Thursday, April 19, 2012

ലീഗിനെതിരെ മുരളി വീണ്ടും




 ആര്യാടനെ പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ ക്രൂശിക്കുന്നുണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. വൈദ്യുതി വകുപ്പിലെ ഐഎന്‍ടിയുസി ജീവനക്കാര്‍ ആര്യാടന് നല്‍കുന്ന സ്വീകരണത്തെക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മുരളീധരന്‍ സ്വന്തം പാര്‍ട്ടിക്കെതിരെയും ലീഗുകാര്‍ക്കെതിരെയും ആഞ്ഞടിച്ചത്. സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാപ്രസിഡന്റ് മുണ്ടു താഴ്ത്തിയിടുന്ന പാര്‍ട്ടിക്കാര്‍ അധികം പറയേണ്ടെന്ന് മുരളി പറഞ്ഞു. സാമുദായികമായി പേരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം. ആര്യാടന്‍ പറയേണ്ട കാര്യങ്ങള്‍ എവിടെയും പറയും. ചിലര്‍ക്ക് അനര്‍ഹമായ സ്ഥാനങ്ങള്‍ കിട്ടുന്നതിനെതിരെയാണ് ആര്യാടന്‍ പ്രതികരിച്ചത.് അതിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായി. മന്ത്രിസ്ഥാനവും മറ്റും സാമുദായികമായി വേര്‍തിരിക്കുന്നത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും. തിരുവനന്തപുരത്ത് കൂടിയിരുന്ന് ഐക്യം പറയുകയും മറ്റു ജില്ലകളില്‍ ചെന്ന് ചീത്ത പറയുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന് ലീഗിനെ ഉദ്ദേശിച്ച് മുരളി പറഞ്ഞു.

No comments:

Post a Comment