Monday, July 31, 2023

ആര്‍എസ്എസ്സുമായി കൂടിക്കാഴ്ചയ്ക്ക് രാജീവിനോട് ഇന്ദിര നിര്‍ദേശിച്ചു': അറിയാക്കഥകളുമായി പുസ്തകം

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി സിങ്, നരസിംഹറാവു, വാജ്പേയി, മൻമോഹൻസിങ് എന്നീ ആറ് പ്രധാനമന്ത്രിമാരുടെ അറിയാക്കഥകളിലേക്ക് നയിക്കുന്ന പുസ്തകമാണ് നീരജ ചൗധരി എഴുതിയ 'ഹൗ പ്രൈമിനിസ്റ്റേഴ്സ് ഡിസൈഡ്.'
രാജീവ് ഗാന്ധി ആർ എസ്എസ് നേതാക്കന്മാരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകൾ മുതൽ സോണിയഗാന്ധി ഇടപെട്ട ഷഹ്ബാനു ബിൽ(മുസ്ലിംവ്യക്തിനിയമവും വനിതകളും), വിദേശകാര്യമന്ത്രി ആയിരുന്നപ്പോൾ ന്യൂക്ലിയർ പരീക്ഷണങ്ങൾ നടത്തുന്നതിൽ അടൽ ബിഹാരി വാജ്പേയിയുടെ എതിർപ്പുകൾ, ബാബ്റി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിൽ രാമക്ഷേത്രം പണി കഴിപ്പിക്കാനുള്ള നരസിംഹറാവുവിന്റെ ആഗ്രഹം തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിനകത്തെ പാളയമില്ലാ രഹസ്യ വേഴ്ചകളെ വെളിച്ചത്തു കൊണ്ടു വരികയാണ് തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ നീരജ ചൗധരി. ഇന്ത്യൻ എക്സ്പ്രസ്സിന്റെ കോൺട്രിബ്യൂട്ടിങ് എഡിറ്ററാണ് ചൗധരി

അലേഫ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെ തന്നെ ഉള്ളടക്കത്തിന്റെ സ്വഭാവം കാരണം ഇന്ത്യൻ രാഷ്ട്രീയവും സമൂഹവും ഇതിനോടകം ചർച്ചചെയ്യപ്പെട്ടു. ഇന്ത്യയിലെ ആറ് പ്രധാനമന്ത്രിമാർ നിർണായകവും എന്നാൽ തങ്ങളുടെ രാഷ്ട്രീയശോഭ മങ്ങിപ്പോകാൻ കാരണവുമായ തീരുമാനങ്ങളെടുക്കാൻ നിർബന്ധതരായ സാഹചര്യങ്ങളെക്കുറിച്ച് പുസ്തകം വിശദമാക്കുന്നുണ്ട്.

ഇന്ദിരയുടെ ദേവീനിന്ദയും സഞ്ജയ് ഗാന്ധിയുടെ മരണവും

1980 ജൂൺ 22-ന് ഇന്ദിരാ ഗാന്ധി ഹിമാചൽപ്രദേശിലെ ചാമുണ്ഡ ക്ഷേത്രം സന്ദർശിക്കേണ്ടതായിരുന്നു. പക്ഷേ അവസാന നിമിഷത്തിൽ യാത്ര ഒഴിവാക്കി. മോഹൻ മീകിൻ ഗ്രൂപ്പിന്റെ മേധാവി കപിൽ മോഹന്റെ അനന്തിരവൻ അനിൽ ബാലിയായിരുന്നു ഇന്ദിരയ്ക്കു വേണ്ടി ചാമുണ്ഡയിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നത്. അനിൽ ബാലിക്കു മാത്രമേ അനൗപചാരികമായി എപ്പോഴും ഇന്ദിരയെ സമീപിക്കാനുള്ള സൗഹൃദം ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി വരുന്നുണ്ടെന്ന് അറിഞ്ഞ് ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി രാംലാൽ ഉൾപ്പെടെയുള്ളവർ ചാമുണ്ഡ ക്ഷേത്രത്തിൽ ക്യാംപ് ചെയ്തിരുന്നു. ഇന്ദിര വരില്ലെന്ന് അറിഞ്ഞപ്പോൾ ക്ഷേത്രത്തിലെ മുഖ്യപൂജാരി ക്ഷോഭിച്ചു. 'ഇന്ദിരാഗാന്ധിയോട് പറയൂ, ഇത് ചാമുണ്ഡയാണെന്ന്. ഒരു സാധാരണ ജീവിക്കാണ് വരാൻ കഴിയാതിരുന്നതെങ്കിൽ അമ്മ ക്ഷമിക്കും. പക്ഷേ ഭരണാധികാരി തന്നെ നിന്ദിച്ചാൽ പൊറുക്കാൻ കഴിഞ്ഞെന്നു വരില്ല. അധികാരി ദേവിയെ നിന്ദിക്കാൻ പാടില്ല.'- പൂജാരിയുടെ വാക്കുകൾ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.

പിറ്റെ ദിവസമാണ് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. അനിൽ ബാലി ഡൽഹിയിലേക്ക് നിമിഷങ്ങൾക്കകം കുതിച്ചു. പുലർച്ചെ 2.30-ന് ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തിയപ്പോൾ കണ്ടത് അവർ സഞ്ജയ് ഗാന്ധിയുടെ മൃതദേഹത്തിനരികിൽ കണ്ണീർ വാർന്ന് ഇരിക്കുന്ന കാഴ്ചയാണ്. 'ഞാൻ ചാമുണ്ഡയിൽ പോകാത്തതുമായി ഇതിനെന്തെങ്കിലും ബന്ധമുണ്ടോ?'- അനിൽ ബാലിയെ കണ്ടയുടൻ ഇന്ദിര ചോദിച്ചു.

'അതേവർഷം ഡിസംബർ 31-ന് ഇന്ദിര ചാമുണ്ഡ സന്ദർശിച്ചു. പൂജ നടത്തി. പൂർണഹൂതി മന്ത്രങ്ങൾ സ്ഫുടമായി ചൊല്ലി, പശ്ചാത്താപ വിവശതയോടെ കരഞ്ഞു പ്രാർഥിച്ചു. സഞ്ജയ് ഗാന്ധിയുടെ നാമത്തിൽ ചാമുണ്ഡയിൽ ഒരു മണ്ഡപം സ്ഥാപിക്കാൻ അവർ തീരുമാനിച്ചു. അവർക്കു വേണ്ടി എൺപത് ലക്ഷം ചെലവഴിച്ചത് അന്നത്തെ കോൺഗ്രസ് ലീഡറായിരുന്ന സുഖ്റാം ആയിരുന്നു. സുഖ്റാം പിന്നീട് യൂണിയൻ മിനിസ്റ്ററായി'- പുസ്തകത്തിൽ അനിൽ ബാലിയെ ഉദ്ധരിച്ചു കൊണ്ട് നീരജ ചൗധരി എഴുതുന്നു.

ഇന്ദിര, രാജീവ്, ആർഎസ്എസ്
ആർഎസ്എസ്സുകാർ പലതവണ ഇന്ദിരയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തോ അതിനുശേഷമോ ആർഎസ്എസ് നേതാക്കളെ കാണാൻ ഇന്ദിര വിസമ്മതിച്ചു. 1982-ൽ തന്റെ ഭരണത്തിന്റെ അർധകാലം കടന്നപ്പോൾ ആർഎസ്എസ് മുഖ്യൻ ബാലേസാഹിബ് ദേവ്റസിന്റെ സഹോദരൻ ഭാഹുറാവു ദേവറസ്സിനെ കാണാനും തുറന്ന ചർച്ച നടത്താനും ഇന്ദിര രാജീവിനോട് നിർദ്ദേശിച്ചു. ആ കൂടിക്കാഴ്ചയ്ക്കുള്ള സാഹചര്യമെല്ലാം ഒരുക്കിക്കൊടുത്തത് കപിൽ മോഹനായിരുന്നു. ആർഎസ്എസ്സിന്റെ രാഷ്ട്രീയ ചുമതല വഹിച്ചിരുന്നത് ഭാഹുറാവുവായിരുന്നു.

1982- 84 കാലങ്ങളിലായി മൂന്നു തവണ രാജീവ് ഭാഹുറാവുമായി കൂടിക്കാഴ്ച നടത്തി. ഇന്ദിര പ്രധാനമന്ത്രിയായിരുന്നപ്പോഴും രണ്ടാമത്തേത് 1991-ലും അവസാനത്തേത് അവർ അധികാരം ഒഴിഞ്ഞപ്പോഴും. കപിൽമോഹന്റെ വസതിയിൽ വെച്ചായിരുന്ന ആദ്യത്തെ മീറ്റിങ്. ഭാഹുറാവുവുമായുള്ള മോഹന്റെ ബന്ധം വളരെക്കാലം തുടർന്നു. രണ്ടാമത്തെ മീറ്റിങ്ങും അതേ സ്ഥലത്തു വെച്ചായിരുന്നു. മൂന്നാമത്തേത് അനിൽ ബാലിയുടെ ഫ്രണ്ട്സ് കോളനിയിലെ വസതിയിൽ വെച്ചും നടന്നു. നാലാമതും ഒരു കൂടിക്കാഴ്ച ജൻപഥിൽ വെച്ച് നടന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

ഇന്ദിരയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന എം.എൽ ഫോത്തേദാർ ആണ് രാജീവിന്റെ രഹസ്യകൂടിക്കാഴ്ചകൾക്ക് സൗകര്യങ്ങൾ ഒരുക്കി  കൊടുത്തിരുന്നതെന്ന് അനിൽ ബാലിയുടെ വാക്കുകൾ വ്യക്തമാക്കിക്കൊണ്ട് നീരജ ചൗധരി എഴുതുന്നു.

ചോദിച്ചതിനെക്കുറിച്ച് പറയുന്നത്. 'സുപ്രീംകോടതി വിധിയോട് നിങ്ങൾ ചേർന്നു നിന്നേ മതിയാവൂ'- സോണിയ രാജീവിനോട് പറഞ്ഞു. 'സോണിയ ഇക്കാര്യം പറയുന്നത് എന്റെ മുമ്പിൽ വെച്ചാണ്'- ത്രിപാഠിയുടെ വാക്കുകൾ പുസ്തകത്തിൽ ഉദ്ധരിക്കുന്നു.

ബൊഫോഴ്സ് അഴിമതിയാണ് രാജീവിനെ പരാജയത്തിലേക്ക് പ്രധാനമായും നയിച്ചത്. അദ്ദേഹത്തിന്റെ ബന്ധുവായ അരുൺ നെഹ്റുവിന് രാജീവിലുണ്ടായിരുന്ന സ്വാധീനം പരസ്യവും നന്നായി രേഖപ്പെടുത്തപ്പെട്ടതുമാണ്. രണ്ടുപേരും പിരിഞ്ഞു. വേർപിരിയലിന് ഉത്തരവാദി സോണിയയാണെന്ന് അരുൺ ആരോപിച്ചു. 1986 ഒക്ടോബറിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ രാജീവ് അരുണിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി- ചൗധരി രേഖപ്പെടുത്തുന്നു.

'സത്യപ്രതിജ്ഞയ്ക്ക് ശേഷം, അസ്വസ്ഥനായ രാജീവ് ഫോത്തേദാറിനോട് റേസ് കോഴ്സ് റോഡിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു. 'രാജീവ്ജി വിഷണ്ണനായിരുന്നു'- ഫൊത്തേദാർ പറഞ്ഞു. കാർ റേസ് കോഴ്സ് റോഡിൽ എത്തിയപ്പോൾ സോണിയ ഗാന്ധിയും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ ക്യാപ്റ്റൻ സതീഷ് ശർമ്മയും പോർട്ടിക്കോയിൽ കാത്തു നിൽക്കുന്നത് അവർ കണ്ടു. സോണിയയുടെ മുഖത്ത് വിടർന്ന പുഞ്ചിരി ഉണ്ടായിരുന്നു. 'അരുൺ നെഹ്റുവിനെ ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി,' ഫൊത്തേദാർ പിന്നീട് പറഞ്ഞു,'' -പുസ്തകത്തിൽ പറയുന്നു.


രാഹുൽ അവർക്കു മുമ്പിലേക്ക് വന്നതും എല്ലാവരും കേൾക്കെ പറഞ്ഞു: പ്രധാനമന്ത്രിയാവാൻ ഞാൻ അനുവദിക്കില്ല. മുത്തശ്ശി കൊല്ലപ്പെട്ടു, എന്റെ പിതാവ് കൊല്ലപ്പെട്ടു...ആറുമാസത്തിനകം നിങ്ങളും കൊല്ലപ്പെടും.' സോണിയ താൻ പറയുന്നത് കേട്ടില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. 'ഇത് വെറും ഭീഷണിയായിരുന്നില്ല,'-നട്വർ സിംഗ് ഓർമിച്ചു. 'രാഹുൽ ശക്തമായ ഇച്ഛാശക്തിയുള്ള വ്യക്തിയാണ്. ഉചിതമായ തീരുമാനമെടുക്കാൻ അദ്ദേഹം സോണിയയ്ക്ക് 24 മണിക്കൂർ സമയം നൽകി.-അദ്ദേഹത്തിന്റെ വാക്കുകൾ ചൗധരി രേഖപ്പെടുത്തുന്നു

തന്റെ അമ്മയെ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതിൽ നിന്നും തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് രാഹുൽ പറഞ്ഞതോടെ സോണിയ വിതുമ്പി.

സോണിയ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വാജ്പേയി സോണിയയെ അഭിനന്ദിച്ചു.'നിങ്ങൾക്ക് എന്റെ ആശീർവാദം സമൃദ്ധമായി നൽകുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു, 'പാരിതോഷികം സ്വീകരിക്കരുത്, അത് രാജ്യത്തെ വിഭജിക്കുകയും സിവിൽ സർവീസുകളുടെ വിശ്വസ്തതയെ തകർക്കുകയും ചെയ്യും.- വാജ്പേയി സോണിയയെ ഉപദേശിക്കുന്നതായും ചൗധരി രേഖപ്പെടുത്തുന്നു.

'ഹൗ പ്രൈമിനിസ്റ്റേഴ്സ് ഡിസൈഡ്' പുറത്തിറങ്ങുന്നതോടു കൂടി ഇന്ത്യൻ രാഷ്ട്രീയചരിത്രം മറ്റൊരു തരത്തിൽകൂടി അടയാളപ്പെടുത്തപ്പെടുമെന്ന് പുസ്തകനിരൂപകർ വിലയിരുത്തുന്നു. രാഷ്ട്രീയം പ്രമേയമാക്കുന്ന പുസ്തകങ്ങളുടെ നിരയിലേക്ക് സ്ഥാനം പിടിക്കാൻ നീരജ ചൗധരിയുടെ ഈ ശ്രമത്തിനു കഴിഞ്ഞിട്ടുണ്ട്.


https://www.mathrubhumi.com/literature/features/how-prime-ministers-decide-sensational-book-by-neeraja-chaudhari-1.8778439