Monday, May 14, 2012

ടി പി ചന്ദ്രശേഖരന്‍ വധം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം ആണ്. ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്നു അന്വേഷണം നടത്തി കണ്ടു പിടിക്കുന്നതിനു മുന്‍പ്  സി പി ഐ (എം) -നു എതിരായി നടത്തപ്പെടുന്ന സംഘടിത പ്രചരണം ദുഷ്ട ലാക്കോട് കൂടിയതാണ്. സംഭവം നടന്നു നിമിഷങ്ങള്‍ക്കകം   സി പി ഐ (എം) തന്നെ ഉത്തരവാദി എന്ന് ഉമ്മന്‍ ചാണ്ടി ,അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സമാന സ്വഭാവം ഉള്ള  പ്രസ്താവനകള്‍ പോലീസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ലക്‌ഷ്യം വച്ചുള്ളതായിരുന്നു.അഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ കെ പി സി സി പ്രസിഡണ്ട്‌   രമേശ്‌ ചെന്നിത്തലയുടെ സാന്നിദ്ധ്യം അന്വേഷണത്തില്‍ ഉള്ള  ഇടപെടല്‍ ആയിരുന്നു എന്നത് നിസ്സംശയം.ഈ കേസുമായി ബന്ധപ്പെട്ടു ഇനിയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ട് ?  ദാരുണമായ വധത്തിനു മുന്‍പ്  അവസാനമായി ചന്ദ്രശേഖരനുമായി ടെലഫോണില്‍ ബന്ധപ്പെട്ട്‌ സാധാരണ സഞ്ചരിക്കുന്ന വഴിയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത് ആരായിരുന്നു. ചിതയിലേക്കെടുന്നത് വരെ ചന്ദ്ര ശേഖരന്റെ വസതിയില്‍ ഉണ്ടായിരുന്ന ഈ വ്യക്തി തന്നെയാണ്  ഈ വധത്തിന്റെ സൂത്രധാരന്‍ എന്ന് ചില പത്രങ്ങള്‍ എങ്കിലും ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.യാതൊരു ഔദ്യോദിക പരിപാടിയും ഇല്ലാതിരുന്നിട്ടും പി സി ജോര്‍ജ് നടത്തിയ കണ്ണൂര്‍ യാത്ര സംബന്ധിച്ച ദുരൂഹത ഇനിയും വെളിപ്പെട്ടിട്ടില്ല. നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്തി സെല്‍വ രാജിന്റെ  വിവാദമായ മാഹി യാത്രയും,കോഴി കടത്ത് വ്യാപാരിയും തമ്മിലുള്ള ബന്ധം എന്താണ്. ഈ കേസില്‍ സംശയത്തിന്റെ നിഴലില്‍ മാഹിയിലെ ഒരു. കോഴി വ്യാപാരി ഉണ്ടെന്നാണല്ലോ ചില പത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍. യുഡി എഫിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനും ,അടുത്ത ദിവസം ജാമ്യത്തില്‍ ഇറങ്ങിയതുമായ വ്യക്തിക്കും ഈ കേസില്‍ ബന്ധം ഉള്ളതായി വന്ന പത്ര വാര്‍ത്തയുടെ നിജ സ്ഥിതി എന്താണ് .  

No comments:

Post a Comment