''ലീഗിന് അഞ്ചാം മന്ത്രിസ്‌ഥാനം കൊടുത്തത് എല്ലാ വിഭാഗം ആളുകളെയും വെറുപ്പിച്ചുകൊണ്ടാണ്. മുസ്ലിം ലീഗ് പോലും മന്ത്രിസ്‌ഥാനം പ്രതീക്ഷിച്ചതല്ല. ലീഗിലെ ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമായിരുന്നു ഇത്. ജാതിപ്രീണനത്തിനായി വകുപ്പുകള്‍ മുഴുവന്‍ ദാനംചെയ്‌ത നടപടി ശരിയായില്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുകയായിരുന്നു'' വെള്ളാപ്പള്ളി പറഞ്ഞു. നാലു മുഖ്യമന്ത്രിപദ മോഹികളും കുറേ മന്ത്രിപദമോഹികളും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെക്കൊണ്ട് സാഷ്‌ടാംഗ പ്രണാമം ചെയ്യിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കുമെന്നു യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. കൈയയച്ച് സഹായിച്ചിട്ടുണ്ട്. പിറവത്തു ലഭിച്ച ഗ്ലാമര്‍ നെയ്യാറ്റിന്‍കരയില്‍ ഉണ്ടാവില്ല. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ അപഹാസ്യരാകുന്ന കാഴ്‌ചയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. | |
Tuesday, April 17, 2012
ശെല്‍വരാജ് വിജയിക്കുമെന്ന് ഉറപ്പില്ല: വെള്ളാപ്പള്ളി
Subscribe to:
Post Comments (Atom)
No comments:
Post a Comment