- ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചുനടത്തി. പാര്‍ലമെന്റിന്റെ പ്രധാന കവാടംവരെ സിപിഐ എം പ്രവര്‍ത്തകര്‍ ഇരച്ചുകയറി. രണ്ടുസുരക്ഷാ ബാരിക്കേഡുകള്‍ തള്ളിമാറ്റി മുന്നേറിയ പ്രവര്‍ത്തകര്‍ സുരക്ഷാഭടന്മാരെ അമ്പരപ്പിച്ചുകൊണ്ട് പ്രധാനകവാടത്തിനു തൊട്ടുമുന്നില്‍വരെയെത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ജനാധിപത്യപരമായി സമരം ചെയ്യാന്‍ അനുവദിക്കാത്ത യുപിഎ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു മാര്‍ച്ച്. സമാധാനപരമായി സമരം നടത്താന്‍ ശ്രമിച്ച അണ്ണാഹസാരെയെ അറസ്റ്റുചെയ്തത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കിയ മാര്‍ച്ച് വി പി ഹൗസില്‍നിന്നു ആരംഭിച്ച് റഫിമാര്‍ഗ് വഴി പാര്‍ലമെന്റ് കവാടത്തിലേക്ക് കടക്കുകയായിരുന്നു. സാധാരണ പാര്‍ലമെന്റിന്റെ പരിസരത്തേക്കെങ്ങും പ്രകടനം കടത്തിവിടാറില്ല. സിപിഐ എം പ്രകടനം കവാടത്തില്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തി. ഇവരെ അറസ്റ്റുചെയ്ത് നീക്കി. ആറുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരെ റിമാന്‍ഡുചെയ്ത് തിഹാര്‍ ജയിലിലേക്കയച്ചു.
Thursday, August 18, 2011
സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് കവാടത്തിലേക്ക് ഇരച്ചുകയറി
Subscribe to:
Post Comments (Atom)
No comments:
Post a Comment