മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വില്‍പ്പനമേഖലയില്‍ നേരിട്ട് വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ . ചില്ലറവില്‍പ്പന രംഗത്ത് എഫ്ഡിഐ വരുന്നതോടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും കര്‍ഷര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യുമെന്നും കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. ചില്ലറവില്‍പ്പനരംഗത്ത് തുടക്കത്തില്‍ 51 ശതമാനംവരെ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി തലവനായ ഗ്രൂപ്പ് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ ഇതുവരെ തന്റെ മുമ്പാകെ എത്തിയിട്ടില്ലെന്നും എത്തിയാലുടന്‍ തീരുമാനമെടുക്കുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ചില്ലറവില്‍പ്പന രംഗത്ത് എഫ്ഡിഐ വരുന്നത് ദോഷം ചെയ്യുമെന്നും തൊഴിലവസരങ്ങള്‍ കുറയുമെന്നുമുള്ള വാദം ശരിയല്ല. എഫ്ഡിഐ വരുമ്പോള്‍ ചെറുകിട വില്‍പ്പനശാലകളെ ബാധിക്കുമെന്ന വാദംതെറ്റാണ്. സിംഗിള്‍ബ്രാന്‍ഡ് രംഗത്ത് എഫ്ഡിഐ വന്ന ശേഷം ചെറുകിടശാലകളുടെ അടച്ചുപൂട്ടല്‍ 1.7 ശതമാനം മാത്രമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടാന്‍ എഫ്ഡിഐ സഹായിക്കുമെന്ന് ആനന്ദ് ശര്‍മ അവകാശപ്പെട്ടു.
വീണ്ടും വിദേശനിക്ഷേപത്തിന് അനുവാദം വേണ്ട
രാജ്യത്ത് ഏതുമേഖലയിലും വീണ്ടും വിദേശ നിക്ഷേപം നടത്തുന്നതിന്, മുമ്പുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതായി പി കരുണാകരന്‍ , എം ബി രാജേഷ്, ബസുദേവ് ആചാര്യ എന്നിവരെ വാണിജ്യ സഹമന്ത്രി എം സിന്ധ്യ ലോക്സഭയില്‍ അറിയിച്ചു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലയില്‍ വിദേശനിക്ഷേപം നടത്തുന്നതിനും നിയന്ത്രണം എടുത്തുകളഞ്ഞു. സാര്‍വദേശീയകമ്പോളത്തില്‍ മത്സരിക്കാനുള്ള കഴിവ് നേടാനാണിതെന്ന് മന്ത്രി അവകാശപ്പെട്ടു.
No comments:
Post a Comment