Friday, May 4, 2012


മണര്‍കാട് വി: മര്‍ത്ത മറിയം യാക്കോബായ സുറിയാനി കത്തീദ്രല്‍ വികാരി വെരി :റവ: ഇ .ടി. കുറിയാക്കോസ് കോര്‍ എപ്പിസ്കോപ്പ മുമ്പാകെ പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ സമര്‍പ്പിക്കുന്ന ഹര്‍ജി.
വിഷയം:പള്ളിയുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിന് വേണ്ടി എടുക്കുന്ന ബാങ്ക് വായ്പ സംബന്ധിച്ച്.
                              നമ്മുടെ പള്ളിയുടെയും ,പള്ളി വക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിനും,കെട്ടിട നിര്‍മ്മാണത്തിനും വേണ്ടി പള്ളി ട്രസ്ടിമാര്‍ ഏഴു കോടിയില്‍ അധികം രൂപ ബാങ്ക് വായ്പ എടുക്കുന്നതിനു നീക്കം നടത്തുന്നതായി അറിയുന്നു.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടു നമ്മുടെ പള്ളിയുടെയും ആശുപത്രി, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതും ,ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതുമായ ചില പ്രശ്നങ്ങള്‍ വികാരി എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.
  1.  2012-ലെ പള്ളി ബെഡ്ജറ്റ് പൊതുയോഗത്തില്‍ നിര്‍ദ്ദിഷ്ട ബാങ്ക് വായ്പ സംബന്ധിച്ച നിര്‍ദ്ദേശം ബ: പള്ളി ട്രസ്ടിമാര്‍ അവതരിപ്പിച്ചപ്പോള്‍ പൊതുയോഗ അംഗങ്ങളില്‍ പലരും കടുത്ത ആശങ്ക പ്രകടിപ്പിച്ചത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ?
  2. നമ്മുടെ പള്ളിക്കും,പള്ളി വക സ്ഥാപനങ്ങള്‍ക്കും,വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതും, കടക്കെണിയില്‍ അകപ്പെടുത്തുന്നതും ആയ ബാങ്ക് വായ്പ സംബന്ധിച്ച അന്തിമ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് ഈ വിഷയം മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തി പള്ളി മാനേജിംഗ് കമ്മറ്റി വിളിച്ചു ചേര്‍ക്കുവാന്‍ വികാരി എന്നാ നിലയില്‍ അങ്ങ് നടപടി സ്വീകരിക്കുമാറാകണം.
നിര്‍ദ്ദിഷ്ട ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടു താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍  മാനേജിംഗ് കമ്മറ്റി അംഗങ്ങളെ രേഖാമൂലം അറിയിക്കുവാന്‍ അങ്ങ് നടപടി  സ്വീകരിക്കുമാറാകണം.
A    വായ്പാതുക ,വായ്പാ കാലാവധി ,പലിശ,അനുബന്ധ വ്യവസ്ഥകള്‍,വായ്പാ പണത്തിന്റെ  വിനിമയോദ്ദേശം , വായ്പാ അനുവദിക്കുന്ന ബാങ്കിന്റെ പേര് തുടങ്ങിയ വിശദ വിവരങ്ങള്‍ .
B ബാങ്ക് വായ്പക്ക് ജാമ്യമായി സ്ഥാവര ജംഗമ വസ്തുക്കള്‍ ഈടായി നല്‍കുന്നുണ്ടെങ്കില്‍ ജാമ്യവസ്തുക്കളെ  സംബന്ധിച്ച വിശദ വിവരങ്ങള്‍.
C നമ്മുടെ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ മേരീസ് ഹൈസ്കൂള്‍ , സെന്റ്‌ മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ്‌ മേരീസ് കോളേജ് , സെന്റ്‌ മേരീസ് സി ബി എസ് ഇ സ്കൂള്‍ ,സെന്റ്‌ മേരീസ് ഐ ടി സി ,സെന്റ്‌ മേരീസ് ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും,അനുമതിയും ലഭിക്കുന്നതിനു വേണ്ടി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ നിര്‍ദ്ദിഷ്ട  ബാങ്ക് വായ്പക്കായി ജാമ്യ  ഈട് ആയി സമര്‍പ്പിച്ചിട്ടുണ്ടോ?
D നമ്മുടെ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിവയുടെ  പശ്ചാത്തല സൌകര്യങ്ങള്‍ക്ക് വേണ്ടി വേര്‍തിരിക്കപ്പെട്ട പുരയിടങ്ങള്‍ അതാതു സ്ഥാപനങ്ങളുടെ ആവശ്യത്തിനു അല്ലാതെ ബാഹ്യ ആവശ്യത്തിനു വേണ്ടി പണയപ്പെടുത്തി ബാങ്ക് വായ്പാ എടുക്കുന്നതിനു സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടോ? ലഭിച്ചിട്ടുണ്ടോ ?
E മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളത് പ്രകാരം ആശുപത്രി ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ  പശ്ചാത്തല സൌകര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയമപ്രകാരം മാറ്റി വക്കപ്പെട്ട പുരയിട വസ്തുക്കള്‍ ബാഹ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പണയപ്പെടുത്തി ബാങ്ക് വായ്പാ എടുക്കുന്നതിന്റെ നിയമ സാധുത സംബന്ധിച്ച് ഞങ്ങള്‍ക്ക് സംശയം ഉള്ളതിനാല്‍ വ്യക്തത ഉണ്ടാക്കുന്നതിനായി വിദഗ്ദ്ധ നിയമ ഉപദേശം തേടി പള്ളി മാനേജിംഗ് കമ്മറ്റിക്ക് ലഭ്യമാക്കാന്‍ അങ്ങ് ബന്ധപ്പെട്ട ട്രസ്ടിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമാറാകണം .
F നമ്മുടെ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ടെണ്ടര്‍ വിളിച്ചിട്ടുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പതിനഞ്ചു മീറ്ററില്‍ അധികം ഉയരം ഉള്ള ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്, കേന്ദ്ര പരിസ്ഥിതി മന്ത്രി കാര്യാലയം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഞങ്ങള്‍ അറിയുന്നു.പുതിയ നിയമ പ്രകാരം  പതിനഞ്ചു മീറ്റര്‍ വീതി ഉള്ള റോഡ്‌ ഉണ്ടെകില്‍ മാത്രമേ മൂന്നു നില ഉള്ള വാണിജ്യ ഉദ്ദേശത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയൂ..ആശുപത്രിക്ക് വേണ്ടി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിനു കെട്ടിട നിര്‍മ്മാണ ചട്ട വ്യവസ്ഥ പ്രകാരം CHIEF TOWN PLANNER, FIRE & SAFETY മുഖ്യ ഭരണാധികാരി എന്നിവരുടെ അനുമതി ലഭിച്ചിട്ടുണ്ടോ?
4  നമ്മുടെ പള്ളിയുടെയും ,പള്ളിവക സ്ഥാപനങ്ങളുടെയും കഴിഞ്ഞകാല സാമ്പത്തിക സ്ഥിതി,വായ്പാ തിരിച്ചടവ് ശേഷി ,എന്നിവ സംബന്ധിച്ചു ശാസ്ത്രീയവും,സമഗ്രവുമായ പഠനത്തിനു തയ്യാറാകാതെ ആണ് വന്‍ തോതിലുള്ള ബാങ്ക് വായ്പക്ക് ബ: പള്ളി ട്രസ്ടിമാര്‍ നടപടി സ്വീകരിക്കുന്നത് എന്ന ആക്ഷേപം ഞങ്ങള്‍ക്കുണ്ട്‌ .  
5 പള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ളതും, പള്ളിയില്‍ നിന്നും നേരിട്ട് വേതനം നല്‍കുന്നതുമായ സെന്റ്‌ മേരീസ് സി ബി എസ് ഇ സ്കൂള്‍ ,സെന്റ്‌ മേരീസ് ഐ ടി സി ,സെന്റ്‌ മേരീസ് ആശുപത്രി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേജസ്  ഉറപ്പു വരുത്തന്നതിനു സക്കാരും,കോടതിയും കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ നിയമപരമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനു വന്‍ സാമ്പത്തിക ബാദ്ധ്യത അടിയന്തിരമായി ഏറ്റെടുക്കേണ്ടി വരും എന്ന യാഥാര്‍ത്ഥ്യം കാണാതെയാണ്  പള്ളി ട്രസ്ടിമാരുടെ പുതിയ നീക്കം എന്ന വിമര്‍ശനവും ഞങ്ങള്‍ക്കുണ്ട്‌.
6  സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ,ആശുപത്രിയുടെയും , പശ്ചാത്തല സൌകര്യങ്ങള്‍ക്ക് വേണ്ടി നീക്കി വക്കപ്പെട്ട സ്ഥാവര ജംഗമ വസ്തുക്കള്‍ സര്‍ക്കാര്‍ അനുമതി കൂടാതെ ബാഹ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പണയപ്പെടുത്തുന്നത് മൂലം സാമ്പത്തിക ദുര്‍ വിനിയോഗം ആരോപിക്കപ്പെട്ടു നിയമ നടപടി സ്വീകരിക്കപ്പെട്ടാല്‍ സ്ഥാപനങ്ങളുടെ സമ്പത്തിന്റെ സംരക്ഷകരായ  മാനേജര്‍മാര്‍ എന്നനിലയില്‍ ഉത്തരം പറയേണ്ടി വരുന്നത് നിരപരാധികളായ  നമ്മുടെ പള്ളിയിലെ ഇടവക പട്ടക്കാര്‍ ആയിരിക്കും എന്നതും ഞങ്ങളെ ആശങ്കപ്പെടുത്തുന്നു.
7 നമ്മുടെ പള്ളിയും, പള്ളി വക സ്ഥാപനങ്ങളും സംബന്ധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന മുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച്  പള്ളി മാനേജിംഗ് കമ്മറ്റി വിളിച്ചു ചേര്‍ത്തു കൂടുതല്‍ വ്യക്തത ഉണ്ടാകുന്നതു വരെ നിര്‍ദ്ദിഷ്ട ബാങ്ക് വായ്പാ നടപടികള്‍ നിര്‍ത്തി വക്കണമെന്ന് വികാരി എന്ന നിലയില്‍ ഞങ്ങള്‍ അങ്ങയോടു അപേക്ഷിക്കുന്നു.
പള്ളി ഭരണ ഘടനക്കും, നിയമപരമായി "PUBLIC TRUST" എന്ന നിര്‍വചനത്തില്‍ ഉള്പ്പെടുന്നതുമായ നമ്മുടെ പള്ളിയുടെയും.പള്ളി വക സ്ഥാപനങ്ങളുടെയും വികസനത്തിന് ഉതകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്ക് കൃത്യമായി കീഴ്പ്പെട്ടു ഞങ്ങള്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ അങ്ങക്ക്‌ ഉറപ്പു നല്‍കുന്നു.
                                                                   വിശ്വസ്തതയോടെ  
പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ 
1                                                                 ഒപ്പ് 
2
3
    പകര്‍പ്പ് 
                   ഇടവക മെത്രാപ്പോലീത്ത 

No comments:

Post a Comment