2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മകള്‍ കനിമൊഴി അറസ്റ്റ് ചെയ്യപ്പെട്ടതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി രംഗത്തെത്തി. തിരുവരൂരില്‍ ഞായറാഴ്ച ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കരുണാനിധിയുടെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ഏജന്‍സിയുടെയോ ചില ഉദ്യോഗസ്ഥരുടെയോ അലംഭാവം കൊണ്ടാണ് കനിമൊഴിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. കേസ് കോടതിയുടെ മുമ്പാകെയായതിനാല്‍ കൂടുതല്‍ പറയുന്നില്ല. വിസമ്മതിച്ചിട്ടും കലൈഞ്ജര്‍ ടി.വിയില്‍ ഓഹരിയെടുക്കാന്‍ കനിമൊഴിയെ നിര്‍ബന്ധിച്ചത് തെറ്റായിപ്പോയെന്നും കരുണാനിധി പറഞ്ഞു.
No comments:
Post a Comment