Wednesday, March 21, 2012


ജാതി-മതശക്തികളും പണവും ഉപയോഗിച്ച് നേടിയ വിജയം -പിണറായി
Posted on: 22 Mar 2012


കോഴിക്കോട്: ജാതി-മതശക്തികളുടെ സ്വാധീനവും പണവും ഉപയോഗിച്ചു നേടിയ വിജയമാണ് പിറവത്തേതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന് പിറവത്ത് ആഹ്ലാദിക്കാനില്ല. യു.ഡി.എഫിന് സ്വാധീമുള്ള മണ്ഡലമാണത്. ഭരണാധികാരം തെറ്റായ വഴിക്ക് ഉപയോഗിച്ച് വ്യക്തികളെയും ശക്തികളെയും യു.ഡി.എഫ്. സ്വാധീനിച്ചു. സര്‍ക്കാറിനെതിരായ ജനവികാരം മറ്റുചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മറികടക്കാന്‍ യു.ഡി.എഫിനായി. സെല്‍വരാജന്റെ രാജി പിറവത്ത് പ്രതിഫലിച്ചില്ലെന്നും പിണറായി പറഞ്ഞു.

പിറവത്ത് എല്‍.ഡി.എഫിന് വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല. യു.ഡി.എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ്സില്‍ ഭിന്നത ഉണ്ടായിരുന്ന ഘട്ടത്തിലാണ് എല്‍.ഡി.എഫ്. പിറവത്ത് ജയിച്ചത്. പിറവത്തെ പരാജയം ഇടതുമുന്നണിയുടെ പ്രതിഷേധപരിപാടികളെ ബാധിക്കില്ലെന്നും അവ തുടരുമെന്നും പിണറായി അറിയിച്ചു.പിറവം എന്നും ഭരണമുന്നണിക്കൊപ്പം
Posted on: 22 Mar 2012

പി.ടി. ബേബി


കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ മനസ്സാണ് പിറവം. എക്കാലവും ഭരണമുന്നണിക്കൊപ്പം നില്‍ക്കുക എന്ന പതിവ് ഇക്കുറിയും പിറവം ആവര്‍ത്തിച്ചു. പിറവം എങ്ങോട്ട് ചായുന്നു എന്നത് സംസ്ഥാനം ആരു ഭരിക്കും എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 1977 മുതലുള്ള ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ ഒന്നൊഴികെ എല്ലാത്തവണയും പിറവത്ത് വിജയിച്ച മുന്നണിയാണ് സംസ്ഥാനം ഭരിച്ചത്. ഇത്തവണ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഭരണമുന്നണിയിലേക്ക് പിറവം ആവേശപൂര്‍വം ചായുകയായിരുന്നു.

1977-ലെ പുനര്‍ നിര്‍ണയത്തിലാണ് പിറവം മണ്ഡലം രൂപംകൊള്ളുന്നത്. അന്ന് 27 വയസ്സ് മാത്രമുണ്ടായിരുന്ന ടി.എം. ജേക്കബ് അയ്യായിരത്തിലേറെ വോട്ടിനാണ് ആലുങ്കല്‍ ദേവസ്സിയെ തോല്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വിജയകരമായി ചുവടുവെക്കുന്നത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ആ വര്‍ഷം അധികാരത്തില്‍ വന്നത്.

കോണ്‍ഗ്രസ് പിളര്‍പ്പിനെ തുടര്‍ന്നു നടന്ന 1980-ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായിരുന്ന പി.സി. ചാക്കോയായിരുന്നു പിറവത്തെ വിജയി. സി. പൗലോസിനെയാണ് അദ്ദേഹം തോല്പിച്ചത്. അന്ന് ഇടതുമുന്നണി 93 സീറ്റുമായി വന്‍വിജയം നേടിയപ്പോള്‍ ചാക്കോ, നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. അന്തച്ഛിദ്രങ്ങളെ തുടര്‍ന്ന് പിറ്റേക്കൊല്ലം ആ മന്ത്രിസഭ വീണു.

'82-ലെ തിരഞ്ഞെടുപ്പില്‍ 77 സീറ്റുമായി കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ പിറവം പതിവുപോലെ സംസ്ഥാന വികാരത്തിനൊപ്പം നിന്നു. ബെന്നി ബഹനാനായിരുന്നു യു.ഡി.എഫ്. വിജയി. ജനതാപാര്‍ട്ടിയിലെ രാമന്‍ കര്‍ത്തയെ കടുത്ത പോരാട്ടത്തില്‍ 1796 വോട്ടിനാണ് ബെന്നി തോല്പിച്ചത്.

'87-ല്‍ എല്‍ഡിഎഫ് അധികാരം തിരിച്ചുപിടിച്ചപ്പോള്‍ പിറവം വീണ്ടും സംസ്ഥാന മനസ്സാക്ഷിയായി. സിപിഎമ്മിലെ ഗോപി കോട്ടമുറിക്കല്‍ 16,300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എം.എല്‍.എ. ആയ ബെന്നിയെ തോല്പിച്ചത്. അന്ന് സി. പൗലോസ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തി ഇരുപത്തയ്യായിരത്തോളം വോട്ട് പിടിച്ചതാണ് യു.ഡി.എഫ്. പരാജയം ദയനീയമാക്കിയത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഗോപിയുടെ പേരില്‍ത്തന്നെ.

'91-ല്‍ ടി.എം. ജേക്കബ് വീണ്ടും പിറവത്ത് തിരിച്ചെത്തിയപ്പോള്‍ ഗോപിയുടെ കോട്ട തകര്‍ന്നു. ആ തിരഞ്ഞെടുപ്പില്‍ കേരളത്തിനൊപ്പം പിറവവും യു.ഡി.എഫിനായിരുന്നു. കരുണാകരനായിരുന്നു മുഖ്യമന്ത്രി.

'96-ലാണ് പിറവത്ത് മറിച്ച് സംഭവിച്ചത്. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നെങ്കിലും പിറവം ഭരണമുന്നണിക്കൊപ്പം ചാഞ്ഞില്ല. ടി.എം. ജേക്കബ് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. അത് ജേക്കബ്ബിനോട് മണ്ഡലത്തിനുള്ള പ്രത്യേക വാത്സല്യം കൊണ്ട് സംഭവിച്ചതാകണം. മാത്രമല്ല ഇടതുമുന്നണി അന്ന് സ്വതന്ത്രനായ സി. പൗലോസിന് പിന്തുണ നല്‍കുകയായിരുന്നു.

2001-ല്‍ യു.ഡി.എഫിനൊപ്പമായിരുന്നു കേരളവും പിറവവും. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. പിറവത്ത് ഹാട്രിക് തികച്ചെത്തിയ ജേക്കബ് വീണ്ടും മന്ത്രിയായി. പിറവത്ത് ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കാനെത്തിയ ഗോപി കോട്ടമുറിക്കലിന് ചെറുതല്ലാത്ത പരാജയമാണ് നേരിട്ടത്.

2006-ല്‍ സംസ്ഥാനം ഇടതുമുന്നണിക്കൊപ്പമായിരുന്നു. അതിന്റെ പ്രതിഫലനം പിറവത്തും കണ്ടു. ടി.എം. ജേക്കബ്ബിന്റെ കുത്തക തകര്‍ത്ത് മറ്റൊരു ജേക്കബ് വിജയപീഠമേറി. എം.ജെ. ജേക്കബ്ബിന്റെ വിജയം അയ്യായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു. അന്ന് ഡി.ഐ.സി. സ്ഥാനാര്‍ഥിയായിരുന്നു ടി.എം. ജേക്കബ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജേക്കബ്ബുമാര്‍ വീണ്ടും മുഖാമുഖം വന്നു. സംസ്ഥാനത്തെ മൊത്തം സ്ഥിതിയുടെ നേര്‍ക്കാഴ്ചയായിരുന്നു അന്ന് പിറവത്ത് സംഭവിച്ചത്. തലനാരിഴയ്ക്ക് യു.ഡി.എഫ്. വിജയവുമായി രക്ഷപ്പെട്ടപ്പോള്‍ പിറവത്ത് ജേക്കബ്ബിന്റെ വിജയവും നേരിയതായിരുന്നു. 157 വോട്ടിന്റെ ഭൂരിപക്ഷം.
അനൂപിന് ഭക്ഷ്യവകുപ്പ് കിട്ടാനിടയില്ല
Posted on: 22 Mar 2012


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ടി.എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് അനൂപിന് നല്‍കാന്‍ സാധ്യതയില്ല.

മന്ത്രിമാര്‍ക്ക് ഏതു വകുപ്പ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക മുഖ്യമന്ത്രിയാണെന്നും അത് അദ്ദേഹത്തിന്റെ അധികാരമാണെന്നും യു.ഡി.എഫ് യോഗശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന് നേരത്തെ തന്നെ യു.ഡി. എഫ് പറഞ്ഞിരുന്നു. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ന്യായമായ രീതിയില്‍ അക്കാര്യം ചെയ്യും -അദ്ദേഹം വ്യക്തമാക്കി.

അനൂപിന് ഭക്ഷ്യവകുപ്പ് തന്നെ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നല്ലോയെന്ന ചോദ്യത്തിന് ആരെങ്കിലും പറഞ്ഞാല്‍ മതിയോ, ഉത്തരവാദപ്പെട്ടവര്‍ ആരെങ്കിലും അക്കാര്യം പറഞ്ഞിരുന്നോയെന്നുമായിരുന്നു മറുപടി. എല്ലാ വകുപ്പുകളും ഗൗരവമുള്ളതാണെന്നും ഇത് സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് തങ്കച്ചന്‍ മറുപടി നല്‍കി.

ബുധനാഴ്ചത്തെ യു.ഡി.എഫ് നേതൃയോഗത്തില്‍ വകുപ്പ് സംബന്ധിച്ച ചര്‍ച്ച നടന്നില്ല. ഒരു രൂപയ്ക്ക് അരിയടക്കം പ്രധാന കാര്യങ്ങളുള്ളതിനാല്‍ പുതുമുഖമായ അനൂപിനെ ഈ വകുപ്പ് ഏല്പിക്കാന്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ട്. കോണ്‍ഗ്രസ് ഈ വകുപ്പ് ഏറ്റെടുത്ത് മറ്റേതെങ്കിലും വകുപ്പ് അദ്ദേഹത്തിന് നല്‍കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

അഞ്ചാം മന്ത്രിസ്ഥാനത്തിനായി മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതാണ് അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞയും നീണ്ടുപോകാന്‍ കാരണം. ഗവര്‍ണറുടെ സൗകര്യംകൂടി കണക്കിലെടുത്ത് 28 ന്റെ യോഗത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനമെടുക്കാനാണ് യോഗത്തില്‍ ധാരണയായത്. ലീഗ് അധികമായി ചോദിക്കുന്ന മന്ത്രിസ്ഥാനത്തെക്കുറിച്ചും ഈ സമയത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാനാണ് ശ്രമം. ലീഗിന്റെ കാര്യത്തില്‍ ധാരണയാകാതെ അനൂപിന്റെ സത്യപ്രതിജ്ഞ മാത്രമായി നടത്തുന്നത് അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുമെന്ന് നേതൃത്വം കരുതുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ നിലനില്‍ക്കണമോയെന്ന ചോദ്യമാണ് പിറവത്ത് ഉയര്‍ന്നതെന്നും ജനവിധി അതിനുള്ള ഉത്തരമാണെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനകൂടി കണക്കിലെടുക്കുമ്പോള്‍ ബി.ജെ.പിയുടെ 1500 ഓളം വോട്ടുകള്‍ കൂടി സി.പി.എം വാങ്ങിയെന്ന് കാണാം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോല്‍പ്പോലും യു.ഡി. എഫിനെതിരെ പരാതി പറയാതിരുന്നവര്‍ തോറ്റുകഴിഞ്ഞപ്പോള്‍ വിചിത്രമായ കുറ്റപ്പെടുത്തലുകളാണ് നടത്തുന്നത്. സാമുദായിക ചേരിതിരിവിന് സി.പി.എം ശ്രമിച്ചിട്ടും ജനവിധി അതിനെയൊക്കെ മറികടക്കുന്നതായെന്നും യോഗം വിലയിരുത്തി.8.45: എന്‍.പി.പൗലോസ് ഒരു അനുഭവം പറഞ്ഞു: 'വോട്ടെടുപ്പിന്റെ തലേദിവസം എന്നെയൊരു പെങ്കൊച്ച് വിളിച്ചു. പാമ്പാക്കുടേന്ന് മുളന്തുരുത്തീ കെട്ടിച്ച ഓര്‍ത്തഡോക്‌സാ. അവളുടെ അപ്പന്‍ വിളിച്ചിട്ട് പറഞ്ഞത് എം.ജെ.യ്ക്ക് വോട്ടുചെയ്യണോന്നാ. അവള് പറഞ്ഞത് ഇന്നേവരെ അവള്‍ടെ അപ്പന്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നാ. അവര് ലാസ്റ്റ്ദിവസം വീടുകേറീട്ടുണ്ടെന്നാ അറിഞ്ഞത്. എന്നാ ഒക്കെ വന്നാലും ഈ കുത്തൊഴുക്കീ ഒന്നും ഏക്കത്തില്ല...'അതിനെ ശരിവച്ചുകൊണ്ട് അനൂപിന്റെ ഭൂരിപക്ഷം ഇങ്ങനെ ഉയര്‍ന്നു: നാലാംറൗണ്ട്-3013,അഞ്ചാംറൗണ്ട്-4441,ആറാംറൗണ്ട്-5685.എ.കെ. ബാലന്‍െറ രോഷവും പ്രതിപക്ഷ നിരയിലെ ശാന്തതയും കണ്ടപ്പോള്‍ പിറവത്ത് ഇടതുപക്ഷം തോറ്റിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം അംഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആ ധാരണ തിരുത്തി.
എം. ചന്ദ്രനാണ് തുടങ്ങിയത്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്ത് എല്‍.ഡി.എഫിന് കിട്ടിയത് 67,000 വോട്ട്. ഇപ്പോള്‍ 70,000. അതിനാല്‍ എല്‍.ഡി.എഫിന് വിജയമാണ്. സാങ്കേതികമായ യു.ഡി.എഫ് വിജയമാകട്ടെ എല്ലാ ജാതി മത ശക്തികളും വിദേശ മദ്യവും ചേര്‍ന്നപ്പോള്‍ സംഭവിച്ചതാണ്.’ ബാബു എം. പാലിശ്ശേരിക്ക് കണക്ക് വേറെയുണ്ട്: ‘കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പിറവത്ത് യു.ഡി.എഫ് ഭൂരിപക്ഷം 16,000 ആയിരുന്നു. ഇപ്പോള്‍ 12,000 ആയി. അഥവാ തോറ്റു.’ തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്ക് അതല്ലല്ലോ എന്ന് കെ. ശിവദാസന്‍നായര്‍ എതിര്‍ത്തിട്ടും പാലിശ്ശേരി വിട്ടില്ല. കെ. അജിത് ഈ ന്യായങ്ങളെ ഒന്നുകൂടി കാല്‍പനികമാക്കി: ‘മൂവാറ്റുപുഴയാറിലെ വെള്ളത്തില്‍ നിറമുള്ളതും അല്ലാത്തതും ചേര്‍ത്താണ് വോട്ടുണ്ടാക്കിയത്. ഈ വിജയത്തിന്‍െറ ക്രഡിറ്റ് എക്സൈസ് വകുപ്പിനാണ്.’
കെ. കുഞ്ഞിരാമന്‍ ഉദുമ സ്വന്തം നിലയില്‍ തെളിവ് നല്‍കി: ‘പിറവത്ത് ഒരിടത്ത് റോഡരികില്‍ നില്‍ക്കുമ്പോള്‍ എനിക്ക് 1000 രൂപ തന്നു. അത് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും.’ എല്ലായിടത്തും തോല്‍ക്കുന്നതിനിടെ പിറവത്ത് ജയിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് സോണിയ നന്ദി പറയുന്നുണ്ടെന്ന് ജമീലാ പ്രകാശം വെളിപ്പെടുത്തി.
ഒടുവില്‍ സംസാരിച്ച എം.എ. ബേബി ഈ വ്യാഖ്യാനങ്ങളെല്ലാം ശരിവെച്ചതോടെ പിറവത്തെ ഇടതുവിജയത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരവുമായി. മറുഭാഗത്ത് വ്യാഖ്യാന ശേഷിയുള്ള സൈദ്ധാന്തികരൊന്നുമില്ല. ഏറ്റവും മൂത്ത നേതാവ് രമേശ് ചെന്നിത്തലക്ക് പോലും വെല്ലുവിളിയിലാണ് താല്‍പര്യം: ‘ഇനി നെയ്യാറ്റിന്‍കരയില്‍ കാണാം. പിറവം പ്രതിപക്ഷത്തിനുള്ള താക്കീതും സര്‍ക്കാറിനുള്ള അംഗീകാരവുമാണ്.’

വിജയത്തിന് പിന്നില്‍ സര്‍ക്കാര്‍ മെഷിനറിയും ജാതി ശക്തികളും

 വിജയത്തിന് പിന്നില്‍ സര്‍ക്കാര്‍  മെഷിനറിയും  ജാതി ശക്തികളും
കൊച്ചി: ജാതി മതവിഭാഗങ്ങളും സര്‍ക്കാര്‍ മെഷിനറിയും അനുകൂലമായി ഒന്നിച്ചുനിന്നതാണ് പിറവത്തെ യു.ഡി.എഫ് വിജയത്തിന് കാരണമെന്ന് ഇടത് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ്. വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണാനാകില്ല. സൗഹാര്‍ദപരമായ മത്സരമാണ് പിറവത്ത് നടന്നത്. ജനങ്ങളുടെ വിധിയെഴുത്തിനെ അംഗീകരിക്കുന്നു.
പരമാവധി ഇടത് വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പിറവം മണ്ഡലത്തില്‍ ആദ്യമായാണ് ഒരു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇത്രയും വോട്ടുകള്‍ നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എന്തുകൊണ്ട് വോട്ടു ചെയ്തില്ലെന്ന കാര്യം പരിശോധിക്കും. സി.പി.എം-സി.പി.ഐ തര്‍ക്കം പിറവത്തെ ബാധിച്ചിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയശക്തികളുടെ വിജയമെന്ന് ബി.ജെ.പി

വര്‍ഗീയശക്തികളുടെ വിജയമെന്ന് ബി.ജെ.പി
കൊച്ചി: ജാതി-മത വര്‍ഗീയശക്തികളുടെ വിജയമാണ് പിറവത്ത് ഉണ്ടായതെന്നും ജനാധിപത്യവും രാഷ്ട്രീയവും ഇവിടെ പരാജയപ്പെട്ടെന്നും ബി.ജെ.പി സ്ഥാനാര്‍ഥി കെ.ആര്‍. രാജഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന അനുഭാവികളെ ചതിയില്‍പ്പെടുത്തി യു.ഡി.എഫ് വോട്ടുകള്‍ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കുറഞ്ഞതിനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വിലയിരുത്തുമെന്ന് രാജഗോപാല്‍ വ്യക്തമാക്കി

തുണയായത് യു.ഡി.എഫിലെ ഐക്യവും സാമുദായിക പിന്തുണയും

തുണയായത് യു.ഡി.എഫിലെ ഐക്യവും സാമുദായിക പിന്തുണയും
കൊച്ചി:  മുന്‍ തെരഞ്ഞെടുപ്പിലൊന്നും കാണാത്ത വിധം കോണ്‍ഗ്രസിലെ ഐക്യവും ചിട്ടയായ പ്രവര്‍ത്തനങ്ങളും സാമുദായിക സംഘടനകളുടെ പിന്തുണയും പിറവം ഉപതെരഞെടുപ്പില്‍ യു.ഡി.എഫിന്‍െറ മിന്നും വിജയത്തിന് തുണയായി. നിഷ്പക്ഷ വോട്ടുകളും 10000 ഓളം വരുന്ന പുതിയ വോട്ടര്‍മാരും യുവ സ്ഥാനാര്‍ഥിയെ പിന്തുണച്ചതും വിജയത്തിന്‍െറ പ്രധാന ഘടകമായി. ഏതിരാകുമെന്ന് പ്രതീക്ഷിച്ചഘടകങ്ങളെല്ലാം അനുകൂലമായപ്പോള്‍ യു.ഡി.എഫിന് ലഭിച്ചത് പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം.
അവസാനം വരെ എല്‍.ഡി.എഫ് ക്യാമ്പ് പ്രതീക്ഷയര്‍പ്പിച്ചിരുന്ന സഭതര്‍ക്കം യു.ഡി.എഫിന് ഏതിരായില്ലെന്ന് മാത്രമല്ല, യാക്കോബായഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ അനൂപിനെ കൈയയച്ച് സഹായിക്കുകയും ചെയ്തു. പോളിങ് ശതമാനത്തിലെ റെക്കോര്‍ഡ് വര്‍ധന സഭകളുടെ പ്രതികാരവോട്ടായി എല്‍.ഡി.എഫ് ക്യാമ്പ് കരുതിയെങ്കിലും ഫലപ്രഖ്യാപനം പൂര്‍ത്തിയായതോടെ അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുന്നതായി.  എന്‍.എസ്.എസിന്‍െറയും എസ്.എന്‍.ഡി.പിയുടെയും പരസ്യ പിന്തുണയും യു.ഡി.എഫിന് തുണയായി. തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ എന്‍.എസ്.എസ് യു.ഡി.എഫിന് ഒപ്പമായിരുന്നു.
മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ പത്തിടത്തും വ്യക്തമായ ലിഡ് നിലനിര്‍ത്തിയായിരുന്നു അനൂപിന്‍െറ വിജയം. എല്‍.ഡി.എഫിന്‍െറ ശക്തികേന്ദ്രങ്ങളായ  തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകളില്‍ അവര്‍ക്ക് കാര്യമായ മേല്‍ക്കൈ നേടാനായില്ല. എന്നാല്‍, യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെല്ലാം അനൂപ് വന്‍ ഭൂരിചക്ഷം നേടുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വെട്ടിലാക്കിയത് തിരുവാങ്കുളം, ചോറ്റാനിക്കര പഞ്ചായത്തുകളായിരുന്നു. ഇത്തവണ എല്‍.ഡി.എഫിന് തിരുവാങ്കുളത്ത് 365 ഉം ചോറ്റാനിക്കരയില്‍ 125 വോട്ടിന്‍െറയും ലീഡ് മാത്രമാണ് നേടാനായത്. ഈ രണ്ട് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് പിന്നാക്കം പോയതോടെ ആദ്യ റൗണ്ടില്‍ തന്നെ യൂ.ഡി.എഫ് വിജയം ഉറപ്പിച്ചുവെന്നതാണ് വസ്തുത. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1383 വോട്ടിന് എല്‍.ഡി.എഫ് ലീഡ് നേടിയ രാമമംഗലത്ത് ഇക്കുറി 985 വോട്ടിന്‍െറ ലീഡാണ് യു.ഡി.എഫിന് ലഭിച്ചത്. മുളന്തുരുത്തി, മണീട്, പാമ്പാക്കുട, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, പിറവം, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ് വളരെ മുന്നിലെത്തി. ഇരു സ്ഥാനാഥികളുടെയും സ്വന്തം പഞ്ചായത്തായ തിരുമാറാടിയില്‍ 2197 വോട്ടിന്‍െറ ലീഡാണ് യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്‍െറ സ്വന്തം ബൂത്തില്‍ 382 വോട്ടിന്‍െറ ലീഡാണ് ലഭിച്ചത്. ഇടത് മുന്നണി സ്ഥാനാര്‍ഥിയുടെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാഥിക്ക് 103 വോട്ടിന്‍െറ ലീഡ് ലഭിച്ചു.  
സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളും സര്‍ക്കാര്‍ മെഷിനറി ഒന്നടങ്കം പിറവത്ത് കേന്ദ്രീകരിച്ച് യു.ഡി.എഫിന്‍െറ തിളക്കമാര്‍ന്ന വിജയത്തിന് സഹായകമായി. തുടക്കം മുതല്‍ ചിട്ടയോടുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ് കാഴ്വെച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോയും എ.കെ. ആന്‍റണിയുടെ പ്രചാരണ ശൈലിയും പിറവത്തെ വോട്ടര്‍മാരുടെ മനസ് മാറ്റി. പിറവത്ത് അനൂപായിരുന്നില്ല സ്ഥാനാര്‍ഥി. ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു എന്ന തോന്നല്‍ വരുത്തിതീര്‍ക്കാനും അത് പ്രചാരണത്തില്‍ ഉടനീളം പ്രതിഫലിപ്പിക്കാനും യു.ഡി.എഫിന് കഴിഞ്ഞു.
വമ്പന്‍മാരെ അണിനിരത്തിയായിരുന്നു എല്‍.ഡി.എഫ് പ്രചാരണ രംഗത്ത് നിറഞ്ഞ് നിന്നതെങ്കിലും സമൂദായിക ഘടകങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി. പ്രതിപക്ഷ നേതാവ്  വി.എസ്. അച്യുതാനന്ദന്‍െറ പിറവത്തെ സാന്നിധ്യം ഇത്തവണ ഏശിയതുമില്ല. വി.എസിന്‍െറ അഭിസാരിക പ്രയോഗവും യു.ഡി.എഫിനെ തുണച്ചു. ശെല്‍വരാജ് വിഷയം കുതിര കച്ചവടം എന്ന് വരുത്തിതീര്‍ക്കാന്‍  എല്‍.ഡി.എഫിന് കഴിഞ്ഞെങ്കിലും പിറവത്തെ ജനമനസ് ഇത്തവണ യു.ഡി.എഫിന് അനുകൂലമായി മാറുകയായിരുന്നു.

No comments:

Post a Comment