്ങിയിട്ടുണ്ട്. അത് പിന്നീട് നമുക്ക്തന്നെ ബുദ്ധിമുട്ടായി മാറും.