Friday, June 3, 2011

അഴിമതി: മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ല വിഎസ്



  അഴിമതിക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇത്തരക്കാരെ തന്റെ മന്ത്രിസഭയില്‍നിന്നും ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യം ചെയ്യേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്കാരെ തന്റെ മന്ത്രിസഭയില്‍ നിന്നും അദ്ദേഹം ഒഴിവാക്കണം. പെണ്‍വാണിഭക്കാരെ രക്ഷിക്കുന്നതിനായി ജുഡീഷ്യറിയെ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കുകയാണ് മുഖ്യമന്ത്രി അധികാരമേറ്റ ഉടന്‍ ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കളാണ് ഇതു പറയുന്നത്. കേന്ദ്രമന്ത്രിമാരടെ അഴിമതിയെക്കുറിച്ച് ഉമ്മന്‍ചാണ്ടി എന്താണ് ഒന്നും പറയാത്തത്. ഈ നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. ഈമാസം 24ന് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്താനിരിക്കെ മുഖ്യമന്ത്രി തന്നെ സര്‍ക്കാര്‍ നയങ്ങള്‍ വിളിച്ചു പറഞ്ഞത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്.

No comments:

Post a Comment