Saturday, June 4, 2011

ഉപവാസത്തിന് ചെലവിടുന്നത് കോടികള്‍


ബാബ രാംദേവിന്റെ പഞ്ചനക്ഷത്ര സത്യഗ്രഹം കോര്‍പറേറ്റ് സമ്മേളനങ്ങളെ വെല്ലുന്നത്. ഡല്‍ഹി രാംലീല മൈതാനത്തെ രണ്ടരലക്ഷം ചതുരശ്ര മീറ്ററിലെ സമരപ്പന്തലിനു മാത്രം നാലു കോടി രൂപയാണ് ചെലവ്. രണ്ടു കോടി രൂപ ചെലവഴിച്ചാണ് പന്തലിലെ സ്റ്റേജ് നിര്‍മിച്ചത്. പന്തലില്‍ സൗകര്യമൊരുക്കാന്‍ മറ്റൊരു നാലു കോടിയും ചെലവാക്കിയതായി സത്യഗ്രഹം സംഘടിപ്പിച്ച ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ അറിയിച്ചു. ഏകദേശം 250 എയര്‍കൂളറുകളും അത്രയും വാട്ടര്‍ കൂളറുകളും പന്തലില്‍ ഒരുക്കിയിരുന്നു. 60 ഡോക്ടര്‍മാരുള്ള ആശുപത്രി, എയര്‍ കണ്ടീഷന്‍ ചെയ്ത തീവ്രപരിചരണവിഭാഗം, ആയിരത്തഞ്ഞൂറോളം കക്കൂസ്, അത്രയും തന്നെ ജലപൈപ്പുകള്‍ , ഫാനുകള്‍ , കുടിക്കാന്‍ ഇഷ്ടംപോലെ നാരങ്ങവെള്ളം. രാമദേവിനെ ദര്‍ശിക്കാന്‍ കൂറ്റന്‍ സ്ക്രീനുകളും നൂറോളം ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും. ഡല്‍ഹി സത്യഗ്രഹത്തിനായി 18 കോടിയാണ് നീക്കിവച്ചത്. മൈതാന വാടകയായി മൂന്നു ലക്ഷം രൂപയാണ് ഡല്‍ഹി കോര്‍പറേഷന് നല്‍കേണ്ടത്. "ഫൈവ്സ്റ്റാര്‍ സമര"മെന്ന ആരോപണം ഉയര്‍ന്നതോടെ ശനിയാഴ്ച വൈകിട്ട് കൂളറുകള്‍ മാറ്റി. ഇത്രയും സൗകര്യവും ഉണ്ടെങ്കിലും "ചൂട് സഹിക്കാനാകാതെ" പലരും സമരപ്പന്തലില്‍ ഉറങ്ങി.

No comments:

Post a Comment