Sunday, January 21, 2024

ബുദ്ധമത ആരാധനാലയങ്ങൾ തകർത്തത് ആരാണ് ?

ഇന്ത്യക്കു ചുറ്റുമുള്ള രാജ്യങ്ങളിലെ ബുദ്ധമതക്കാരുടെ എണ്ണം നോക്കു.
തായ്‌ലാണ്ട് = 93.20%
കമ്പോടിയ = 96.90%
ബെർമ = 80.10%
ബുട്ടാൻ = 74.70%
ശ്രീലെങ്ക = 69.30%
ലാവോസ് = 66%
മംഗോളിയ = 55.10%
ജപ്പാൻ = 67%
സിങ്കപ്പൂർ = 33.90%
തായ്‌വാൻ = 35%
ഇന്ത്യ = 0.70%

ലോകത്തുള്ള സകല ബുദ്ധവിശ്വാസികളും ഇന്നും ശാപ വാക്കുകൾ കൊണ്ടു മാത്രം ഉരുവിടുന്ന ഒരു പേരുണ്ട്. അത് #പുഷ്യാമിത്ര_സുങ്കനെന്ന ബ്രാഹ്മണ രാജാവിന്റേതാണ്.
ലോകത്തിലെ ആദ്യ ബ്രാഹ്മണ സാമ്രാജ്യത്തിന്റെ പേര് ശുംഗ സാമ്രാജ്യം എന്നായിരുന്നു.

⭕ആ സാമ്രാജ്യത്തിന്റെ ഉത്ഭവം പോലും ചതിയിലൂടെ ആയിരുന്നു.

ഇന്നത്തെ ഇന്ത്യയുടെ രണ്ടിരട്ടി വലിപ്പമുണ്ടായിരുന്നു മൗര്യ സാമ്രാജ്യത്തിന്.
ആ സാമ്രാജ്യത്തിൽ പൂജയും മൃഗബലിയും ബലി മൃഗങ്ങളുടെ മാംസവുമൊക്കെ ഭക്ഷിച്ച് സുഖലോലുപരായി ബ്രാഹ്മണർ ഒന്നാം നിരപൗരന്മാരായി കഴിയുമ്പോഴാണ് അശോക  ചക്രവർത്തി അഹിംസയിൽ അടിസ്ഥാനപ്പെടുത്തി ബുദ്ധമതത്തെ മൗര്യ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നത്.

അതോടു കൂടി പൂജയും മൃഗബലിയും ഒക്കെ രാജ്യത്ത് നിരോധിക്കുകയും ചെയ്തു.  ബലിമൃഗത്തിന്റെ ബാക്കി മാംസം ഭക്ഷിച്ചു ശീലിച്ചവർക്ക് മാംസം കിട്ടാതെയായി.
എല്ലാവരും തുല്യരായി പരിഗണിക്കപ്പെട്ടപ്പോൾ 
ബ്രഹ്മാണന്മാർക്ക് അതോടെ അധ്വാനിക്കാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയായി.
ഇതവരെ കോപകുലരാക്കി.
മൗര്യ രാജാക്കന്മാരെ ശത്രുക്കളെ  പോലെ കാണാൻ തുടങ്ങി. അവരിൽ പലരും ബുദ്ധമതത്തിൽ ചേർന്നു.
എന്നാൽ അവർ അതിനിടയിൽ ഗൂഢപദ്ധതികൾ നടപ്പിലാക്കാൻ ശ്രമവും തുടങ്ങി.

സൈന്യത്തിൽ കൂടുതലായി ബ്രാഹ്മണർ ചേരുകയും രാജാവിന്റെ വിശ്വസ്ഥത പിടിച്ചു പറ്റുകയും ചെയ്തു.
അങ്ങിനെ അശോക ചക്രവർത്തിയുടെ മരണത്തിന്റെ 50 വർഷത്തിന് ശേഷം രാജ്യം ഭരിച്ചിരുന്ന ഭരണാധികാരി ആയിരുന്ന ബൃഹദ്രഥ മൗര്യ ചക്രവർത്തിയുടെ  സർവ്വ സൈന്യധിപനായി മാറുന്നു പുഷ്യാമിത്ര സുങ്കനെന്ന ബ്രാഹ്മണൻ.

ബൃഹദ്രഥ രാജാവ് തന്റെ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ സർവ്വസൈന്യധിപനായ പുഷ്യാമിത്ര സുങ്കൻ സൈനികരുടെ മുന്നിലിട്ട് രാജാവിനെ വധിക്കുന്നു. അതോടെ മൗര്യ സാമ്രാജ്യം അവസാനിക്കുന്നു. തുടർന്ന് പുഷ്യമിത്രൻ സിംഹാസനത്തിൽ കയറുന്നു.

അങ്ങിനെ BC 187ൽ ശുംഗ സാമ്രാജ്യം ( ബ്രാഹ്മണ സാമ്രാജ്യം) നിലവിൽ വരുന്നു.
അതിനു ശേഷം ബുദ്ധമത വിശ്വസികളുടെ കഷ്ടകാലമായിരുന്നു.
ബുദ്ധ ഭിക്ഷുക്കളേയും ബുദ്ധവിശ്വാസികളെയും തിരഞ്ഞു പിടിച്ചു കൊന്നു കൊണ്ടിരുന്നു.
അവരെ കൊല്ലുന്നതിനു വേണ്ടി മാത്രം ഒരു ആശ്വമേധം നടത്തി പുഷ്യമിത്രൻ.
ഒരു ബുദ്ധ സന്യാസിയുടെ തല കൊണ്ടു വരുന്നവർക്ക് 100 സ്വർണ്ണദിനാരം പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ചു.👇

⭕    ‼️‼️പുഷ്യമിത്രൻ നാലിരട്ടി സൈന്യത്തെ സജ്ജീകരിച്ച്, ബുദ്ധമതത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ച് കുക്കുടാരാമത്തിലേക്ക് പോയി. ... അതിനാൽ പുഷ്യമിത്രൻ സംഘാരാമം നശിപ്പിച്ചു, അവിടെയുള്ള സന്യാസിമാരെ കൊന്ന് അവിടെ നിന്ന് പോയി. ... കുറച്ച് സമയത്തിന് ശേഷം അവൻ അവിടെ എത്തി. സകലയിൽ വെച്ച് ഒരു ബുദ്ധ സന്യാസിയുടെ തല കൊണ്ടു വരുന്നവർക്ക് 100 സ്വർണ്ണദിനാരം പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ചു.‼️‼️
(ദിവ്യവദനയുടെ അശോകവദന വിവരണം: 293)

കാശ്മീരത്തിൽ മൂന്നു കോടിയോളം ബുദ്ധമത അനുയായികളെ മഹിരകുലൻ വധിച്ചെന്നാണ് കൽഹണൻെറ രാജതരംഗിണിയിൽ പറയുന്നത്.

 ബുദ്ധസ്തൂപങ്ങളും ആയിരക്കണക്കിന് സംഘാരാമങ്ങളും തകർത്തു.
പാടലീപുത്രത്തിൽ സ്ഥാപിച്ചിരുന്ന ,പവിത്രമായി കരുതിയിരുന്ന ബുദ്ധൻെറ കാലടികൾ പതിഞ്ഞ സ്തൂപം ഗംഗയിൽ വലിച്ചെറിഞ്ഞു. ബുദ്ധഗയയിലെ ബോധിവൃക്ഷം മുറിച്ചുമാറ്റി വേരുപോലും അവശേഷിപ്പിക്കാതെ കത്തിച്ചു. ബുദ്ധവിഹാരങ്ങളിൽ ശിവലിംഗങ്ങൾ സ്ഥാപിച്ചു. ഗ്രന്ഥപുരകൾ മുഴുവൻ അഗ്നിക്കിരയാക്കി.

⭕ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നശിപ്പിക്കപ്പെട്ട ആരാധനാലങ്ങൾ ആരുടേതായിരുന്നു..?
അന്നത്തെ സംഘടിത മതങ്ങളായിരുന്ന ബുദ്ധ ജൈന മതങ്ങളുടെ ആരാധന ആയങ്ങളായിരുന്നു.

⭕ ആരായിരുന്നു ആ നശിപ്പിക്കലിന് പിന്നിൽ..? ബ്രാഹ്മണ മതം.
അതിനു തെളിവായി തലയും കൈകാലുകളും വെട്ടിമാറ്റിയ പതിനായിരക്കണക്കിന് ബുദ്ധപ്രതിമകളും നിരവധി ജൈനമത സ്ഥാപനങ്ങളും കാണിച്ചു തരാൻ കഴിയും.  

തിരുപ്പതി, എല്ലോറ ,പൂരി, ബദരീനാഥ്, മഥുര, അയോധ്യ, ശൃഗേരി, ബോധഗയ, സാരാനാഥ്, നളന്ദ, ശ്രീശൈലം തുടങ്ങിയ ബുദ്ധവിഹാരങ്ങളും കേരളമടങ്ങുന്ന ദക്ഷിണേന്ത്യയിലെ ബുദ്ധ ജൈന മതക്കാരുടെ ഏറെകുറെ എല്ലാ ആരാധനാലയങ്ങളും തകർത്തത് വൈദികമതക്കാരായിരുന്നു.

മഹത്തായ ആ സംസ്കാരത്തിൻെറ അവകാശികൾ ഈ രാജ്യത്തിനകത്തും പുറത്തുമായി ചിന്നിചിതറി കിടപ്പുണ്ട്. നിങ്ങൾ തകർത്ത അവരുടെ ആരാധനാലയങ്ങൾ അവർക്ക് തിരിച്ചു നൽകാൻ തയ്യാറുണ്ടൊ വൈദീക മതക്കാരെ (ബ്രാഹ്മണന്മാരെ)..?

©Christopher Vaddy ✍️
.

No comments:

Post a Comment