കൊല്‍ക്കത്ത: സിപിഎം നേതാക്കളെയോ പ്രവര്‍ത്തകരെയോ വിവാഹം ചെയ്യരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പശ്‌ചിമബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മുളളിക്ക് ആണ് പാര്‍ട്ടി തീരുമാനം ഒരു പരിപാടിയില്‍ വിശദീകരിച്ചത് സിപിഎം അംഗങ്ങളുമായി സഹകരിക്കരുത്. അവരെ ചായക്കടയില്‍ വച്ച് കണ്ടാല്‍ പോലും സംസാരിക്കരുത്. അവരുമായി കുടുംബത്തിലെ ആരും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം എന്നും മുളളിക്ക് നോര്‍ത്ത്-24 പര്‍ഗാനാസില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു. പ്രദേശത്തെ പാര്‍ട്ടി നിരീക്ഷകന്‍ കൂടിയാണ് മുളളിക്ക്. |
Monday, April 16, 2012
സിപിഎം അംഗങ്ങളെ വിവാഹം ചെയ്യരുതെന്ന് തൃണമൂല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment