വിദ്യാലയങ്ങളില്‍ എന്ത് പഠിപ്പിക്കണം, പഠിപ്പിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം മെത്രാന്മാര്‍ക്ക് കേരള സമൂഹം ഏല്‍പ്പിച്ചുകൊടുത്തിട്ടില്ലെന്ന് കത്തോലിക്കാ സഭ നവീകരണ പ്രസ്ഥാനം.
കേരളം കത്തോലിക്കാ രാജ്യമല്ലെന്നും മതനിരപേക്ഷമായ പൊതുസമൂഹത്തെ വെട്ടിമുറിക്കുന്നത് ആത്മഹത്യാപരമാണെന്നും രാഷ്ട്രീയ നേതൃത്വം വിസ്മരിക്കരുത്. പാഠപുസ്തകംപോലെ ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളില്‍ സങ്കുചിത മതപ്രീണനം ഇന്ത്യ പോലുള്ള രാജ്യത്ത് ആപത്ത് ക്ഷണിച്ചുവരുത്തും. പത്താംക്ലാസ് ചരിത്രപാഠപുസ്തകത്തിനെതിരെ ബിഷപ്പുമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ക്രിസ്ത്യന്‍ മതമേധാവികള്‍ നടത്തിയ അതിക്രമങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതുപോലുമില്ല. മെത്രാന്മാരുടെ ഭീഷണിക്ക്‌വഴങ്ങി പാഠഭാഗം പിന്‍വലിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് വര്‍ഗീസ്, ജോര്‍ജ് മൂലേച്ചാലില്‍, ഷാജു തറപ്പേല്‍, മാത്യു തറക്കുന്നേല്‍, സ്റ്റീഫന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment