Wednesday, June 22, 2011

ഭൂമി ആദിവാസികള്‍ക്ക്: ശ്രേയാംസ് കുമാറിന്റെ അപേക്ഷ ഹൈക്കോടതി തള്ളി



  എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ വയനാട്ടില്‍ കൈയേറിയ കൃഷ്ണഗിരി എസ്റ്റേറ്റിലെ 14 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ശ്രേയാംസ്കുമാറിന്റെ ഹര്‍ജി ബുധനാഴ്ച ഡിവിഷന്‍ബെഞ്ച് തള്ളി. സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി പിന്‍വലിക്കാനുള്ള ശ്രേയാംസ്കുമാറിന്റെ അപേക്ഷയും സ്വീകരിച്ചില്ല.കോഴിക്കോട്-മൈസൂരു ദേശീയപാത 212ലാണ് എം വി ശ്രേയാംസ് കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ ഇത് ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. എന്നാല്‍ , യുഡിഎഫ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷ്ണഗിരി വില്ലേജിലെ ഇതുള്‍പ്പെടെയുള്ള സ്ഥലവും പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഈ ഭൂമിയില്‍ ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.

No comments:

Post a Comment