Friday, March 2, 2012

കുരിശും, കൊന്തയും, പിന്നെ തോക്കു നിര്‍മ്മാണവും



കുരിശിന്റെ നേര്‍ അവകാശികളായ വത്തിക്കാന്‍ തോക്കു നിര്‍മ്മിക്കുമോ?ആരും ഞെട്ടരുത് .കേരളത്തിന്റെ കടലോരത്ത്‌ രണ്ടു കത്തോലിക്ക മത്സ്യ തൊഴിലാളികള്‍  മരിച്ചത് വത്തിക്കാന്‍ ഉടമസ്ഥതയിലുള്ള ആയുധ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച തോക്കില്‍ നിന്നും വെടിയേറ്റാണത്രെ.ഈ തോക്കുകള്‍ നിര്‍മ്മിച്ച D' Armi Pietro Beretta എന്ന ഫാക്ടറി 1942 -ല്‍ പോപ്പ് പയസ് പന്ത്രണ്ടാമന്‍ സ്ഥാപിച്ച വത്തിക്കാന്‍ ബാങ്കിന് ഭൂരിപക്ഷ ഓഹരി ഉടമസ്ഥതയിലുള്ളതാണ്.മനുഷ്യനെ കൊന്നൊടുക്കാന്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് ഈ ആധുനിക തോക്കുകള്‍ കയറ്റുമതി ചെയ്തു വന്‍ സമ്പത്താണ്‌ വത്തിക്കാന്‍ നേടിയെടുക്കുന്നത്."Inside Ireland"  എന്ന  ഐറീഷ് പത്രം ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ക്രിസ്തുവിനെ രക്ഷിക്കുവാന്‍ പ്രധാന ശിഷ്യനായ പത്രോസ് റോമന്‍ പടയാളിയെ വാള് കൊണ്ട് വെട്ടിയപ്പോള്‍ ശാസിച്ചു കൊണ്ട് ക്രിസ്തു പറഞ്ഞത് ഇങ്ങിനെയാണ്"വാള്‍ ഉറയിലിടൂ വാളെടുക്കുന്നവന്‍ വാളാല്‍ മരിക്കും"അതെ ക്രിസ്തുവിന്റെ ലോകത്തിലെ ദൃശ്യ തലവന്‍ എന്ന് അവകാശപ്പെടുന്ന മാര്‍പ്പാപ്പയും വത്തിക്കാനും മനുഷ്യനെ കൊന്നൊടുക്കുന്ന ആയുധ നിര്‍മ്മാണ ശാലയില്‍ മൂലധനം നിക്ഷേപിക്കുന്നതും ആയുധകടത്തില്‍ കൂടി സമ്പത്ത് ആര്‍ജ്ജിക്കുന്നതും എങ്ങിനെ ന്യായീകരിക്കും? കുരിശും കൊന്തയും ധരിച്ച കര്‍ദിനാള്‍ തങ്ങളുടെ ആയുധ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച തോക്കിന്റെ പ്രഹര ശേഷി പരിശോധിക്കുന്ന ചിത്രമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്.ഐറീഷ് പത്രത്തിലെ വാര്‍ത്തയുടെ പ്രസക്ത ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്. എങ്ങിനെയുണ്ട് ...  ഇനിയും നമുക്ക് കൊന്തയും കുരിശിനോടുമൊപ്പം,തോക്കും പള്ളികളില്‍ ആരാധനയ്ക്ക് ഉപയോഗിക്കാം...അല്ലേ...കൂടുതല്‍ വിവരത്തിനു http://forums.1911forum.com/showthread.php?p=3716542  എന്ന ലിങ്ക് പരിശോധിക്കുക  
        Guns and Vatican!. What is the truth!? The weapon used by the Italian marines to kill 2 Indian fishermen on February 15,2012 is Beretta ARX 160 Riffles manufactured in western Italy. The D'Armi Pietro Beretta factory SpA is controlled by the Beretta Holding SpA and majority shareholder of the Beretta Holding SpA is the the IOR (Institute for the Works Religion [commonly known as *Vatican Bank*]) a private institution, founded in 1942 by Pope Pius XII and headquartered in Vatican City. Nobody claims that the Vatican owns Beretta, only that they are the second-largest shareholder, having taken a massive stake in numerous military investments Fabbrica d'Armi Pietro Beretta is an Italian firearms manufacturer. Their firearms are used worldwide for a variety of civilian, law enforcement, and military purposes. It is also known for manufacturing shooting clothes and accessories. Beretta is the oldest active firearms manufacturer in the world.

No comments:

Post a Comment