Wednesday, August 10, 2011

വോട്ടെടുപ്പു നീട്ടാന്‍ ഭരണപക്ഷം ശ്രമിച്ചതായി വീഡിയോ ദൃശ്യം







  •  നിയമസഭയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പു ഭരണപക്ഷം നീട്ടിക്കൊണ്ടുപോയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു വീഡിയോദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്‌തമായി. 

  • 2.06 നാണു കെ.എം. മാണി പ്രസംഗം ആരംഭിച്ചത്‌. പ്രസംഗം അവസാനിപ്പിച്ച്‌ ഇരുന്നപ്പോള്‍ ബില്‍ പാസാക്കാനുള്ള മൂന്നാം വായനയ്‌ക്കായി സ്‌പീക്കര്‍ മാണിയെ ക്ഷണിച്ചു. മാണിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞാല്‍ വോട്ടെടുപ്പാണ്‌. സംസാരിച്ചു തീര്‍ന്നിട്ടില്ലെന്നു പറഞ്ഞു മാണി വീണ്ടും എഴുന്നേല്‍ക്കുന്നു. ഈ സമയം ഭരണപക്ഷ അംഗങ്ങള്‍ മാണിയുടെ ധവളപത്രത്തിന്റെ പേരില്‍ ബഹളം തുടരുന്നു. 2.08 നു സി.എഫ്‌. തോമസ്‌ മാണിയുടെ അടുത്തെത്തി പ്രസംഗം നീട്ടാന്‍ പറയുന്നു. 2.10 നു പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തെ 'പ്രൊവോക്ക്‌ ചെയ്യാന്‍' (പ്രകോപിപ്പിച്ചു സമയം നീട്ടാന്‍) മാണിയോട്‌ ആവശ്യപ്പെടുന്നു. ഈ സമയത്തും പ്രതിപക്ഷം ബഹളം തുടരുകയാണ്‌. ഇതിനിടെ കുഞ്ഞാലിക്കുട്ടി "കുഴഞ്ഞല്ലോ ഭൂരിപക്ഷം ഇല്ലേ "എന്ന് കെ ബാബുവിനോടു ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. 2.12 നു പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്നു.
  • ഭൂരിപക്ഷമില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു പ്രസംഗം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ഉടന്‍ വോട്ടെടുപ്പു വേണമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്‌പീക്കറോട്‌ ആവശ്യപ്പെടുന്നു. 2.17 നു പ്രതിപക്ഷം എഴുന്നേറ്റു നിന്നു വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടു മുദ്രാവാക്യം വിളിക്കുന്നു. 2.21 നു സ്‌പീക്കര്‍ വോട്ടെടുപ്പ്‌ നടത്താന്‍ ബെല്‍ മുഴക്കി. 2.22 നു വോട്ടെടുപ്പ്‌ ആരംഭിച്ചു.

  • 68 അംഗങ്ങള്‍ ഭരണപക്ഷത്തുനിന്നും വോട്ട്‌ ചെയ്‌തതായി സ്‌പീക്കര്‍ ആദ്യം പ്രഖ്യാപിക്കുന്നു. പിന്നീടു 67 അധികം രണ്ട്‌ (സി.പി. മുഹമ്മദ്‌, ടി.എ. അഹമ്മദ്‌ കബീര്‍) എന്നു തിരുത്തുന്നു.

  • ഇതിനിടെ വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നു പറഞ്ഞു ബഹളം കൂട്ടിയവരെ സ്‌പീക്കര്‍ ശാസിക്കുന്നു. പിന്നീട്‌ അന്തിമമായി 69 പേര്‍ ഭരണപക്ഷത്തുനിന്നു വോട്ട്‌ ചെയ്‌തതായും പ്രഖ്യാപിച്ചു. പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

 

No comments:

Post a Comment