Friday, August 12, 2011

ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം


ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്, മുസ്ലീംലീസ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, മുസ്ലീംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി പ്രകാശിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
പേരാമ്പ്ര സ്വദേശി എന്‍.കെ അബ്ദുള്‍ അസീസ് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ മാര്‍ച്ച് മാസത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുസ്ലീംലീഗ് നേതാക്കള്‍ക്ക് അനധികൃത സ്വത്ത് സമ്പാദ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരാട്യാന്‍ മുഹമ്മദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത്തരത്തില്‍ അനധികൃതസ്വത്തുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ലീഗ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖമൂലം പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ അഞ്ചിടത്ത് അനധികൃത ഭൂമി, ഖത്തറിലെ ബിസിനസില്‍ 400കോടിയുടെ നിക്ഷേപം, അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ ഇവര്‍ക്കുള്ള വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍െറ ആവശ്യം.

No comments:

Post a Comment