Saturday, April 14, 2012

സുപ്രീംകോടതി നിലപാട് ശരിയല്ല: ജ. കൃഷ്ണയ്യര്‍



കൊച്ചി: പാതയോര പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ കേരളം നിയമം പാസാക്കിയതിനെ കുറ്റപ്പെടുത്തിയ സുപ്രീംകോടതി നിലപാട് ശരിയല്ലെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. കോടതിക്ക് സ്വാതന്ത്ര്യമുള്ളതുപോലെ നിയമസഭയ്ക്ക് നിയമം പാസാക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇരു സ്വാതന്ത്ര്യത്തെയും സമന്വയിപ്പിച്ചുള്ള വ്യാഖ്യാനമേ കോടതി നടത്താവൂ. എന്നാല്‍, ഇപ്പോഴുണ്ടായിട്ടുള്ളത് ഇതിന് വിരുദ്ധമാണെന്നും കൃഷ്ണയ്യര്‍ പ്രതികരിച്ചു.

No comments:

Post a Comment