Saturday, July 16, 2011

വിസി സ്ഥാനത്തേക്ക് റിട്ട.സ്കൂള്‍ മാഷ്; ലീഗ് നീക്കം വിവാദത്തില്‍

                                നമുക്ക് ലജ്ഞ്ജിച്ചു തല താഴ്ത്താം 
  •       മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കാനുള്ള നീക്കം യുജിസി വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാണെന്ന് അക്കാദമിക് സമൂഹത്തില്‍ വിമര്‍ശം. മുന്‍ പിഎസ്സി അംഗവും റിട്ട. ഹൈസ്കൂള്‍ അധ്യാപകനുമായ വി പി അബ്ദുള്‍ ഹമീദിനെ വിസിയാക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച നടന്ന വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതി യോഗത്തിലാണ് യുജിസിയുടെ പ്രതിനിധി മുന്‍ വിസി സയ്യിദ് ഇഖ്ബാല്‍ ഹസ്നെയിന്‍ , സര്‍ക്കാര്‍ പ്രതിനിധിയായ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ എന്നിവര്‍ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ ഹമീദിന്റെ പേര് നിര്‍ദേശിച്ചത്. 
  • വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യവും വേണമെന്ന് യുജിസി നിഷ്കര്‍ഷിക്കുന്നു. പത്തുവര്‍ഷത്തെ കോളേജ് അധ്യാപന പരിചയം വേണം. അതല്ലെങ്കില്‍ തത്തുല്യ സ്ഥാപനങ്ങളില്‍ ഗവേഷണ മേഖലയിലോ ഭരണരംഗത്തോ പ്രവര്‍ത്തനപരിചയം നിര്‍ബന്ധമാണ്. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളില്‍ ഒന്നുപോലും അബ്ദുള്‍ ഹമീദിനില്ല. പാരലല്‍ കോളേജുകളിലാണ് ഡിഗ്രി വരെ പഠിച്ചത്. വിദൂര വിദ്യാഭ്യാസം, പാര്‍ട്ടൈം കോഴ്സുകളിലൂടെയാണ് പിജി, എല്‍എല്‍ബി, പിഎച്ച്ഡി ബിരുദങ്ങള്‍ . അണ്ണാമലൈ സര്‍വകലാശാലയില്‍നിന്നാണ് ചരിത്രം ഐച്ഛികമായി ബിരുദാനന്തര ബിരുദം. മംഗലാപുരം സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും തിരുവനന്തപുരത്ത് സായാഹ്ന കോഴ്സായി എല്‍എല്‍ബിയും സ്വന്തമാക്കി. ലീഗ് പ്രതിനിധിയായി കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ എത്തിയ 2005നുശേഷമാണ് ഈ യോഗ്യതകളില്‍ അധികവും നേടിയത്. ഹൈസ്കൂള്‍ അധ്യാപകന്‍ എന്നതാണ് അക്കാദമിക് പരിചയം. അതാകട്ടെ, സ്വന്തം പിതാവ് വി പി കുഞ്ഞഹമ്മദ് മാസ്റ്ററുടെ സ്മരണക്ക് സ്ഥാപിച്ച, സ്വകാര്യ എയ്ഡഡ് മേഖലയിലെ പുത്തൂര്‍ പള്ളിക്കല്‍ വിപികെ ഹയര്‍സെക്കന്‍ഡറി സ്കൂളിലും. ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, സിന്‍ഡിക്കേറ്റംഗം, പിഎസ്സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതല്ലാതെ ഒരു സ്ഥാപനത്തിലും ഭരണപരിചയമില്ല. പിഎസ്സി അംഗമായിരുന്നതിനാല്‍ വിസി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിയമതടസ്സമുണ്ട്. പിഎസ്സി അംഗമായ ആളെ ശമ്പളംപറ്റുന്ന ഇത്തരം പദവികളില്‍ സര്‍ക്കാരിന് നിയമിക്കാനാവില്ല. വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ മുന്‍ വൈസ് ചാന്‍സലര്‍ സയ്യിദ് ഇഖ്ബാല്‍ ഹസ്നെയിനെ യുജിസി പ്രതിനിധിയാക്കിയതിനുപിന്നിലും ലീഗ് നേതാക്കളാണ്.

No comments:

Post a Comment