Friday, June 24, 2011

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് ബാലന് മര്‍ദ്ദനം! നമുക്ക് ലജ്ഞ്ജിച്ചു തല കുനിക്കാം






തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടുമൊരു ജാതിപീഡനക്കഥ. കോയമ്പത്തൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ അന്നൂരിനടുത്ത് നല്ലിഗെട്ടിപാളയത്ത് പൊതുടാപ്പില്‍ നിന്ന് വെള്ളംകുടിച്ചതിന് ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ വസന്ത്കുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദളിതരായതിനാല്‍ പലതരത്തിലുള്ള വിവേചനങ്ങളും പീഡനങ്ങളും നേരിടുന്ന സംഭവങ്ങള്‍ മധുര, കോയമ്പത്തൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 27 ന് സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങാന്‍ ദളിത് സംഘടനകളും മനുഷ്യാവകാശ-ഇടത് സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊങ്കു ചെട്ടിയാര്‍ സമുദായത്തില്‍ പെട്ടവരാണ് ബാലനെ അടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മധുരെയില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് 10 ദളിത് വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപ്പോയെന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

No comments:

Post a Comment