Sunday, September 10, 2023

അയിത്ത ജാതിക്കാർ ഇവർ

ലോകത്തിലെ ഏക ഹിന്ദു സ്റ്റേറ്റ് ആയിരുന്ന തിരുവിതാംകൂർ ഭരണകൂടം ആരാണ് തീണ്ടൽ ജാതിയെന്ന് വിളംമ്പരം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ മുപ്പത് ജാതികൾപ്പെടും.                                                  ആദിദ്രാവിഡർ, അലവൻ, അരയൻ, ഭരതർ, ചെക്കാരവൻ, ചെക്കിലയൻ, ചാവാലക്കാരൻ, ഈഴവൻ, ഈഴവത്തി, കാക്കാലൻ, കണിയാൻ,  കാവതി, കുറവൻ, മരക്കാൻ, മറവൻ, മുക്കുവൻ, നാടാർ, നുളയൻ, പാലൻ, പാണൻ, പണിക്കൻ, പറവൻ, പറയൻ, പുലയൻ, പുള്ളുവൻ, തണ്ടാൻ, തണ്ടപുലയൻ, വാലൻ, വേലൻ, വേടൻ ഇവരെത്ര പഞ്ചശൗചങ്ങൾ പാലിക്കുന്ന - മനശ്ശൗചം, കർമ്മശൗചം, കുലശൗചം, ശരീരശൗചം, വാക്ശൗചം- നമ്പൂതിരിക്കും മറ്റു സവർണ്ണനും വേണ്ടി അകന്നു നിക്കേണ്ടവർ എന്ന്.  ഈ മുപ്പതിൽ പെടാത്തവരും ഉണ്ട് അവർ അകന്ന് നിൽക്കുക മാത്രമല്ല ദൃഷ്ടിയിൽ പെടാൻ പോലും പാടില്ലാത്തവരത്രെ. അബദ്ധവശാൽ  പെട്ടാൽ മഹാഅശുദ്ധിയും പാപവുമാണ്. ദൃഷ്ടിയിൽ പെടാവുന്നവരാണ് ഈ മുപ്പതു ജാതികൾ.

അയിത്തക്കാർ അവരുടെ വരവ് അറിയിക്കാൻ അവർണ്ണനും, അയിത്തക്കാർ ദൂരെ മാറുക എന്നറിയിക്കാൻ സവർണ്ണരും ഓരോ ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. ഈ കലാപരിപാടിയുടെ പേരാണ് 'ഒച്ചാട്ട്' .       

 ഒച്ചാട്ടുന്ന രീതിക്കും ആചാരങ്ങളും ജാതി വ്യത്യാസവും  ഉണ്ടായിരുന്നു. സവർണ്ണരാണെങ്കിൽ 'ഹൊ' ' ഹൊ ' എന്നൊ 'ഹോയ് ' ' ഹോയ് ' എന്നൊ ആയിരിക്കണം. അയിത്തക്കാരിൽ ഈഴവരാണെങ്കിൽ ' തീണ്ടളേ' ' തീണ്ടളേ' എന്നാണ് ഒച്ചാട്ടേണ്ടത്. ദളിതരാണെങ്കിൽ ' ഏ'  ' ഏ ' എന്ന് വേണം ഒച്ചാട്ടാൻ. ഈ ശബ്ദം കേട്ടാൽ ഓരോ അയിത്തക്കാരനും അവന് വിധിച്ച അകലങ്ങളിൽ മാറിപോവുകയൊ മാറിനിൽക്കുകയൊ ചെയ്തിരിക്കണമെന്നാണ് അന്നത്തെ ട്രാഫിക്ക് നിയമം. അതിന്റെ കൂടെയാണ് തീണ്ടൽ പലകകൾ സ്ഥാപിച്ച് ചില പൊതു വഴികളെല്ലാം ഈഴവർക്കും പുലയ പറയ തുടങ്ങിയ ജാതികൾക്കും വിലക്ക് ഏർപ്പെടുത്തിയത്. "ഇവിടം മുതൽ ക്ഷേത്ര സങ്കേതമായതിനാൽ ഈഴവ, പുലയ പറയ തുടങ്ങിയ ജാതികൾക്ക് പ്രവേശം നിരോധിച്ചിരിക്കുന്നു" എന്നതായിരുന്നു ട്രാഫിക്ക്  ബോഡുകളിൽ എഴുതി വെച്ചിരുന്നത്. ഇതിനെതിരെ 1925ൽ  ഇവിടെ എല്ലാവർക്കും പൊതുവഴിയിൽ നടക്കണമെന്ന ആവശ്യവുമായി  തിരുവിതാംകൂർ നിയമനിർമ്മാണ സഭയായ ശ്രീമൂലം പ്രജാസഭയിൽ  ഈഴവ അംഗമായ മി. കുമാരൻ ഒരു പ്രമേയം കൊണ്ടു വന്നു. തുടർച്ചയായ മൂന്നു ദിവസത്തെ ചർച്ചയ്ക്ക് ശേഷം വോട്ടിന് ഇട്ട പ്രമേയം. ഒരു വോട്ടിന് തള്ളി. 
ഈ ബില്ല് പരാജപ്പെടുത്തിയതും  ഒരു ഈഴവനായിരുന്നു. ഡോ. പൽപ്പുവിന്റെ കുടുംബക്കാരനായ തച്ചകുടി പരമേശ്വരൻ. ഈഴവർക്കിടയിലെ കോടാലി എന്നാണ് പിന്നീട് ഇദ്ദേഹം അറിയപ്പെട്ടത്. ഈ  തച്ചകുടിയെ സി കേശവൻ പിന്നീട്  ഓടിച്ചിട്ട് തല്ലി.ആ തച്ചകുടി പരമേശ്വരൻറെ ജീൻ ഉള്ളവരാണ് അന്നും ഇന്നും ഈഴവരിൽ ഭൂരിപക്ഷം.

Libi Hari post

Tuesday, September 5, 2023

നാലാം ഭരണപരിഷ്കാര കമ്മീഷൻ ഷീലാ തോമസ് ഐഎഎസ് (റിട്ട)

സാമൂഹ്യ സാമ്പത്തിക, ശാസ്ത്ര സാങ്കേതിക മേഖലകളിൽ സംഭവിക്കുന്ന പുരോഗമനപരമായ മാ റ്റങ്ങൾക്ക് അനുസൃതമായി ഭരണ നിർവഹണ സംവിധാനങ്ങളിൽ രൂപപെടുത്തേണ്ട പരിഷ്കരണങ്ങളെ കണ്ടെത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുക, ഇത്തരം മാറ്റങ്ങളെ കാര്യക്ഷമമായി പ്രതിഫലിപ്പിക്കുന്ന പ്രവർത്തന മാതൃകകൾ ഭരണയന്ത്രത്തിലെ ഓരോ ഘടകങ്ങൾക്കും നിർദേശിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുൻ മുഖ്യമന്ത്രി വി എസ് അച്യതാനന്ദൻ അദ്ധ്യക്ഷനായി കേരള സർക്കാർ നാലാം ഭരണപരിഷ്കാര കമ്മീഷനെ നിയോഗിക്കുകയും പൊതു ഭരണ രംഗവുമായി ബന്ധപ്പെട്ട 13 പരിഗണനാ വിഷയങ്ങ ളിൽ ഉൾപ്പെട്ട മേഖലകൾ തിരഞ്ഞെടുത്ത് നിലവിലെ പ്രശ്നങ്ങൾ വിലയിരുത്തി അവ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള ശുപാർശകൾ സർക്കാരിൽ സമർപ്പിക്കുക എന്ന ചുമതല കമ്മീഷനെ ഏൽപ്പിക്കുകയും ചെയ്തു. പരിഗണനാ വിഷയങ്ങൾ 1. സർക്കാരിന്റെ ഭരണയന്ത്രത്തിന്റെ ഘടനയും പ്രവർത്തനവും അവലോകനം ചെയ്യുന്നതിനും അതിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും പ്രതികരണ രീതിയും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. 2. വകുപ്പുകളുടെ പങ്കിനെക്കുറിച്ചും വകുപ്പുകളുടെയും സർക്കാരിന്റെ പ്രധാന ഏജൻസികളുടെയും പങ്കിനെക്കുറിച്ചും പുനഃപരിശോധിക്കുകയും പുനർനിർവചിക്കുകയും ചെയ്യുന്നത് സംബന്ധിച്ച്. 3. ഗുണപരമായ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപിതവും കൂട്ടായതുമായ പ്രവർത്തനത്തിനുവേണ്ട നടപടികൾ നിർദേശിക്കലും. 4. സ്വജനപക്ഷപാതം, പക്ഷപാതിത്വം, അഴിമതി, കാലതാമസം വരുത്തൽ എന്നിവ ഇല്ലാതാക്കുന്നതിനും ഭരണസംവിധാനം കൂടുതൽ ഫലദായകമാകുന്നതിനും വേണ്ട നടപടികൾ നിർദേശിക്കുന്നതിനും. 5. കാര്യക്ഷമതയും പൗരരുടെ സംതൃപ്തിയും മെച്ചപ്പെടുത്തുന്നതിനുള്ള അധികാരം നൽകുന്നതിനുവേണ്ട നടപടികൾ നിർദേശിക്കൽ. 6. ഗവൺമെന്റിനു സ്വീകരിക്കാൻ കഴിയുന്ന ആധുനിക മാനേജ്മെന്റ് ശെെലികളും വിവരസാങ്കേതികവിദ്യാ സംവിധാനങ്ങളെയും ഉപകരണങ്ങളെയും നിർദേശിക്കുന്നതിനും. 7. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിന് റിക്രൂട്ട‍മെന്റുമായും ഉദ്യോഗക്കയറ്റവുമായും ബന്ധപ്പെട്ട നയങ്ങൾ അവലോകനം ചെയ്യുന്നതിന്. 8. വിവിധ തലങ്ങളിലുള്ള വ്യത്യസ്ത സർക്കാർ സംവിധാനങ്ങളുടെ ജനാധിപത്യവത്കരണത്തിനുള്ള രീതികൾ നിർദേശിക്കുന്നതിനും ഭരണനിർവഹണത്തിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ട നിർദേശങ്ങൾ നൽകുന്നതിനും. 9. പ്രധാന പൊതുസേവനങ്ങളുടെ നിർവഹണം വിലയിരുത്തുന്നതിനും അവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ നിർദേശിക്കുന്നതിനും. 10. ഗവൺമെന്റിനെ കൂടുതൽ തുറന്ന സമീപനമുള്ളതും സമൂഹത്തോട് ഉത്തരവാദിത്തമുള്ളതും ബാധ്യസ്ഥതയുള്ളതുമാക്കുന്നതിനും വേണ്ട നടപടികൾ നിർദ്ദേശിക്കൽ. 11. ജൻഡർ ബജറ്റിങ്ങും ശിശു ബജറ്റിങ്ങും പ്രവർത്തനക്ഷമമാക്കുന്നതിനു വേണ്ട നടപടികൾ നിർദേശിക്കുന്നതിന്. 12. അനന്തരഫലവും പരിണത-ഫലവും അടിസ്ഥാനമാക്കിയ ബജറ്റിങ് പോലെയുള്ള ആധുനിക ധന ആസൂത്രണ ഉപകരണങ്ങൾ നിർദേശിക്കുന്നതിനും. 13. സർക്കാരിന്റെ ശേഷി കെട്ടിപ്പടുക്കൽ സംവിധാനം വിലയിരുത്തുന്നതിനും അതു കൂടുതൽ ഫലപ്രദമാക്കുന്നതിനും വേണ്ട നടപടികൾ നിർദേശിക്കുന്നതിനും. 14. മേൽസൂചിപ്പിച്ച കാര്യങ്ങളിൽനിന്ന് ഉയർന്നുവരുന്നതോ അവയുമായി ബന്ധപ്പെട്ടതോ കമ്മീഷന് അനുയോജ്യമെന്നോ ആവശ്യമെന്നോ തോന്നുന്ന മറ്റു ശുപാർശകൾ നൽകുന്നതിന്. ഏഴ് മുഖ്യ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. അവ ചുവടെ ചേർക്കുന്നു 1. പൗരകേന്ദ്രീകൃത സേവനങ്ങൾ (Citizen First Services) 2. പരിസ്ഥിതിയും സുസ്ഥിര വികസനവും (Environment and Sustainable Development). 3. പാർശ്വവൽകൃത സമൂഹം മുഖ്യധാരയിലേക്ക് (Reaching the unreached) 4. ആസൂത്രണവും ധനകാര്യവും (Planning and Finance) 5. ഫലപ്രാപ്തിയള്ളതും കാര്യക്ഷമവുമായ ഭരണം (Result oriented and Effective Governance). 6. അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗവും സംരക്ഷണവും (Infrastructure -Usage and Conservation) 7. ഉത്തരവാദിത്വ ഉദ്യോഗസ്ഥ ഭരണ സംവിധാനം (Towards more accountable bureaucracy) പ്രവർത്തന കാലയളവിൽ പ്രവർത്തന റിപ്പോർട്ട് ഉൾപ്പെടെ 14 റിപ്പോർടുകൾ കമ്മീഷൻ സർക്കാരിനു സമർപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ജനകേന്ദ്രിതമായി നടപ്പാക്കുന്നതിനും അതുവഴി കാലതാമസമില്ലാതെ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ അവർക്കു സേവനങ്ങൾ ലഭ്യമാക്കുന്നു എന്നുറപ്പാക്കുന്നതിനും വേണ്ടി ആവശ്യമായ കാര്യപ്രാപ്തിയുള്ള ഭരണസംവിധാനത്തെ സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് നാലാം ഭരണപരിഷ്കാര കമ്മീഷന്റെ എല്ലാ റിപ്പോർട്ടുകളിലെയും പ്രധാന പ്രമേയം. സെക്രട്ടറിയേറ്റ് പരിഷ്കാരങ്ങൾ 
(13–ാമത് റിപ്പോർട്ട്) ‘സെക്രട്ടറിയേറ്റ് സംവിധാനത്തിൽ പരിഷ്കരണം നടപ്പാക്കുകയെന്നത് തീർച്ചയായും, ശ്രമകരമായൊരു ഉദ്യമമാണ്. പരിഷ്കരണം നടപ്പാക്കാനുള്ള ഗവൺമെന്റിന്റെ ശേഷിയെക്കുറിച്ചുള്ള ഒരു പരിശോധനയാണത്; മാറ്റം കൊണ്ടുവരുന്നതിനുള്ള ഗവൺമെന്റിന്റെ ഇച്ഛാശക്തിയുടെ ഉരകല്ലാണത്. ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള ഏതൊരു ഗവൺമെന്റിന്റെയും പ്രതിബദ്ധതയുടെ തെളിവാകുന്ന ഒന്നാണത്. തീർച്ചയായും അത് പ്രയാസകരമായൊരു വെല്ലുവിളിയാണ്. ഈ കേന്ദ്ര സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്മേലുള്ള ചെറിയ പുരോഗതികളും അതിന്റെ ഘടനയിലുള്ള നേരിയ മാറ്റവും പോലും താഴേക്ക് പ്രസരിക്കുമെന്നതിനാൽ സെക്രട്ടറിയേറ്റ് സംവിധാനത്തിന്റെ പരിഷ്കാരമെന്നത് തികച്ചും സമചിത്തതയോടെ സമീപിക്കേണ്ട ഒന്നാണ്. ഒരു ഉത്തരവാദ ഭരണം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ ഗവൺമെന്റ് പ്രവർത്തനം അർത്ഥമാക്കുന്നു എന്നുള്ള ശക്തമായ സൂചനകൾ അത് കാണിക്കും. അത് ഉയർന്ന ദൃശ്യപരതയും നിർണായകമായ പ്രകടനാത്മക ഫലവുമുളവാക്കും. (മൂന്നാമത് ഭരണപരിഷ്കാര കമ്മിഷൻ, കേരള സർക്കാർ). സംസ്ഥാന സെക്രട്ടറിയേറ്റിനെക്കുറിച്ച് സമഗ്രമായൊരു പഠനം നടത്തുവാൻ മേൽപ്പറഞ്ഞ മൗലിക തത്വം ഭരണപരിഷ്കാര കമ്മീഷനെ (എആർസി) പ്രേരിപ്പിച്ചു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പരിഷ്കാരം കൊണ്ടുവരുന്നത് ഭരണ നിർവഹണത്തിന്റെ എല്ലാ ശാഖകളിലും സ്വാധീനമുണ്ടാക്കുമെന്നതുകൊണ്ട് സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ പരിഷ്കാരങ്ങളും സെക്രട്ടറിയേറ്റിൽ നിന്ന് തുടങ്ങണമെന്ന് ആവർത്തിച്ചു പറയേണ്ടതില്ലല്ലോ. സെക്രട്ടറിയേറ്റിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാതെ ഗവൺമെന്റിന്റെ മറ്റ് ഏജൻസികളെ പരിഷ്കരിക്കുന്നതിനുള്ള ഏതൊരു ശ്രമവും വ്യർത്ഥമാണ്. ‘സേവനത്തിനുള്ള അവകാശ’ത്തിന്റെ ആദ്യതത്വം, സേവനങ്ങൾ ജനകേന്ദ്രിതമായി നിറവേറ്റുകയെന്നതാണ്. ജനകേന്ദ്രിതമായി സേവനങ്ങൾ നടപ്പാക്കുന്നു എന്നുറപ്പാക്കുന്നതിനുവേണ്ടി വിവിധ മേഖലകളിലായി നടപ്പാക്കേണ്ട അനേകം പരിഷ്കാര നടപടികൾ എന്തൊക്കെയെന്ന് ഭരണപരിഷ്കാര കമ്മീഷൻ അതിന്റെ ആദ്യകാല റിപ്പോർട്ടുകളിൽ തന്നെ നിർദ്ദേശിച്ചിരുന്നു. സെക്രട്ടേറിയറ്റ‍് പരിഷ്കാരങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ശുപാർശകൾ, സംസ്ഥാന ഭരണത്തിന്റെ പരമോന്നത സ്ഥാപനത്തെ പരിഷ്കരിക്കുന്നതിലൂടെ ഈ പ്രക്രിയ വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സെക്രട്ടേറിയറ്റിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്; സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഘടനയിലും ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും മാന്വലുകളിലും നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു ; ഒപ്പം തന്നെ സെക്രട്ടേറിയറ്റിൽ ഇ– ഗവേണൻസ് നടപ്പാക്കൽ, അടിസ്ഥാന സൗകര്യങ്ങളും പരിതഃസ്ഥിതിയും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത, സെക്രട്ടേറിയറ്റിന്റെ ഫലപ്രദമായ നടത്തിപ്പിനുതകുന്ന മറ്റുകാര്യങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് പ്രതിപാദിക്കുന്നു. ധനകാര്യവും ആസൂത്രണവും 
(12–ാമത് റിപ്പോർട്ട്) ‘‘ധനകാര്യമെന്നാൽ കേവലം കണക്കല്ല; ധനകാര്യം മഹത്തായൊരു നയമാണ്; കാര്യക്ഷമമായ ധനകാര്യമില്ലാതെ കാര്യക്ഷമമായൊരു ഗവൺമെന്റ് സാധ്യമാകില്ല; കാര്യക്ഷമമായ ഗവൺമെന്റില്ലാതെ കാര്യക്ഷമമായ ധനകാര്യവും സാധ്യമാകില്ല’’ – ജയിംസ് വിൽസൺ. ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവുമായ നീതി ഉറപ്പാക്കുക എന്നതാണ് ലോകത്താകെയുള്ള ഗവൺമെന്റുകളുടെ പ്രാഥമിക പരിഗണന; നികുതികളിൽ നിന്നും മറ്റ് പൊതു ധനകാര്യ ഉറവിടങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ട വിഭവങ്ങളുടെ കൃത്യമായ വിനിയോഗത്തിലൂടെയാണത് നടപ്പാക്കുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് ഗവൺമെന്റുകൾക്കുവേണ്ട ഒരു മുന്നുപാധിയാണ് ധനകാര്യ വിഭവങ്ങളുടെ കൃത്യവും ഫലപ്രദവുമായ മാനേജ്മെന്റ് എന്നത്. വിഭവ ഉൽപാദനം, വിഭവവിന്യാസം, വിഭവ വിനിയോഗം എന്നിവ പൊതു ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. ധനകാര്യ മേഖലയിലെ പരിഷ്കാരങ്ങൾ മറ്റു മേഖലകളിൽ പ്രതീക്ഷാനിർഭരമായ പ്രചോദനം ഉണ്ടാക്കുന്നതിന് അനിവാര്യമാണ്. ധനകാര്യപരിഷ്കാരങ്ങൾ ഗവൺമെന്റിനെ അതിന്റെ മുൻഗണനകളുടെ കാര്യത്തിൽ പുനരാലോചന നടത്താനും പരിപാടികളും നയങ്ങളും കൈക്കൊള്ളുന്നതിൽ വ്യക്തമായ ഉൾക്കാഴ്ച ഉറപ്പാക്കാനും സഹായിക്കും; ധനകാര്യ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പരിപ്രേക്ഷ്യങ്ങളിലെ നിഗൂഢത ഇല്ലാതാക്കാനും ഉത്തരവാദപ്പെട്ട കാഴ്ചപ്പാടുകളെയും പെരുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുവാനും അത് ഗവൺമെന്റിനെ സഹായിക്കും. ജനങ്ങൾക്ക് പരമാവധി നേട്ടങ്ങൾ നൽകുകയും അതേസമയം ധനകാര്യ സുസ്ഥിരതയിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും മൊത്തത്തിലുള്ള വികസനത്തിലേക്കും നയിക്കുന്ന ആസ്തികളുടെ രൂപീകരണത്തിനും ജാഗ്രതയാർന്ന വിഭവ വിന്യാസം നടപ്പാക്കുന്നതിനും വേണ്ടി ഒന്നിച്ചു കൊണ്ടുപോകേണ്ട പരസ്പര പൂരകങ്ങളായ രണ്ട് പ്രക്രിയകളാണ് ധനകാര്യവും ആസൂത്രണവും. സമ്പദ്ഘടനയിൽ നിന്നും ഉചിതമായ രീതിയിൽ മതിയായ വിഭവങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം ഈ വിഭവങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും വിന്യസിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയെന്നത് നല്ല ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമാണ്. വിഭവോത്പാദനം, വിഭവ വിന്യാസം, വിഭവ വിനിയോഗം എന്നിവ പൊതു ധനകാര്യ മാനേജ്മെന്റിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഗവൺമെന്റിന്റെ ലക്ഷ്യങ്ങളെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളായി പരിവർത്തിപ്പിക്കുന്നതിനും ബഹുവിധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിഭവങ്ങൾ കാര്യഗൗരവത്തോടെ കൈമാറ്റം ചെയ്യുന്നതിനുമുള്ള ഗവൺമെന്റിന്റെ പരമപ്രധാനമായ സാമ്പത്തിക നയ ഉപകരണമാണ് ബജറ്റ്. കൃത്യമായി ആസൂത്രണം ചെയ്തുള്ള ബജറ്റ് രൂപവൽക്കരണവും അതിന്റെ നടപ്പാക്കലും, സുസ്ഥിരമായ ധനകാര്യ നയങ്ങളും സാമ്പത്തിക വളർച്ചയും വികസിപ്പിക്കുന്നതിന് നിർണായകമായും വേണ്ട ഒന്നാണ്. നിലവിൽ ബജറ്റ് വിന്യാസങ്ങളുടെ അവശ്യ വിലയിരുത്തലിനുവേണ്ടി യാതൊരുവിധത്തിലുള്ള സ്വതേയുള്ള വ്യവസ്ഥകളൊന്നും തന്നെയില്ലാത്ത ഇൻക്രിമെന്റൽ ബജറ്റിങ് സംവിധാനമാണ് ഗവൺമെന്റ് പിന്തുടരുന്നത്. ചെലവിന്റെ വളർച്ചാ നിരക്ക്, ഈ ചെലവുകൾ നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ വളർച്ചാനിരക്കിനെ മറികടക്കുന്നതിനാൽ ധനകാര്യ വിഭവങ്ങളുടെ ഡിമാന്റും സപ്ലൈയും തമ്മിലുള്ള വിടവ് നിരന്തരമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; ഇത് ഊതിവീർപ്പിക്കപ്പെട്ട വിഭവ എസ്റ്റിമേറ്റുകൾക്കും നിറവേറ്റപ്പെടാത്ത ടാർഗറ്റുകൾക്കും വഴിവയ്ക്കുന്നു. ചെയ്യുമെന്നേറ്റ, എന്നാൽ ഇനിയും പൂർത്തിയാക്കപ്പെട്ടിട്ടില്ലാത്ത സ്കീമുകളുടെ കാര്യത്തിലുള്ള ബാധ്യത, അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു; ഇത് പരിമിതമായ വിഭവങ്ങൾക്കുമേലുള്ള സമ്മർദ്ദം വർധിപ്പിക്കുന്നു. സാമ്പത്തിക വികസനത്തിന്റെ സുസ്ഥിരതയും ദൃഢതയും നിലനിർത്തുന്നതിന് ഫണ്ടുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള ഒഴുക്കുകൾ തമ്മിലുള്ള യുക്തിസഹമായ സമതുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിലും ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലും കേരളം ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഒട്ടേറെ മേഖലകളിൽ സാങ്കേതികവിദ്യാപരമായ മാറ്റങ്ങൾ കെെക്കൊള്ളുന്നതിൽ സംസ്ഥാനം പിന്നിലാണ്. വാർഷിക പദ്ധതികൾ അധികവും ഹ്രസ്വകാല–തദ്ദേശീയമായ ആവശ്യങ്ങൾ സഫലീകരിക്കുന്നതിൽ കേന്ദ്രീകരിച്ചുള്ളവയാണ്. ഇത് അത്യാവശ്യമാണെന്നിരിക്കെത്തന്നെ, അതിവേഗ വികസനം ലക്ഷ്യംവച്ചുകൊണ്ടുള്ള ദീർഘകാല പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് സാമ്പ്രദായികമായ ആസൂത്രണ പ്രക്രിയ സംബന്ധിച്ച് ഗഹനമായൊരു പഠനവും ശാസ്ത്രീയാടിത്തറയുള്ളതും സാങ്കേതികവിദ്യയെ ഉൾക്കൊള്ളുന്നതും ആവാസവ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമായ ദീർഘകാല ആസൂത്രണ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ നിർദേശവും അനിവാര്യമാക്കിതീർക്കുന്നു. ഇതിനു പുറമെ, സോഷ്യൽ ആഡിറ്റിന്റെ പ്രാധാന്യവും പ്രസക്തിയും റിപ്പോർട്ട് പരിശോധിക്കുകയും അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ടുമെന്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുകയും ചെയ്തു; കോഡുകളിലെ ഏതാനും വ്യവസ്ഥകളിലും ധനകാര്യ ഉത്തരവാദിത്തങ്ങളുടെ/അധികാരങ്ങളുടെ പ്രതിനിധികളിലും പരിഷ്കാരങ്ങൾ/മാറ്റങ്ങൾ/ഭേദഗതികൾ റിപ്പോർട്ട് ശുപാർശ ചെയ്തു. മെച്ചപ്പെട്ട ഭരണനിർവഹണത്തിനും ഡിജിറ്റൽ കേരളത്തിനും 
ഇ–ഗവേണൻസ് 
(11-–ാമത് റിപ്പോർട്ട്) റിപ്പോർട്ടിൽ 2 ഭാഗങ്ങളാണുള്ളത്. ഭാഗം ഒന്നിൽ രണ്ട് വീക്ഷണത്തിലൂടെ സംസ്ഥാനത്ത് ഇ–ഗവേണൻസ് സംവിധാനങ്ങൾ കെെക്കൊള്ളുന്നതിനെ സംബന്ധിച്ച് വിലയിരുത്തുന്നു: അതായത് സംസ്ഥാന ഡിപ്പാർട്ട്മെന്റുതലത്തിലും ജനങ്ങളുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ടും പ്രവർത്തിക്കുന്ന ഇ–ഗവേണൻസ് സംവിധാനം. ഇതിൽ ആദ്യം പറഞ്ഞതിനെ സേവനദാതാക്കൾ എന്ന നിലയിൽ വിപുലമായി കാണുകയും രണ്ടാമത് പറഞ്ഞതിൽ ജനങ്ങളെയും പൊതുസേവന കേന്ദ്രങ്ങൾ പോലെയുള്ള സഹായികളെയും ഉൾപ്പെടുത്തുകയും ചെയ്യാം. റിപ്പോർട്ടിലെ ഭാഗം രണ്ട്, സംസ്ഥാനത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ളതാണ്. ജനകേന്ദ്രിതമായി സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ഭാവി പദ്ധതികളുടെ ഡിസെെനിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ശുപാർശകൾ ഇതിലടങ്ങിയിരിക്കുന്നു. കാര്യക്ഷമമായ, സുതാര്യമായ, വിശ്വസനീയമായ, ചെലവിന്റെ കാര്യത്തിൽ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്കും എല്ലാ തൽപ്പരകക്ഷികൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇ–ഗവേണൻസ് സംവിധാനം അവതരിപ്പിച്ചത്. സേവനദാതാവിൽനിന്ന്, സേവന സഹായിയിൽനിന്ന് സേവന സ്വീകർത്താവിലേക്കുള്ള കേരളത്തിലെ ഇ–ഗവേണൻസിന്റെ യാത്രയെക്കുറിച്ച് പഠിക്കുന്നതിന് റിപ്പോർട്ട് ശ്രമിച്ചു. പരിഷ്കാര ശുപാർശകൾ നടത്തുന്നതിനുവേണ്ടിയുള്ള അപഗ്രഥനാപരമായൊരു റിപ്പോർട്ട് എന്ന നിലയിൽ സംസ്ഥാനത്തെ ഇ–ഗവേണൻസ് സംവിധാനത്തിന്റെ അപര്യാപ്തതകളിൽ/പരിമിതികളിൽ ഈ റിപ്പോർട്ട് പ്രധാനമായും കേന്ദ്രീകരിച്ചു. ജനങ്ങൾ അപേക്ഷിച്ച സർട്ടിഫിക്കറ്റുകളിൽ 90 ശതമാനത്തിലധികവും മറ്റൊരു ഡിപ്പാർട്ട്മെന്റിന്റെ അല്ലെങ്കിൽ കാര്യാലയത്തിന്റെ സബ്മിഷനുവേണ്ടിയുള്ളതാണ്. ഒട്ടുമിക്ക സേവനങ്ങളും, ഗവൺമെന്റ് സംവിധാനത്തിനകത്തു നിന്നുതന്നെ ലഭ്യമായിട്ടുള്ള, പരിശോധിച്ചുറപ്പിക്കപ്പെട്ടതും ആധികാരികവുമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ നൽകാൻ സാധിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ സർട്ടിഫിക്കറ്റുകളുടെ ആവശ്യകതയെ സംബന്ധിച്ച് ഗവൺമെന്റ് പുനരാലോചന നടത്തണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. പ്രോ ആക്ടീവ് അഥവാ റിയൽ ടെെം സേവനവും ഭരണനിർവഹണവും എന്ന ആശയത്തിന് വരുംതലമുറയിലെ ഇ–ഗവേണൻസ് സംവിധാനത്തെ ആശയവത്കരിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് ഇ–സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ളൊരു പുറന്തള്ളൽ/ബഹിഷ്കരണം കാണുന്നില്ല എന്നായിരുന്നു റിപ്പോർട്ടിലെ ഒരു പ്രധാന കണ്ടെത്തൽ. ഇ–ഗവേണൻസിന് വളരെ ഉയർന്ന പൊതുമൂല്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനകേന്ദ്രിത സേവനം 
(10–ാമത് റിപ്പോർട്ട്) ഗവൺമെന്റ് സേവനങ്ങളെക്കുറിച്ച്, അത് കേന്ദ്ര സർക്കാരിന്റേതായാലും സംസ്ഥാന സർക്കാരിന്റേതായാലും തദ്ദേശീയ സ്ഥാപനങ്ങളുടേതായാലും, ഉയർന്ന പ്രതീക്ഷയാണ് കേരളം പോലെയൊരു സാക്ഷര സമൂഹത്തിനുള്ളത്. ഏതെങ്കിലുമൊരു സമയത്ത് പൗരർക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മയും സേവനനിലവാരവുമാണ് ഇൗ പ്രതീക്ഷകളെ രൂപപ്പെടുത്തുന്നത്. ഈ പ്രതീക്ഷകൾക്കു തുടർച്ചയായി മാറ്റങ്ങൾ സംഭവിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുമുന്നിലുള്ള വെല്ലുവിളി, അതിനുള്ളിലെ നിവാസികളുടെ എക്കാലവും വർധിക്കുന്ന പ്രതീക്ഷകൾ നിറവേറ്റുക എന്നതാണ്; അത് നിരന്തരമായ മെച്ചപ്പെടുത്തലുകളിലൂടെ മാത്രമേ നേടിയെടുക്കാൻ സാധിക്കുകയുമുള്ളൂ. സ്ഥാപനപരമായ പരിപ്രേക്ഷ്യത്തിനുമപ്പുറം ജനങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് പ്രശ്നങ്ങളെ പഠിക്കുവാനായിരുന്നു ഭരണപരിഷ്കാര കമ്മിഷൻ ശ്രമിച്ചത്. കൃത്യമായ ഫീൽഡ് വർക്കിലൂടെ രൂപപ്പെടുത്തിയെടുത്ത ശുപാർശകളുടെ നടപ്പാക്കൽ, ലഭ്യമായ രേഖകളിന്മേലുള്ള കൂടിയാലോചനയും പുനരവലോകനവും എന്നിവ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളിൽ നിർണായകമായ പുരോഗതിയുണ്ടാക്കും. ഫലപ്രദമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനെ ബാധിക്കുന്ന തടസ്സങ്ങളെ മനസ്സിലാക്കുവാൻ റിപ്പോർട്ട് ശ്രമിച്ചു; അതായത് സംവിധാന പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യം, മനുഷ്യവിഭവങ്ങൾ, ശ്രേണീബന്ധമായ ബന്ധങ്ങൾ, വകുപ്പുകൾ തമ്മിലുള്ള സംയോജനം, സേവന നിലവാരങ്ങളുടെ ലഭ്യത തുടങ്ങി ഫലപ്രദമായ സേവനത്തെ ബാധിക്കുന്ന തടസ്സങ്ങൾ കണ്ടെത്താൻ റിപ്പോർട്ട് ശ്രമിക്കുകയും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്തു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ രണ്ടു രീതിയിൽ പൗരർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നു: ഒന്നാമത്തേത്, നേരിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയുള്ളവ; അതായത് സർട്ടിഫിക്കറ്റുകൾ, ലെെസൻസ് എന്നിവ നൽകുക, നികുതി ശേഖരിക്കുക, പൗരർക്കുവേണ്ട സേവനങ്ങൾ നൽകുക തുടങ്ങിയവ. അടുത്തത്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ലെെൻ ഡിപ്പാർട്ട്മെന്റുകളുടെ തൃണമൂലതല സ്ഥാപനങ്ങളുടെ സേവനങ്ങളാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ‘പ്രാദേശിക ഗവൺമെന്റുകളാണ്’ എന്നതുകൊണ്ടുതന്നെ, ഗുണന്മേയുള്ള പൊതുസേവനങ്ങൾ കാര്യക്ഷമമായും സമയബദ്ധമായും ലഭ്യമാക്കുന്ന കാര്യത്തിൽ, അങ്ങനെ പൗരരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ ഈ ‘ഗവൺമെന്റുകൾ’ എത്രത്തോളം വിജയിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഈയൊരു വിശാലമായ അർഥത്തിലാണ് ഭരണപരിഷ്കാര കമ്മിഷൻ തദ്ദേശ തലത്തിൽ ഗവൺമെന്റ് സംവിധാനത്തിന്റെ സേവനങ്ങളുടെ നടപ്പാക്കൽ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഉത്തരവാദിത്വബോധവും/
പൊതുജന തർക്ക പരിഹാര 
സംവിധാനവും സർക്കാരിൽ വെബ്സ്റ്റേഴ്സ് ഡിക്ഷ്ണറിയിൽ ‘‘അക്കൗണ്ടബിലിറ്റി’’ക്ക് നൽകുന്ന നിർവചനം ‘‘കണക്കു പറയാൻ നിർബന്ധിതമാകുന്ന അവസ്ഥയോ ഗുണമോ; അവനവൻ ചെയ്യുന്ന കാര്യത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനുള്ള സന്നദ്ധതയോ ബാധ്യതയോ’’ എന്നാണ്. കണക്കുപറയാനുള്ള ബാധ്യത എന്നിതനർഥം ശിക്ഷിക്കപ്പെടുക എന്നല്ല. അവനവൻ ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധത എന്നതാണ്. തൊഴിലിടത്തിൽ അക്കൗണ്ടബിലിറ്റിയുണ്ടാവുക എന്നതിനർഥം അവിടെയുള്ള എല്ലാ ജീവനക്കാരും തങ്ങളുടെ പ്രവൃത്തികൾക്കും പെരുമാറ്റത്തിനും നടപടികൾക്കും തീരുമാനങ്ങൾക്കും ഉത്തരവാദികളായിരിക്കുക എന്നതാണ്. ഇത് ജീവനക്കാരുടെ ജോലിയോടുള്ള പ്രതിബദ്ധതയിലും ധാർമികതയിലുമുള്ള ഉയർന്ന നിലവാരവുമായി ബന്ധപ്പെട്ടതാണ്. ഇതുമൂലം അവർ ചെയ്യുന്ന ജോലിയുടെ പെർഫോമൻസ് മെച്ചപ്പെട്ടതായി മാറുന്നു. കെെക്കൊള്ളുന്ന തീരുമാനങ്ങളുടെയും നടപടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കൽ എന്നതിന്റെയർഥം അഴിമുക്തമായിരിക്കുകയും ഭരണനടപടികൾ സുതാര്യമായിരിക്കുകയും ചെയ്യുക എന്നതാണ്. ഉത്തരവാദിത്വമേറ്റെടുക്കൽ സംവിധാനങ്ങളുടെ ഫലപ്രാപ‍്തിയും കാര്യക്ഷമതയും സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെയും ഉത്തരവാദിത്വം ഉറപ്പാക്കുകയും ഗവൺമെന്റ് പ്രവർത്തനങ്ങളിലെ സുതാര്യതയെ സഹായിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രതീക്ഷയും യഥാർഥത്തിലുള്ള സേവന ലഭ്യതയും തമ്മിൽ അന്തരമുണ്ടാകുമ്പോഴാണ് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഉയരുന്നത്. പൊതുജന പരാതി പരിഹാരം ജനകേന്ദ്രിതമായ സേവന ലഭ്യതയ്ക്കുള്ളതും സദ്ഭരണനിർവഹണമായി ബന്ധപ്പെട്ടതുമായ നയങ്ങൾ രൂപീകരിക്കുന്നതിലെ പ്രധാന ഘടകമാണ്. നിലവിലുള്ള അക്കൗണ്ടബിലിറ്റി സംവിധാനത്തിലെ പൊതുജന പരാതി പരിഹാര സ്ഥാപനങ്ങളുടെ പ്രധാന പരിമിതികളിൽ ചിലത് കണ്ടെത്തുന്നതിനുള്ള ശ്രമമാണ് ഈ റിപ്പോർട്ടിൽ നടത്തിയിട്ടുള്ളത്. കണ്ടെത്തിയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സർക്കാർ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വബോധവും ഉറപ്പാക്കുന്നതിനും വേണ്ട ശുപാർശകൾ നടത്തിയിട്ടുണ്ട്. ജനങ്ങളുടെ പരാതികൾ -ഫലപ്രദമായി പരിഹരിക്കുന്നതിനുവേണ്ട സംവിധാനത്തെ സംബന്ധിച്ചും ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ സംസ്ഥാനത്തെ ഭരണനിർവഹണത്തെ ഉത്തരവാദിത്വബോധമുള്ളതാക്കി മാറ്റുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് വിശകലനം ചെയ്യുകയും വകുപ്പുകളും സ്ഥാപനങ്ങളും ജീവനക്കാരും ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട സംവിധാനത്തെക്കുറിച്ച് ഒരു വിഹഗ വീക്ഷണം നടത്തിയിട്ടുമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കണ്ടുകൊണ്ടും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും സദ്ഭരണം നടപ്പാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ വിജയിച്ചതെങ്ങനെയെന്നു മനസ്സിലാക്കുന്നതിന് സംസ്ഥാനത്തെ പൊതുജന പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും റിപ്പോർട്ട് പരിശോധിക്കുന്നു. ഈ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാകുന്നതിൽ ജനങ്ങൾ നേരിടുന്ന തടസ്സങ്ങൾ കണ്ടെത്തി അതു പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകുകയും ചെയ്തിട്ടുണ്ട്. ജനപക്ഷ സേവന ലഭ്യതയെ സഹായിക്കുന്നതിനും സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതിനും അക്കൗണ്ടബിലിറ്റി ആന്റ് പബ്ലിക്ക് ഗ്രീവൻസ് മക്കാനിസം സർക്കാരിനെ സഹായിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന പദ്ധതികൾ അവർ ആവിഷ്കരിക്കുന്നതാണ്. ഈ സ്ഥാപനങ്ങളെ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത് അവയുടെ ദൃഢതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് അനുപേക്ഷണീയമാണ്. നയങ്ങൾക്ക് രൂപംനൽകുന്നവരുടെ ഇച്ഛാശക്തിയാണ് ഇതിന് പ്രധാനമായും ആവശ്യം. പൊതുജന പരാതി പരിഹാര തന്ത്രങ്ങളും ഉത്തരവാദിത്തബോധവും പ്രാബല്യത്തിലാക്കുന്നതിലെ മുഖ്യ വെല്ലുവിളി നിലനിൽക്കുന്ന ധാരണകളെ പൊളിക്കുന്നതിലും ഭരണ സംവിധാനത്തിനുമേൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള നിക്ഷിപ്ത താൽപര്യങ്ങളെ തകർക്കുന്നതിലുമുള്ള ബുദ്ധിമുട്ടാണ് പൊതുജനങ്ങളുടെ പരാതികൾക്ക് അതിവേഗം പരിഹാരം കാണുന്നതിനും അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതിനും ഭരണനിർവഹണ സംവിധാനത്തിൽ എത്രയും വേഗം അടിമുടി മാറ്റംവരുത്തേണ്ടതായുണ്ട്. സദ്ഭരണം സാധ്യമാകുന്നത് വിവര വിനിമയവും സുതാര്യതയും അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതും പൊതുജനപരാതികൾക്ക് പരിഹാരമുണ്ടാക്കുന്നതും മുൻഗണന ആയിരിക്കുമ്പോൾ മാത്രമാണ്. റിപ്പോർട്ടിൽ ഭരണപരിഷ്കാര കമ്മിഷൻ എത്തിച്ചേരുന്ന നിഗമനം കാര്യക്ഷമവും ഫലപ്രദവുമായ പൊതുസ്ഥാപനങ്ങൾക്ക് അടിത്തറയിടണമെന്നാണ്. അതിന്മേലായിരിക്കണം പൊതുജനവിശ്വാസം വളർത്തിക്കൊണ്ടുവരേണ്ടതും ഭരണത്തിലും സേവന വിതരണത്തിലും പൊതുജനങ്ങൾക്ക് സംതൃപ്തി ഉറപ്പുവരുത്തേണ്ടതും. ഉത്തരവാദിത്തബോധവും പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതും ഉറപ്പുവരുത്തുന്നതും ഏതു ഗവൺമെന്റിന്റെയും മുന്നിലുള്ള പ്രബലവും സങ്കീർണവുമായ വെല്ലുവിളികളായി നിലനിൽക്കുന്നു. ബഹുമുഖവും ബഹുതലവുമായ ഇടപെടലുകൾ ഇതിനാവശ്യമാണ്. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യതയും വസ്തുനിഷ്ഠതയും ഫലപ്രദവും കാര്യക്ഷമവുമായ അക്കൗണ്ടബിലിറ്റി സംവിധാനങ്ങളിലൂടെ സർക്കാർ ജീവനക്കാരുടെയും രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെയും ഉത്തരവാദിത്വബോധവും പരാതി രഹിത ഭരണനിർവഹണം കെെവരിക്കുന്നതിന് ഗവൺമെന്റിന് സഹായകമാകും. ഉത്തരവാദിത്തപൂർണമായ ഭരണനിർവഹണത്തിനു പുറമേ, പരാതികൾ പ്രകടിപ്പിക്കുന്നതിനും അവയ്ക്കു ഫലപ്രദമായി പരിഹാരം കാണുന്നതിനും ദൃഢതയുള്ള പരാതി പരിഹാര സംവിധാനങ്ങൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. സുസ്ഥിര വികസനം
ഭരണനിർവഹണനത്തിലെ 
പ്രശ്നങ്ങൾ (8-–ാമത് റിപ്പോർട്ട്) സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഭാവിതലമുറകളുടെ കഴിവിനെ കുറച്ചുകാണാതെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട വികസനം സംബന്ധിച്ചുള്ള കാഴ്ചപ്പാടിന്റെ അനന്തരഫലമായിരിക്കണം സുസ്ഥിര വികസനം. ഈ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് ഭരണത്തിലെ സദ്ഭരണവുമായി ബന്ധപ്പെട്ട പ്രക്രിയകൾ സ്വീകരിക്കുന്നതിലും നിലവിലുള്ള വികസനകാഴ്ചപ്പാടിലും അടിമുടി മാറ്റം ആവശ്യമാണ്. സുസ്ഥിര വികസനമാണ് ഏതു രാഷ്ട്രത്തിന്റെയും ഭാവിയെ സംബന്ധിച്ച് നിർണായകം; ഇതിന് ഗവൺമെന്റും സ്വകാര്യമേഖലയും സിവിൽ സമൂഹവും തമ്മിലുള്ള പങ്കാളിത്തം ആവശ്യമാണ്. പട്ടിണിയും ദാരിദ്ര്യവും നിർമാർജനം ചെയ്യുന്നതും പരിസ്ഥിതി സംരക്ഷണവും സാമൂഹ്യവികസനവും ഉൾച്ചേർക്കലും സുസ്ഥിരതയും അടിസ്ഥാനമാക്കിയ സാമ്പത്തികവളർച്ചയെയാണ് ഐക്യരാഷ്ട്ര സഭ സദ്ഭരണത്തിന്റെ ലക്ഷ്യങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഏതു വികസനത്തെയും സുസ്ഥിരമാക്കി മാറ്റുന്നതിന് ബന്ധപ്പെട്ട മേഖലയുടെ വളർച്ചയിൽ എല്ലാ വശങ്ങളും സന്തുലിതമാക്കപ്പെട്ടിട്ടുണ്ടെന്നത് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. മറ്റുള്ളവർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചുകൊണ്ട് ഏതെങ്കിലുമൊരു വിഭാഗത്തിന് സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന മേഖലകളിൽ മുന്നേറ്റമുണ്ടാക്കുന്നത് സുസ്ഥിരമായ വികസനമല്ല. വരുമാനത്തിൽ മിതമായ വളർച്ചയോടുകൂടി ആരോഗ്യരംഗത്തോ വിദ്യാഭ്യാസരംഗത്തോ മുന്നേറ്റമുണ്ടാക്കുന്നതും സമ്പദ്ഘടന ശക്തമായിരിക്കുമ്പോൾത്തന്നെ ആയുർദെെർഘ്യം മെച്ചപ്പെടുത്താൻ കഴിയാതിരിക്കുന്നതും അസന്തുലിതമായ വളർച്ചയുടെ ഉദാഹരണമാണ്. ജനങ്ങളുടെ ഉത്തരവാദിത്തപൂർണമായ പങ്കാളിത്തം സുസ്ഥിരവികസനത്തിന്റെ വിജയത്തിന് അനുപേക്ഷണീയമായ മുന്നുപാധിയാണ്. ജനങ്ങളുടെ ശബ്ദം സ്വാഗതം ചെയ്യപ്പെടുന്നതും അവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകപ്പെടുന്നതുമായുള്ള വികസന ആസൂത്രണത്തിന് വികേന്ദ്രീകൃതമായ ഘടന വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ റിപ്പോർട്ടിലെ ശുപാർശകൾ മുന്നോട്ടുവയ്ക്കുന്നത്. ‘‘സുസ്ഥിര വികസന ഭരണനിർവഹണ പ്രശ്നങ്ങൾ’’ സംബന്ധിച്ച പഠനത്തിലൂടെ ഭരണപരിഷ്കാര കമ്മീഷൻ ലക്ഷ്യമിടുന്നത് പാരിസ്ഥിതികമായ സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള അതിവേഗ സാമ്പത്തികവളർച്ചയും വികസനപ്രശ്നങ്ങളും വെല്ലുവിളികളും വളർച്ചയ്ക്കു നേരിടുന്ന തടസ്സങ്ങളും സൃഷ്ടിക്കുന്ന അനന്തരഫലങ്ങൾ എന്തെന്ന് മനസ്സിലാക്കുകയാണ്. പ്രധാന വകുപ്പുകളിലെ പരിപാടികൾ കൂട്ടിയോജിപ്പിക്കുന്നതും പാരിസ്ഥിതിക നയങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിൽ നേരിടുന്ന തടസ്സങ്ങളും പഠനവിധേയമാക്കുകയും ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നടപടികൾ ശുപാർശ ചെയ്യുകയുമാണ്. പൊതുവിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടോ പൊതുജനത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഏതെങ്കിലും പ്രവർത്തനത്തിനോ ഉദ്യോഗസ്ഥർ ബാധ്യതപ്പെട്ടവരായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് സുസ്ഥിര വികസന സംവിധാനത്തിൽ അനിവാര്യമാണ്. സദ്ഭരണത്തിനുവേണ്ട ഒരു മുന്നുപാധിയാണ് ശക്തമായ നിയമവാഴ്ച എന്ന് യുഎൻഡിപി ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള ഭരണനിർവഹണ മാതൃകയിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ആരംഭ ബിന്ദുവാണ് ശക്തമായ നിയമവാഴ്ച. സർക്കാർ സംവിധാനത്തിനു പുറത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കൊപ്പം സർക്കാരിന്റെ നിയമങ്ങളും നയങ്ങളും മുന്നോട്ടുപോകുന്നില്ല എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിന് സംസ്ഥാനത്തിലെ പാരിസ്ഥിതികമായി പ്രാധാന്യമുള്ള വിഭവങ്ങളെ അഞ്ച് വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. കൃഷി, മത്സ്യബന്ധനം, ജെെവ വെെവിധ്യവും വനങ്ങളും, വേസ്റ്റ് മാനേജ്മെന്റും പരിസര മലിനീകരണവും, ആരോഗ്യവും ശുചിത്വവും, ഊർജം, വ്യവസായങ്ങൾ, പശ്ചാത്തല വികസനവും ടൂറിസവും.

പഠന കോൺഗ്രസുകളും ഭരണ പരിഷ്കാരവും : ഒരവലോകനം ഡോ. ടി എം തോമസ് ഐസക്

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ചെറുകിട മേഖലകളുടെ ഉല്പാദനക്ഷമത ഉയർത്തുന്നതിനും ഇടതുപക്ഷം ബദലായി കാണുന്നത് ജനാധിപത്യ അധികാര വികേന്ദ്രീകരണത്തെയാണ്. പശ്ചാത്തലസൗകര്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മാർഗ്ഗം പൊതുസ്ഥാപനങ്ങൾ മുൻകൈയെടുത്തുള്ള നിക്ഷേപമാണ്. ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആസൂത്രിതമായ ഇടപെടലാണു വേണ്ടത്. നവകേരളത്തിനായുള്ള ഇത്തരമൊരു ബദൽ സമീപനം വിജയിക്കണമെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ശക്തവും കാര്യക്ഷമവുമായ ഇടപെടൽ അനിവാര്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ നാല് പഠന കോൺഗ്രസുകളിലും ഭരണപരിഷ്കാരം ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയമായത്. രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണ് കേരളത്തിന്റെ ഭരണയന്ത്രം. ഇതിന്റെ പിന്നിൽ നീണ്ട നാളത്തെ ചരിത്രമുണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണ സംവിധാനത്തിലൂടെ പിന്നോക്ക വിഭാഗക്കാർക്ക് ഭരണയന്ത്രത്തിൽ സ്ഥാനം ലഭിച്ചു. ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളും നിരന്തരമായ ബഹുജന സമ്മർദ്ദവും കേരളത്തിലെ ഇടതുപക്ഷ മനസ്സും ഈയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രസ്ഥാനങ്ങളും ഈ ജനാധിപത്യവല്ക്കരണ പ്രക്രിയയിൽ പങ്കാളികളാണ്. കേരളത്തിലെ ഭരണയന്ത്രം ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസാദി സേവനങ്ങളും പ്രദാനം ചെയ്യുന്നതിനും ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഭരണസംവിധാനത്തിന് മേൽപ്പറഞ്ഞ നേട്ടങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും നിരവധി പോരായ്മകളും അതിനുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികൾ. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു. ഭരണസംവിധാനത്തിന്റെ ഇത്തരം ദൗർബല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വകാര്യവല്ക്കരണ അജൻഡകൾ ജനങ്ങളുടെ മനസ്സിൽ അടിച്ചേല്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പൊതുമേഖലയെയും പൊതു സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ. നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ നമുക്കു കഴിയണം. കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകും. ഒന്ന് ഒന്നാമത് കേരള പഠന കോൺഗ്രസിന്റെ ചരിത്രപരമായ സംഭാവന ജനകീയാസൂത്രണത്തിനു കളമൊരുക്കിയെന്നതാണ്. ചിലരെങ്കിലും ഇത്തരമൊരു അവകാശവാദം അതിരുകവിഞ്ഞതും പിൻബുദ്ധിയാണെന്നും വിമർശിച്ചിട്ടുണ്ട്. അതുകൊണ്ട് പഠന കോൺഗ്രസ് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ ഡോ. മൈക്കിൾ തരകനും ഞാനും ചേർന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ എഴുതിയ കോൺഗ്രസ് അവലോകനത്തിൽ നിന്ന് ഉദ്ധരിക്കട്ടെ. “ഭരണത്തിലും വികസന പ്രവർത്തനത്തിലും അധികാരവികേന്ദ്രീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോൺഗ്രസിൽ ഏതാണ്ട് എല്ലാവരും ഏകാഭിപ്രായക്കാർ ആയിരുന്നു. വികസനപ്രശ്നങ്ങളെക്കുറിച്ചുള്ള സമ്മേളനങ്ങളിൽ ഓരോന്നിലും പുതിയ വികസ നതന്ത്രം നടപ്പാക്കുന്നതിന് ഒരു മുന്നുപാധിയായി അധികാരവികേന്ദ്രീകരണം ചൂണ്ടിക്കാണിക്കപ്പെട്ടു. അധികാരവികേന്ദ്രീകരണത്തിനായി സംസ്ഥാനത്തു നടന്നിട്ടുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യു വാനും ഒരു പ്രത്യേക സമ്മേളനം ഉണ്ടായിരുന്നു. മറ്റു പല കാര്യങ്ങളിലും മുന്നിലെന്ന് അഭിമാനിക്കാവുന്ന കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടു. കേരളത്തിലെ അധികാരവികേന്ദ്രീകരണ ചരിത്രം പരാജയപ്പെട്ട പരിശ്രമങ്ങളുടെ നീണ്ട പട്ടികയാണ്. ഇതിൽ ഏറ്റവും അവസാനത്തേതായ ജില്ലാ കൗൺസിൽ എങ്ങനെ ഗളഹസ്തം ചെയ്യപ്പെട്ടുവെന്നതു വിശദമായ ചർച്ചയായി. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജില്ലാ കൗൺസിലുകളുടെ നേട്ടങ്ങളും ചർച്ചയായി. 73, 74–-ാം ഭരണഘടനാ ഭേദഗതി പുതിയൊരു അവസരം സൃഷ്ടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. ഈ ഭരണഘടനാ ഭേദഗതികളുടെ പരിമിതികളും വിമർശനപരമായി വിലയിരുത്തപ്പെട്ടു. കേരളത്തിൽ പാസ്സാക്കിയ നിയമങ്ങളാവട്ടെ കേന്ദ്ര മൂലനിയമത്തിന്റെ അന്തഃസത്തയ്ക്കുപോലും വിരുദ്ധമാണ്. ബദൽ നിർദ്ദേശങ്ങളെല്ലാം സർക്കാർ അവഗണിക്കുകയാണ് ഉണ്ടായതെന്ന് ഡോ. കെ.എൻ. രാജിനെപ്പോലുള്ള പണ്ഡിതർപോ ലും അഭിപ്രായപ്പെട്ടു. എന്താണ് വേണ്ടത്? കല്യാശ്ശേരിയിൽ ജനകീയ വിഭ വഭൂപട നിർമാണവും അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ മുൻകൈയെടുത്തുള്ള ആസൂത്രണവും നിർവ്വഹണവും കോൺഗ്രസ് ചർച്ച ചെയ്തു. ഇത്തരമൊരു സമീപനമാണ് കേരളത്തിൽ വേണ്ടതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. അധികാരവികേന്ദ്രീകരണത്തിനു മുന്നിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ, ഉദ്യോഗസ്ഥ മേധാവിത്വം, ജനകീയ പ്രാപ്തിയുടെയും അവബോധ ത്തിന്റെയും അഭാവം ഇവയെല്ലാം എങ്ങനെ മറികടക്കാമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായില്ല. ജനകീയാസൂത്രണ സമീപനം കൃത്യമായി ഈ വെല്ലുവിളികളെ മറികടക്കാനായിട്ടാണ് ആവിഷ്കരിച്ചത്. ഉത്തരം കാണേണ്ട പ്രശ്നങ്ങളെയും ഉത്തരം ലഭി ച്ചവയെ കൂടുതൽ മൂർത്തമാക്കുന്നതിനും വേണ്ടി കോൺഗ്രസിന്റെ തുടർച്ചയായി വിഷയാധിഷ്ഠിത സെമിനാറുകൾ നടത്തുന്നതിനു തീരുമാനിച്ചിരുന്നു. അങ്ങനെ ജൻഡർ, വിദ്യാഭ്യാസം, കൃഷി എന്നിവയെക്കുറിച്ച് സെമിനാറുകൾ നടന്നു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള സെമിനാറിനുള്ള തയ്യാറെടുപ്പുവേളയിലാണ് 1996-ലെ തിരഞ്ഞെടുപ്പ് നടന്നതും ഇടതുപക്ഷം അധികാരത്തിലെത്തിയതും. ആ സർക്കാർ അധികാര വികേന്ദ്രീകരണം ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി പ്രഖ്യാപിച്ചു. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ഒരു സെമിനാറിനു പകരം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണ സെമിനാറുകൾ നടത്തുന്ന അവസ്ഥയുണ്ടായി. രണ്ട് ഇ.കെ. നായനാർ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണപരിഷ്കാരം സംബന്ധിച്ച് രണ്ട് സുപ്രധാന കമ്മിറ്റികളെ നിയോഗിക്കുകയുണ്ടായി. ഒന്ന്, അധികാര വികേന്ദ്രീകരണം സംബന്ധിച്ചുള്ള സത്യബ്രതോ സെൻ അധ്യക്ഷനായുള്ള കമ്മിറ്റി. രണ്ട്, ഇ.കെ. നായനാർ അധ്യക്ഷനായുള്ള മൂന്നാം ഭരണപരിഷ്കാര കമ്മിഷൻ. ഒന്നാം പഠന കോൺഗ്രസ് നിർദ്ദേശിച്ചതു പോലെ 73ഉം 74-ഉം ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തല ത്തിൽ കേരളത്തിൽ രൂപംകൊണ്ട് പഞ്ചായത്ത്-–മുനി സിപ്പൽ നിയമങ്ങളെ സമൂലമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. അധികാരവും പണവും ഉദ്യോഗസ്ഥരെയും താഴേക്കു വിന്യസിക്കേണ്ടിയിരിക്കുന്നു. ഇതുസംബന്ധിച്ചാണ് സെൻ കമ്മിറ്റി പഠിച്ചത്. ഇവരുടെ റിപ്പോർട്ട് വരുമ്പോഴേക്കും അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സൃഷ്ടിക്കേണ്ടിയിരിന്നു. ഇതിന് താഴേത്തട്ടിൽ നിന്നു കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു ജനകീയപ്രസ്ഥാനം അധികാരവികേന്ദ്രീക രണത്തിനു വേണ്ടി സൃഷ്ടിക്കുക എന്നതായിരുന്നു മാർഗ്ഗം. അതിനു വേണ്ടിയാണ് അധികാരവികേന്ദ്രീകരണ ത്തെ കേവലം ഭരണപരിഷ്കാരമായി കാണാതെ ഒരു ജനകീയ പ്രസ്ഥാനമായി ആവിഷ്കരിച്ചത്. ആസൂത്ര ണത്തെ ഇതിനൊരു ഉപാധിയാക്കി മാറ്റി. രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനകീയ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിക്കു കേരളം സാക്ഷ്യംവഹിച്ചു. ഈ തന്ത്രത്തിന്റെ വിജയമാണ് ആറ് സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചിട്ടും അധികാര വികേന്ദ്രീകരണത്തിന്റെ പൊതു ചട്ടക്കൂട് അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെ തുടർന്നത്. താഴെത്തട്ടിലുള്ള സമൂലമായ ഈ അഴിച്ചുപണിക്ക് അനുപൂരകമായി മുകൾത്തട്ടിൽ എന്തെല്ലാം മാറ്റങ്ങൾ വേണമെന്നുള്ളതായിരുന്നു മൂന്നാം ഭരണപരിഷ്കാര കമ്മിഷൻ പരിശോധിക്കേണ്ടിയിരുന്നത്. നാല് വാല്യങ്ങളുള്ള വിശദമായ റിപ്പോർട്ടാണ് കമ്മിഷൻ തയ്യാറാക്കിയത്. എന്നാൽ ഭരണമാറ്റം ഈ നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിനു പ്രതിബന്ധമായി. അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാർ ഭരണ സംവിധാനത്തെ കാര്യക്ഷമമാക്കുന്നതിനു പകരം സിവിൽ സർവ്വീസിനെത്തന്നെ ആഗോളവല്ക്കരണ സമീപനത്തിന്റെ പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കാനാണു ശ്രമിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ നിർദ്ദേശങ്ങൾക്കു പകരം എഡിബി സഹായത്തോടെ സർക്കാരിനെ ആധുനികവൽക്കരിക്കാനുള്ള ഒരു പരിപാടിയുമായി (എംജിപി) മുന്നോട്ടു പോയി. സിവിൽ സർവ്വീസിനെ കൂടുതപ്രശ്ന സങ്കീർണ്ണമായ അവസ്ഥയിൽ എത്തിക്കുക എന്നല്ലാതെ മറ്റൊരു നേട്ടവും ഇതുകൊണ്ടുണ്ടായി ല്ല. മാത്രമല്ല, ജനകീയാസൂത്രണം പാതിവഴിയിൽ നിർത്തലാക്കപ്പെട്ടു. അധികാരവികേന്ദ്രീകരണത്തെ വ്യവസ്ഥാപിതമാക്കുന്നതിൽ ഇതുമൂലം വലിയ വീഴ്ച ഉണ്ടായി. സന്നദ്ധപ്രവർത്തകരും മറ്റും ഒഴിവാക്കപ്പെട്ടതോടെ ആസൂത്രണത്തിലെ ജനകീയതയ്ക്കും വലിയ തിരിച്ചടി നേരിട്ടു. 2005 ഡിസംബറിൽ ചേർന്ന രണ്ടാമത് കേരള പഠന കോൺഗ്രസ് മുകളിൽ പറഞ്ഞ സ്ഥിതിവിശേഷത്തെ സമഗ്രമായി വിലയിരുത്തി. രണ്ടാം പഠന കോൺഗ്ര സിലെ ചർച്ചകളെ ജനകീയാസൂത്രണവും മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടും ഗാഢമായി സ്വാധീനിക്കുകയുണ്ടായി. പൗരാവകാശം, വിവരാവ കാശം, പരാതിപരിഹാരം എന്നിവ കേന്ദ്ര ചർച്ചാവി ഷയമായി. പഠന കോൺഗ്രസ് ചർച്ച ചെയ്ത നൂതന വിഷയം ഭരണരംഗത്തെ വിവരസാങ്കേതികവിദ്യയുടെ ഉപയോഗമായിരുന്നു. വിവരസാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധി ച്ച് രണ്ടു സമീപനങ്ങളുടെ രൂക്ഷമായ ഏറ്റുമുട്ടലിന്റെ വേദിയായി പഠന കോൺഗ്രസ്. ജനകീയാസൂത്രണ ത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് സ്വതന്ത്ര സോഫ്റ്റ്-വെയറിന്റെ അടിസ്ഥാനത്തിൽ വിവരസാങ്കേതിക വൈദഗ്ധ്യ പോഷണത്തിനും ഭരണനിർവ്വഹണത്തിനും സംരംഭക വികസനത്തിനുമായി ചില പ്രൊജക്ടുകൾ എടുത്തിരുന്നു. ഇതിൽ പ്രവർത്തിച്ചിരുന്നവർ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്-വെയറിന്റെ പ്രചാരണത്തിൽ പിന്നീട് നിർണായകപങ്കുവഹിച്ചു. അവർ ഇടതുപക്ഷ ബദൽ, സ്വതന്ത്ര സോഫ്റ്റ്-വെയറിനെ അടിസ്ഥാനമാക്കിയായിരിക്കണമെന്നു വാദിച്ചു. മറിച്ച്, കാര്യക്ഷമതയ്ക്കും പെട്ടെന്നു ഇ- ഗവേണൻസ് നടപ്പാക്കുന്നതിനും മറ്റു സോഫ്റ്റ്-വെയറുകൾ ഉപയോഗിക്കുന്നതിൽ തെ റ്റില്ലായെന്നും മറുപക്ഷവും വാദിച്ചു. അവസാനം എത്തിച്ചേർന്ന നിലപാട് ഇതായിരുന്നു: ഇടതുപക്ഷ ബദലിന്റെ അഭേദ്യഭാഗമാണ് വിജ്ഞാന സ്വാതന്ത്ര്യവും സ്വതന്ത്ര സോഫ്റ്റുവെയറും. അതു പ്രോത്സാഹിപ്പിക്കുന്നതിന് ഇടതുപക്ഷ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും. എന്നാൽ ഓരോ മേഖലയിലും നിലവിലുള്ള മൂർത്തമായ സാഹചര്യങ്ങൾ പരിശോധിച്ചുകൊണ്ടുകൂടിയായിരിക്കണം സ്വകാര്യ സോഫ്റ്റുവെയറുകൾ ഉപയോഗപ്പെടുത്തണമോ അതോ സ്വതന്ത്ര സോഫ്റ്റുവെയർ തന്നെ വേണമോയെന്നു തീരുമാനിക്കേണ്ടത്. മൂന്ന് മൂന്നാമത് കേരള പഠന കോൺഗ്രസ് 2011 ജനുവരി യിലാണ് നടന്നത്. ഭരണപരിഷ്കാര രംഗത്തു വേണ്ടത്ര പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടാനാ കാത്ത അവസ്ഥയായിരുന്നു. മൂന്നാം ഭരണപരിഷ്കാര കമ്മിഷന്റെ നിർദ്ദേശങ്ങൾ മുൻ ഭരണപരിഷ്കാര കമ്മിഷനുകളുടെ നിർദ്ദേശങ്ങളുടെ കാര്യത്തിലെ ന്നപോലെ പ്രായോ ഗികമായി നടപ്പായില്ല. കാരണങ്ങൾ പലതാണ്. ഭരണപരിഷ്കാര കമ്മിഷൻ നിർദ്ദേശങ്ങൾ പരസ്പരബന്ധിതമാണ്. ഘട്ടംഘട്ടമായുള്ള നടപ്പാക്കൽ ഉദ്ദേശിച്ചഫലം ഉണ്ടാക്കിയില്ല. റിപ്പോർട്ടുകൾ സമർപ്പിച്ചതോടെ കമ്മിഷൻ പ്രവർത്തനവും അവസാനി പ്പിച്ചു. ആവശ്യമായ വിശദീകരണങ്ങൾ നൽകുന്നതിനോ നിർവ്വഹണം പരിശോധിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ ഇല്ലാതായി. നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിനു മുമ്പ് വിശദമായ പരിശോധന ആവശ്യമാണ്. പക്ഷേ, അത് ചുവപ്പുനാടകളിൽപ്പെട്ടു. ഏതാണ്ട് ഇതുതന്നെയാണ് ഒന്നും രണ്ടും ഭരണപരിഷ്കാര കമ്മീഷനുകൾക്കും സംഭവിച്ചത്. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ല. സന്നദ്ധപ്രവർത്തകരെ അപമാനിച്ച് പിരിച്ചുവിട്ട രീതിമൂലം വളരെ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂ. അതേസമയം ഉദ്യോഗസ്ഥ പുനർവിന്യാസം, ചട്ടങ്ങളുടെ രൂപീകരണം തുടങ്ങിയവയിലെല്ലാം ഗണ്യമായ പുരോഗതിയുണ്ടായി. മൂന്നാം പഠന കോൺഗ്രസ് സവിശേഷമായി ചർച്ച ചെയ്ത ഒരു കാര്യം കുടുംബശ്രീയാണ്. 6-7 പ്രബന്ധങ്ങൾ കുടുംബശ്രീയെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടുവെന്നു മാത്രമല്ല പഠന കോൺഗ്രസിന്റെ സമീപന രേഖയിലും ജൻഡറുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രതിപാദിക്കപ്പെട്ടു. ലോകബാങ്കും മറ്റും മുന്നോട്ടുവയ്ക്കുന്ന സ്വയംസഹായസംഘ പ്രസ്ഥാനത്തിൽ നിന്നും അടിസ്ഥാനപരമായിതന്നെ കുടുംബശ്രീ വ്യത്യസ്ത സ്വഭാവത്തോടുകൂടിയതാണ്. മൈക്രോഫിനാൻസ് മാത്രമല്ല, സർക്കാർ പരിപാടികളുടെ നടത്തിപ്പിനുള്ള വേദിയായും സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഉപാധിയായും കുടുംബശ്രീ പ്രകീർത്തിക്കപ്പെട്ടു. കുടുംബശ്രീയുടെ ബൈലോയിൽ ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഭേദഗതികൾ നടപ്പാക്കിയ താണ് രണ്ട് പഠന കോൺഗ്രസുകൾക്കിടയിൽ നടന്ന സുപ്രധാനമായ മാറ്റം. ഭരണപരിഷ്കാരത്തിൽ ഇ -ഗവേണൻസിലുണ്ടായ പുരോഗതി വിലയിരുത്തപ്പെട്ടു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിൽ ഇ-ഗവേണൻ സിനുള്ള സ്ഥാനം അവിതർക്കിതമാണ്. രണ്ടാം പഠന കോൺഗ്രസ് ചർച്ച ചെയ്ത സ്വതന്ത്ര സോഫ്ട‍്-വെയർ നിലപാട് ഐടി നയത്തിന്റെ ഭാഗമായി. International Centre for Free and Open -Source Software (ICFOSS) സ്ഥാപിക്കപ്പെട്ടു. മലയാളം കമ്പ്യൂട്ടിംഗ് സജീവചർച്ചാവിഷയമായതും ഈ കോൺഗ്രസിലാണ്. നാല് 2016 ജനുവരിയിൽ ചേർന്ന നാലാം പഠന കോൺ ഗ്രസ് അതുവരെയുള്ള ഭരണപരിഷ്കാര പുരോഗതിയെ വിലയിരുത്തി താഴെപ്പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേർന്നു. മധ്യതല മാനേജ്മെന്റ് സർവീസ് മെച്ചപ്പെടുത്താനുതകുന്ന അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്ഥാപിതമായില്ല. സെക്രട്ടേറിയറ്റിലെ വകുപ്പുതല തട്ടുകൾ പ്രയോഗികമായി കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിലെ ആവർത്തികതട്ടുകൾ ഒഴിവാക്കപ്പെടണം എന്ന നിർദേശം പ്രാവർത്തികമായില്ല. അഴിമതി ദുർഭരണ നിയന്ത്രണം പ്രായോഗികമായില്ല. അഴിമതി വ്യാപകവും ദുർഭരണം വ്യവസ്ഥാപിതവുമായി നിലനില്ക്കുന്ന സ്ഥിതിയാണുള്ളത്. നിർവഹണ ഓഡിറ്റ് പ്രായോഗികമായി ഫലവത്താക്കാനോ തെറ്റു തിരുത്തലും പരാതിപരിഹാരവും നിയമമാക്കാനോ കഴിയുന്നില്ല. ഇ -ഗവേണൻസ്, എം -ഗവേണൻസ് പരിഷ്കരണങ്ങൾ, തദനുസരണമുള്ള നിയമ നിർമാണം എന്നിവ കാലോചിതമായി നടക്കുന്നില്ല. നിരീക്ഷണ-അവലോകന നഷ്ടോത്തരവാദിത്വ സ്ഥാപനങ്ങൾ നിർവഹണ പ്രാപ്തമാകുന്നില്ല. ഈ സ്ഥിതിവിശേഷത്തോടു പ്രതികരിച്ചുകൊണ്ട് പഠന കോൺഗ്രസ് 10 ഇന പരിപാടി മുന്നോട്ടുവച്ചു. ഈ 10 ഇന പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്. അതിൽ നല്ലപങ്ക് നടപ്പാ ക്കാൻ സർക്കാരിനു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അധ്യക്ഷ നായി നാലാം ഭരണപരിഷ്കാര കമ്മിഷനെ നിയോഗിച്ചു. മുൻ ഭരണപരിഷ്കാര കമ്മീഷനുകളുടെ റി പ്പോർട്ടുകൾ പരിശോധിച്ചുകൊണ്ട് ഭരണരീതികൾ ആധുനികവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോ ട്ടുവയ്ക്കുകയായിരുന്നു മുഖ്യപരിഗണനാവിഷയം. സമയബന്ധിതമായി തന്നെ കമ്മീഷൻ മൂന്ന് റിപ്പോർട്ടുകളും സമർപ്പിച്ചു. കമ്മീഷൻ നിർദേശിച്ച ഏറ്റവും സുപ്രധാനമായ പരിഷ്കാരം കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (കെഎസ്) രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി വഴി തെരഞ്ഞെടുപ്പു നടത്തുകയും പരിശീലനം നൽകി അവരെ നിയോഗിക്കുകയും ചെയ്തു. മറ്റൊരു സുപ്രധാനമായ പരിഷ്കാരം തദ്ദേശഭരണ വകുപ്പിന് ഏകീകൃത സിവിൽ സർവ്വീസ് രൂപീകരിച്ചതാണ്. ജീവനക്കാരുടെ സേവന മാനദണ്ഡങ്ങളിൽ പലതിലും സമൂലമായ മാറ്റം വരുത്തുന്ന ഈ തീരുമാനം സുദീർഘമായ ചർച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തി. ഇതോടെ തദ്ദേശഭരണവുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം ഒറ്റക്കുടക്കീഴിലായി. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലാ ണ് ഏറ്റവും വലിയ പുരോഗതി ഉണ്ടായത്. ഇ-ഓഫീ സ് കൂടുതൽ വകുപ്പുകളിൽ നടപ്പാക്കപ്പെട്ടു. ഓൺലൈൻ അപേക്ഷയും ഓൺലൈൻ വഴിയുള്ള അനുമതിയും എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാ ണ്. ഇന്റർ ഓഫീസ് ഇ-മെയിൽ സംവിധാനം ആരംഭിച്ചു. ഇ -ടെണ്ടറിംഗ് സാർവ്വത്രികമാക്കുകയുണ്ടായി. കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളും ഐഎസ് സർട്ടിഫിക്കേഷൻ നേടിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വാർഷിക സർവ്വയലൻസ് ഓഡിറ്റ് നടത്തുന്ന പ്രവർത്തനവും മുന്നോട്ടു പോകുന്നുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം (ILGMS) നടപ്പാക്കി. ഇതിലൂടെ 250 സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്കു ലഭിക്കുന്നു. ആദ്യവർഷം തന്നെ അപേക്ഷ ലഭിച്ച ഒരുലക്ഷത്തിലേറെ ഫയലുകളിൽ 89 ശതമാനവും തീർപ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം പൂർണമായും ഓൺലൈൻ ആക്കുകയും ഓരോ അപേക്ഷയും രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് തീർപ്പുകൽപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അഭിമാനസ്തംഭങ്ങളായി സ്കൂൾ ഡിജിറ്റലൈസേഷനും ഇലക്ട്രിസിറ്റി ബോർഡിലെ കമ്പ്യൂട്ടറൈസേഷനും മാറി. സ്കൂൾ ഡിജിറ്റലൈസേഷൻ നടപ്പാക്കിയ രീതി നിതി ആയോഗിന്റെപോലും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. അഞ്ച് കഴിഞ്ഞ മൂന്നുപതിറ്റാണ്ടത്തെ ഭരണപരിഷ്കാര പരിശ്രമങ്ങളുടെ നീക്കിബാക്കി എന്താണ്? അധികാരവികേന്ദ്രീകരണത്തിൽ രാജ്യത്തെ ഏറ്റവും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കാൻ കഴിഞ്ഞിട്ടു ള്ളത് കേരളത്തിലാണ്. ജനകീയത വീണ്ടെടുക്കുക. പങ്കാളിത്താസൂത്രണ പ്രക്രിയയിൽ നൂതനപദ്ധതി കൾ ആവിഷ്കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയ മേഖലകളിൽ ഇനിയും നമ്മൾ ഏറെ മുന്നോട്ടുപോകാനുണ്ട്. ഇ-ഗവേണൻ സ് മേഖലയിൽ ഇന്ന് കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്, പഞ്ചായത്തീരാജ് ഭരണസംവിധാനമാണ്. വൻകിട പ്രൊജക്ടുകളെല്ലാം കാലാവധിയുടെ രണ്ടും മൂന്നും മടങ്ങ് കടന്ന് നീണ്ടുപോകുന്ന സ്ഥിതിവിശേഷത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതൽ സമയ ബന്ധിതമായി പ്രൊജക്ടുകൾ പൂർത്തീകരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ കാര്യക്ഷമത ഇപ്പോഴും ഭൂരിപക്ഷം പ്രൊജക്ടുകളിലേക്കും എത്തിയിട്ടില്ല. വിദ്യാഭ്യാസ – ആരോഗ്യാദി സേവനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിലെ പശ്ചാത്തലസൗകര്യ വികസനത്തിന്റെയും കൂടുതൽ ജീവനക്കാരെ നിയോഗിച്ചതിന്റെയും ജനപങ്കാളിത്തവേദികൾ ഫലപ്രദമായി പ്രവർത്തിപ്പിച്ചതിന്റെയും ഫലമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലമായ അഴിച്ചു പണി ഇപ്പോഴും പ്രായോഗിക പദ്ധതിയായിട്ടില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങഴും സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടി പ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥി തിയാണ്, അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്ക ത്തക്കരീതിയിൽ ഉല്പാദനക്ഷമതയും ഉല്പാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല. ഓരോ മേഖലയിലും ഓരോ വിളകളിലും ശരാശരി ഉല്പാദനക്ഷമതയുടെ 3-5 മടങ്ങ് ഉല്പാദനക്ഷമത കൈവരിക്കുന്ന ഉത്തമ കൃഷിക്കാരുണ്ട്. അവരുടെ ഉത്തമപ്രയോഗങ്ങൾ എങ്ങനെ സാർവ്വത്രികമാക്കാം എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. വ്യവസായസംരംഭകത്വത്തിൽ ആശാവഹമായ ചല നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, കോർപ്പറേറ്റ് മൂലധന ത്തെ ഇന്നും വേണ്ടവിധം നമുക്ക് ആകർഷിക്കാനാകുന്നില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ നമ്മൾ ഇപ്പോഴും പിന്നിലാണ്. പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താം പൊതുമേഖലാ സംരംഭങ്ങളുടെ പ്രവർത്തനം ഒരു രാഷ്ട്രീയ ചക്രത്തിനു വിധേയമാണ്. തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ അവയെ എങ്ങനെ സുസ്ഥിര വളർച്ചയുടെ പാതയിലേക്കു നയിക്കാം എന്നത് പ്രധാനമാണ്. സേവനാവകാശ നിയമം, പൗരാവകാശരേഖ, സോഷ്യൽ ഓഡിറ്റ്, പരാതിപരിഹാര സംവിധാനം, നഷ്ടോത്തരവാദിത്വം ഇവിടെയെല്ലാമുള്ള പുരോഗതി അഭിമാനകരമല്ല. ഈ സ്ഥിതിവിശേഷത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരാനാകും. 1957-ലാണ് ആദ്യത്തെ പൊലീസ് പരിഷ്കാരം നടപ്പാ യത്. പിന്നീട് കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായ കാലത്താണ് അതുപോലൊരു പൊളിച്ചെഴുത്ത് നടന്നത്. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് കേഡറ്റ് പൊലീസ് തുടങ്ങിയവ ജനങ്ങളെയും പൊലീസിനെ യും ക്രിയാത്മകമായി ബന്ധിപ്പിക്കാനുള്ള പരിശ്രമങ്ങളായിരുന്നു. എന്നാൽ ഇനിയും എത്രയോ മുന്നോട്ടു പോകാനുണ്ട്. റെഗുലേറ്ററി വകുപ്പുകൾ ന്യായവും നീതിയും നിയമവും അനുസരിച്ച് പ്രവർത്തിക്കുമെന്ന് എങ്ങനെ ഉറപ്പുവരുത്താം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ട തുണ്ട്. 2009-ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നിയമ പരിഷ്കാര കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അതിന്റെയടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സമൂലമായി മാറ്റാൻ നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോൾ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്കാര കമ്മീഷന്റെ നിർ ദ്ദേശങ്ങൾക്ക് പ്രായോഗികരൂപത്തിലേക്കു നീങ്ങാൻ എന്താണ് നടപടി? കേരളം അതിവേഗം നഗരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ സമീപനങ്ങൾ എപ്പോഴും നാട്ടിൻപുറത്തെ അനുഭവങ്ങളിൽ അധിഷ്ഠിതമാണ്. നഗരപ്രശ്നങ്ങളെക്കുറിച്ച് പുതിയൊരു സമീപനം എങ്ങനെ സൃഷ്ടിക്കാം? ഇതുപോലെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ട്. നവകേരളകാലത്തെ ഭര ണനിർവ്വഹണം എന്ന സെമിനാറിന്റെ പ്രത്യേകത ഓരോ വകുപ്പിലെയും മൂർത്തമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭരണത്തിന്റെ മികവും കാര്യക്ഷമതയും ഉയർത്താനുള്ള പൊതുസമീപന ങ്ങൾ ചർച്ച ചെയ്യുന്നുവെന്നതാണ്. ഈ പൊതുസമീ പനങ്ങൾ പ്രഗത്ഭർ വിശദീകരിക്കുന്ന പൊതുസമ്മേള നങ്ങളുമുണ്ട്. വിവിധ ഭരണപരിഷ്കാര കമ്മീഷനുകൾ, നിയമപരിഷ്കാര കമ്മീഷനുകൾ, ശമ്പളപരിഷ്കരണ കമ്മിഷനുകളുടെ ഭരണപരിഷ്കാര നിർദ്ദേശങ്ങൾ എന്നിവ ഈ പൊതുസമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടും. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ വകുപ്പുകളിലെ നിലവിലുള്ള ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും മാനേജ്മെന്റ് വിദഗ്-ധരും ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും ഭരണപരിഷ്കാര മേഖലയിലെ താരതമ്യേന മെല്ലെപ്പോക്ക് മറികടക്കാ നുള്ള കാര്യപരിപാടിക്ക് രൂപം നൽകുക.

Monday, September 4, 2023

മലയാളികളുടെ ജീവിതം മാറ്റും ഈ 27 പാതകൾ

70,114 കോടി ചെലവിൽ കേരളത്തിൽ നിർമ്മിക്കുക 960.27 കിലോമീറ്റർ ദൂരം: മലയാളികളുടെ ജീവിതം മാറ്റും ഈ 27 പാതകൾ

27 പുതിയ പാതകളാണ് കേരളത്തിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഈ ദേശീയപാതകളായും ആക്സസ് കൺട്രോൾഡ് പാതകളായുമെല്ലാം വരുന്ന ഈ ഹൈവേകൾ മലയാളികളുടെ ജീവിതത്തിന്റെ ഗതി മാറ്റുമെന്നതിൽ സംശയമില്ല.


ഏറെ വർഷങ്ങൾ റോഡുവികസനം നടക്കാതെ വലയുകയായിരുന്നു കേരളം. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത മൂലം സ്ഥലമേറ്റെടുപ്പ് നടത്താൻ മിക്ക രാഷ്ട്രീയകക്ഷികളും ഭയന്നു. ജനരോഷത്തെ അടക്കിനിർത്താൻ ആവശ്യമായ രാഷ്ട്രീയ കർമ്മകുശലതയുടെ കുറവ് ഒരു പ്രശ്നമായിരുന്നു. മറ്റൊന്ന്, കേരളത്തിലെ സ്ഥലമേറ്റെടുപ്പിന് വരുന്ന ഉയർന്ന ചെലവ് താങ്ങാൻ കേന്ദ്ര സർക്കാരുകൾ മടി കാണിക്കുകയും ചെയ്തുപോന്നു. സംസ്ഥാന സര്‍ ഈ പ്രശ്നത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും ഇടപെടാൻ തയ്യാറായപ്പോഴാണ് പരിഹാരം തെളിഞ്ഞത്. ഇപ്പോൾ സംസ്ഥാനത്തെമ്പാടും റോഡുപണികൾ നടന്നുവരികയാണ്. ആകെ 27 പുതിയ റോഡുകളാണ് കേരളത്തിൽ വരാനിരിക്കുന്നത്. ഇതിൽ പണിനടന്നുകൊണ്ടിരിക്കുന്നവയും പണി തുടങ്ങാനുള്ളവയുമുണ്ട്.

ഈ 27 പദ്ധതികളിൽ 16 എണ്ണവും എൻഎച്ച് 66ന്റെ വിവിധ സ്ട്രച്ചുകളാണ്. അവയുടെ പട്ടിക താഴെ:

1) തലപ്പാടി മുതൽ ചെങ്ങള വരെയുള്ള പാത. 2) ചെങ്ങള മുതൽ നീലേശ്വരം വരെയുള്ള പാത. 3) നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള പാത. 4) തളിപ്പറമ്പ് മുതൽ മുഴുപ്പിലങ്ങാട് വരെയുള്ള പാത. 5) മാഹി അഴിയൂർ മുതൽ വെങ്ങലം വരെയുള്ള പാത. 6) മൂരാട് പാലോലിപ്പാലം. 7) രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള പാത. 8) വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള പാത. 9) കാപ്പിരിക്കാട് മുതൽ തളിക്കുളം വരെയുള്ള പാത. 10) തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പാത. 11) കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള പാത. 12) തുറവൂർ മുതൽ പറവൂർ വരെയുള്ള പാത. 13) പറവൂർ മുതൽ കൊറ്റൻകുളങ്ങര വരെയുള്ള പാത. 14) കൊറ്റൻകുളങ്ങര മുതൽ കൊല്ലം വരെയുള്ള പാത. 15) കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള പാത. 16) കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള പാത. 

https://malayalam.samayam.com/latest-news/kerala-news/these-upcoming-highway-projects-of-kerala-will-change-the-life-of-malayalees/articleshow/103309707.cms