Wednesday, March 14, 2012

ക്യൂബയില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരും കത്തോലിക്ക സഭയും തോളോടു തോള്‍ ചേര്‍ന്ന്


  • കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും ക്രൈസ്തവര്‍ക്കും പരസ്പരം യോജിക്കാമോ ? പാടില്ല ..പാടില്ല എന്നാണ് കേരളത്തിലെ  കത്തോലിക്ക സഭയും കര്‍ദിനാള്‍ ആലന്‍ചേരിയും ,പവ്വത്തില്‍ തിരുമേനിയും അനുയായികളും എല്ലാം തങ്ങളുടെ അനുയായികളെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നത്. ആഴ്ചകള്‍ക്ക്   മുന്‍പ് ക്രിസ്തുവിനെ വിപ്ലവകാരിയായി വിശേഷിപ്പിച്ചു കൊണ്ടുള്ള ചിത്രം സി പി ഐ (എം ) സംസ്ഥാന സമ്മേളന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ എന്തെല്ലാം വിവാദങ്ങള്‍ ആയിരുന്നു കത്തോലിക്ക സഭയും ഉമ്മന്‍ ചാണ്ടിയും, കെ എം മാണിയും മലയാള മനോരമയും  എല്ലാം ഉയര്‍ത്തിയത്‌ .പള്ളികളില്‍ ഇടയ ലേഖനം പ്രസിദ്ധീകരിച്ചു വിശ്വാസികളെ തെരുവിലിറക്കി വെറുപ്പും വിദ്വേഷവും കലര്‍ന്ന  മുദ്രാവാക്യങ്ങള്‍ സി പി ഐ (എം) -നു എതിരായി വിളിപ്പിച്ചു കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം കലുഷിതം ആക്കാന്‍ ഇക്കൂട്ടര്‍ എന്തെല്ലാം അഭ്യാസങ്ങള്‍ ആയിരുന്നു കാണിച്ചത്‌  .യു ഡി എഫ്  ഇപ്പോഴും പിറവം തെരഞ്ഞെടുപ്പില്‍ ഈ വിവാദം പ്രചരണ ആയുധമാക്കികൊണ്ടിരിക്കുകയാണ്.ആദരണീയനായ മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനി , യാക്കോബായ സഭയുടെ ഗീവര്‍ഗീസ് മാര്‍ കൂറീലോസ്  മെത്രാപ്പോലീത്ത എന്നിവര്‍ ഈ വിവാദങ്ങള്‍ക്ക്  എതിരെ പ്രതികരിച്ചപ്പോള്‍.ബാലകൃഷ്ണ പിള്ളയെ പോലുള്ളവര്‍ ഈ തിരുമേനിമാരുടെ കുപ്പായം ഊരണം എന്നുപോലും പരസ്യമായി പ്രതികരിച്ചതിനും കേരളീയര്‍ സാക്ഷികളായി. 
  • മാര്‍പ്പാപ്പയുടെ കമ്മ്യൂണിസ്റ്റ്‌ ക്യൂബ പര്യടനം സംബന്ധിച്ച് കത്തോലിക്ക സഭയുടെ ഔദ്യോദിക പ്രസിദ്ധീകരണം ആയ  "AGENZIA FIDES " പ്രസിദ്ധീകരിച്ച വാര്‍ത്ത ഇപ്പോള്‍ ഏറെ കൌതുകം ആയിരിക്കുന്നു.മാര്‍പ്പാപ്പയുടെ പര്യടനം വിജയകരം ആക്കാന്‍ ക്രിസ്തുവിനെ ലോകോത്തര  വിപ്ലവകാരി ആയി വിശേഷിപ്പിക്കുന്ന ഫിദല്‍ കാസ്ട്രോയുടെ ക്യുബന്‍ സര്‍ക്കാര്‍ ഏര്‍പ്പെടിത്തിയിട്ടുള്ള വിപുലമായ ക്രമീകരണങ്ങളെ കുറിച്ചാണ്  ഈ വാര്‍ത്ത വിശദീകരിക്കുന്നത് . കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പിന്നെ മതങ്ങളുടെ കാര്യം "കട്ടപ്പൊക" എന്നു കേരളത്തിലെ വിശ്വാസികളെ ബോധ്യപ്പെടുത്തുന്ന കേരളത്തിലെ കത്തോലിക്ക മെത്രാന്മാരും ,വലതുപക്ഷ മാധ്യമങ്ങളും ഈ വാര്‍ത്ത ആവര്‍ത്തിച്ചു വായിക്കുന്നത് നന്ന് .  ആറു പതിറ്റാണ്ടുകളായി മതം ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭരിക്കുന്ന ക്യുബന്‍ സര്‍ക്കാര്‍ മാര്‍പ്പാപ്പയെ സ്വീകരിക്കുന്നതിനു നല്‍കുന്നതിനു നല്‍കുന്ന പ്രാധാന്യത്തെ ഈ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.ക്യുബന്‍ സര്‍ക്കാരും കത്തോലിക്ക സഭയും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുനതിനെ കുറിച്ചും ഈ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. "AGENZIA FIDES " പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പകര്‍പ്പാണ് താഴെ കൊടുത്തിട്ടുള്ളത്.
  •  ഇനി മനോരമയും കേരളത്തിലെ  കത്തോലിക്ക സഭയും കര്‍ദിനാള്‍ ആലന്‍ചേരിയും., പവ്വത്തില്‍ തിരുമേനിയും മറുപടി പറയൂ . കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മത സ്വാതന്ത്ര്യം ഇല്ല എന്ന പ്രചരണം ശരിയായിരുന്നു എങ്കില്‍  മാര്‍പ്പാപ്പയെ സ്വീകരിക്കാന്‍ കത്തോലിക്ക സഭ എങ്ങിനെ ക്യൂബയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു ? ക്യൂബയിലെ പോലെ എന്തുകൊണ്ട്  കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും പരസ്പരം സഹകരിച്ചു കൂടാ.അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധം ഉപേക്ഷിക്കുന്നതല്ലേ കൂടുതല്‍ നല്ലത്.കേരളത്തിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതിനു ഇവര്‍ മാപ്പ് പറയാന്‍ തയ്യാറാകുമോ ?  
  • AMERICA/CUBA - The government of Cuba opens a website for the papal visit Havana (Agenzia Fides) - "This are brave people!" Said Esteban Lazo Hernandez, vice president of the Council of State of Cuba, with respect to "a sincere welcome, joyful and well-organized, with full guarantee of safety, order and discipline ", in addition to the services to be offered" to tourists, the press and all those who come to Santiago de Cuba on the occasion of Benedict XVI's visit, Head of state of the Vatican City. "This is the first news that we read on the website opened yesterday by the Cuban government on the occasion of the Holy Father's visit. One can find all the information on Pope Ratzinger's visit on the website, the second Pope to visit the island after John Paul II, in 1998. Besides the official program of the visit, there are articles on current and relevant data for the Catholic world, like the biography of the priest Felix Varela and a video on the Vatican City. Those browsing the website can also download videos on the historic visit of Pope John Paul II to Cuba.
  • The visit of John Paul II marked a new beginning in relations between the Church and the state after decades of estrangement. The official Cuban newspaper "Granma" described as "excellent" the relations with the Vatican in view of Benedict XVI's visit. The Church in recent years has become an important social protagonist and a regular interlocutor of the government. As evidence of this situation, the Archbishop of Havana, Cardinal Jaime Ortega, appeared on the state television yesterday, March 13, to talk about the Holy Father's pastoral visit. The newspaper "Granma" has also published an editorial that "welcomes" Benedict XVI during his visit, from March 26 to 28. (CE) (Agenzia Fides 14/3/2012)Links:Website of the Pope's visit to Cuba:http://benedictocuba.cubaminrex.c

No comments:

Post a Comment