കേരളത്തിലെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് പാണക്കാട് തങ്ങളെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിമാരെ തീരുമാനിക്കുന്നതും വകുപ്പുകള്‍ നിശ്ചയിക്കുന്നതും തങ്ങളാണ്. മുഖ്യമന്ത്രിക്കും മുകളിലുള്ളയാളാണിപ്പോള്‍ തങ്ങള്‍ . മുസ്ലിം ലീഗിന്റെ നാലു മന്ത്രിമാരുടെ ബലത്തിലാണ് കേരളത്തില്‍ യുഡിഎഫ് ഭരണം നടത്തുന്നത്. കെപിസിസി പ്രസിഡന്റും മുന്‍ പ്രസിഡന്റുമെല്ലാം മന്ത്രിമാരുടെ പിന്നില്‍ നില്‍ക്കേണ്ട ഗതികേടിലാണിപ്പോള്‍ . ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത നാണക്കേടാണ് കോണ്‍ഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിയിലും കള്ളപ്പണത്തിലും ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . അതുകൊണ്ടാണ് ഗാന്ധിയന്‍മാരും സ്വാമിമാരുമെല്ലാം സമരവുമായി തെരുവിലിറങ്ങിയതെന്നും കോടിയേരി പറഞ്ഞു.
No comments:
Post a Comment