പാമോലിന്‍ കേസില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മാത്രം ഉത്തരവാദിത്തമില്ലെന്ന നിലപാട് വിവരമില്ലായ്മയാണെന്നും താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടുകയായിരുന്നോ ഉമ്മന്‍ ചാണ്ടിയുടെ പണിയെന്നും ടി.എച്ച്.മുസ്തഫ. 'ഇന്ത്യാവിഷന'നുവദിച്ച മുഖാമുഖം പരിപാടിയിലാണ് ഉമ്മന്‍ചാണ്ടിക്കും പാമോലിന്‍ കേസില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ നടത്തിയത്.
പാമോലിന്‍ കേസിന്റെ ഫയലുകള്‍ പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് 'മണ്ടനായി നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നിയതു കൊണ്ടാണെന്നായിരുന്നു' മറുപടി. ഉമ്മന്‍ചാണ്ടിയും മണ്ടനായി നിന്നതുകൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ 'അതെനിക്കറിയില്ലെ'ന്ന് അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കരാറില്‍ തുടക്കം മുതല്‍ക്കുതന്നെ സംശയമുണ്ടായിരുന്നുവെന്ന് മുസ്തഫ അഭിമുഖത്തില്‍ പറഞ്ഞു. പാമോലിന്‍ കേസില്‍ സംശയമുള്ളതുകൊണ്ടാണ് കാബിനറ്റില്‍ വെക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ മുസ്തഫ ഫയലുകള്‍ എന്തുകൊണ്ട് ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ വെച്ചില്ല എന്ന ചോദ്യത്തിന് അതെന്റെ ജോലിയല്ലെന്ന് മറുപടി പറഞ്ഞു.

No comments:
Post a Comment