Friday, April 20, 2012

ടിവി വാര്‍ത്ത കാണരുതെന്ന് മമതയുടെ ആഹ്വാനം




 സര്‍ക്കാര്‍ വായനശാലകളില്‍ ഭൂരിഭാഗം പത്രങ്ങളും നിരോധിക്കുകയും തനിക്കെതിരെ കാര്‍ട്ടൂര്‍ വരച്ച കോളേജ് പ്രൊഫസറെ ജയിലിടക്കുകയും ചെയ്ത മമത ബാനര്‍ജി പുതിയ പ്രഖ്യാപനവുമായി രംഗത്ത്. ബംഗാളിലെ ജനങ്ങള്‍ വാര്‍ത്താ ചാനലുകള്‍ കണ്ട് സമയം കളയാതെ വിനോദ ചാനലുകള്‍ കാണണമെന്നാണ് മമതയുടെ പുതിയ ആഹ്വാനം.
24 നോര്‍ത്ത് പര്‍ഗനാസില്‍ സംഘടിപ്പിച്ച ഒരു റാലിയിലാണ് മമത പുതിയ പ്രഖ്യാപനം നടത്തിയത്. പല വാര്‍ത്താചാനലുകളും സിപിഐഎമ്മിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കുന്നതെന്നും അതിനാല്‍ അത് കാണരുതെന്നുമാണ് മമതയുടെ ആവശ്യം.
മമതയ്ക്കും തൃണമൂല്‍ സര്‍ക്കാറിനുമെതിരായ ജനാധിപത്യ രീതിയിലുള്ള പ്രതികരണങ്ങളെ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന മമതയുടെ നടപടികള്‍ക്കെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. മമതയെ അധികാരത്തിലേറാകന്‍ സഹായിച്ച പലരും മമതയുടെ പല നടപടികളിലും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുവരുന്നുണ്ട്.

No comments:

Post a Comment