സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കരാര്‍പ്രകാരം ലഭിച്ച മെഡിക്കല്‍ പിജി മെറിറ്റ് സീറ്റുകളില്‍ അലോട്ട്മെന്റ് നടത്താന്‍ സര്‍ക്കാരിന് സമയം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. തങ്ങള്‍ അധികാരത്തില്‍ വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. മാനേജ്മെന്റുകള്‍ മെറിറ്റ് സീറ്റ് വിറ്റ സാഹചര്യത്തില്‍ എന്തു നടപടി സ്വീകരിക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മപരിപാടി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയ് 30ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ 31നു പ്രവേശനം നടത്താന്‍ അവസരം കിട്ടിയത് എങ്ങനെയെന്ന് അറിയില്ല. സര്‍ക്കാര്‍ സീറ്റുകളില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം റദ്ദുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമവശം പരിശോധിക്കും. സീറ്റ് നഷ്ടപ്പെട്ടതിന് സര്‍ക്കാറാണോ ഉദ്യോഗസ്ഥരാണോ ഉത്തരവാദികളെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്താത്തതിനെ തുടര്‍ന്ന് 65 പിജി സീറ്റാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ വിറ്റത്.
No comments:
Post a Comment