Monday, August 15, 2011

നിരാഹാരം കൊണ്ട് അഴിമതി തടയാനാവില്ല: പ്രധാനമന്ത്രി


   നിരാഹാര സമരം കൊണ്ട് അഴിമതി തടയാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തിലാണ് അണ്ണാ ഹസാരെയുടെ സമരത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ല. പല തലങ്ങളില്‍ നേരിടേണ്ട പ്രശ്നമാണിതെന്നു പറഞ്ഞ അദ്ദേഹം ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പറഞ്ഞു. ഏതു തരത്തിലുള്ള ലോക് പാല്‍ വേണമെന്ന് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. വേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കാം. അല്ലാതെ നിരാഹാരം കൊണ്ട് പ്രശ്നം തീരില്ലെന്ന് അദ്ദേഹം പറഞ്ഞു.സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിക്കപ്പെടുന്ന ബ്രിട്ടീഷ് കോളനി വാഴ്ച സത്യഗ്രഹ സമരം കൊണ്ട് അവസാനിപ്പിച്ചു  എന്ന്  അവകാശപ്പെടുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയില്‍ നിന്നുംആണ് ഈ വിചിത്ര പ്രസ്താവന എന്നത് അത്ഭുതകരം.