Tuesday, September 29, 2020

ദുരവസ്ഥ കുമാരനാശാൻ

എല്ലാറ്റിലും തുഛമല്ലോ ചെറുമക്കൾ

പുല്ലുമിവർക്കു വഴി വഴങ്ങാ ,


മറ്റുള്ളവർക്കായുഴാനും നടുവാനും

കറ്റ കൊയ്യാനും മെതിക്കുവാനും


പറ്റുമീക്കൂട്ടരിരുകാലിമൂടുകൾ

മറ്റു കൃഷിപ്പണി ചെയ്യുവാനും


ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-

യൊന്നായവറ്റയെ നാം ഗണിച്ചാൽ


പാരം പവിത്രങ്ങൾ പയ്ക്കളിപ്പാവങ്ങൾ

ദൂരത്തും തീണ്ടുള്ള നീചരല്ലോ 


നാഗരികനരലോകത്തിൻ ശ്യാമമാ-

മാകൃതി പൂണ്ട നിഴൽകണക്കേ


പ്രാകൃതർ താണുകിടക്കുന്നുതേയിവ-

രേകാന്തദീപ്തമാമിക്കാലത്തും


എങ്കിലും ഹിന്ദുക്കളെന്നുമിവരെ നാം

ശങ്ക കൂടാതെ കഥിച്ചിടുന്നു


മുങ്ങിക്കിടക്കും കളിമണ്ണും നേരോർത്താൽ

തുംഗമാംപാറയുമൊന്നാണല്ലോ.


അക്ഷരമെന്നതറിവീല, ചാത്തനും

യക്ഷിയും പേയുമിവർക്കു ദൈവം


കക്ഷിയിൽക്കൊണ്ട കരിക്കാടിയല്ലാതെ

നിക്ഷേപമായിവർക്കൊന്നുമില്ല.


കൂറത്തരമില്ല, താരുണ്യത്തിൽ ചിലർ

കീറക്കരിത്തുണിച്ചീന്തൽ ചാർത്തി


നാണം മറയ്ക്കും, ചിലർ നിജായുസൊരു

കോണകംകൊണ്ടു കഴിച്ചു കൂട്ടും


ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-

തിപ്പൊഴും ലക്ഷങ്ങൾ കേരളത്തെ.


തിട്ടമിപ്പുല്ലുകുടിലിന്നുമംബരം

മുട്ടിവളരുമരമനക്കും


ചട്ടറ്റ വിത്തൊന്നുതന്നെ---യിതാ വിത്തു

പൊട്ടിവന്നീടും പൊടിപ്പുതന്നെ


എന്തുള്ളു ഭേദമിതുകളിൽപ്പാർക്കുന്ന

ജന്തുക്കൾ താനും സഹജരല്ലോ,


അന്തണനെച്ചമച്ചുള്ളള്ളൊരു കൈയല്ലോ

ഹന്ത നിർമ്മിച്ചു ചെറുമനെയും ,


ബാഹുവീര്യങ്ങളും ബുദ്ധി പ്രഭകളും

സ്നേഹമൊലിക്കുമുറവകളും


ആഹന്തയെത്ര വിഫലമാക്കിത്തീർത്തു

നീ ഹിന്ദു ധർമ്മമേ 'ജാതി' മുലം !


എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ--

രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും


ക്രൂരമാം ജാതിയാൽ നൂനമലസിപ്പോയ്

കേരളമാതാവേ നിൻവയറ്റിൽ.


തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും

വാച്ചിടും കല്ലുകൾ ഭാരതാംബേ..


താണുകിടക്കുന്നു നിൻ കക്ഷിയിൽ ചാണ

കാണാതെയാറേഴു കോടിയിന്നും


എന്തിനു കേഴുന്നു ദീനയോ നീ ദേവി

എന്തു ഖേദിപ്പാൻ ദരിദ്രയോ നീ


ഹന്തയീജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ

ചിന്തിതം സാധിച്ചു രത്നഗർഭേ


തൊട്ടുകൂടാത്തോർ തീണ്ടിക്കൂടാത്തവർ

ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ


കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ--

യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ !


ഭേദങ്ങളറ്റ പൊരുളിനെക്കാഹള--

മൂതിവാഴ്ത്തീടുന്നു വേദം നാലും


വൈദികമാനികൾ മർത്ത്യരിൽ ഭേദവും

ഭേദത്തിൽ ഭേദവും ജൽപ്പിക്കുന്നു.


എന്തൊരു വൈകൃതം ബ്രഹ്മ വിദ്യേ, നിന്നി--

ലെന്താണിക്കാണുന്ന വൈപരീത്യം. ?


നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി

വിണ്ണവർഗംഗക്കുമുണ്ടായില്ല.


1098 ചിങ്ങങം 14







Monday, September 28, 2020

ഗുരുവായൂരിലെ ആനപ്പിണ്ടം എങ്ങിനെയായാൽ എന്ത്, പ്രസാദത്തിന്റെ ക്വാളിറ്റി നോക്കിയാൽ പോരെ നമുക്ക്,

കെ.ജെ.ജേക്കബ് എഴുത്ത്
വടക്കാഞ്ചേരി പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിണറായി വിജയനും എ സി മൊയ്തീനും ഉദ്യോഗസ്‌ഥരും ഉണ്ട തിന്നണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. സംസ്‌ഥാന സർക്കാർ തന്നെ നിയമം ലംഘിക്കുക എന്നു വച്ചാൽ പിന്നെ നിയമത്തിനൊക്കെ എന്താണ് അർഥം! അത്തരം നിയമ ലംഘകരെ തുറന്നു കാട്ടാൻ ഒരു എം എം എൽ എ ഉണ്ടായതു കേരളത്തിന്റെ പുണ്യമാണ് എന്നാണ് ഞാൻ കരുതുക. 

നിയമം ലംഘിച്ചും വീടു പണിയും എന്ന സർക്കാരിന്റെ മുഷ്കിന് ഒരവസാനം വേണമല്ലോ. 
      
പോസ്റ്റ് പക്ഷെ മറ്റൊരു നിയമ ലംഘനത്തെപ്പറ്റിയാണ്. 

കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒരു കാര്യം പറഞ്ഞിരുന്നു: ചരക്കു-സേവന നികുതി ഏർപ്പെടുത്തുമ്പോൾ സംസ്‌ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ പ്രത്യേക സെസും ഫണ്ടും ഏർപ്പെടുത്തുന്ന നിയമം  GST (Compensation to States) Act, 2017 കേന്ദ്ര സർക്കാർ ലംഘിച്ചു എന്നായിരുന്നു റിപ്പോർട്ട്.

എന്താണ് സംഭവം?

ജി എസ് ടി ഏർപ്പെടുത്തുമ്പോൾ നികുതി ഏർപ്പെടുത്താനുള്ള സംസ്‌ഥാനങ്ങളുടെ അധികാരം കേന്ദ്രത്തിനു കൈമാറുകയാണ്. അപ്പോൾ സംസ്‌ഥാനങ്ങളുടെ നികുതി വരുമാനത്തിനു കുറവ് വരാം. അങ്ങിനെ വന്നാൽ അത് സംസ്‌ഥാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. അതിനു കേന്ദ്രവും സംസ്‌ഥാനങ്ങളും ചേർന്ന് ഒരു വഴി കണ്ടുപിടിച്ചു: സംസ്‌ഥാനങ്ങളുടെ നികുതി വരുമാനം 2015-16 അടിസ്‌ഥാന വർഷമായി എടുക്കും. ഓരോ വർഷവും ആ വരുമാനത്തിൽ 14 ശതമാനം കണ്ടു കൂടുന്നില്ലെങ്കിൽ ആ കുറവ് വരുന്ന തുക സംസ്‌ഥാനങ്ങൾക്കു അഞ്ചു വർഷത്തേക്ക് കേന്ദ്രം നൽകും. അതിനായി ഒരു ഫണ്ട് രൂപീകരിക്കും. ആ ഫണ്ട് ഏതാവശ്യത്തിനാണോ പണം കളക്റ്റ് ചെയ്യുന്നത് ആ കാര്യത്തിന് മാത്രമേ ഉപയോഗിക്കാവൂ.

(10. (1) The proceeds of the cess leviable under section 8 and such other amounts asmay be recommended by the Council, shall be credited to a non-lapsable Fund known as theGoods and Services Tax Compensation Fund, which shall form part of the public account ofIndia and shall be utilised for purposes specified in the said section.)

ഒരുറപ്പു കൂടി അന്ന് കേന്ദ്രം നൽകി: സെസിൽ നിന്ന് ആവശ്യമായ പണം കിട്ടിയില്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിൽ നിന്നു കേന്ദ്രം പണം കണ്ടെത്തും.    
എഴുതാനും വായിക്കാനുമറിയാമായിരുന്ന, അടിസ്‌ഥാന ജനാധിപത്യ മര്യാദകളെപ്പറ്റി ധാരണയുണ്ടായിരുന്ന അരുൺ ജെയ്റ്റ്‌ലി എന്നൊരു മന്ത്രി കേന്ദ്രത്തിൽ അന്നുണ്ടായിരുന്നു; ഇപ്പോൾ രാജ് നാഥ്‌ സിങ് ഉള്ളതു പോലെ. അതിന്റെയൊരു മെച്ചം   

ആ ഫണ്ടിലേക്ക് പണം എവിടെനിന്നു വരും?

അതിനായി ചില ആഡംബര വസ്തുക്കളുടെ മേൽ സെസ്സ് ചുമത്തും.   

"അപ്പോൾ ഇതുവരെ എല്ലാം ശരിയല്ലേ കിട്ടുണ്ണിയേട്ടാ?"

"വളരെ ശരിയാണ്."

***
അങ്ങിനെ കേന്ദ്ര സർക്കാർ ഫണ്ട് കളക്ഷൻ തുടങ്ങി. 

2017-18-ൽ സർക്കാർ 62,612 കോടി രൂപ പിരിച്ചു, സംസ്‌ഥാനങ്ങൾക്കു വന്ന വരുമാനക്കുറവിന്റെ അടിസ്‌ഥാനത്തിൽ 56,146 കോടി രൂപ അവർക്കു വീതിച്ചു കൊടുത്തു. 2018-19-ൽ  95,081 കോടി രൂപ പിരിച്ചു, 54,275 കോടി രൂപ കൊടുത്തു. അങ്ങിനെ വരുമ്പോൾ ആദ്യ വർഷത്തെ ബാക്കി 6,466 കോടി രൂപയും രണ്ടാമത്തെ വർഷത്തെ ബാക്കി 40,806 കോടി രൂപയും കൂട്ടി  47,272 കോടി രൂപ നമ്മുടെ സെസ് ഫണ്ടിൽ ഉണ്ടാകണം.

അതില്ല എന്നാണു സി എ ജി പറഞ്ഞിരിക്കുന്നത്.

ആ പണം എങ്ങോട്ടു പോയി?

ആ പണം കണ്സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ അഥവാ ഇന്ത്യയുടെ സഞ്ചിത നിധിയിലേക്ക് പോയി; അതിൽ നിന്നാണ് കേന്ദ്ര സർക്കാർ അതിന്റെ പദ്ധതികൾക്ക് പണം നൽകുന്നത്.

എന്നു വച്ചാൽ, പൊതുമേഖലാ മൊത്തം വിൽപ്പനയ്ക്ക് വെച്ചതും റിസർവ് ബാങ്കിന്റെ കരുതൽ ധനം മിക്കവാറും അടിച്ചു മാറ്റിയതും പോരാഞ്ഞു സംസ്‌ഥാനങ്ങൾക്കു കൊടുക്കാൻ വേണ്ടി പിരിച്ച പണവും എടുത്തു. 

സംസ്‌ഥാനങ്ങൾക്കു കൊടുക്കാൻ വച്ചിരുന്ന പണം നിയമം ലംഘിച്ചു കേന്ദ്ര സർക്കാർ സ്വന്തം അക്കൗന്റിലേക്കു മാറ്റിയ നിയമ വിരുദ്ധത എണ്ണിപ്പറഞ്ഞത് ഭവന പദ്ധതി വിരുദ്ധ പ്രചാരണവുമായി നടക്കുന്ന എം എൽ എ അല്ല, ഈ രാജ്യത്തിന്റെ കണക്കുകൾ നോക്കാൻ ഭരണഘടനാ ഏർപ്പെടുത്തിയിരിക്കുന്ന സ്‌ഥാപനമാണ്.

നമ്മളറിഞ്ഞിരുന്നോ ഇക്കാര്യം? ചർച്ച ചെയ്തിരുന്നോ? 

ഒന്നുകൂടി.

ഈ വർഷം കേന്ദ്രത്തിന്റെയും സംസ്‌ഥാനങ്ങളുടേയുമെല്ലാം ധനസ്‌ഥിതി വളരെ മോശമാണ് എന്നത് സത്യമാണ്. എന്നാൽ കഴിഞ്ഞ വർഷം പിരിച്ചതു കൊണ്ടു ഈ വർഷം കുറച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ജി എന്താണ് പറഞ്ഞത്? ഒക്കെ ദൈവത്തിന്റെ കളിയാണ് (act of god) എന്ന്. എന്നിട്ടു കടമെടുത്തോളാൻ സംസ്‌ഥാനങ്ങൾക്കു ഉപദേശവും.

സെസ്സ് ഏർപ്പെടുത്തുമെന്നും പോരാതെ വരുന്ന പണം മറ്റു മാർഗ്ഗങ്ങളി കൂടി കണ്ടെത്തുമെന്നും പറഞ്ഞ പാർട്ടികൾ പിരിച്ച പണം പോലും വക മാറ്റി ചെലവാക്കി കൈമലർത്തിക്കാണിക്കുന്നു. 

നമ്മളറിഞ്ഞിരുന്നോ? 

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ, ഭരണഘടനപരമായും നിയമപരമായുമുള്ള ബാധ്യതകളെ ഒക്കെ കൊഞ്ഞനം കുത്തിക്കൊണ്ടു ഒരു സർക്കാർ പ്രവർത്തിക്കുന്ന കാര്യം ഒരു ഭരണഘടനാ സ്‌ഥാപനം ചൂണ്ടിക്കാണിച്ചപ്പോൾ അതിനെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തോ എന്നാണ് ചോദ്യം.     

***

കേരളത്തിന് ജി എസ് ടി കുറവ് കിട്ടാനുള്ളത് ഏകദേശം 7800 കോടി രൂപയാണ്. മുഴുവൻ കിട്ടിയില്ലെങ്കിൽ വേണ്ട, കൊട്ടത്താപ്പ്  കണക്കെടുത്തു ജനസംഖ്യാനുപാതികമായി ആ 47,000 കോടിയുടെ  മൂന്നു ശതമാനം കിട്ടിയിരുന്നെകിൽ ഏകദേശം 1400 കോടി കിട്ടിയേനെ. കേരളത്തിന് മാത്രമല്ല, ഇപ്പോൾ മഹാമാരി കൊണ്ടു നടുവൊടിഞ്ഞിരിക്കുന്ന എല്ലാ സംസ്‌ഥാനങ്ങൾക്കും അതൊരു ആശ്വാസമായേനെ.   

സൂക്ഷ്മ ദർശനി ഉപയോഗിച്ച് സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ  സർക്കാർ എംബ്ലം എങ്ങിനെ വന്നു എന്നും, ഒരു ഖുർആന് ഇത്ര ഗ്രാം തൂക്കമെങ്കിൽ ഇത്ര  ഖുർആന് തൂക്കം എന്ന് ഗണിച്ചും ഭൂതക്കണ്ണാടി വച്ച് വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ തലനാരിഴ  കീരിയും, ഈന്തപ്പഴത്തിന്റെ കുരുവെണ്ണിയും കേരളീയരെ ഉദ്ബുദ്ധരാക്കുന്ന പ്രവർത്തകർ ആരെങ്കിലും കേന്ദ്ര സർക്കാർ കാണിച്ച ഈ നിയമലംഘനം സി എ ജി ചൂണ്ടിക്കാട്ടിയത് കണ്ടിരുന്നോ? അത് സംസ്‌ഥാനത്തെ എങ്ങിനെ ബാധിക്കുമെന്ന് നമ്മളോട് പറഞ്ഞിരുന്നോ? 

എവടെ!

ഗുരുവായൂരിലെ ആനപ്പിണ്ടം എങ്ങിനെയായാൽ എന്ത്, പ്രസാദത്തിന്റെ ക്വാളിറ്റി  നോക്കിയാൽ പോരെ നമുക്ക്, അല്ലെ?

Saturday, September 12, 2020

വിനയത്തിന്റെ അഗ്നിരൂപൻ - വി ബി പരമേശ്വരൻ എഴുതുന്നു :

ഹരിയാനയിൽനിന്ന്‌ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ രണ്ട്‌ കാവി വസ്‌ത്രധാരികളാണുള്ളത്‌. അതിലൊന്ന്‌ രാംദേവാണ്‌. പതജ്ഞലി എന്ന കോർപറേറ്റ്‌ സ്ഥാപനത്തിന്റെ ഉടമ. മറ്റൊന്ന്‌ ‘സാമൂഹ്യ നീതിയാണ്‌ ദൈവം’ എന്ന്‌ പറയുന്ന സ്വാമി  അഗ്നിവേശാണ്‌. ആന്ധ്രപ്രദേശിൽ ജനിച്ച്‌ ഛത്തീസ്‌ഗഢിൽ വളർന്ന്‌ കൊൽക്കത്തയിൽ അധ്യാപകനായി ജീവിതം ആരംഭിച്ച്‌ ഹരിയാന സ്വന്തം തട്ടകമായി തെരഞ്ഞെടുത്ത വ്യക്തിയാണ്‌ അഗ്നിവേശ്‌. ഡൽഹിയിൽ രണ്ട്‌  ദശാബ്‌ദം നീണ്ട പത്രപ്രവർത്തനത്തിനിടയിൽ പലതവണ അദ്ദേഹത്തിന്റെ പരിപാടികൾ റിപ്പോർട്ട്‌ ചെയ്യാനും അദ്ദേഹത്തോട്‌ സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്‌. കാഷായവസ്‌ത്രം, അതുകൊണ്ടുതന്നെയുള്ള തലപ്പാവ്‌. ക്ലീൻഷേവ്‌. അധ്യാപകൻ ക്ലാസ്‌ എടുക്കുന്നതുപോലുള്ള സംസാരം. വിനയത്തോടെയുള്ള പെരുമാറ്റം. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത വ്യക്തിത്വം. അതായിരുന്നു സ്വാമി അഗ്നിവേശ്‌.

സ്വകാര്യസംഭാഷണങ്ങളിൽ പലഘട്ടങ്ങളിലും അദ്ദേഹം ആവർത്തിച്ചത്‌ ആര്യസമാജ സ്ഥാപകനായ ദയാനന്ദ സരസ്വതിയുടെയും ഗാന്ധിജിയുടെയും കാൾ മാർക്‌സിന്റെയും ആത്‌മീയവും സാമൂഹ്യവും സാമ്പത്തികവുമായ സിദ്ധാന്തങ്ങളാണ്‌ തന്റെ വിശ്വാസധാരയ്‌ക്ക്‌ അടിസ്ഥാനം എന്നതാണ്‌. വൈദിക്ക്‌ സമാജ്‌വാദ്‌(വേദിക്ക്‌ സോഷ്യലിസം) എന്നതാണ്‌ അദ്ദേഹത്തിന്റെ ആശയപദ്ധതി. ആ പേരിൽത്തന്നെ ഒരു പുസ്‌തകവും അദ്ദേഹം എഴുതിയിട്ടുണ്ട്‌. ദയാനന്ദസരസ്വതിയുടെ ശിഷ്യനായതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി അദ്ദേഹം പൊരുതി. ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്ക്‌ തുല്യസ്വാതന്ത്ര്യം അനുവദിക്കണമെന്ന പക്ഷത്തായിരുന്നു അദ്ദേഹം. പക്ഷേ, അത്‌ ക്ഷേത്രത്തിൽ കയറി ആരാധന നടത്താനുള്ള സ്വാതന്ത്ര്യമായി പരിമിതപ്പെടുത്തുന്നതിനെയും എതിർത്തു.  തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന്‌ വിശ്വസിച്ചാൽ ക്ഷേത്രത്തിന്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌ എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌.


 

ഏറ്റവും അവസാനം ‘ഇന്ത്യൻ എക്‌സ്‌പ്ര‌സി’ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത്‌ ക്ഷേത്രം എന്ന സ്ഥാപനത്തിന്‌ പവിത്രത കൽപ്പിക്കപ്പെട്ടത്‌ പുരോഹിതവൃന്ദത്തിന്റെ സാമ്പത്തിക താൽപ്പര്യത്തിന്റെ ഫലമായിട്ടാണെന്നാണ്‌. സമീപകാലത്ത്‌ സംഘപരിവാർ രാഷ്ട്രീയതാൽപ്പര്യമെന്നും അതിനെ വായിച്ചെടുക്കാം. കോവിഡ്‌ കാലം പൗരോഹിത്യ കേന്ദ്രീകൃതമായ മതഭക്തിയുടെ ശോഷണകാലമാണെന്നും കോവിഡാനന്തരം മതവും ദൈവവും പൗരോഹിത്യത്തിന്റെ പിടിയിൽനിന്ന്‌ മുക്തരാകുമെന്നും അദ്ദേഹം ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.

മോക്ഷം എന്നാൽ അഗ്നിവേശിന്‌ സാമൂഹ്യനീതി നേടലാണ്‌. ദൈവഭക്തിയെന്നാൽ സമാധാനവും ആചാരങ്ങളെന്നാൽ മാനുഷിക വികസനവുമായിരുന്നു അദ്ദേഹത്തിന്‌. അതുകൊണ്ടുതന്നെ സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള നിരവധി പോരാട്ടങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. അടിയന്തരാവസ്ഥയെ എതിർത്ത്‌ 14 മാസം ജയിൽവാസം അനുഭവിച്ചു.  ജയപ്രകാശ്‌ നാരായണന്റെ സമ്പൂർണ വിപ്ലവമാണ്‌ അദ്ദേഹത്തെ ആവേശം കൊള്ളിച്ചത്‌. എന്നാൽ, 1977ൽ ഹരിയാനയിലെ ഭജൻലാൽ മന്ത്രിസഭയിൽ അഗ്നിവേശ്‌ വിദ്യാഭ്യാസമന്ത്രിയായി. അടിമപ്പണിക്കാർ സമരം നടത്തിയപ്പോൾ ഫരീദാബാദിൽ അവർക്കെതിരെ വെടിവയ്‌പ്‌ നടത്തുകയും 10 പേരെ വധിക്കുകയും ചെയ്‌തു.  മന്ത്രിസഭായോഗത്തിൽ പ്രതിഷേധിച്ചപ്പോൾ ‘മിണ്ടിപ്പോകരുത്‌ വിദ്യാഭ്യാസത്തിൽമാത്രം ശ്രദ്ധിച്ചാൽ മതിയെന്ന’ മറുപടിയാണ്‌ ഭജൻലാലിൽനിന്നുണ്ടായത്‌. അതോടെ മന്ത്രിപ്പണി ഉപേക്ഷിച്ചു. അതിനുമുമ്പുതന്നെ അടിമവേലക്കാരെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം മുഴുകിയിരുന്നു.

അടിമവേല വിമോചനമുന്നണിക്ക്‌ രൂപം നൽകി രാജ്യമാകെ പ്രക്ഷോഭം വളർത്തിക്കൊണ്ടുവന്നു. ഇതിന്റെ ഫലമായാണ്‌ 1976 ബോണ്ടഡ്‌ ലേബർ സിസ്‌റ്റം(അബോളിഷൻ) ആക്‌ട്‌ പാസാക്കിയത്‌. രണ്ട്‌ ലക്ഷത്തിലധികം തൊഴിലാളികളെയാണ്‌ അടിമവേലയിൽനിന്ന്‌ മോചിപ്പിച്ചത്‌. രാജസ്ഥാനിലെ സിക്കർ ജില്ലയിലുള്ള ദേവ്‌‌രാലയിൽ സതി(രൂപ്‌കൻവർ എന്ന യുവതി) അനുഷ്‌ഠിക്കപ്പെട്ടപ്പോൾ ഡൽഹിയിൽനിന്ന്‌ ദേവ്‌രാലയിലേക്ക്‌ 18 ദിവസം നീണ്ട മാർച്ചിന്‌ അഗ്നിവേശ്‌ നേതൃത്വം നൽകി. തുടർന്നാണ്‌ സതി നിരോധനനിയമം ഇന്ത്യൻ പാർലമെന്റ്‌ പാസാക്കുന്നത്‌. രാജസ്ഥാനിലെ നത്ത്‌വാഡ ക്ഷേത്രത്തിൽ ദളിതർക്ക്‌‌ പ്രവേശനം നിഷേധിച്ചപ്പോൾ അതിനെതിരെയും വൻ പ്രതിഷേധം സംഘടിപ്പിച്ചു. അവസാനം അഴിമതിക്കെതിരെ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലും അദ്ദേഹം പങ്കെടുത്തു. പിന്നീട്‌ തെറ്റിപ്പിരിഞ്ഞെങ്കിലും. മനുഷ്യന്റെ അവകാശങ്ങൾക്കുവേണ്ടി എന്നും ശബ്‌ദമുയർത്തി.


 

‘വസുദൈവ കുടുംബകം’ എന്ന ഇന്ത്യൻ ആത്‌മീയതയുടെ സത്തയെ ഉയർത്തിപ്പിടിക്കുന്ന ഈ സ്വാമിയെ കാണുന്നതുപോലും ഹിന്ദുത്വവാദികൾക്ക്‌ ചതുർഥിയാണ്‌. സ്‌നേഹം, നീതി, സത്യം, ദയ എന്നിവയാണ്‌ ആത്‌മീയതയുടെ ആണിക്കല്ലെന്ന്‌ എല്ലാ വേദികളിലും സ്വാമി അഗ്നിവേശ്‌ ആവർത്തിക്കുമായിരുന്നു. കുലീനവും ഊർജസ്വലവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക്‌ ഉൽപ്രേരകമായാണ്‌ മതങ്ങൾ വർത്തിക്കേണ്ടതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ആദിവാസികളുടെയും അധഃസ്ഥിതരുടെയും പോരാട്ടങ്ങൾക്ക്‌ അഗ്നിവേശ്‌  പിന്തുണ നൽകിയത്‌. രാഷ്ട്രീയമായ ചായ്‌വല്ല ഇതിന്‌ പിന്നിലെന്നും അഗ്നിവേശ്‌ വിശദീകരിക്കുകയുണ്ടായി‌. എന്നിട്ടും ആത്‌മീയതയുടെ അപ്പോസ്‌തലന്മാരെന്ന്‌ സ്വയം അവകാശപ്പെടുന്ന ആർഎസ്എസിനും സംഘപരിവാരത്തിനും ‘അർബൻ നക്‌സ്‌ലും’(മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ സംഭാഷണം തുടങ്ങണമെന്ന്‌ ആവശ്യപ്പെട്ടതിന്‌.) ‘വ്യാജ സ്വാമിയും’ ‘ന്യൂനപക്ഷചായ്‌വുള്ളവനും’ ‘വൈദേശിക ശക്തിയുടെ ഏജന്റും’ ‘പാകിസ്ഥാൻ ഏജന്റു’മായിരുന്നു അഗ്നിവേശ്‌. പല ഘട്ടങ്ങളിലും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാനും തയ്യാറായി.

അദാനിക്ക്‌ വനഭൂമി തീറെഴുതി നൽകിയതിനെതിരെ ജാർഖണ്ഡിലെ പാക്കൂർ ജില്ലയിൽ ലക്ഷക്കണക്കായ ആദിവാസികളുടെ സമരത്തെ അഭിസംബോധന ചെയ്യാൻ പോകവെ ഹോട്ടലിൽവച്ച്‌‌  എൺപതുകാരനായ സ്വാമിയെ ബിജെപിക്കാർ മർദിച്ചു. ഹിന്ദുസംസ്‌കാരത്തിന്റെ ശത്രുക്കളും ഘാതകരുമാണ്‌ തന്നെ ആക്രമിച്ചത്‌ എന്നായിരുന്നു അന്ന്‌ അഗ്നിവേശ്‌ ആരോപിച്ചത്‌.  ഒരുമാസം കഴിഞ്ഞപ്പോൾ വാജ്‌പേയിയുടെ മൃതദേഹം കാണാൻ പോയ ഘട്ടത്തിലും ന്യൂഡൽഹിയിലെ ദീൻദയാൽമാർഗിലുള്ള ബിജെപി കേന്ദ്ര ഓഫീസിനുമുമ്പിൽവച്ച്‌ അദ്ദേഹം കൈയേറ്റം ചെയ്യപ്പെട്ടു.

തിരുവനന്തപുരത്തുവച്ചും ബിജെപിക്കാർ സ്വാമിയെ കൈയേറ്റം ചെയ്‌തു. അമർനാഥിനെക്കുറിച്ച്‌ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ  അഗ്നിവേശിനെ കൊല്ലാൻ രണ്ട്‌ ദശലക്ഷം രൂപയാണ്‌ അഖിൽ ഭാരതീയ ഹിന്ദുസഭ ഇനാം പ്രഖ്യാപിച്ചത്‌. ഈ ആക്രമണങ്ങളെയെല്ലാം അതിജീവിച്ചാണ്‌ അഗ്നിവേശ്‌ രാജ്യമെങ്ങും ഓടിനടന്ന്‌ പ്രവർത്തിച്ചത്‌.

 Read more: https://www.deshabhimani.com/articles/news-articles-12-09-2020/894603


അഗ്നിവേശ്‌ ; കാവിഭീകരതയെ നേരിട്ട സന്യാസി


ഹിന്ദുത്വനയങ്ങളെ വിമർശിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ ക്രൂരമായ ആക്രമണത്തിന്‌ പലതവണ വിധേയനാകേണ്ടിവന്ന സന്ന്യാസിശ്രേഷ്‌ഠനാണ്‌ അഗ്നിവേശ്‌. ഹിന്ദുസംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഏറ്റവും വലിയ ശത്രുക്കൾ ഹിന്ദുത്വ ആശയങ്ങളാണെന്ന്‌ അദ്ദേഹം കരുതുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.

ജാർഖണ്ഡിൽ 2018ൽ സംഘപരിവാർ സംഘടനകളുടെ ക്രൂരമർദ്ദനമേറ്റ സ്വാമി അഗ്‌നിവേശിനെ രക്ഷിച്ചപ്പോൾ

ജാർഖണ്ഡിൽ 2018ൽ സംഘപരിവാർ സംഘടനകളുടെ ക്രൂരമർദ്ദനമേറ്റ സ്വാമി അഗ്‌നിവേശിനെ രക്ഷിച്ചപ്പോൾ


 

ജാർഖണ്ഡിലെ പാക്കൂരിൽ ആദിവാസികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ 2018 ജൂലൈ 18ന്‌ സ്വാമി അഗ്നിവേശ്‌ എത്തിയപ്പോഴാണ്‌ രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടന്നത്‌. ജയ്‌ശ്രീരാം വിളികളോടെ എത്തിയ അക്രമികൾ സ്വാമിയെ തള്ളിവീഴ്‌ത്തിയിട്ട്‌ മർദിക്കുകയും വസ്‌ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. അക്രമിസംഘത്തിൽ നൂറോളം പേരുണ്ടായിരുന്നു. ഹിന്ദുക്കൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പങ്കില്ലെന്ന്‌ ബിജെപി അവകാശപ്പെട്ടുവെങ്കിലും കേസിൽ അറസ്‌റ്റിലായത്‌ ബിജെപി, ആർഎസ്‌എസ്‌, ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ്‌. സംഭവം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുകയും ദേശീയമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്‌തശേഷമാണ്‌ സംസ്ഥാനത്തെ ബിജെപി സർക്കാർ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

ഛത്തീസ്‌ഗഢിൽ 2011ൽ രണ്ടുതവണ അദ്ദേഹം ആക്രമണത്തിന്‌ ഇരയായി. പൊലീസും മേൽജാതിക്കാരുടെ സേനയും ചേർന്ന്‌ തീയിട്ട ഗ്രാമങ്ങളിൽ ദുരിതാശ്വാസസാമഗ്രികളുമായി എത്തിയപ്പോഴായിരുന്നു ഈ ആക്രമണം. 2015ൽ വിഎച്ച്‌പിയുടെ അന്നത്തെ അധ്യക്ഷൻ പ്രവീൺ തൊഗാഡിയ മുസ്ലിംവിരുദ്ധ പരാമർശം നടത്തിയതിനെ സ്വാമി അപലപിച്ചു. ഗോഹത്യ നടത്തുന്നുവെന്ന പേരിലാണ്‌ തൊഗാഡിയ വർഗീയ പരാമർശം നടത്തിയത്‌. രാജ്യമെങ്ങും ആയിരക്കണക്കിന്‌ പശുക്കൾ ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ ഹിന്ദുവിശ്വാസത്തിന്റെ പേരിൽ ഗോസംരക്ഷണവാദം ഉയർത്തുന്നത്‌ തട്ടിപ്പാണെന്ന്‌ സ്വാമി തുറന്നടിച്ചു. ഇതിന്റെ പേരിലും സംഘപരിവാർ അദ്ദേഹത്തെ ശത്രുവായി കണ്ടു.

എ ബി വാജ്‌പേയിക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ 2018 ആഗസ്‌ത്‌ 17ന്‌ സ്വാമി ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത്‌ എത്തിയപ്പോഴും അദ്ദേഹത്തിനുനേരെ ആക്രമണം ഉണ്ടായി. മുപ്പതോളം പേരടങ്ങുന്ന സംഘം അദ്ദേഹത്തെ പിടിച്ചുതള്ളുകയും ആക്ഷേപിക്കുകയും ചെയ്‌തു.

ക്ഷേത്രം, പുരോഹിതർ, രാഷ്ട്രീയക്കാർ എന്നിവയുടെ അടിസ്ഥാനത്തിൽ ബിജെപി പയറ്റുന്ന വർഗീയരാഷ്ട്രീയം തുറന്നുകാണിക്കാൻ സ്വാമി നിരന്തരം ശ്രമിച്ചു. മതം അധികാരരാഷ്ട്രീയത്തിനു പിന്നാലെ പോകരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. മതത്തെ മാനവികമാക്കാനുള്ള ദൗത്യമാണ്‌ സ്വാമി നിർവഹിച്ചത്‌. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം നിരന്തരം മുന്നറിയിപ്പ്‌ നൽകി. ഇതൊക്കെയാണ്‌ സ്വാമി സംഘപരിവാറിന്റെ കണ്ണിലെ കരടാകാൻ കാരണം.


Read more: https://www.deshabhimani.com/articles/news-articles-12-09-2020/894600

Friday, September 4, 2020

Should the age of marriage for women be raised to 21?There is no evidence that tinkering with the age of marriage will benefit women in any way

Wednesday, September 2, 2020

പ്രാചീന ബ്രാഹ്മണ്യ ശിക്ഷാ നിയമങ്ങൾ

മനു , യാജ്ഞവൽക്യൻ , നാരദൻ , വിഷ്ണു , കാത്യായനൻ എന്നിവരുടെ ഗ്രന്ഥങ്ങൾ പ്രകാരമുള്ള ഹിന്ദു ശിക്ഷാ നിയമ സംഹിത. ഈ ഹിന്ദു സനാതന നീതി ശാസ്ത്ര വിധികളും ആചാരങ്ങളും ഇന്ന് പഴങ്കഥകൾ മാത്രമായി മാറിയത് ഏതെങ്കിലും മഹർഷിവര്യന്മാരുടെ ഔദാര്യം കൊണ്ടായിരുന്നില്ല അടിച്ചമർത്തപ്പെട്ടവരുടെ നെടുനാളത്തെ സംഘടിത ജനകീയ പോരാട്ടങ്ങൾ കൊണ്ട് മാത്രം. ഇന്നും ഇന്ത്യയിൽ പലയിടത്തും കാലഹരണപ്പെട്ട നീതിശാസ്ത്ര ശിക്ഷാവിധികൾ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു.ജാഗ്രത...!

1 പ്രത്യക്ഷമായി തോന്നുന്ന ഈ ജഗത്ത് തമസ്സായ മൂല പ്രകൃതിയിൽ ലീനമായിരുന്നു. അതു കൊണ്ടു തന്നെ അദൃശ്യവും അജ്ഞേയവും , പൂർണ്ണമായും പ്രസൂപ്തം എന്നതു പോലെയുമായിരുന്നു.
2പ്രളയ കാലം അവസാനിച്ചപ്പോൾ ഈശ്വരൻ സ്വയംഭുവായി. സർവ്വശക്തനും അദൃശ്യനുമായ ഭഗവാൻ ആകാശാദി മഹാത്ഭുതങ്ങളെ ആദ്യം സൂക്ഷ്മമായും പിന്നീട് സ്ഥൂലമായും പ്രകാശിപ്പിച്ചു. തമസ്സായ പ്രകൃതിയെ സൃഷ്ടിക്കായി പ്രേരിപ്പിച്ചു.
3 ലോകങ്ങളുടെ ഐശ്വര്യത്തിനു വേണ്ടി സൃഷ്ടാവ് തന്റെ മുഖത്തു നിന്നം ബാഹുക്കളിൽ നിന്നും പാദങ്ങളിൽ നിന്നും യഥാക്രമം ബ്രാഹ്മണനെയും, ക്ഷത്രിയനെയും, വൈശ്യനെയും ശൂദ്രനെയും സൃഷ്ടിച്ചു.
4 സർവ്വോൽക്കൃഷ്ടനായവൻ സമസ്ത സൃഷ്ടികളെയും സംരക്ഷിക്കുന്നതിന് വേണ്ടി അവന്റെ മുഖം , ഭുജം , ഊരു, പാദം എന്നിവയിൽ നിന്നു ഉത്ഭവിച്ചവർക്ക് പ്രത്യേക ധർമ്മ കർമ്മങ്ങൾ വിധിച്ചു.
5 ബ്രാഹ്മണന്റെ ധർമ്മം തന്റെയും മറ്റുള്ളവരുടെയും നന്മക്കു വേണ്ടി വേദം പഠിക്കുക, പഠിപ്പിക്കുക , ദാനം വാങ്ങുക എന്നിവയാണ്.
6 ജനങ്ങളെ സംരക്ഷിക്കുക, വിധി പ്രകാരം ദാനം ചെയ്യുക , വേദം പഠിക്കുക, യാഗം ചെയ്യുക, വിഷയോപഭോഗങ്ങളിൽ അനാസക്തി എന്നിവയാണ് ക്ഷത്രിയന്റെ ധർമ്മം.
7 വൈശ്യനു വിധിച്ചത് പശുപാലനം, ദാനം, യാഗം, വേദാധ്യയനം, വാണിജ്യം, പണം പലിശക്ക് കൊടുക്കൽ , കൃഷി എന്നിവയാണ്.
8 ശൂദ്രന് ബ്രഹ്മാവ് കൽപ്പിച്ച ഒരേയൊരു കർമ്മം ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യർ വിഭാഗങ്ങളെ അസൂയാ രഹിതമായി ശുശ്രൂഷിക്കുക എന്നതാണ്.
9 വിദ്യാർത്ഥി , തൊഴിലഭ്യസിക്കുന്നവർ, വാടകക്കെടുത്ത പരിചാരകൻ , ഉദ്യോഗസ്ഥൻ ഈ നാലു കൂട്ടരെയും തൊഴിലാളികളായി കണക്കാക്കണം. യജമാനന്റെ വീട്ടിലോ., മറ്റിടങ്ങളിലോ ജനിച്ചവർ അടിമകളാണ്.
10 ഋഷിമാർ നിയമമനുസരിച്ച് അഞ്ചു തരം പരിചാരകരെ ഇനം തിരിച്ചിട്ടുണ്ട്. ഇതിൽ നാലു കൂട്ടർ മുകളിൽ പറഞ്ഞ തൊഴിലാളികളും, അഞ്ചാമത്തേത് അടിമകളുമാണ്. അടിമകൾ പതിനഞ്ചു തരക്കാർ ഉണ്ട്‌. അവർ ഇനി പറയുന്നവരാണ്.
11 യജമാനന്റെ വീട്ടിൽ ജനിച്ചവൻ, വില കൊടുത്തു വാങ്ങിയവൻ , പിൻതുടർച്ച വഴി ലഭിച്ചവൻ , പൊതുവായ ക്ഷാമകാലത്ത് സംരക്ഷിക്കപ്പെട്ടവൻ , യഥാർത്ഥ ഉടമ ഇട് വച്ചവൻ, 
12കഴുത്തറ്റം കടമുണ്ടായതിൽ നിന്ന് മുക്തി നേടിയവൻ, യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ടവൻ , പന്തയത്തിൽ ജയിച്ചതു വഴി ലഭിച്ചവർ, ഞാൻ അങ്ങയുടേതാണ് എന്ന് പ്രഖ്യാപിച്ചു മുന്നോട്ടു വന്നവൻ , ഒരു പ്രത്യേക കാലത്തിലേക്ക് അടിമയാക്കപ്പെട്ടവൻ
13 ജീവനാംശം കിട്ടുന്നതിന് വേണ്ടി അടിമയായി തീർന്നവൻ , അടിമ സ്ത്രീയുമായി സമ്പർക്കം പുലർത്തിയതിന്റെ പേരിൽ അടിമയാക്കപ്പെട്ടവൻ , തന്നത്താൻ വിലക്കപ്പെട്ടവൻ എന്നിങ്ങനെ 15 വിഭാഗങ്ങളാണ് അടിമ പട്ടികയിൽ ഉൾപ്പെടുന്നവർ.
14 ഇതിൽ ആദ്യം സൂചിപ്പിച്ച നാലു കൂട്ടർക്ക് ഉടമസ്ഥരുടെ അനുവാദമില്ലാതെ മോചനമില്ല. അവരുടെ അടിമത്തം പാരമ്പര്യ സിദ്ധമാണ്.
15 ഇവരുടെ ആശ്രിതത്വത്തിന്റെ അവസ്ഥ എല്ലാവർക്കും ഒരു പോലെയാണെന്ന് ഋഷിമാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പദവിയും, വരുമാനവും അവരുടെ ജാതിയെയും തൊഴിലിനെയും ആശ്രയിച്ചിരിക്കുന്നു.

നിയമത്തിന്റെ മുമ്പിൽ സമത്വം

1 രണ്ടു പേർ തമ്മിൽ ചീത്ത പറയുകയാണെങ്കിൽ രണ്ടു പേരും ഒരേ ജാതിയിൽ പെട്ടവരെങ്കിൽ രണ്ടു പേർക്കും തുല്യ ശിക്ഷ ലഭിക്കും ഒരാൾ താഴ്ന്ന ജാതിക്കാരനാണെങ്കിൽ അയാൾക്കു ലഭിക്കുന്ന ശിക്ഷ ഇരട്ടിയും, ഉയർന്ന ജാതിക്കാരന് സാധാരണ ശിക്ഷയുടെ പകുതിയും ആണ് ലഭിക്കുക.
2 ജാതിയിലും , യോഗ്യതയിലും തുല്യതയുള്ളവരാണ് അന്യോന്യം ചീത്ത പറയുന്നതെങ്കിൽ പിഴ ശിക്ഷ പതിമൂന്നര പണം.
3 ബ്രാഹ്മണൻ ക്ഷത്രിയനെ ശകാരിക്കുന്നതെങ്കിൽ 50 പണവും, വൈശ്യനെയാണെങ്കിൽ 25 പണവും ശൂദ്രനെയാണെങ്കിൽ പന്ത്രണ്ടര പണവും പിഴ ശിക്ഷ നൽകണം
4 സച്ചരിതനല്ലാത്ത ശുദ്രനെ ചീത്ത പറഞ്ഞതിന് ബ്രാഹ്മണനെ ശിക്ഷിക്കാൻ പാടില്ല.
5 ക്ഷത്രിയനെ നിന്ദിക്കുന്ന വൈശ്യന് പിഴ ശിക്ഷ 100 പണം. ക്ഷത്രിയൻ വൈശ്യനെയാണ് നിന്ദിക്കുന്നതെങ്കിൽ പിഴ ശിക്ഷ 50 പണം മതിയാകും.
6 ക്ഷത്രിയൻ ശൂദ്രനെ ശകാരിച്ഛാൽ പിഴ 20 പണം. വൈശ്യനെ ശകാരിച്ചാൽ പിഴ 40 പണം
7 ശൂദ്രൻ വൈശ്യനെ അധിക്ഷേപിച്ചാൽ പിഴ 250 പണം. ക്ഷത്രിയനെ അധിക്ഷേപിച്ചാൽ പിഴ 500 പണം. ബ്രാഹ്മണനെ അധിക്ഷേപിച്ചാൽ പരമാവധി ശിക്ഷ രാജാവ് വിധിക്കണം
8 ബാഹ്മണനെ ക്ഷത്രിയൻ അധിക്ഷേപിച്ചാൽ പിഴ 100 പണം. വൈശ്യന് പിഴ 200 പണവും, ശൂദ്രനെങ്കിൽ വധ ശിക്ഷയും നൽകണം
9 ബ്രാഹ്മണൻ ക്ഷത്രിയനെ നിന്ദിച്ചാൽ ശിക്ഷ 50 പണം. വൈശ്യനോടായാൽ 25 പണവും ശൂദ്രനോടായാൽ 12 പണവും ശിക്ഷ ലഭിക്കും
10 ശൂദ്രൻ ദ്വിജന്മാരെ ക്രൂരവാക്കു കൊണ്ട് അധിക്ഷേപിച്ചാൽ 'നാക്കു മുറിക്കലാണ്  ശിക്ഷ. എന്തെന്നാൽ അവൻ നീച ജാതിയാണ്.
11 ശൂദ്രനായ വ്യക്തി മേൽ ജാതിക്കാരന്റെ ജാതിയോ പേരോ നിന്ദിച്ചു പറഞ്ഞാൽ പത്തംഗുലം നീളമുള്ള ചുട്ടു പഴുത്ത ഇരുമ്പാണി അവന്റെ വായിൽ തള്ളി കയറ്റണം.
12 ശൂദ്രൻ അഹന്ത കൊണ്ട് ബ്രാഹ്മണനെ അവന്റെ കടമ എന്താണെന്ന് പഠിപ്പിക്കാൻ തുനിഞ്ഞാൽ രാജാവ് അവന്റെ വായിൽ തിളച്ച എണ്ണ ഒഴിക്കണം.
13 ബ്രാഹ്മണനും,ക്ഷത്രിയനും പരസ്പരം, നിന്ദിച്ചാൽ ,രാജാവ് ബ്രാഹ്മണന് 250 പണവും, ക്ഷത്രിയന് 500 പണവും ശിക്ഷ വിധിക്കണം.
14 ശൂദ്രൻ ഏതേത് അവയവം (കരചരണാദി) കൊണ്ട് ത്രൈവർണികനെ ഹിംസിക്കുന്നുവോ അതതു അംഗം മുറിച്ചു കളയണമെന്നണ് മനു അനുശാസിക്കുന്നത്.
15 കീഴ് ജാതിക്കാരൻ മേൽ ജാതിക്കാരനെ അടിക്കാൻ വടി ഓങ്ങുകയോ, കൈ ഉയർത്തുകയോ ചെയ്താൽ അവന്റെ കൈ മുറിച്ചു കളയണം. അവൻ ക്രൂദ്ധനായി കാലു കൊണ്ട് തൊഴിച്ചാൽ അവന്റെ കാലുകൾ വെട്ടിക്കളയണം.
16 ബ്രാഹ്മണനോടൊന്നിച്ച് ഒരേ ഇരിപ്പിടത്തിൽ ഇരിക്കാൻ ഒരുങ്ങുന്ന ശൂദ്രനെ അരക്കെട്ടിൽ ലോഹം പഴുപ്പിച്ച് അടയാളമുണ്ടാക്കി നാടു കടത്തണം. അഥവാ അവന്റെ പൃഷ്ടഭാഗം കുറെ ഛേദിച്ച് നാട് കടത്തണം.
17 ശൂദ്രൻ ബ്രാഹ്മണന്റെ നേർക്ക് ധാർഷ്ട്യം കൊണ്ട് തുപ്പിയാൽ അവന്റെ രണ്ട് ചുണ്ടുകളും മുറിച്ച് കളയണം. ബ്രാഹ്മണന്റെ മേൽ മൂത്രമൊഴിച്ചാൽ , ലിംഗവും , കീഴ്ശ്വാസം വിട്ടാൽ അവന്റെ ഗുദവും മുറിച്ചു കളയാൻ രാജാവ് ഉത്തരവിടണം.
18 അഹങ്കാരം കൊണ്ട് ബ്രാഹ്മണന്റെ തലമുടിക്ക് കുത്തിപ്പിടിക്കുന്ന ശൂദ്രന്റെ കൈകൾ മുറിച്ഛ് കളയണം. അതു പോലെ തന്നെ അടിക്കാനായി കാലുകളിലോ, കഴുത്തിലോ , വൃക്ഷണത്തിലോ പിടിച്ചാലും ഇതു തന്നെയാണ് ശിക്ഷ.

(ഡോ.ബി.ആർ.അംബദ്കർ സമാഹൃത കൃതികൾ വാല്യ 9)