- കേരളത്തില്‍ ആസൂത്രണബോര്‍ഡ് അംഗമായി നിയുക്തനായ തരുണ്‍ദാസ് ആഗോള മൂലധന ശക്തികളുടെയും ഇന്ത്യന്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും ദല്ലാള്‍ . നാലുദശകമായി ഇന്ത്യന്‍ കോര്‍പറേറ്റ് ശക്തികളുടെ വിലപേശല്‍ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) നേതൃസ്ഥാനത്തുണ്ട്. ദീര്‍ഘകാലം സെക്രട്ടറി ജനറലായി. ഇപ്പോള്‍ മുഖ്യ രക്ഷാധികാരി. കോര്‍പറേറ്റുകള്‍ക്കും ഭരണാധികാരികള്‍ക്കുമിടയിലെ ദല്ലാളായി കഴിവുതെളിയിച്ച തരുണ്‍ദാസ് സ്വകാര്യവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ശക്തനായ പ്രചാരകന്‍ കൂടിയാണ്.
- 2ജി സ്പെക്ട്രം കുംഭകോണത്തില്‍ കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായി അടുത്ത ബന്ധമുള്ള തരുണ്‍ദാസ് കേന്ദ്ര മന്ത്രിമാരെ തീരുമാനിക്കുന്നതിലും ആഗോള മൂലധന ശക്തികളുടെ താല്‍പ്പര്യത്തിനായി ചരടുവലിച്ചു. സിബിഐ ചോര്‍ത്തിയ നീരറാഡിയയുടെ ടെലിഫോണ്‍ സംഭാഷണം തരുണ്‍ദാസിന്റെ തനിനിറം വൃക്തമാക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ മന്ത്രിസഭാരൂപീകരണ ഘട്ടത്തില്‍ കമല്‍നാഥിനു വേണ്ടി വാദിച്ചത് താനാണെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ തരുണ്‍ദാസ് വെളിപ്പെടുത്തുന്നു.
- "വന്‍ സാധ്യതയുള്ള" ഉപരിതല ഗതാഗതമന്ത്രാലയം പ്രയോജനപ്പെടുത്താന്‍ കമല്‍നാഥിനറിയാമെന്നും രാജ്യസേവനത്തിനും പണമുണ്ടാക്കാനും കമല്‍നാഥിന് ഒരേപോലെ അവസരം ലഭിക്കുമെന്നും തരുണ്‍ദാസ് പറയുന്നു. ആനന്ദ് ശര്‍മയ്ക്ക് വാണിജ്യമന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നതുസംബന്ധിച്ച് നീര റാഡിയ പരാമര്‍ശിച്ചപ്പോള്‍ , അദ്ദേഹത്തെ അറിയാമെന്നും എന്നാല്‍ വളരെയടുത്ത പരിചയമില്ലെന്നും പറഞ്ഞ തരുണ്‍ദാസ് പുതിയ മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എ രാജയെ മന്ത്രിയാക്കുന്നതിനു വേണ്ടിയും തരുണ്‍ദാസ് സ്വാധീനം ചെലുത്തി.
- ആഗോള-ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാരുമായുള്ള തരുണ്‍ദാസിന്റെ ബന്ധം റാഡിയടേപ്പ് പുറത്തുവരുന്നതിനു മുമ്പേ വ്യക്തമാണ്. എന്നാല്‍ , കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ എത്രമാത്രം ആഴത്തില്‍ ഇടപെടുന്നുവെന്ന് ഈ ടെലിഫോണ്‍ സംഭാഷണം വെളിപ്പെടുത്തി.
- കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തശേഷം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയ തരുണ്‍ദാസ് വ്യവസായമേഖലയിലെ നയ രൂപീകരണത്തില്‍ നരസിംഹറാവുവിന്റെ കാലംമുതല്‍ ഇടപെടുന്നു.
- പശ്ചിമബംഗാളിലെ ഹല്‍ദിയ പെട്രോ കെമിക്കല്‍സില്‍ ചെയര്‍മാനായി തരുണ്‍ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 43 ശതമാനം മാത്രം ഓഹരിയുള്ള ഹല്‍ദിയ പെട്രോ കെമിക്കല്‍സില്‍ സ്വകാര്യമേഖലയുടെ നോമിനിയായാണ് തരുണ്‍ദാസ് ചെയര്‍മാന്‍ സ്ഥാനം നേടിയത്. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തരുണ്‍ദാസിന്റെ സേവനം തേടിയിട്ടില്ല. അസോസിയേറ്റ് സിമന്റ് കമ്പനീസ് ലിമിറ്റഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
Monday, August 15, 2011
തരുണ്‍ ദാസ് കോര്‍പറേറ്റുകളുടെ ഇന്ത്യന്‍ സ്ഥാനപതി
Subscribe to:
Post Comments (Atom)
No comments:
Post a Comment