Saturday, April 21, 2012

മതസാമുദായിക ശക്തികള്‍ ആജ്ഞാപിക്കുന്നു: സുധീരന്‍




കൊച്ചി: മതസാമുദായിക സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആജ്ഞാപിക്കുന്ന പ്രവണത ആപല്‍കരമായ അവസ്ഥ സൃഷ്ടിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെയുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അതിനാല്‍ത്തന്നെ ജനങ്ങളോടാണ് ജനപ്രതിനിധികള്‍ക്ക് ഉത്തരവാദിത്വമുണ്ടാകേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്വമില്ലാത്ത സാമുദായിക സംഘടനകളുടെ ഇടപെടലുകള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മധുസൂദനന്‍ മിസ്ത്രി എന്നിവരുടെ സാനിധ്യത്തിലായിരുന്നു സുധീരന്റെ വിമര്‍ശനം.

No comments:

Post a Comment