- കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച സ്ഥലങ്ങളില്‍പ്പോലും അവര്‍ക്ക് പിന്തുണ നഷ്ടപ്പെട്ടെന്ന് ചാന്ദ്നിചൗക്കിലെ തങ്ങളുടെ ലോക്പാല്‍ ഹിതപരിശോധന തെളിയിച്ചതായി അണ്ണ ഹസാരെ. ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നതു സംബന്ധിച്ച് പൗരസമൂഹ പ്രതിനിധികള്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം പ്രഖ്യാപിക്കെയാണ് അണ്ണ ഹസാരെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. "ബില്ലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനെതിരെ ശക്തമായി രംഗത്തുള്ള മന്ത്രി കപില്‍സിബലിന്റെ മണ്ഡലമാണ് ന്യൂഡല്‍ഹിയിലെ ചാന്ദ്നിചൗക്. ഇവിടെ തങ്ങള്‍ നടത്തിയ ഹിതപരിശോധനയില്‍ 85 ശതമാനം പേരും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് രേഖപ്പെടുത്തിയത്"- അണ്ണ ഹസാരെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ട് വാങ്ങിയ ജനങ്ങളോട് ഉത്തരവാദിത്തം നിറവേറ്റാത്തവരാണ് ഇവര്‍ .
- ആത്മാര്‍ഥതയുള്ള പ്രധാനമന്ത്രിയെന്ന് മന്‍മോഹന്‍സിങ് ആണയിട്ടിട്ടും ഇത്തരത്തില്‍ ദുര്‍ബലമായ ലോക്പാല്‍ബില്‍ അവതരിപ്പിച്ചത് നിര്‍ഭാഗ്യകരമായി. തന്റെ സമരത്തിന് മാറ്റമില്ല. ജയിലില്‍പോകാനും മരിക്കാനും തയ്യാറാണ്. ആളുകള്‍ക്ക് വരാന്‍ സൗകര്യമുള്ള ഏത് വേദി അനുവദിച്ചാലും മതി. ജന്ദര്‍മന്തറില്‍ തന്നെ സമരം ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമില്ല.
- ലോക്പാലിന്റെ കാര്യം പറയുമ്പോഴൊക്കെത്തന്നെ ആര്‍എസ്എസുമായോ ബിജെപിയുമായോ കൂട്ടിക്കെട്ടുകയാണ് കോണ്‍ഗ്രസ്. എന്റെ ജീവിതത്തില്‍ ഇവരാരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ പാര്‍ലമെന്റിനെതിരെയല്ല സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. പ്രധാനമന്ത്രി നല്ല മനുഷ്യനാണ് എന്നാണ് കരുതിയത്. അദ്ദേഹവും ഇപ്പോള്‍ കള്ളമാണ് പറയുന്നത്- ഹസാരെ പറഞ്ഞു.
Tuesday, August 2, 2011
സര്‍ക്കാരിനു പിന്തുണ നഷ്ടമായി: ഹസാരെ
Subscribe to:
Post Comments (Atom)
No comments:
Post a Comment