Thursday, May 28, 2026

ഇ. ഡി റെയിഡിന്റെ രാഷ്ട്രീയം

എക്സാലോജിക് വിഷയം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ലായെന്ന് ഒന്ന്-രണ്ട് പേർ എഴുതിക്കണ്ടു. എനിക്ക് തോന്നുന്നത് ഏറ്റവും ലളിതമായി എഴുതിയത് സാജൻ ഗോപാലൻ ആണെന്നാണ്. ചില ഭേദഗതികളോടെ ഞാൻ അത് റീപോസ്റ്റ് ചെയ്യുന്നു:

“2019-ൽ CMRL കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയിൽ നിന്നാണ് പിന്നീട് “എക്സാലോജിക്–വീണ” വിവാദമെന്ന പേരിൽ വലിയ രാഷ്ട്രീയ-മാധ്യമ പ്രചാരണം ആരംഭിക്കുന്നത്.

CMRL കമ്പനി വരുമാനം കുറച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പ്രധാന ആരോപണം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ അതിൽ വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപയുടെ ചെലവുകളെക്കുറിച്ചാണ് പ്രധാന നികുതി തർക്കം ഉണ്ടായിരുന്നത്. 

എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയുടെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. അതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം.

CMRL കമ്പനി തന്നെ ആദ്യം മുതൽ പറഞ്ഞത്, എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്. എന്താണ് നൽകുന്ന സേവനമെന്ന് പലരും ചോദിച്ചുകണ്ടു. ഇതിനെക്കുറിച്ച് റെജി ജോർജ്ജ് എഴുതിയ ഫെസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് കമന്റിൽ നൽകുന്നു.

ബാങ്കിംഗ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. TDS പിടിച്ചിരുന്നു. GST അടച്ചിരുന്നു. പിന്നീട് IGST അടച്ചതിന്റെ രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോൾ “കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നീ ആദ്യ ആരോപണങ്ങൾ തന്നെ തകർന്നു. 

കാരണം, കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. ഒരു കമ്പനി കൈക്കൂലി നൽകുകയാണെങ്കിൽ അത് balance sheet-ലും audit report-ലും service payment ആയി രേഖപ്പെടുത്തുകയും അതിന് GST അടക്കുകയും ചെയ്യുമോ എന്ന അടിസ്ഥാനചോദ്യം പോലും ആരും ചോദിച്ചില്ല.

ഈ കേസിൽ “മാസപ്പടി” എന്ന പദം തന്നെ മാധ്യമ നിർമ്മിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ പദം പ്രചരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷവും മറ്റ് ചാനലുകളും അത് രാഷ്ട്രീയ ആയുധമാക്കി. 

എന്നാൽ കൈക്കൂലി എന്നത് രഹസ്യ ഇടപാടായിരിക്കുമ്പോൾ, ഇവിടെ അഞ്ചുവർഷം നീണ്ടുനിന്ന ബാങ്ക് ഇടപാടുകൾ, നികുതി രേഖകൾ, GST ഫയലിംഗുകൾ, audit trail എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിനിടയിലും “ഇത് കൈക്കൂലിയാണ്” എന്ന വാദം നിലനിർത്താൻ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

ആരോപണങ്ങളുടെ സ്വഭാവം തന്നെ തുടർച്ചയായി മാറിക്കൊണ്ടിരുന്നതും ശ്രദ്ധേയമാണ്. 

ആദ്യം “ബാങ്ക് വഴിയല്ല ഇടപാട്” എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ “GST അടച്ചില്ല” എന്ന ആരോപണമായി. GST രേഖകൾ പുറത്തുവന്നപ്പോൾ “State GST ഇല്ല” എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ “കരാർ ഇല്ലാതെ പണം വാങ്ങി” എന്ന പുതിയ ആരോപണം ഉയർന്നു. 

ഓരോ ആരോപണവും തകരുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറന്ന് പുതിയ കഥകൾ സൃഷ്ടിക്കുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്.

ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം Income Tax Interim Settlement Board-ന്റെ ഉത്തരവാണ്. എന്നാൽ ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ട് കേൾക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത്. 

ഒരു quasi-judicial body ചെയ്യേണ്ട അടിസ്ഥാന നടപടികൾ പോലും പാലിച്ചില്ല. അതിലുപരി, CMRL കമ്പനിയുടെ Managing Director ശശിധരൻ കർത്തയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിന്നീട് affidavit നൽകി “illegal payment” ഉണ്ടായിട്ടില്ല. പരിശോധനക്കിടെ leading questions ചോദിച്ചാണ് ചില ജീവനക്കാരിൽ നിന്ന് തെറ്റായ മൊഴികൾ എടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ ഈ retraction affidavits വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

കേസിന്റെ മുഴുവൻ അടിസ്ഥാനവും പിന്നീട് ചില loose sheets-കളിലേക്കും അവയിലെ ചുരുക്കെഴുത്തുകളിലേക്കും ചുരുങ്ങി. “PV”, “RC”, “OC”, “KK”, “IK” എന്നിങ്ങനെ എഴുതിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാൽ ആ രേഖകൾ ഇന്നുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ല. അവ കമ്പനിയുടെ ഔദ്യോഗിക account books-ന്റെ ഭാഗവുമല്ല. 

ഇന്ത്യൻ Evidence Act സെക്ഷൻ 34 പ്രകാരം, regular books of account-ൽ ഇല്ലാത്ത loose sheets-കൾക്ക് തെളിവ് മൂല്യമില്ല. സുപ്രീംകോടതി ജെയിൻ ഹവാല കേസിൽ പോലും diary entries തെളിവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ചില വെള്ളക്കടലാസുകളിലെ initials മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രചാരണം നടത്തിയത് നിയമപരമായും ദുർബലമായ കാര്യമായിരുന്നു.

അതിലും പ്രധാനമായി, ആ initials-കളിൽ നിന്ന് “PV” മാത്രം തിരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് പറയുകയും, അതേ രേഖകളിൽ വന്ന “RC”, “OC”, “KK”, “IK” എന്നിവയെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തതിനെ കോടതികളും ചോദ്യം ചെയ്തു. ഒരേ രേഖയിൽ നിന്നൊരു ഭാഗം മാത്രം എടുത്ത് selective അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. 

പിന്നീട് ചില രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ CMRL-ൽ നിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു. പിണറായി വിജയൻ അല്ലായെന്നു നിസംശയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരെക്കുറിച്ച് മാധ്യമങ്ങൾക്കും യുഡിഎഫിനും ബിജെപിക്കും അതേ താൽപര്യം കാണാനായില്ല. അതാണ് “pick and choose രാഷ്ട്രീയം” എന്ന വിമർശനത്തിന് വഴിവെച്ചത്. സതീശൻ മന്ത്രിസഭയിൽ രേഖയില്ലാതെ അനധികൃതമായി പണം വാങ്ങിയവരുമുണ്ട്.  എന്നിട്ടാണ് ഇവിടെ സേവനത്തിന് ഇറങ്ങിയിരിക്കുന്നത്.

ROC (Registrar of Companies) റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും ഇതേ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. കോവിഡ് ലോക്ഡൗൺ സമയത്ത് Bangalore office പ്രവർത്തിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകപ്പെട്ടു. തുടർന്ന് ROC വിശദീകരണം തേടി. എന്നാൽ ആ സമയത്ത് രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും അടഞ്ഞുകിടക്കുകയായിരുന്നു. 

പിന്നീട് selective leaking വഴി ROC റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിൽ എത്തി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവന്നില്ല. അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങൾ ഉയർന്നു. Bangalore, Chennai, Puducherry ROC-കൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഒരു പഴയ റിപ്പോർട്ട് മാത്രം പ്രത്യേകിച്ച് ചില ചാനലുകളിൽ “ബ്രേക്കിംഗ് ന്യൂസ്” ആക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

തുടർന്ന് SFIO, ED തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിലേക്ക് എത്തി. എന്നാൽ നാല് കേന്ദ്ര ഏജൻസികൾ (Income Tax, ROC, SFIO, ED) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും യാതൊരു വ്യക്തമായ കുറ്റകൃത്യവും തെളിയിക്കാനായിട്ടില്ല. അതിനിടയിൽ Delhi High Court-ൽ കേസ് sub judice ആയിരിക്കെ കുറ്റപത്രം ചില മാധ്യമങ്ങളിലേക്ക് “ലീക്ക്” ചെയ്യപ്പെട്ടുവെന്ന വിവാദവും ഉണ്ടായി. 

പ്രതികൾക്ക് പോലും ഔദ്യോഗികമായി നൽകാത്ത രേഖകൾ ചില മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൈകളിലെത്തിയത് എങ്ങനെയെന്ന ചോദ്യം ഉയർന്നു. Official Secrets Act ലംഘനമാണോ എന്ന ചോദ്യവും അതോടൊപ്പം ഉയർന്നു.

ഇതെല്ലാം ചേർന്ന് നോക്കുമ്പോൾ, ഈ കേസ് ഒരു സാധാരണ സാമ്പത്തിക തർക്കത്തിൽ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയാണ് കാണാൻ കഴിയുന്നത്. 

2006-ലെ ലാവലിൻ കേസ് മുതൽ, ഓരോ തിരഞ്ഞെടുപ്പിനുമുമ്പും പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്. 

സ്വർണക്കടത്ത് മുതൽ “ബിരിയാണിച്ചെമ്പ്” വരെ നീണ്ടുനിന്ന ആ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് “മാസപ്പടി” വിവാദം. രാജ്യത്തുടനീളം ED, CBI വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെ കേരളത്തിൽ ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.

ഇപ്പോഴത്തെ ED റെയ്ഡും ആ തുടർച്ചയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങൾ തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. 

സേവനം നൽകിയെന്നതും, ബാങ്ക് വഴി പണം ലഭിച്ചതും, നികുതി അടച്ചതും, audit trail ഉണ്ടായിരുന്നതും, കമ്പനി രേഖകളിൽ ഇടപാട് ഉൾപ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. 

ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികൾ നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ “ദേശീയ അഴിമതി” പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണ്.”

ഈ ഡി റൈഡിന്റെ രാഷ്ട്രീയം ©Sajan Gopalan

2019-ൽ CMRL കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയിൽ നിന്നാണ് പിന്നീട് “എക്സാലോജിക്–വീണ” വിവാദമെന്ന പേരിൽ വലിയ രാഷ്ട്രീയ-മാധ്യമ പ്രചാരണം ആരംഭിക്കുന്നത്. CMRL കമ്പനി വരുമാനം കുറച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പ്രധാന ആരോപണം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ അതിൽ വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപയുടെ ചെലവുകളെക്കുറിച്ചാണ് പ്രധാന നികുതി തർക്കം ഉണ്ടായിരുന്നത്. എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയുടെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. അതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം.

CMRL കമ്പനി തന്നെ ആദ്യം മുതൽ പറഞ്ഞത്, എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്. ബാങ്കിംഗ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. TDS പിടിച്ചിരുന്നു. GST അടച്ചിരുന്നു. പിന്നീട് IGST അടച്ചതിന്റെ രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോൾ “കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നീ ആദ്യ ആരോപണങ്ങൾ തന്നെ തകർന്നു. കാരണം കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. ഒരു കമ്പനി കൈക്കൂലി നൽകുകയാണെങ്കിൽ അത് balance sheet-ലും audit report-ലും service payment ആയി രേഖപ്പെടുത്തുകയും അതിന് GST അടക്കുകയും ചെയ്യുമോ എന്ന അടിസ്ഥാനചോദ്യം പോലും ആരും ചോദിച്ചില്ല.

ഈ കേസിൽ “മാസപ്പടി” എന്ന പദം തന്നെ മാധ്യമ നിർമ്മിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ പദം പ്രചരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷവും മറ്റ് ചാനലുകളും അത് രാഷ്ട്രീയ ആയുധമാക്കി. എന്നാൽ കൈക്കൂലി എന്നത് രഹസ്യ ഇടപാടായിരിക്കുമ്പോൾ, ഇവിടെ അഞ്ചുവർഷം നീണ്ടുനിന്ന ബാങ്ക് ഇടപാടുകൾ, നികുതി രേഖകൾ, GST ഫയലിംഗുകൾ, audit trail എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിനിടയിലും “ഇത് കൈക്കൂലിയാണ്” എന്ന വാദം നിലനിർത്താൻ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

ആരോപണങ്ങളുടെ സ്വഭാവം തന്നെ തുടർച്ചയായി മാറിക്കൊണ്ടിരുന്നതും ശ്രദ്ധേയമാണ്. ആദ്യം “ബാങ്ക് വഴിയല്ല ഇടപാട്” എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ “GST അടച്ചില്ല” എന്ന ആരോപണമായി. GST രേഖകൾ പുറത്തുവന്നപ്പോൾ “State GST ഇല്ല” എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ “കരാർ ഇല്ലാതെ പണം വാങ്ങി” എന്ന പുതിയ ആരോപണം ഉയർന്നു. ഓരോ ആരോപണവും തകരുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറന്ന് പുതിയ കഥകൾ സൃഷ്ടിക്കുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്.

ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം Income Tax Interim Settlement Board-ന്റെ ഉത്തരവാണ്. എന്നാൽ ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ട് കേൾക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത്. ഒരു quasi-judicial body ചെയ്യേണ്ട അടിസ്ഥാന നടപടികൾ പോലും പാലിച്ചില്ല. അതിലുപരി, CMRL കമ്പനിയുടെ Managing Director ശശിധരൻ കർത്തയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിന്നീട് affidavit നൽകി “illegal payment” ഉണ്ടായിട്ടില്ല. പരിശോധനക്കിടെ leading questions ചോദിച്ചാണ് ചില ജീവനക്കാരിൽ നിന്ന് തെറ്റായ മൊഴികൾ എടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ ഈ retraction affidavits വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

കേസിന്റെ മുഴുവൻ അടിസ്ഥാനവും പിന്നീട് ചില loose sheets-ുകളിലേക്കും അവയിലെ ചുരുക്കെഴുത്തുകളിലേക്കും ചുരുങ്ങി. “PV”, “RC”, “OC”, “KK”, “IK” എന്നിങ്ങനെ എഴുതിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാൽ ആ രേഖകൾ ഇന്നുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ല. അവ കമ്പനിയുടെ ഔദ്യോഗിക account books-ന്റെ ഭാഗവുമല്ല. ഇന്ത്യൻ Evidence Act സെക്ഷൻ 34 പ്രകാരം, regular books of account-ൽ ഇല്ലാത്ത loose sheets-ുകൾക്ക് തെളിവ് മൂല്യമില്ല. സുപ്രീംകോടതി ജെയിൻ ഹവാല കേസിൽ പോലും diary entries തെളിവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ചില വെള്ളക്കടലാസുകളിലെ initials മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രചാരണം നടത്തിയത് നിയമപരമായും ദുർബലമായ കാര്യമായിരുന്നു.

അതിലും പ്രധാനമായി, ആ initials-ുകളിൽ നിന്ന് “PV” മാത്രം തിരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് പറയുകയും, അതേ രേഖകളിൽ വന്ന “RC”, “OC”, “KK”, “IK” എന്നിവയെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തതിനെ കോടതികളും ചോദ്യം ചെയ്തു. ഒരേ രേഖയിൽ നിന്നൊരു ഭാഗം മാത്രം എടുത്ത് selective അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. പിന്നീട് ചില രാഷ്ട്രീയ നേതാക്കൾ CMRL-ൽ നിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു. എന്നാൽ അവരെക്കുറിച്ച് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും അതേ താൽപര്യം കാണാനായില്ല. അതാണ് “pick and choose രാഷ്ട്രീയം” എന്ന വിമർശനത്തിന് വഴിവെച്ചത്.

ROC (Registrar of Companies) റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും ഇതേ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. കോവിഡ് ലോക്ഡൗൺ സമയത്ത് Bangalore office പ്രവർത്തിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകപ്പെട്ടു. തുടർന്ന് ROC വിശദീകരണം തേടി. എന്നാൽ ആ സമയത്ത് രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് selective leaking വഴി ROC റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിൽ എത്തി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവന്നില്ല. അതിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങൾ ഉയർന്നു. Bangalore, Chennai, Puducherry ROC-കൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഒരു പഴയ റിപ്പോർട്ട് മാത്രം പ്രത്യേകിച്ച് ചില ചാനലുകളിൽ “ബ്രേക്കിംഗ് ന്യൂസ്” ആക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

തുടർന്ന് SFIO, ED തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിലേക്ക് എത്തി. എന്നാൽ നാല് കേന്ദ്ര ഏജൻസികൾ (Income Tax, ROC, SFIO, ED) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും യാതൊരു വ്യക്തമായ കുറ്റകൃത്യവും തെളിയിക്കാനായിട്ടില്ല. അതിനിടയിൽ Delhi High Court-ൽ കേസ് sub judice ആയിരിക്കെ കുറ്റപത്രം ചില മാധ്യമങ്ങളിലേക്ക് “ലീക്ക്” ചെയ്യപ്പെട്ടുവെന്ന വിവാദവും ഉണ്ടായി. പ്രതികൾക്ക് പോലും ഔദ്യോഗികമായി നൽകാത്ത രേഖകൾ ചില മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൈകളിലെത്തിയത് എങ്ങനെയെന്ന ചോദ്യം ഉയർന്നു. Official Secrets Act ലംഘനമാണോ എന്ന ചോദ്യവും അതോടൊപ്പം ഉയർന്നു.

ഇതെല്ലാം ചേർന്ന് നോക്കുമ്പോൾ, ഈ കേസ് ഒരു സാധാരണ സാമ്പത്തിക തർക്കത്തിൽ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയാണ് കാണാൻ കഴിയുന്നത്. 2006-ലെ ലാവ്ലിൻ കേസ് മുതൽ, ഓരോ തിരഞ്ഞെടുപ്പിനുമുമ്പും പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്. സ്വർണക്കടത്ത് മുതൽ “ബിരിയാണിച്ചെമ്പ്” വരെ നീണ്ടുനിന്ന ആ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് “മാസപ്പടി” വിവാദം. രാജ്യത്തുടനീളം ED, CBI വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെ കേരളത്തിൽ ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.

ഇപ്പോഴത്തെ ED റെയ്ഡും ആ തുടർച്ചയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങൾ തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. സേവനം നൽകിയെന്നതും, ബാങ്ക് വഴി പണം ലഭിച്ചതും, നികുതി അടച്ചതും, audit trail ഉണ്ടായിരുന്നതും, കമ്പനി രേഖകളിൽ ഇടപാട് ഉൾപ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികൾ നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ “ദേശീയ അഴിമതി” പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണ്.

https://www.facebook.com/share/p/1D7mtXi8Xz/


റജി ജോർജ്ജ് 

വീണ വിജയൻ്റെ കമ്പനി cmdrl ന് ഒരു സർവീസും കൊടുത്തിട്ടില്ല എന്നൊക്കെയാണ് പലരും പറഞ്ഞു നടക്കുന്നത്. മാധ്യമ പ്രവർത്തകരായ ചിലരൊക്കെ  അവരുകൊടുത്ത സേവനം എന്തൊക്കെയാണ് എന്ന് ചോദിച്ചിട്ട് എം എസ് ഓഫീസ് മെയിൻ്റെയിൻ ചെയ്യാനാണോ കാശു വാങ്ങി എന്ന് പറയുന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്.

ശരിക്കും എം എസ് ഓഫീസ് തേഡ് പാർട്ടി മെയിൻ്റെയിൻ ചെയ്യേണ്ടാത്ത ഒന്നാണോ കോർപ്പറേറ്റ് സ്ഥാപനങ്ങളെ സംബന്ധിച്ച്?

ഈ മെയിൽ ചെക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഔട്ട്ലുക്ക് തന്നെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടേതായ രീതിയിൽ ഡിസൈൻ ചെയ്ത് ഉപയോഗിക്കുവാൻ കഴിയും. പുറമെ നിന്നും വരുന്ന മെയിലുകൾ ബ്ലോക്ക് ചെയ്തും ഓഫീസിലെ ഇൻ്റേണൽ കമ്യൂണിക്കേഷൻ മാത്രമായി അക്സസ് നൽകിയും മറ്റും ഇതൊക്കെ പല കമ്പനികളും ഔട്ട് സോഴ്സ് ചെയ്ത് തേഡ് പാർട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത്.

 എക്സൽ എന്ന എം എസ് ഓഫീസ് സോഫ്റ്റ്‌വെയർ തന്നെ പല രീതിയിൽ സ്പ്രെഡ് ഷീറ്റുകൾ പ്രൊഗ്രാം ചെയ്ത് ഉപയോഗിക്കുവാൻ കഴിയുന്നതാണ്. അതൊക്കെയും കോർപ്പറേറ്റ് സ്ഥാപനങ്ങൾ തേഡ് പാർട്ടി സർവ്വീസിലൂടെയാണ് ചെയ്യാറുള്ളത്. (എൻ്റെ ഓഫീസിലൊക്കെ എക്സൽ സ്പ്രെഡ് ഷീറ്റിനെപ്പറ്റി എന്തെങ്കിലും ഒരു പരാതി ഐ ടി ഓഫീസിലേക്ക് അയച്ചാൽ അവിടെ ഇരിക്കുന്നവരുടെ പണി എന്നത് ആ പരാതി നേരെ ഒരു തേഡ് പാർട്ടിക്ക് ഔട്ട് സോഴ്സ് ചെയ്യുക എന്നതാണ് അവരുടെ മറുപടിയായിരിക്കും നമുക്ക് നേരിട്ട് ലഭിക്കുക. നിസാര കാര്യമാണ് ഒരു സ്പ്രെഡ്ഷീറ്റിൽ ഡേറ്റാ ഇൻപുട്ട് ചെയ്തുകൊണ്ടിരിക്കുമ്പൊൾ എക്സൽ ക്രാഷ് ആയി അത് ഒരു പരാതി ആയി ഐ ടി വകുപ്പിനു അയയ്ക്കുന്നു. അവർ അത് നേരെ പുറത്തുള്ള കമ്പനിക്ക് അയക്കും ആ കമ്പനി ഒരു ഇമെയിൽ മറുപടി തരും ഇത് എം എസ് ഓഫീസിൻ്റെ പ്രശ്നമാണ് നിങ്ങൾ കഴിയാവുന്നത്ര തവണ സേവ് ചെയ്യുക അങ്ങനെ ഡേറ്റാ നഷ്ടം കുറയ്ക്കാം. ചില കമ്പനികൾ ഓരൊ ഈ മെയിൽ മെസേജിനും ആയിരിക്കും കാശ് വാങ്ങുന്നത്.)

Excel Pivot Table, Excel Power Query എന്നിങ്ങനെ നിരവധി കാര്യങ്ങൾ എക്സൽ ഉപയോഗിച്ച് ബാക് എൻഡിൽ  ചെയ്തിട്ടാണ് പല സ്ഥാപനങ്ങളും തങ്ങളുടേ ഡേറ്റാ ബേസിലേക്ക് ഡെറ്റാ എൻട്രി ചെയ്യാൻ സ്റ്റാഫിനു നൽകുന്നത്. അവരെ സംബന്ധിച്ച് എക്സൽ ഓപ്പൺ ചെയ്ത് ഡെറ്റാ അതിലേക്ക് നിറയ്ക്കുന്നു അത്രതന്നെ പക്ഷെ ആ ഡേറ്റാ സെയിൽസിലും പർച്ചേസിലുമൊക്കെ പല രീതിയിൽ ആയിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ ഓരൊ ഡിപ്പാർട്ട്മെൻ്റിൻ്റെയും ആവശ്യത്തിനുള്ള ഡേറ്റാ എക്സലിൽ നിന്നു തന്നെ അവർക്ക് ആവശ്യമുള്ള രീതിയിൽ എടുക്കുവാൻ ഒരു തേഡ് പാർട്ടി കമ്പനിയുടെ സർവീസ് ആയിരിക്കും ഉപയോഗിക്കുക. 

എക്സലും, വേഡുമൊക്കെ ഉപയോഗിക്കുവാൻ പുതിയതായി വരുന്നവർക്ക് കമ്പനി സ്വന്തം ചിലവിൽ ട്രെയിനിംഗ് നൽകാറുണ്ട് അതും സർവ്വീസിൻ്റെ ഭാഗമായിട്ട് തേഡ് പാർട്ടി ആയിരിക്കും ചെയ്യുക.

വേഡിൽ ഒരു ലെറ്റർ ഹെഡ് ഉണ്ടാക്കി ഓഫീസിൽ ആർക്കും ഉപയോഗിക്കാവുന്ന രീതിയിൽ തയ്യാറാക്കി നൽകുന്നത് ഒരു സർവ്വീസാണ്. ഒരു ഫാക്സ് പേജ് ഉണ്ടാക്കുന്നത് സർവ്വീസാണ്.

ഇതൊന്നും മാതൃഭൂമിയിലെ അഭിലാഷ് മോഹന്മാരുടെ തലച്ചോറിൽ ഉണ്ടാവണമെന്നില്ല.


# CMRL എന്ന കമ്പനിക്ക് കെഎംഎംഎല്ലിൽ നിന്നോ ഐആർഇ എല്ലിൽ നിന്നോ കരിമണൽ വ്യാപാരം നടത്തുന്നതിനായി ഏതെങ്കിലും തരത്തിലുള്ള കൺസഷൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കോടതി തന്നെ പരിശോധിച്ചു ! ഹൈക്കോടതി പരിശോധിച്ചു ഇല്ല എന്ന് കണ്ടെത്തി ! സുപ്രീംകോടതി പരിശോധിച്ചു ഇല്ല എന്ന് കണ്ടെത്തി ! അങ്ങനെയാണ് മാത്യു കുഴൽ നാടനെ അടക്കം കോടതി കണ്ടം വഴി ഓടിച്ചത് ! 

 ഇനി , വീണ വിജയൻ എന്ന സോഫ്റ്റ്‌വെയർ ഡിസൈനറും സിഎംആർഎൽ കമ്പനിയും ആയിട്ടുള്ള പണമിടപാട് എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കേണ്ടത് വീണ വിജയന്റെ കമ്പനിയാണ് ! സോഫ്റ്റ്‌വെയർ സേവനമാണ് എന്നുള്ള കാര്യം അവർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട് ! പണമിടപാട് നടന്നത് രേഖാമൂലം ബാങ്ക് അക്കൗണ്ട് വഴിയുമാണ് !


©Dr.Arun.S.Prasad


Thursday, May 7, 2026

ബിജെപിയുടെ വളർച്ചയെ “3 സീറ്റ് നേടി” എന്ന കണക്കിൽ മാത്രം ഒതുക്കിയുള്ള വിലയിരുത്തൽ അപക്വം Kannan S Dasan

ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വളർച്ചയെ “3 സീറ്റ് നേടി” എന്ന കണക്കിൽ മാത്രം ഒതുക്കി വായിക്കാൻ ആവില്ല. അതിനെ നിസ്സാരവൽക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്താൽ അത് അപകടകരമായ ഒരു രാഷ്ട്രീയ ലഘൂകരണമാകും. അങ്ങനെ കാണാൻ ഞാൻ KC വേണുഗോപാൽ അല്ലല്ലോ! 

ഇത്തവണ ബിജെപി 3 MLA സീറ്റുകൾ നേടി. അതോടൊപ്പം തിരുവല്ല, പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം എന്നീ 6 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കേരളത്തിലെ മത്സരം ക്രമേണ ദ്വിമുഖ രാഷ്ട്രീയത്തിൽ നിന്ന് ത്രികോണമത്സരത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണിത്.
 
സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ വോട്ട് ശതമാനം വൻതോതിൽ ഉയർന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. 2026-ലെ ECI കണക്കുപ്രകാരം ബിജെപിയുടെ വോട്ട് ഷെയർ ഏകദേശം 11.42% ആണ്; 2021-ൽ ബിജെപി സ്ഥാനാർഥികൾ മത്സരിച്ച സീറ്റുകളിൽ ഏകദേശം 11.3% വോട്ട് നേടിയിരുന്നു. അതായത് വളർച്ചയുടെ സ്വഭാവം സൂക്ഷ്മമായി നോക്കിയാൽ, ഇത് വ്യാപകമായ വോട്ട് തരംഗമല്ല. മറിച്ച് ചില മണ്ഡലങ്ങളിൽ വോട്ട് കേന്ദ്രീകരിച്ച് ജയസാധ്യതയാക്കി മാറ്റുന്ന രാഷ്ട്രീയ-സംഘടനാപരമായ വളർച്ചയാണ്.
 
ഇവിടെയാണ് അപകടത്തിന്റെ ഗൗരവം. നേമം 41.1%, ചാത്തന്നൂർ 38.5%, മഞ്ചേശ്വരം 36.4%, കഴക്കൂട്ടം 35.9%, പാലക്കാട് 33.8%, കാസർഗോഡ് 32.2%, ആറ്റിങ്ങൽ 31.3%, തിരുവല്ല 31.1% എന്നിങ്ങനെ പല മണ്ഡലങ്ങളിലും ബിജെപി ശക്തമായ വോട്ട് സാന്നിധ്യം ഉണ്ടാക്കിയിട്ടുണ്ട്. 20-ൽ കൂടുതൽ മണ്ഡലങ്ങളിൽ അവർ 20% മുകളിൽ പോകുന്നുണ്ടെങ്കിൽ, അത് കേരളത്തിലെ ഇടതുപക്ഷത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും ഗൗരവമുള്ള മുന്നറിയിപ്പാണ്.
 
ഇങ്ങനെ നോക്കുമ്പോൾ, ബിജെപിയെ ഇനി കേരളത്തിൽ “വോട്ട് ചെയ്ത് പാഴാക്കുന്ന പാർട്ടി” എന്ന പഴയ പരിഹാസത്തിൽ മാത്രം ചുരുക്കി കാണാൻ കഴിയില്ല. ചില മണ്ഡലങ്ങളിൽ അവർ ജയിക്കാവുന്ന പാർട്ടിയായി മാറുന്നു. ചിലിടത്ത് രണ്ടാം സ്ഥാനത്ത് എത്തുന്ന പാർട്ടിയായി മാറുന്നു. മറ്റുചിലിടത്ത് ജയപരാജയങ്ങളെ തീരുമാനിക്കുന്ന പാർട്ടിയായും മാറുന്നു.
 
ഇത് അവർ സാധ്യമാക്കിയത് പ്രധാനമായും രണ്ട് വഴികളിലൂടെയാണ് എന്ന് തോന്നുന്നു.
 
ഒന്ന്, ദീർഘകാല RSS ശാഖാ-പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തിയ സാമൂഹിക അടിത്തറ. ഇത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉണ്ടാകുന്ന ഒന്നല്ല. ക്ഷേത്രകമ്മിറ്റികൾ, സാംസ്കാരിക വേദികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സേവാ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയ, യുവജന നെറ്റ്‌വർക്ക്, ജോബ് സെല്ലുകൾ എന്നിവയെല്ലാം ചേർന്നുള്ള ദീർഘകാല സാമൂഹിക ഇടപെടലാണ് ഇതിന് പിന്നിൽ.
 
രണ്ട്, കോൺഗ്രസിന്റെ മൃദു-വർഗീയ രാഷ്ട്രീയമാണ് ബിജെപിക്ക് വഴിതുറക്കുന്നത്. കോൺഗ്രസ് ഇടതിനെ തോൽപ്പിക്കാൻ ഏതു സാമൂഹിക ശക്തിയോടും ഒത്തുതീർപ്പിന് തയ്യാറാകുന്ന രീതിയിലേക്ക് പോകുമ്പോൾ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ദീർഘകാലത്തിൽ ബിജെപിയാണ്. കേരളത്തിൽ കോൺഗ്രസ് പലപ്പോഴും ബിജെപിയെ ആശയപരമായി നേരിടുന്നില്ല. മറിച്ച് “ഇടത് വിരോധം” എന്ന ഒറ്റ രാഷ്ട്രീയത്തിലേക്ക് അവർ ചുരുങ്ങുന്നു.
 
അത് മാത്രമല്ല, പലപ്പോഴും ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് RSS/BJP എന്നത് രാഷ്ട്രീയമായി തൊട്ടുകൂടാത്ത ശക്തിയല്ല എന്ന സമീപനവും കാണാം.സതീശൻ ഒക്കെ സംഘചാലകരുടെ പടത്തിന് മുന്നിൽ പോയി വിളക്ക് കത്തിച്ചു തൊഴുതു നിൽക്കുന്നതിൽ ലവലേശം മടി ഉണ്ടാവില്ല. തരാതരം പോലെ അവരുമായി പരസ്യമായും രഹസ്യമായും രാഷ്ട്രീയ നീക്കുപോക്കുകൾ നടത്തുന്ന പ്രവണതയും കേരളം കണ്ടിട്ടുണ്ട്. ഇത് ബിജെപിക്ക് നേരിട്ടുള്ള ക്ഷണമല്ലെങ്കിലും, ബിജെപി വളരാനുള്ള സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്ന പ്രവർത്തനമായി മാറുന്നു.
 
ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് വലിയ തോതിൽ UDF-ലേക്ക് ഏകീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ അതിനെ വെറും “മതം നോക്കി വോട്ട് ചെയ്തു” എന്ന രീതിയിൽ മാത്രം കാണുന്നത് ശരിയല്ല. ഇന്ത്യയിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ വളർച്ച, മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ-ഭരണകൂട ആക്രമണങ്ങൾ, പൗരത്വഭീതി, ബുൾഡോസർ രാഷ്ട്രീയം, കേന്ദ്ര അധികാരത്തിന്റെ ഹിന്ദുത്വ ഭാഷ, SIR ഇതെല്ലാം ന്യൂനപക്ഷ വോട്ടർമാരുടെ സുരക്ഷാഭീതിയെ യാഥാർത്ഥ്യമാക്കുന്ന ഘടകങ്ങളാണ്.
 
അതിനാൽ ന്യൂനപക്ഷ വോട്ട് UDF-ലേക്ക് നീങ്ങിയതിൽ ഭയത്തിന്റെ രാഷ്ട്രീയവും ഉണ്ട്. പക്ഷേ അതിന്റെ മറ്റൊരു അപകടം ഇവിടെയാണ്. ന്യൂനപക്ഷ വോട്ട് UDF-ൽ ഏകീകരിക്കുമ്പോൾ, ഭൂരിപക്ഷ വോട്ടിലെ ഒരു വിഭാഗത്തെ “ന്യൂനപക്ഷ പ്രീണനം” എന്ന RSS പ്രചാരണത്തിലേക്ക് തള്ളിവിടാൻ ബിജെപിക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നു. ആ അസ്വസ്ഥതയിൽ നിന്നാണ് നിഷ്പക്ഷരായിരുന്ന ചില ഭൂരിപക്ഷവിഭാഗത്തിന്റെ വോട്ടുകൾ ബിജെപിയിലേക്ക് മാറുന്നത്. അതാണ് BJP ആഗ്രഹിക്കുന്ന ധ്രുവീകരണവും.
 
ഇത് RSS-ന്റെ ദീർഘകാല പദ്ധതിയാണ്. അവർ കേരളം മുഴുവനായി ഒരേ സമയം പിടിച്ചടക്കാൻ ശ്രമിക്കുന്നില്ല. ആദ്യം 20–30 മണ്ഡലങ്ങളിൽ 25–35% വോട്ട് ഉറപ്പിക്കുക. പിന്നെ ത്രികോണ മത്സരത്തിൽ കോൺഗ്രസ് - ഇടത് വോട്ട് വിഭജിക്കുമ്പോൾ ജയിക്കാവുന്ന മണ്ഡലങ്ങൾ കണ്ടെത്തുക. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, പാലക്കാട്, മലമ്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, ചാത്തന്നൂർ, തിരുവല്ല പോലുള്ള മണ്ഡലങ്ങളിൽ അവർ പരീക്ഷിക്കുന്ന മാതൃക ഇതാണ്. 2026-ൽ മൂന്ന് MLAമാർ, ആറിടത്ത് രണ്ടാം സ്ഥാനം എന്നത് അവരുടെ കണക്കുകൂട്ടലിൽ അവസാനം അല്ല. അത് തുടക്കമാണ്.
 
ഇത് സാധാരണ വലതുപക്ഷ വളർച്ചയല്ല. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹിക-രാഷ്ട്രീയ അടിത്തറ നിർമ്മാണമാണ്. വർഗ്ഗരാഷ്ട്രീയത്തിന്റെ ക്ഷയവും ജനകീയ സംഘടനകളുടെ ദുർബലതയും ഉപയോഗിച്ച്, ജീവിതപ്രശ്നങ്ങളെ മത-സാംസ്കാരിക ഐഡന്റിറ്റി പ്രശ്നങ്ങളാക്കി മാറ്റുന്ന രാഷ്ട്രീയ പ്രക്രിയയാണ് ഹിന്ദുത്വം.
 
തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം, കാർഷിക പ്രതിസന്ധി, വിദ്യാഭ്യാസ-ആരോഗ്യ ചെലവ്, യുവജനങ്ങളുടെ നിരാശ ഇവയെല്ലാം വർഗ്ഗപ്രശ്നങ്ങളായി ഇടതുപക്ഷം കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടിടത്ത്, RSS/സംഘപരിവാർ അവയെ മതം, ജാതി, സംസ്കാരം, ആചാരം,ന്യൂനപക്ഷ പ്രീണനം, എന്ന ഭാഷയിലേക്ക് മാറ്റുന്നു. യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിട്ട് വർഗീയതയിലേക്ക് അടുപ്പിക്കുന്നതാണ് അവരുടെ രാഷ്ട്രീയ വിദ്യ.
 
ആശയപരമായ തലത്തിൽ കോൺഗ്രസ് പലപ്പോഴും ബിജെപിക്ക് ഈ പാത ഒരുക്കിക്കൊടുക്കാറുണ്ട്. അതിന്റെ അടുത്തകാലത്തെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. ഭൂരിപക്ഷ വികാരത്തെ ഭയന്ന് മൃദു-ഹിന്ദുത്വ ഭാഷ ഉപയോഗിക്കുകയും, അതേ സമയം ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശം വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ട രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്.
 
ഇവിടെ സംഭവിക്കുന്നത് അപകടകരമായ ഒരു രാഷ്ട്രീയ പരിവർത്തനമാണ്. കോൺഗ്രസ് ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശം വയ്ക്കാൻ ശ്രമിക്കുന്നു. അതേ സമയം ഭൂരിപക്ഷ വിഭാഗത്തിലെ അസ്വസ്ഥതയെ ബിജെപിക്ക് ഉപയോഗിക്കാൻ പാകത്തിൽ പരുവപ്പെടുത്തി കൊടുക്കുന്നു. സാമ്പത്തിക നയങ്ങളിൽ ബിജെപിയുമായി അടിസ്ഥാനപരമായ വ്യത്യാസം കാണിക്കാത്തതിനാൽ, ജനങ്ങളുടെ യഥാർത്ഥ വർഗ്ഗപ്രശ്നങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ ചർച്ചയിൽ പലപ്പോഴും വരാറുപോലും ഇല്ല.
 
ഇതാണ് “Congress is the pathway to BJP” എന്ന വാദത്തിന്റെ രാഷ്ട്രീയ അർത്ഥം. കോൺഗ്രസ് കേരളത്തിൽ ബിജെപിയെ നേരിട്ട് അധികാരത്തിൽ എത്തിക്കുന്നില്ലെങ്കിലും, ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിയും മതനിരപേക്ഷ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളാക്കി ചുരുക്കിയും RSS-ന് വളരാനുള്ള സാമൂഹിക ഇടം തുറന്ന് കൊടുക്കുന്നു.
 
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് പല സംസ്ഥാനങ്ങളിലും കണ്ടതാണ്. കോൺഗ്രസ് ക്ഷയിച്ചിടത്ത് BJP വളർന്നു. കാരണം കോൺഗ്രസ് പലപ്പോഴും ഫാസിസത്തെ ആശയപരമായി നേരിടുന്നില്ല. അതിന്റെ മൃദുവായ പതിപ്പായി മാറുന്നു. ഫാസിസത്തിനെതിരെ നില കൊള്ളേണ്ടിടത്ത്, ഫാസിസത്തിന്റെ ഭാഷയെ കുറച്ച് മൃദുവാക്കി ഉപയോഗിക്കുന്നതിലൂടെ കോൺഗ്രസ് തന്നെ അതിന് വഴിയൊരുക്കുന്നു.
 
ബിജെപിയുടെ ഭാവി കേരളത്തിൽ വളരാനുള്ള സാധ്യതയുള്ളതാണ് എന്നാണ് കണക്കാക്കുന്നത്. എന്നാൽ അത് അനിവാര്യമായ ഒരു വളർച്ചയായി കാണേണ്ടതില്ല. അവർക്ക് കേരളം കീഴടക്കാൻ ഇപ്പോഴും വലിയ തടസ്സങ്ങളുണ്ട്: സാമൂഹിക നവോത്ഥാന പാരമ്പര്യം, തൊഴിലാളി പ്രസ്ഥാനം, ഇടതുപക്ഷ സാംസ്കാരിക അടിത്തറ, ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ജാഗ്രത, കേരളത്തിന്റെ പൊതുസമൂഹത്തിലെ മതനിരപേക്ഷ ബോധം. ഇതൊക്കെ നിലനിൽക്കുന്നിടത്തോളം, മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച മാതൃകകൾ പോലെ ഇവിടെ പൂർണ്ണ വിജയം നേടാൻ അവർക്ക് എളുപ്പമാകില്ല.
 
പക്ഷേ ഈ തടസ്സങ്ങൾ എന്നും സ്വയം നിലനിൽക്കുമെന്ന് കരുതാൻ പാടില്ല. അങ്ങനെ കരുതിയാൽ അപകടമാണ്. അവയെ രാഷ്ട്രീയമായി പുനർ നിർമ്മിക്കണം. ശക്തിപ്പെടുത്തണം. അതാണ് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം. അത് ഇടതുപക്ഷത്തിനെ കൊണ്ട് മാത്രമേ കഴിയൂ.
 
മതനിരപേക്ഷതയിൽ ഒരു കാരണവശാലും സംശയത്തിന്റെ ഒരു നേരിയ നിഴൽ പോലും ഇടതുപക്ഷത്തു നിന്ന് ഉണ്ടാകരുത്. ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കണം. എന്നാൽ ഇന്ത്യയിലെ ഭരണാധികാര ഫാസിസത്തിന്റെ പ്രധാന ശക്തി ഹിന്ദുത്വ രാഷ്ട്രീയമാണെന്ന് വ്യക്തമായി പറയാനുള്ള ധൈര്യം ഇടതുപക്ഷത്തിന് കൈമോശം വരാൻ പാടില്ല.
 
വർഗ്ഗരാഷ്ട്രീയം ഇനിയും ശക്തിപ്പെടുത്തണം. തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, കരാർ തൊഴിൽ, യുവജനങ്ങളുടെ കുടിയേറ്റം, കർഷക കടം, ആരോഗ്യ-വിദ്യാഭ്യാസ ചെലവ്, സ്ത്രീകളുടെ തൊഴിൽ, ദളിത്-ആദിവാസി ഭൂമിപ്രശ്നം ഇവയെല്ലാം ഇടതുപക്ഷത്തിന്റെ പോരാട്ട ഭൂമികയാക്കണം. പൊതിച്ചോർ എന്ന സാമൂഹിക രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം യുവജന വിദ്യാർത്ഥി സംഘടനകൾ സമരോത്സുകരാകണം . എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകർക്കിടയിൽ ശക്തമായ സാന്നിധ്യമാകണം.
 
പാർട്ടി ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലണം. സോഷ്യൽ മീഡിയ പോസ്റ്റുകൾ കൊണ്ട് മാത്രം ഫാസിസത്തെ തടയാൻ കഴിയില്ല. ബൂത്ത്, ബ്രാഞ്ച്, വായനശാല, യൂണിയൻ, സ്ത്രീസംഘടന, വിദ്യാർത്ഥി-യുവജന പ്രസ്ഥാനം, സഹകരണ മേഖല ഇവയെല്ലാം പുനർജീവിപ്പിച്ചു കൊണ്ടാണ് ഒരു സംഘടിത സമരശക്തിയായി ഇടതുപക്ഷം മാറേണ്ടത്.
 
കടുത്ത സ്വയം വിമർശനത്തിലൂടെ വർഗ്ഗരാഷ്ട്രീയം ശക്തിപ്പെടുത്തണം. ജനങ്ങളോടുള്ള ആശയവിനിമയം സുതാര്യമാക്കണം. എല്ലാ വിഭാഗം ആളുകൾക്കും കൂടി മനസ്സിലാവുന്ന ഭാഷയിൽ ആയിരിക്കണം സംവദിക്കേണ്ടത്. മതനിരപേക്ഷതയിലെ അനങ്ങാത്ത നിലപാടുമായി നവോത്ഥാനത്തിന്റെ നിലയ്ക്കാതെ പ്രക്രിയയ തുടരണം  പുനർനിർമ്മാണം സാധ്യമാക്കണം.
 
കേരളം ഫാസിസത്തിന്റെ പരീക്ഷണ ശാലയാകരുത്. കേരളം വർഗ്ഗബോധത്തിന്റെ, മതനിരപേക്ഷതയുടെ, മനുഷ്യ സ്നേഹത്തിന്റെ ചുവന്ന മണ്ണായി നിലനിൽക്കണം. തിരിച്ചു വരേണ്ടത് ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമല്ല. തിരിച്ചു വരേണ്ടത് വർഗ്ഗബോധമുള്ള, ജനങ്ങളോട് ചേർന്നു നിൽക്കുന്ന, മതനിരപേക്ഷ ഇടതുപക്ഷമാണ്. ലാൽസലാം..

https://www.facebook.com/100035390366418/posts/1677345850121744/?app=fbl

Read in Blog: https://kannansdas.com/bjp-growth/