Friday, April 20, 2012

ന്യൂനപക്ഷ വിഭാഗം കൈവിട്ടതും അഴിമതിയും കോണ്‍ഗ്രസിന് തിരിച്ചടിയായി

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗം അകന്നുനിന്നതും അഴിമതിയില്‍ കുളിച്ച ഭരണവും. പരമ്പരാഗതമായി കോണ്‍ഗ്രസിനോടൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം മുസ്ലിങ്ങള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ബിഎസ്പി, സമാജ്വാദി പാര്‍ടി, രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ടികള്‍ക്കും വോട്ട് നല്‍കി. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ വന്‍ അഴിമതിയും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലത്തിലും കോണ്‍ഗ്രസാണ് ജയിച്ചത്. ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലായുള്ള 272 സീറ്റുകളില്‍ കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 77 സീറ്റ് മാത്രം. ബിജെപിക്ക് 138 സീറ്റ് നേടാനായി. ബിഎസ്പിക്ക്&ാറമവെ; 15 സീറ്റ് ലഭിച്ചു. മറ്റ് പ്രാദേശിക പാര്‍ടികളും സ്വതന്ത്രരും ചേര്‍ന്ന് 24 സീറ്റ് നേടി. മുസ്ലിങ്ങള്‍ ധാരാളമുള്ള ജുമാമസ്ജിദ് മേഖലയിലെ ആറില്‍ നാല് സീറ്റ് രാഷ്ട്രീയ ലോക്ദളാണ് നേടിയത്. കോണ്‍ഗ്രസിന് രണ്ട് സീറ്റേ നേടാന്‍ കഴിഞ്ഞുള്ളൂ. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജാഫറാബാദ് വാര്‍ഡില്‍&ാറമവെ;ബിഎസ്പിയാണ് വിജയിച്ചത്. മുന്‍ ഡെപ്യൂട്ടി മേയറും മൂന്ന് തവണ കൗണ്‍സിലറുമായിരുന്ന റസിയ സുല്‍ത്താന തോറ്റത് കോണ്‍ഗ്രസിന് കനത്ത ആഘാതമായി. കിഴക്കന്‍ ഡല്‍ഹിയിലെ ചൗഹാന്‍ ബംഗറിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയോട് കോണ്‍ഗ്രസ് നേതാവ് തോറ്റത്. എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കിഴക്കന്‍ ഡല്‍ഹി ഇക്കുറി പൂര്‍ണമായി കൈവിട്ടു. ഇവിടെ ആകെയുള്ള 64 സീറ്റില്‍ 19 എണ്ണമാണ് കോണ്‍ഗ്രസിന് കിട്ടിയത്. ഓഖ്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റതിനു പിന്നില്‍ ബട്ല ഹൗസ് &ഹറൂൗീ;ഏറ്റുമുട്ടല്‍&ൃെൂൗീ; വലിയ പങ്ക് വഹിച്ചു. മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിച്ച് ആക്രമിക്കുന്നുവെന്ന ആരോപണത്തിന്റെ ഏറ്റവും വ്യക്തമായ തെളിവായിരുന്നു ബട്ലഹൗസ് ഏറ്റുമുട്ടല്‍. ഓഖ്ലയില്‍ സമാജ്വാദി പാര്‍ടിയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹിനഗരത്തില്‍ ചെലവഴിച്ച കോടികളും കെട്ടിയുയര്‍ത്തിയ ഫ്ളൈ ഓവറുകളും പാലങ്ങളുമൊന്നും കോണ്‍ഗ്രസിനെ തുണച്ചില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ വന്‍ അഴിമതി നടത്തി കോടികള്‍ വെട്ടിച്ച കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുന്ന നടപടിക്കെതിരെ ജനവികാരമുണ്ടാവുകയുംചെയ്തു. ഇത് പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയുംചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കോണ്‍ഗ്രസിനെതിരായ പ്രതിഷേധത്തിന് ഇടയാക്കി. അതിരൂക്ഷമായ വിലക്കയറ്റം നഗരങ്ങളിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുസ്സഹമാക്കി.

No comments:

Post a Comment