Monday, August 8, 2011

ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനക്കിയ വിജിലെന്‍സ് റിപ്പോര്‍ട്ട്‌ വിജിലെന്‍സ് കോടതി തള്ളി

യു ഡി എഫ് സര്‍കാര്‍ അധികാരത്തില്‍ എത്തും എന്ന് ഉറപ്പായപ്പോള്‍ ധൃതി പിടിച്ചു ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനക്കി നല്‍കിയ വിജിലെന്‍സ് പുനര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ വിജിലെന്‍സ്   കോടതി തള്ളി.ഉമ്മന്‍ ചാണ്ടിക്കെതിരെ പുനര്‍ അന്വേഷണം നടത്തുന്നതിനും കോടതി ഉത്തരവിട്ടു.ഉമ്മന്‍‌ചാണ്ടി  ധനകാര്യ മന്ത്രി ആയിരിക്കുന്ന കാലത്തായിരുന്നു വിവാദമായ പാമോയില്‍ ഇടപാട് നടത്തിയത്.ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും ഒഴിവാക്കിയത് പോലെ തന്നെയും പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണം എന്ന് കേസില്‍ പ്രതിയായ അന്നത്തെ ഭക്ഷ്യ മന്ത്രി മുസ്തഫാ വിജിലെന്‍സ് കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ആണ് കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചത് .കേസ് വിചാരണ നടക്കുമ്പോള്‍ രണ്ടു ഐ എ സ് ഉദ്യോഗസ്ഥന്മാര്‍ പാമോയില്‍ ഇടപാട് സംബന്ധിച്ച് ധനകാര്യ വകുപ്പിന് അറിവുണ്ടായിരുന്നു എന്ന് മൊഴി നല്‍കിയിരുന്നു.
  • ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാമോയില്‍ കേസ് പ്രതികൂലമാകും എന്ന ധാരണയില്‍ ആയിരുന്നു. രമേശ്‌ ചെന്നിത്തല ബദല്‍ മുഖ്യ മന്ത്രി സ്ഥാനാര്‍ഥി  സ്ഥാനം ലക്ഷ്യമാക്കി  മത്സരിച്ചു ജയിച്ചത്‌.കേരളത്തിലെ കോണ്‍ഗ്രസ്‌ ഇരുവരും നേതൃത്വം നല്‍കുന്ന രണ്ടു ശാക്തിക ചേരികളായി പരസ്പരം പോരടിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യ മന്ത്രി സ്ഥാനം നില നിര്‍ത്തണം എങ്കില്‍ ഇനിയും ഏറെ വിയര്‍പ്പു ഒഴുക്കേണ്ടി വരും.ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യ മന്ത്രിയുടെ തന്നെ നിയന്ത്രണത്തില്‍ ഉള്ള വിജിലെന്‍സ് നീതിപൂര്‍വ്വം ഈ കേസില്‍ തുടര്‍ അന്വേഷണം നടത്തുമോ എന്ന ചോദ്യം  വരും നാളുകളില്‍ ഉയര്‍ന്നു വരും .
  • ലോകയുക്ത് റിപ്പോര്‍ട്ട്‌ വന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ബി ജെ പി മുഖ്യമന്ത്രി യെദൂരപ്പയുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസിന്‌ ഇനി എങ്ങിനെ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ തടയിടാന്‍ കഴിയും.സി എ ജി റിപ്പോര്‍ട്ട്‌ പരാമര്‍ശനത്തിന്റെ പേരില്‍ ദില്ലി മുഖ്യ  മന്ത്രി ഷീല ദീക്ഷിതിന്റെ രാജി ആവശ്യത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹളത്തെ തുടര്‍ന്ന് പിരിച്ചു വിടേണ്ടി വന്നിരിക്കുകയാണ്. പാമോയില്‍ കേസും ഉടലെടുത്തത് എ ജി റിപ്പോര്‍ട്ട്‌ പരാമര്‍ശത്തിന്റെ പേരില്‍ ആയിരുന്നു എന്നത് വിധി വൈപരീത്യം .
  • അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്‌ പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്ന അഭൂത പൂര്‍വമായ പിന്തുണ കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു.ലോകയുക്ത് നിയമ പരിധിയില്‍ നിന്നും പ്രധാന മന്ത്രിയെ ഒഴിവാക്കിയതിനു എതിരായി ബി ജെ പിയും ഇടതു പക്ഷവും പാര്‍ലമെന്റിനു അകത്തും പുറത്തും ശക്തമായ സമരങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ആണ് "ഇടി വെട്ടിയവനെ പാമ്പ് കടിച്ചു "എന്ന പഴഞ്ചൊല്ല് പോലെ പാമോയില്‍ കേസിലെ പുതിയ കോടതി വിധി.യു പി എ ഘടക കക്ഷികളായ ഡി എം കെയും ത്രിണമൂല്‍കോണ്‍ഗ്രസ്സും  ലോകയുക്ത് നിയമ പരിധിയില്‍ നിന്നും പ്രധാന മന്ത്രിയെ ഒഴിവാക്കിയതിനെ ശക്തമായി എതിര്‍ക്കുന്നു എന്നതും കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു.
  • "അഴിമതിക്കെതിരെ കോണ്‍ഗ്രസിന്‌ ശക്തമായ നിലപാടുണ്ട് രാജയും കനിമൊഴിയും കല്‍മാടിയും തിഹാര്‍ ജയിലില്‍ കഴിയുന്നത്‌ നിങ്ങള്‍ കാണുന്നില്ലേ"  എന്ന കോണ്‍ഗ്രെസ്സു അവകാശ വാദത്തില്‍ എത്ര മാത്രം ആത്മാര്‍ത്ഥത ഉണ്ട് എന്നതാണ് ഇനിയും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് 

No comments:

Post a Comment