ഇരിപ്പുറയ്‌ക്കും മുമ്പേ മന്ത്രിമാര്‍ ഉലകം ചുറ്റാന്‍ തയാറെടുക്കുന്നു. വിദേശയാത്ര ഉറപ്പായ മൂന്നു മന്ത്രിമാര്‍ക്കു പിന്നില്‍ മന്ത്രിപ്പടതന്നെ ആഴ്‌ചകള്‍ നീളുന്ന വിദേശയാത്രക്ക് ഒരുക്കം കൂട്ടി നില്‍ക്കുകയാണ്. ചുമതലയേറ്റ വകുപ്പകളില്‍ എത്തിനോക്കാന്‍ പോലും സമയം ലഭിക്കും മുമ്പേയാണ് പലരും വിദേശയാത്രക്ക് ഒരുങ്ങിയിരിക്കുന്നത്.
മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇന്നുമുതല്‍ ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്നു വൈകിട്ട് 5ന് കൊളോണിലെ എസ്‌ക്റിച്ചല്‍ ക്ലബിലാണ് ഉദ്‌ഘാടന പരിപാടി. ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മന്ത്രി ഗണേഷ്. മന്ത്രി കെ.എം. മാണി ജൂലൈ 23 മുതല്‍ ലണ്ടനില്‍ നടക്കുന്ന ക്‌നാനായ സമുദായ സംഗമത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ മാണിയെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ക്‌നാനായക്കാര്‍ക്കിടയില്‍ ചില വിവാദങ്ങളുമുണ്ടെന്നറിയുന്നു.
പുതിയ സ്‌ഥാനലബ്‌ധിക്കുശേഷമാണ് ഗണേഷിനും മാണിക്കും ക്ഷണം കിട്ടിയത്. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല എം.എല്‍.എയ്‌ക്കുവേണ്ടി അമേരിക്കയിലെ മലയാളി സമൂഹം വിപുലമായ പരിപാടികളൊരുക്കി. ഈ മാസം 11ന് ചെന്നിത്തല ഷിക്കാഗോയില്‍ മലയാളി പ്രൊഫഷണല്‍ സംഗമത്തില്‍ പങ്കെടുക്കും.
12ന് ന്യൂയോര്‍ക്കില്‍ ഐ.എന്‍.ഒ. സി.കേരളാചാപ്‌റ്റര്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കും. ജെറീക്കോയിലെ കൊട്ടീലിയന്‍ റസ്‌റ്ററന്റില്‍ വൈകിട്ട് ആറിനാണ് ചെന്നിത്തലയുടെ പരിപാടി. വിദേശങ്ങളില്‍ വിപുലമായ സന്ദര്‍ശനത്തിന് ക്ഷണം കിട്ടിയ മറ്റു ചിലമന്ത്രിമാരും ഓണത്തോടനുബന്ധിച്ച് വിദേശ പര്യടനത്തിനു പുറപ്പെടുമെന്നാണ് സൂചന. |
No comments:
Post a Comment