പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെയുള്ള തൃണമൂല്‍ അക്രമം തുടരുന്നു. ഒരു സിപിഐ എം നേതാവിനെക്കൂടി തൃണമൂലുകാര്‍ കൊലപ്പെടുത്തി. ബാങ്കുറ ജില്ലയിലെ കോത്തുപുര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള സയമണി ഗ്രമത്തിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ടുതൊഴിലാളിയുമായ അലോക് ബേവുഡ (46) ആണ് കൊല്ലപ്പെട്ടത്. ഞയറാഴ്ച രാത്രി 20 പേരടങ്ങുന്ന സായുധസംഘം അലോകിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ അടിച്ച് കൊല്ലുകയായിരുന്നു. അലോകിന്റെ ഭാര്യയെയും വൃദ്ധരായ മാതാപിതാക്കളെയും അക്രമികള്‍ ഉപദ്രവിച്ചു. കൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നല്‍കിയ തൃണമൂല്‍ പ്രവര്‍ത്തകരായ കല്യാണ്‍ സിന്‍ഹ, വിദ്യുത് നന്ദി എന്നിവരെ അറസ്റ്റ്ചെയ്തു.
മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാങ്കുറയില്‍മാത്രം മൂന്നാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെടുന്നത് . സംസ്ഥാനത്തൊട്ടാകെ 15 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നാദിയ ജില്ലയില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഫിക്ക് ബിശ്വാസിന്റെ വീടും തൃണമൂലുകാര്‍ അടിച്ചു തകര്‍ത്തു.
Buzz

No comments:
Post a Comment