ഡീസലിന് മൂന്നുരൂപയും പാചകവാതകത്തിന് 50 രൂപയും വര്‍ദ്ധിപ്പിക്കാന്‍ ധാരണ.അര്‍ദ്ധരാത്രിയോടെ വിലവര്‍ദ്ധനവ് നിലവില്‍വരും.മെയ് ആദ്യവാരം പെട്രോള്‍വില ലിറ്ററിന് അഞ്ച് രൂപവര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണാധികാരം കേന്ദ്രം എടുത്തുകളഞ്ഞശേഷം പത്തിലേറെതവണ പെട്രോള്‍വില കൂടിയിരുന്നു. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ദ്ധനവ് മൂലം അവശ്യസാധനങ്ങളുടെ വിലനിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് ഇരുട്ടടിപോലെ ഡീസല്‍ പാചകവാതക വിലവര്‍ദ്ധനവ്. ജനങ്ങളെ മറന്നുകൊണ്ടുള്ള യുപിഎ സര്‍ക്കാര്‍ നടപടി ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഭക്ഷ്യപണപ്പെരുപ്പം സമീപകാലത്തെ ഏറ്റവും ഉയര്‍ന്നനിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ പുതിയതീരുമാനം ഭക്ഷ്യപണപ്പെരുപ്പം ഇനിയും കൂടാനിടയാക്കും.
No comments:
Post a Comment