Saturday, March 17, 2012

പാലം കടക്കുവോളം നാരായണ.......നാരായണ........പാലം കടന്നാല്‍ കൂരായണ..കൂരായണ..,.




  • 'പിറവം പാലം' കടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സഹജമായ എല്ലാ വൈകൃതങ്ങളും പുറത്തെടുത്തു .മിനിമം കൂലി നിഷേധത്തിന് എതിരായി സമര രംഗത്തായിരുന്ന ലേക് ഷോര്‍ ആശുപത്രിയിലെ നേഴ്സുമാരെ പിറവം ഉപതെരെഞ്ഞെടുപ്പിന്റെ മഷി ഉണങ്ങും മുന്‍പേ അറസ്റ്റ്  ചെയ്തു തുറുങ്കില്‍ അടച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കപ്പെടുന്ന കേരളത്തിലെ "ഈശ്വര വിശ്വാസി" ആയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആണ് ഈ കൊടും ക്രൂരത കാണിച്ചത്‌. 
  •  ശവ സംസ്കാരത്തിന് എത്തിയ വിശ്വാസികളെ പഴംതോട്ടം യാക്കോബായ സുറിയാനി പള്ളിയില്‍ ക്രൂരമായ ലാത്തി ചാര്‍ജിനു വിധേയമാക്കിയതും' പിറവം പാലം' കടന്നതിനു ശേഷം ആയിരുന്നു. പോലീസ് അതിക്രമത്തില്‍ പള്ളി വികാരി ഫാ: ഷാജി വര്‍ഗീസ്‌  ,സഭാ സെക്രെട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു.ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കണ്‍ മുന്‍പിലിട്ടു നടത്തിയ ഈ നരനായട്ടിനു ഇനി എന്തു ന്യായീകരണം ആണോ യു ഡി എഫ് പറയുന്നത് ? നാഴികക്ക് നാല്പതു വട്ടം ഈശ്വര വിശ്വാസത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തു മാധ്യമങ്ങളുടെ മുന്‍പില്‍ ഞെളിഞ്ഞു നില്‍ക്കുന്നവരുടെ ഭരണകാലത്താണ് "ദൈവത്തിന്റെ ആലയം" പോലീസ് അതിക്രമങ്ങള്‍ക്ക് വേദി ആയതെന്നത്‌ ഏറെ വിചിത്രം. വൈകിട്ട് 5 മണിക്ക് സംസ്കരിക്കുന്നതിനായി പള്ളിയില്‍ എത്തിച്ച മൃതദേഹം പോലീസ് അതിക്രമം മൂലം അര്‍ദ്ധരാത്രിക്കാണ് സംസ്കരിക്കാന്‍ കഴിഞ്ഞത്. മൃതദേഹത്തോട് പോലും ക്രൂരത കാണിക്കാന്‍ മടി കാണിക്കാത്ത ഈ അധര്‍മ്മികള്‍ക്ക് ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല.          
  • 2005-ല്‍ തൃക്കുന്നത്തു സെമിനാരിയില്‍ ആരാധനയ്ക്ക് എത്തിയ വൈദികരും, വൃദ്ധരും , സ്ത്രീകളും അടക്കം ഉള്ള ഭക്തജനങ്ങളെ ക്രൂരമായ ലാത്തി ചാര്‍ജിനു വിധേയമാക്കിയതും ഉമ്മന്‍ ചാണ്ടി പോലീസ് മന്ത്രി ആയിരുന്ന കാലത്തായിരുന്നു. നെയ്യാറ്റിന്‍കര പാലത്തിലേക്ക് ദൂരം ഏറെ ഉള്ളതിനാല്‍ അല്ലെങ്കില്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ യാക്കോബായ-ഓര്‍ത്തഡോക്‍സ്‌ തര്‍ക്കങ്ങള്‍ അപ്രസക്തം ആണെന്ന് കരുതുന്നതിനാല്‍ ആയിരിക്കാം ഈ വൈകൃതങ്ങള്‍ ഇപ്പോള്‍ പുറത്തെടുത്തത്.
  •  കൊളിനോസ് പുഞ്ചിരിയില്‍ ഒളിപ്പിച്ചു വെച്ച വിഷപല്ലുകള്‍ കാണാന്‍ പലപ്പോഴും നമുക്ക് കഴിയാത്തത് കൊണ്ടാണ് ഈ വൈകൃതങ്ങള്‍ നമ്മുടെ നിറുകം തലയില്‍ കയറി താണ്ഡവ നൃത്തം ആടുന്നത്.
  • പകലന്തിയോളം പള്ളികളും അരമനകളും കയറി നിരങ്ങി ഖാദിയുടെ പരിശുദ്ധിയെ പോലും മറന്നു ' ഉമ്മന്‍ ചാണ്ടി  ക്രിസ്ത്യന്‍ മുഖ്യമന്ത്രി ആണ്... രക്ഷിക്കണേ...  രക്ഷിക്കണേ "..എന്ന് യാചിച്ചപ്പോള്‍ ചിലരെങ്കിലും മൂല്യങ്ങളെ മറന്നു വര്‍ഗീയ കോമരങ്ങളായി മാറിയത് ശരി ആയിരുന്നുവോ എന്ന് പരിശോധിക്കുന്നത് നന്ന്. എല്ലാക്കാലത്തും എല്ലാവരെയും വിഡ്ഢികള്‍ ആക്കാന്‍ ആര്‍ക്കും കഴിയില്ല.ഒരു നാള്‍ കുടിശിഖ സഹിതം തിരിച്ചടിക്കാന്‍ ജനങ്ങള്‍ തയ്യാറാകും എന്ന്  ഈ വഞ്ചകര്‍ ഓര്‍മ്മിച്ചു വക്കുന്നത് നല്ലത്.

1 comment:

  1. ജീവിക്കാന്‍ വേണ്ടി സമരം ചെയ്ത നന്ദിഗ്രാം ലെ പാവപെട്ട ആളുകളേ വെടിവച്ചു കൊന്നതിനെ നായികരിച്ചവര്‍ നേഴ്സ് മാര്‍ക്കു വേണ്ടി പറയന്നത് കാണുമ്പോള്‍ സന്തോഷം .
    നിയമം ഉണ്ടാക്കി ഫ്രീഴെരില്‍ വച്ച അച്ചുമാമ യാണോ അത് നടപ്പാകാന്‍ സ്രെമിക്കുന്ന ഉമ്മന്‍ ചാണ്ടി ആണോ കുറ്റകാരന്‍.

    പിറവത്ത് അനൂപിനായ് ആദ്യം പറഞ്ഞത് നിങ്ങുലടായ് മെത്രാന ഉമ്മന്‍ ചാടി അല്ല .അടി മേടികുഉന്ന പണികാട്ടിയാല്‍ അടി കിട്ടും .

    2005 ഇല്‍ ആര്ധനകെതിയവര്‍ എന്തിനാ വഴിയെ പോയ കാര്‍ കത്തികുന്നെ .വഴിയെ പോയെ ആളുകളേ അക്ര്മിക്കുന്നെ .അടി മേടികുഉന്ന പണികാട്ടിയാല്‍ അടി കിട്ടും .

    പുഞ്ചിര്കാത്ത സഖകളുടെ വൃത്തികെട്ട മുഖം കണ്ടു വിവരം ഉള്ളവരെല്ലാം അതില്‍ നിന്ന് ചാടിപോവുകായ .പല്ല് മാത്രമല്ല മുഴുവം വിഷമാ.

    അരമനകള്‍ കേറി എരിങ്ങിയത് ബേബി യും ശരമയും,ഐസക് മനു , കോണ്‍ഗ്രെസ്സ്കരല്ല .എല്ലാവഖ്‌രും കണ്ടതല്ലേ .....

    ReplyDelete