Sunday, August 7, 2011

ഉല്‍ക്കണ്ഠാജനകം: പ്രണബ്



ന്യൂഡല്‍ഹി: അമേരിക്കന്‍ സര്‍ക്കാരിന്റെ വായ്പക്ഷമത സംബന്ധിച്ച നിരക്കില്‍ വെട്ടിക്കുറവ് വരുത്തിയത് ഉല്‍ക്കണ്ഠാജനകമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സ്ഥിതിഗതി കൂടുതല്‍ വിശകലനംചെയ്യണമെന്നും അതിന് സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഈ അവസ്ഥ നിക്ഷേപകര്‍ക്ക് ഓഹരിവിപണിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ഇടിവുണ്ടാകുന്നതിനു കാരണം ആഭ്യന്തരപ്രശ്നമല്ലെന്നും രാജ്യത്തിനു പുറത്തുള്ള ഘടകങ്ങളാണെന്നും കഴിഞ്ഞ ദിവസം പ്രണബ് പറഞ്ഞിരുന്നു.

1 comment:

  1. അപ്പഴേ പറഞ്ഞില്ലേ ...പോകണ്ട....പോകണ്ടാന്നു.....

    ReplyDelete