Sunday, August 7, 2011

മണര്‍കാട് എട്ടുനോമ്പ് പെരുനാള്‍ സര്‍കാര്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും


  • മണര്‍കാട് വി. മര്‍ത്ത മറിയം യാക്കോബായ സുറിയാനി കത്തീദ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുനാളിന്റെ നടത്തിപ്പിന് എല്ലാ സര്‍കാര്‍ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സെപ്റ്റംബര്‍ 1 മുതല്‍  14  വരെ നടക്കുന്ന എട്ടുനോമ്പ് പെരുനാളിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജില്ല ഭരണ കൂടം വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. മന്ത്രി. 
  • പള്ളിയിലേക്കുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ പെരുനാളിനു മുന്‍പ് പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു.ജില്ലഭരണ കൂടത്തിന്റെയും പോലീസിന്റെയും പ്രത്യേക കണ്‍ട്രോള്‍ റൂമുകളും മീഡിയ സെന്ററും ഓഗെസ്റ്റ് 31 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ആര്‍ ഡി ഓ , ഡി വൈ എസ് പി എന്നിവര്‍ക്കായിരിക്കും ഇതിന്റെ ചുമതല.
  • അഗ്നി ശമന സേനയുടെ സേവനം ഉറപ്പുവരുത്തും.പെരുനാള്‍ ദിനങ്ങള്‍ ഉത്സവകാലമായി പ്രഖ്യാപിക്കും.യാചക നിരോധനവും.ഉണ്ടാകും.വിവിധ ഡിപ്പോകളില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകും.ഏറ്റുമാനൂര്‍ നിന്നും പേരൂര്‍ വഴി ഇത്തവണ കൂടുതല്‍  കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഉണ്ടാകും.തിരക്കേറുന്ന സമയങ്ങളി. പോലീസിന്റെ കൂടുതല്‍ സേവനം ഉറപ്പു വരുത്തും.
  • കലക്ടര്‍ മിനി ആന്റണി ജില്ല പോലീസ് സൂപ്രണ്ട് സി രാജഗോപാല്‍ ,വികാരി ഇട്ടിയേടത്തു കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ കോ- ഓര്‍ഡിനേറ്റര്‍ റെവ.ആണ്ട്രൂസ് ചിരവത്തറ,ട്രസ്ടിമാരായ ജോര്‍ജ് മാത്യു വട്ടമല, ജേക്കബ്‌ ടി മോസെസ്,ഏലിയാസ്‌ പഴയടത്തുവയലില്‍ സെക്രട്ടറി റെജി തണ്ടാശ്ശെരില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .

No comments:

Post a Comment