എന്തുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാതിരുന്നത്?മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ ഈ കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു ഈ കേസിന്റെ ഗതി?കപ്പല്‍ ക്യാപ്ടനെ ഈ കേസില്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു എന്ത് ന്യായീകരണം ?കേസിന്റെ കാര്യം കത്തോലിക്ക മന്ത്രിമാരെ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന കര്‍ദിനാള്‍ ആലന്‍ചേരിയുടെ പ്രസ്താവന ശരി വക്കുന്നതല്ലേ ഈ കേസ് നടത്തിപ്പിലെ ബോധപൂര്‍വമായ അലംഭാവം?
കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സിക്ക് ഉപാധികളോടെ കൊച്ചിതീരം വിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കപ്പല്‍ വിട്ടുകൊടുക്കണമോ എന്ന കാര്യത്തില്‍ മജിസ്ട്രേട്ട് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വി ചിദംബരേഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കൊല്ലം സിജെഎം കോടതി കപ്പല്‍ വിട്ടുകൊടുക്കണമോയെന്ന കാര്യം തീരുമാനിക്കണമെന്നും ഇതിനായി ഒരാഴ്ചയ്ക്കകം മജിസ്ട്രേട്ട് കോടതിയില്‍ കപ്പല്‍ ഏജന്റിന് അപേക്ഷ സമര്‍പ്പിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അപേക്ഷയില്‍ മൂന്ന് ആഴ്ചയ്ക്കകം മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിക്കണം. എന്‍റിക ലെക്സി കസ്റ്റഡിയില്‍ എടുത്തെന്ന റിപ്പോര്‍ട്ട് പൊലീസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ കപ്പല്‍ വിട്ടുകൊടുത്തുള്ള സിംഗിള്‍ ബെഞ്ച് വിധി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. വെടിവയ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കപ്പലില്‍നിന്ന് പിടിച്ചെടുത്ത തോക്കുകളുടെ ബാലസ്റ്റിക് പരിശോധനാഫലം കിട്ടുംമുമ്പ് കപ്പലിന് തുറമുഖം വിടാന്‍ അനുമതി നല്‍കിയ വിധി നിയമാനുസൃതമല്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു. എന്‍റിക ലെക്സിക്ക് കൊച്ചിതീരം വിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വെടിവയ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.
No comments:
Post a Comment