Monday, August 15, 2011

വനിതാ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്‌









  • സ്‌ത്രീകള്‍ അപകടകാരികളായ ഡ്രൈവര്‍മാരാണെന്ന്‌ കണ്ടെത്തല്‍. 65 ലക്ഷം വാഹന അപകടങ്ങളാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. രണ്ട്‌ വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ എണ്ണം ഗവേഷകരുടെ കണക്കുകൂട്ടലുകള്‍ക്ക്‌ അപ്പുറമായിരുന്നു. 
  • റോഡുകള്‍ ക്രോസ്‌ ചെയ്യുന്നതിലും , T ജംഗ്‌ഷനുകളിലും സ്‌ത്രീകള്‍ കൂടുതല്‍ അപകടത്തില്‍പ്പെട്ടു. വാഹനങ്ങള്‍ തെന്നിമറിയുന്ന കാര്യത്തിലും സ്‌ത്രീകള്‍ മുന്നിലാണ്‌ . മിഷിഗണ്‍ സര്‍വകലാശാലയിലെ മിഖായേല്‍ സിവാക്‌ ആണ്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌ . 
  • 1988 മുതല്‍ 2007 വരെ അമേരിക്കയിലുണ്ടായ അപകടങ്ങളാണ്‌ അദ്ദേഹം പരിശോധിച്ചത്‌ . പുരുഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 36.2 ശതമാനം മാത്രമാണ്‌ . പുരുഷന്മാരും സ്‌ത്രീകളും ഉള്‍പ്പെട്ട അപകടങ്ങള്‍ 48% ആണ്‌ . രണ്ടു വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 15.8 ശതമാനമാണ്‌ . എന്നാല്‍ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ അപകടത്തില്‍പ്പെടുന്ന വനിതകള്‍ കൂടുതലാണ്‌ . കവലകളില്‍ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴാണ്‌ വനിതകള്‍ അപകടത്തില്‍പ്പെടുന്നത്‌ .

No comments:

Post a Comment