Wednesday, January 3, 2024

മതവും മാർക്സിസ്റ്റ് സമീപനവും - മതം മതരാഷ്‌ട്രവാദം മാർക്‌സിസം ©പുത്തലത്ത് ദിനേശൻ

മാർക്സിസം മതത്തിനെതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യുകയാണ് മാർക്സിസത്തിന്റെ ലക്ഷ്യമെന്നും ചിലർ വിലയിരുത്തുന്നുണ്ട്. മാർക്സിസം മതത്തെ ശക്തമായി നേരിടുന്നതിനു പകരം അതുമായി സന്ധിചെയ്ത് മുന്നോട്ടുപോകുകയാണെന്ന കാഴ്ചപ്പാടുള്ളവരും കുറവല്ല. ഈ സാഹചര്യത്തിൽ  മതത്തെ മാർക്സും എംഗൽസും ലെനിനുമെല്ലാം വിലയിരുത്തിയത് എങ്ങനെയെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മനുഷ്യരും മൃഗങ്ങളും എല്ലാം ഒരുകാലത്ത് കാട്ടിൽ ഒന്നിച്ച് ജീവിച്ചവരായിരുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർ നേരിടേണ്ടി വന്ന ഏറ്റവും പ്രധാന വെല്ലുവിളി പ്രകൃതിശക്തികളായിരുന്നു. അവയെ വരുതിയിൽ കൊണ്ടുവന്നാൽ തങ്ങളുടെ ജീവിതത്തെ സുഖകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നവർ പ്രതീക്ഷിച്ചു. അങ്ങനെയാണ് ലോകത്തെ എല്ലാ സമൂഹത്തിലും ആദ്യകാലത്ത്‌ പ്രകൃതി ശക്‌തികളെ ആരാധിച്ചത്‌.

ഇന്ത്യയിലെ വേദങ്ങൾ പരിശോധിച്ചാൽ  ഇക്കാര്യം വ്യക്തമാകുമെന്ന് ‘ആന്റിഡ്യൂറിങ്‌’ എന്ന എംഗൽസിന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. വേദ സാഹിത്യം മൂന്നു ദൈവങ്ങളെയാണ് മുന്നോട്ടുവച്ചത്. ഒന്നാമതായി മഴയുടെ ദേവനായ ഇന്ദ്രൻ, രണ്ടാമതായി കാറ്റിന്റെ ദേവനായ വായു, മൂന്നാമതായി തീയുടെ ദൈവമായ അഗ്നിയും ഈ പരിധിയിൽ വരുന്നു. വേദങ്ങളിലാകമാനം പ്രകീർത്തിക്കപ്പെട്ട ഈ മൂന്നു ദൈവങ്ങളും ഇന്ന് ഏറെ ആരാധിക്കപ്പെടുന്നില്ല. വേദങ്ങളിലേക്ക് മടങ്ങിച്ചെല്ലാൻ ആഹ്വാനം ചെയ്യുന്നവർപോലും ഈ മൂന്നു ദേവന്മാരെ ആരാധിക്കണമെന്ന്‌ പറയുന്നില്ല.

ഒരുകാലത്ത് ഏറെ ആരാധിക്കപ്പെട്ട ഇത്തരം ദൈവങ്ങൾ എന്തുകൊണ്ടാണ് പിന്നീട് അപ്രസക്തരായി തീർന്നത്. മനുഷ്യസമൂഹം വികസിച്ച് മുന്നോട്ടുപോയതോടെ പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ പറ്റുന്ന സാഹചര്യം വളരാൻ തുടങ്ങി. കാർഷിക സമൂഹത്തിലേക്കുള്ള പരിവർത്തനവും ആരംഭിച്ചു. ഈ മാറ്റം മനുഷ്യസമൂഹത്തിനു മുന്നിൽ പുതിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. പുതിയ ദൈവങ്ങൾ പഴയ ദൈവങ്ങളെ പിന്തള്ളി മുന്നിലേക്ക് വന്നു. ഇന്ദ്രനെ പരാജയപ്പെടുത്തി കൃഷ്ണനെപ്പോലുള്ള ദൈവങ്ങൾ കാലുറപ്പിക്കാൻ തുടങ്ങി. സാമൂഹ്യമുന്നേറ്റം ദൈവത്തിന്റെ സ്വരൂപങ്ങളിലും മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നർഥം.

പ്രകൃതിശക്തികളെ ഏറെ നിയന്ത്രണത്തിലാക്കുകയും പുതിയ ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തതോടെ ഉൽപ്പാദനത്തിൽ വലിയ വർധന ഉണ്ടാകാൻ തുടങ്ങി. നേരത്തേ കൂട്ടായ അധ്വാനത്തിലൂടെ ഭക്ഷണം കണ്ടെത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഉപകരണങ്ങൾ മനുഷ്യൻ നിർമിച്ചതോടെ ഉൽപ്പാദനത്തിൽ വലിയ വർധനയുണ്ടായി. നേരത്തേ ഒരാൾക്ക് ജീവിക്കാനുള്ളതുപോലും കണ്ടെത്താൻ ബുദ്ധിമുട്ടിയ സമൂഹത്തിൽ അതിനേക്കാൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇതിലൂടെ രൂപപ്പെട്ടു. ഇതോടുകൂടി തൊഴിൽ വിഭജനം എന്ന പുതിയ പ്രക്രിയക്ക്‌ സമൂഹം വിധേയമായി.

ആദ്യത്തെ തൊഴിൽവിഭജനം കുടുംബത്തിനകത്താണുണ്ടായത്. ‘കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം’ എന്നിവയുടെ ഉത്ഭവം എന്ന പുസ്തകത്തിൽ എംഗൽസ് പറഞ്ഞതുപോലെ സ്ത്രീയും പുരുഷനും തമ്മിലുള്ളതായിരുന്നു ആദ്യത്തെ തൊഴിൽ വിഭജനം. ഇതാണ് സ്ത്രീയുടെ അടിമത്തത്തിലേക്ക് നയിച്ചത് എന്ന കാര്യം എംഗൽസ് എടുത്തു പറയുന്നുണ്ട്. ഉൽപ്പാദനം വർധിച്ചതോടെ തൊഴിൽവിഭജനവും സമൂഹത്തിൽ  ഉണ്ടായി. ദൈവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി പുതിയ വിഭാഗംതന്നെ രൂപപ്പെട്ടു. സമൂഹത്തിന്റെ പൊതുവായ കാര്യങ്ങൾ നോക്കി നടത്തുന്നതിനും സമൂഹത്തിൽ മേൽക്കൈ നേടിയ വിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണസംവിധാനവും രൂപംകൊണ്ടു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്ന വിഭാഗവുമെന്ന വിഭജനം ഇതിലൂടെയുണ്ടായി. പുരോഹിതരും രാജാക്കന്മാരും ഇത്തരത്തിൽ ഉടമകളായി പരിവർത്തിക്കപ്പെട്ടു. രാജഭരണ വ്യവസ്ഥയും പുരോഹിതന്മാരും ചേർന്ന വിഭാഗങ്ങൾ നാട് ഭരിക്കുന്ന സാഹചര്യമുണ്ടായി. ഗോത്രത്തലവന്മാർ പലപ്പോഴും രാജാക്കന്മാരുടെ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അങ്ങനെ അടിമ–- ഉടമ വ്യവസ്ഥ സമൂഹത്തിൽ വേരുറപ്പിക്കുന്ന നിലയുണ്ടായി.  മനുഷ്യസമൂഹത്തിന്റെ വികാസ പ്രക്രിയയുടെ സവിശേഷ ഘട്ടത്തിൽ  അടിമ– -ഉടമ ബന്ധം സമൂഹത്തിൽ രൂപപ്പെട്ടു വന്നു.

അടിമ ഉടമ വ്യവസ്ഥ ഓരോ രാജ്യത്തും വ്യത്യസ്തമായ രീതിയിലാണ് ഉയർന്നുവന്നത്. റോമാ സാമ്രാജ്യംപോലുള്ള ഇടങ്ങളിൽ അടിമ– -ഉടമ എന്ന നിലയിൽത്തന്നെ അവ നിലനിന്നു. എന്നാൽ, ഇന്ത്യയിൽ അത് ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ചട്ടക്കൂട്ടിനകത്തുനിന്ന് രൂപപ്പെടുകയാണുണ്ടായത്. ഏത് രീതിയിൽ രൂപപ്പെട്ടാലും അടിമകളുടെ ജീവിതം ദുസ്സഹമായിത്തന്നെ തുടരുന്ന നിലയുണ്ടായി. ഒരു വിഭാഗം ജനത അടിമകളായി മാറ്റപ്പെടുകയും അടിച്ചമർത്തലിന് വിധേയമാകുകയും ചെയ്തു. ഇതിനെതിരായി പ്രതിരോധ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. റോമിൽ  സ്പാർട്ടക്കസിന്റെ നേതൃത്വത്തിൽ നടന്ന അടിമകളുടെ കലാപം ചരിത്രത്തിന്റെ ഭാഗമാണ്.

ഇന്ത്യയിൽ നിലനിന്ന ജാതി സമ്പ്രദായത്തിൽ രൂപപ്പെട്ട അടിമവ്യവസ്ഥയ്‌ക്കെതിരായി വിവിധ തരങ്ങളിലുള്ള പ്രതിരോധ പ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു. അതിലേറ്റവും പ്രധാനപ്പെട്ടത്‌ ജൈന–-ബുദ്ധ മതങ്ങൾ ആയിരുന്നു. ഇവർ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുകയും ഹിംസാത്മകമായ ജീവിതത്തെ എതിർക്കുകയും ചെയ്തു. മാത്രമല്ല, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്ന വിധമുള്ള വിവിധ പ്രവർത്തനങ്ങൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ആരംഭിച്ചു. പള്ളിക്കൂടങ്ങൾ എന്ന നിലയിൽ അവരുടെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്‌ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള നടപടികൾ സ്വീകരിച്ചു. ഇന്ത്യയിൽ ആയുർവേദമുൾപ്പെടെ വളർന്നുവികസിച്ചത് ഇത്തരം നിലപാടുകളുടെകൂടി അടിസ്ഥാനത്തിലായിരുന്നു. യാഗങ്ങളുടെയും അശ്വമേധങ്ങളുടെയും ലോകത്ത് നിലനിന്ന ജീവിതചിന്തകളെ സാധാരണ ജനതയുടെ ജീവിതപ്രശ്നങ്ങളിലേക്ക് മാറ്റി പണിയുകയാണ് ഈ ഇടപെടൽ ഉണ്ടാക്കിയത്. ഇത്തരത്തിൽ ചരിത്രത്തിൽ ബുദ്ധ –-ജൈന മതങ്ങൾ നടത്തിയ ഇടപെടലുകൾ സാമൂഹ്യവികാസത്തിന് സഹായിക്കുന്ന വിധമുള്ളതായിരുന്നു. ലോകത്തിലെ ആദ്യത്തെ സംഘടിത മതങ്ങൾ ഇത്തരത്തിൽ മനുഷ്യവിമോചനത്തിന്റെ വഴികളിലൂടെയാണ് നീങ്ങിയതെന്ന് കാണാവുന്നതാണ്.

അടിമത്ത സമ്പ്രദായത്തിനെതിരെ സ്പാർട്ടക്കസിനെപ്പോലുള്ളവരുടെ നേതൃത്വത്തിൽ വിവിധ കലാപങ്ങൾ നടന്നിരുന്നു.  അടിമകളുടെ വിമോചനത്തിനായുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽനിന്നാണ്‌ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിൽ പിറന്നുവീണത്. ഈ കാലഘട്ടത്തിൽ രൂപംകൊണ്ട ക്രിസ്തുമതം ചരിത്രപരമായി നിർവഹിച്ച കടമകളെ സംബന്ധിച്ച് എംഗൽസ് തന്റെ പ്രസിദ്ധമായ ‘ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി’യെന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: ‘‘ബന്ധനത്തിൽനിന്നും കഷ്ടപ്പാടുകളിൽനിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളി സോഷ്യലിസവും വാഗ്ദാനം ചെയ്യുന്നത്‌. ക്രിസ്തുമതം ഈ മോക്ഷം വാഗ്ദാനം ചെയ്യുന്നത് മരണാനന്തരമുള്ള  ജീവിതത്തിൽ സ്വർഗത്തിലാണെങ്കിൽ  ഈ ലോകത്തിൽ തന്നെ  സമൂഹത്തിന്റെ പരിവർത്തനത്തിലൂടെയാണ് സോഷ്യലിസം ഇത് വാഗ്ദാനം ചെയ്യുന്നത്''.

റോമാ സാമ്രാജ്യത്തിൽ നിലനിന്ന അടിമത്തത്തിനെതിരെയും കഷ്ടപ്പാടുകൾക്കെതിരെയും നിലപാട് സ്വീകരിച്ച മതമെന്ന നിലയിലാണ് ക്രിസ്തുമതത്തെ മാർക്സിസം കാണുന്നത്. അതായത് ചരിത്രത്തിൽ ക്രിസ്തുമതം രൂപപ്പെടുന്നതും അത് നടത്തിയ ഇടപെടലുകളും എല്ലാം ജനപക്ഷത്തുനിന്നു കൊണ്ടുള്ളതായിരുന്നുവെന്ന വിലയിരുത്തലാണ് എംഗൽസ് നടത്തിയത്. ക്രിസ്തുമതവും ശാസ്ത്രീയ സോഷ്യലിസവും സമത്വസുന്ദരമായ ഒരു ലോകം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കുന്നു. ശാസ്ത്രീയ സോഷ്യലിസം അത്തരമൊരു ലോകം ഭൂമിയിൽത്തന്നെ രൂപപ്പെടുത്താനാകുമെന്ന് തിരിച്ചറിയുന്നു. എന്നാൽ, മരണാനന്തര ജീവിതത്തിൽ അത്തരമൊരു ലോകത്തിന്റെ സാധ്യതയാണ് ക്രിസ്തുമതം ലക്ഷ്യംവയ്‌ക്കുന്നത് എന്നർഥം. ചുരുക്കത്തിൽ  സമത്വസുന്ദരമായ ലോകം മതവും ശാസ്ത്രീയ സോഷ്യലിസവും ലക്ഷ്യംവയ്‌ക്കുന്നു. മതം മറ്റൊരു ലോകത്തെ സ്വർഗത്തിൽ അത് സാധ്യമാകുമെന്ന സമീപനം മുന്നോട്ടുവയ്‌ക്കുമ്പോൾ, അത് ഈ ലോകത്ത് സാധിക്കുമെന്നുള്ള കാഴ്ചപ്പാട് സോഷ്യലിസം അവതരിപ്പിക്കുന്നു. റോമാ സാമ്രാജ്യത്തിലെ അടിമ കാലഘട്ടത്തിലെ ബഹുജന കലാപങ്ങളുടെ ഭാഗമായാണ് ക്രിസ്തുമതം ആവിർഭാവം ചെയ്തതെന്നും മാർക്സിസം വിലയിരുത്തുന്നുണ്ട്. അതായത് മതവിരുദ്ധമായ ഒരു നിലപാടല്ല, മറിച്ച് മതം ചരിത്രത്തിൽ നിർവഹിക്കുന്ന പങ്കും ജീവിതത്തിന് നൽകുന്ന പ്രതീക്ഷയും എല്ലാം ഉൾക്കൊണ്ടുള്ളതാണ് മാർക്സിസ്റ്റ് സമീപനം.

അറേബ്യയിലെ ഇസ്ലാമിന്റെ രൂപീകരണത്തെയും മാർക്സിസം മറ്റ് മതങ്ങളെ സമീപിച്ച രീതിയിൽ ചരിത്രപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടിട്ടുള്ളത്. ബദൂനികളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തര വൈരുധ്യങ്ങളിലേക്ക് മാർക്സും എംഗൽസും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അറേബ്യയിൽ കാർഷിക ഉൽപ്പാദനം കാര്യമായി നടത്താൻ പറ്റുമായിരുന്നില്ല. അത്തരമൊരു സമൂഹത്തിന് ജീവിക്കണമെങ്കിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുവരണം. പുറമെ നിന്ന് വസ്തുക്കൾ കൊണ്ടുവരാൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരങ്ങൾക്ക് ഇടനിലയായി നിന്ന്‌ ജീവിക്കുക എന്നതായിരുന്നു അറേബ്യൻ ജനതയ്ക്ക് അഭികാമ്യമായത്. അതുകൊണ്ടു തന്നെ വ്യാപാരമാർഗങ്ങൾ വീണ്ടെടുക്കുകയും തുറന്നു കിട്ടുകയും ചെയ്യുകയെന്നത് അറേബ്യയുടെ നിലനിൽപ്പിന്‌ പ്രധാനമായിരുന്നു. ഇത്തരത്തിലുള്ള ധർമവും ഇസ്ലാം നിർവഹിച്ചുവെന്നതാണ് മാർക്സും എംഗൽസും വ്യക്തമാക്കുന്നത്.


അറേബ്യൻ ഉപദ്വീപിനെ അബിസിനിയക്കാരിൽ നിന്ന്‌ വിമോചിപ്പിക്കുന്നതിനുള്ള നിലപാടുകളും മുന്നോട്ടു വച്ചതായിട്ടാണ് ഇസ്ലാമിനെ അവർ കണ്ടത്. ഈ ലോകത്തെ ദുരിതങ്ങളിൽനിന്ന്‌ വ്യത്യസ്തമായ, സുന്ദരമായ ലോകം പരലോകത്ത് സാധ്യമാകുമെന്ന നിലപാട് ഇസ്ലാം സ്വീകരിച്ചു. അതിന് ഭൂമിയിലെ ജീവിതം നീതിനിഷ്ടമായി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അതിനുതകുന്ന ജീവിതചര്യകളും ആ കാലത്തിന്റെ സവിശേഷതകൾ കൂടി കണക്കിലെടുത്ത്‌ രൂപപ്പെടുത്തുകയും ചെയ്തു. സമൂഹത്തെ കൂടുതൽ മുന്നോട്ട് നയിക്കുന്ന ഇടപെടലുകൾ ആയിരുന്നു അത്. 1939ൽ എം എൻ റോയ് എഴുതിയ ‘ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്’ എന്ന പുസ്തകത്തിൽ ഇന്ത്യൻ സമൂഹത്തിൽ  ഇസ്ലാം നിർവഹിച്ച ഗുണപരമായ ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.  യൂറോപ്പിൽ മതപരമായ ആശയ സംഘർഷത്തിന്റെ അടിസ്ഥാനത്തിലാണ്‌ കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭയും തമ്മിൽ ഭിന്നതകളുണ്ടായത്‌. തകർന്നു കൊണ്ടിരിക്കുന്ന നാടുവാഴി വ്യവസ്ഥയും മുന്നോട്ടു വരുന്ന ബൂർഷ്വാസിയും തമ്മിലുള്ള സമരത്തിന്റ പ്രതിഫലനമായാണ്‌  മാർക്സും എംഗൽസും ഇതിനെ വിലയിരുത്തിയത്.

ലോകത്ത് രൂപപ്പെട്ട മതദർശനങ്ങളെല്ലാം ഇത്തരത്തിൽ പരിശോധിച്ചപ്പോൾ പൊതുവിൽ അതത് ചരിത്ര കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ ശബ്ദമായും ആശ്വാസമായും മാറിയെന്ന് മാർക്സിസം വിലയിരുത്തുന്നു. എന്നാൽ, മധ്യകാലഘട്ടമാകുമ്പോഴേക്കും ഭരണവർഗം മതങ്ങളെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താനും ഉപയോഗിക്കാനും വ്യാപകമായ നീക്കം തുടങ്ങി. മതത്തെ സാധാരണക്കാർക്കെതിരായി ഉപയോഗിക്കുന്ന രീതി രൂപപ്പെടുത്തിയ പൗരോഹിത്യത്തിനെതിരെയും ഭരണകേന്ദ്രത്തിനെതിരെയും കമ്യൂണിസ്റ്റുകാർ രംഗത്തു വന്നു. മതദർശനങ്ങൾ ചരിത്രത്തിൽ വഹിച്ച പങ്കിനെയും അത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസത്തെയും ഒരു ഘട്ടത്തിലും കമ്യൂണിസ്റ്റുകാർ നിഷേധിച്ചിട്ടില്ല.

ചൂഷണങ്ങളോടും ബാഹ്യശക്തികളുടെ മനുഷ്യജീവിതത്തിലെ ഇടപെടലുകളോടുമുള്ള മനുഷ്യരുടെ പ്രതികരണമാണ് മതങ്ങളിൽ  കാണാനാകുന്നത്. ചൂഷണരഹിതമായ ലോകത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങളാണ് മതങ്ങളിൽ പ്രതിഫലിക്കപ്പെടുന്നത്. സ്വർഗത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അതിന്റെ ഭാഗവുമാണ്. സമത്വസുന്ദരമായ ഒരു ലോകം അടുത്ത ജീവിതത്തിലെങ്കിലും രൂപപ്പെടുമെന്ന പ്രതീക്ഷ പൊതുവിൽ മതങ്ങൾ പുലർത്തുന്നു. അങ്ങനെ മതം വ്യക്തികൾക്ക് സാമൂഹ്യ ജീവിതത്തിനിടയിലുണ്ടാകുന്ന പ്രതിസന്ധികളിൽ പ്രതീക്ഷയായും ആശ്വാസമായും നിലകൊള്ളുന്നു. മാർക്സിസം ആകട്ടെ പ്രതിസന്ധിക്ക് കാരണമായ ഘടകങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവ പരിഹരിക്കുന്നതിന് ഇടപെടുന്നു. അങ്ങനെ മനുഷ്യരനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഈ ലോകത്തു തന്നെ പരിഹാരം കണ്ടെത്തുന്നതിനുള്ള ഇടപെടലായി മാർക്സിസം മാറുന്നു.

മാർക്സിസം, ചരിത്രപരമായി മതംവഹിച്ച പങ്കിനെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അവയെ ചൂഷണത്തിനുള്ള ഉപാധിയാക്കി പിൽക്കാലത്ത് മാറ്റുന്ന രീതിയെയാണ് എതിർത്തിട്ടുള്ളത്. 1848ൽ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. അതിൽ ഇങ്ങനെ പറയുന്നുണ്ട് ‘മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാർഥമായ വീരശൂര പരാക്രമങ്ങളുടെയും ഫിലിസ്ത്യേനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദ നിർവൃതികളെ അത് സ്വാർഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി''.

ഇവിടെ മുതലാളിത്തം സ്വാർഥ താൽപ്പര്യങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തിയതിന് എതിരായാണ് മാർക്സും എംഗൽസും നിലപാട് സ്വീകരിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ  തുടക്കത്തിൽ പറയുന്ന വാക്കുകൾ ഇക്കാര്യത്തിൽ വ്യക്തതവരുത്തുന്നതാണ്. ‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്യൂണിസം എന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധ ഒഴിപ്പിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം  മാർപാപ്പയും സാർ ചക്രവർത്തിയും മെറ്റനിഹും ഗിസ്സോയും ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും  ജർമൻ പൊലീസ് ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്‌’.  ഇവിടെ മാർപാപ്പയുടെ പേര് എടുത്തു പറയുന്നത്  തൊഴിലാളി വർഗത്തിനെതിരെ മതത്തെ ഉപയോഗിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന അർഥത്തിലാണ്. അല്ലാതെ മതപരമായ ആശയങ്ങൾ മുന്നോട്ടു വച്ചതു കൊണ്ടുള്ള വിമർശമല്ല.

മതവിശ്വാസികൾക്കെതിരായുള്ള സമരമല്ല കമ്യൂണിസ്റ്റുകാർ നടത്തിയത്. പകരം മതത്തെ ചൂഷണത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതിനെതിരെയാണ് നിലപാട് സ്വീകരിച്ചത്. എല്ലാ വിശ്വാസികൾക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾക്ക് കമ്യൂണിസ്റ്റുകാർ മുൻപന്തിയിലുണ്ടായിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പാർടി ഓഫീസുകൾ പോലും ആരാധനയ്‌ക്കായി വിട്ടു കൊടുത്ത അനുഭവങ്ങളും കമ്യൂണിസ്റ്റ് പാർടിക്കുണ്ട്. ഇത്തരത്തിൽ മതവിശ്വാസങ്ങളെ ഒരു ജനതയുടെ ജനാധിപത്യ അവകാശങ്ങളെന്ന നിലയിൽ കണ്ടുകൊണ്ട് ഇടപെടുന്ന നയമാണ് സിപിഐ എം  സ്വീകരിച്ചിട്ടുള്ളത്. വിശ്വസിക്കുന്നവർക്ക് അങ്ങനെ ജീവിക്കാനും വിശ്വാസമില്ലാത്തവർക്ക്‌ അത്തരത്തിൽ കഴിയാനുമുള്ള അവകാശം നില നിർത്താനാണ് പാർടി പോരാടിയത്. ഒപ്പം മതങ്ങൾക്കതീതമായി ചിന്തിക്കുന്നവരുടെ പ്രശ്നങ്ങളും പൗരാവകാശം എന്ന നിലയിൽ കാണുകയും ചെയ്യുന്നു. ഇത്തരത്തിൽ ബഹുസ്വരതയുടെ  സംരക്ഷണമാണ് പാർടിയുടെ നിലപാട്. അല്ലാതെ, ഏതെങ്കിലും മതത്തിനൊപ്പം നിന്ന് മറ്റൊന്നിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികളല്ല എന്നർഥം.

മതത്തിനെ ആധുനിക ലോകത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലുകളാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ളത്. അത്തരം ഇടപെടലുകളുടെ ഭാഗമായി അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ സമരങ്ങളെയും പാർടി പിന്തുണച്ചിട്ടുണ്ട്. നവോത്ഥാനം നടത്തിയ  ഇടപെടലുകൾ യഥാർഥത്തിൽ മതങ്ങളെ ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കുന്നതിന്‌ സഹായിക്കുകയാണ് ചെയ്തത്.

മാർക്സിസത്തെ സംബന്ധിച്ചിടത്തോളം മത ഉന്മൂലനം എന്നത് അതിന്റെ അജൻഡയല്ല. മതം രൂപപ്പെടുത്തിയത് ഒരു സാഹചര്യമാണ്. അത് ചൂഷണത്തിന്റെയും പ്രകൃതിയെക്കുറിച്ചുള്ള രഹസ്യങ്ങൾ പൂർണമായും മനസ്സിലാക്കാൻ പറ്റാത്തതിന്റെയും ഭാഗമായി ഉയർന്നുവന്നതാണ്. അത്തരം സാഹചര്യങ്ങൾ നിലനിൽക്കുകയും മനുഷ്യന് അത് ആവശ്യമായി അനുഭവപ്പെടുകയും ചെയ്യുന്നിടത്തോളം അത് നിലനിൽക്കുകതന്നെ ചെയ്യും. അതാർക്കും തടയാനാകുന്നതല്ല.

സമൂഹത്തിൽ മതം നിലനിൽക്കുന്ന സാഹചര്യത്തെ മനസ്സിലാക്കുകയും, ഒപ്പം അത് സമൂഹത്തിന് നൽകുന്ന ആശ്വാസത്തെ  മാർക്സിസം അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മതങ്ങളെ ഉൻമൂലനം ചെയ്യുകയെന്നത് മാർക്സിസത്തിന്റെ അജൻഡയിൽ കടന്നു വരാത്തത്. വിശ്വാസികളും അവിശ്വാസികളുമായ ജനതയെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ യോജിപ്പിച്ച് നിർത്താനാണ് മാർക്സിസം ശ്രമിക്കുന്നത്. ജനജീവിതത്തെ വിവിധ രീതിയിൽ ദുസ്സഹമാക്കുന്ന ആധിപത്യ ശക്തികൾക്കെതിരെയാണ് മാർക്സിസം നിലകൊള്ളുന്നത്. അത് പരിഹരിക്കാൻ ജനങ്ങളെയാകെ വർഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അണിനിരത്തുകയെന്നതാണ് മാർക്സിസത്തിന്റെ ലക്ഷ്യം. അല്ലാതെ വിശ്വാസി അവിശ്വാസി സമരം രൂപപ്പെടുത്തുകയല്ല.

മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുമ്പോൾ അതിന്റെ തലം രാഷ്ട്രീയമായി മാറുന്നു. അത് മറ്റു വിഭാഗങ്ങളെ ശത്രുതയോടെ കാണുന്ന സമീപനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അത് മതം പൊതുവിൽ  മുന്നോട്ടുവയ്‌ക്കുന്ന ആശ്വാസത്തിന്റെയും ഉൾക്കൊള്ളലിന്റെയും അംഗീകരണത്തിന്റെയും ധാരകളെ ഉൻമൂലനം ചെയ്യുന്നു. സമൂഹത്തിന്റെ ആശ്വാസ ധാരയെന്നതിനു പകരം ജനങ്ങളെ സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും തലങ്ങളിലേക്ക് അത് നയിക്കുന്നു. ഇത്തരം ഏറ്റുമുട്ടൽ  സൃഷ്ടിക്കുന്നതിനു പിന്നിൽ  മതവിശ്വാസമല്ല, അതിനെ രാഷ്ട്രീയാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന സ്ഥാപിത താൽപ്പര്യങ്ങളാണ്‌. 
ബ്രിട്ടീഷുകാർക്കെതിരായി ഇന്ത്യൻജനത സമരരംഗത്തേക്ക് കടന്നുവന്നപ്പോൾ അതിനെ പിളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വർഗീയ അജൻഡകൾ ബ്രിട്ടീഷ് സാമ്രാജ്യത്വം രൂപപ്പെടുത്തിയത്. മതത്തിന്റെ ഈ വർഗീയവൽക്കരണം ബ്രിട്ടീഷ് ചൂഷണത്തിനു വേണ്ടിയുള്ളതായിരുന്നു. അല്ലാതെ ഏതെങ്കിലും മതവിശ്വാസങ്ങളെ മുന്നോട്ട് നയിക്കാനോ സംരക്ഷിക്കാനോ വേണ്ടിയായിരുന്നില്ല.

ഇന്ത്യയിലെ ഹിന്ദുവിന്റെ പേര് പറഞ്ഞ് ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഏതെങ്കിലും വിശ്വാസിയുടെ താൽപ്പര്യ സംരക്ഷണത്തിന്റെ ഭാഗമല്ല. മറിച്ച്, ആ വിശ്വാസത്തെ ഉപയോഗപ്പെടുത്തി കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യയിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം ദുഷ്കരമായി മാറിയിട്ടുണ്ട്. കാർഷിക മേഖലയിലും  തൊഴിലാളി മേഖലയിലും  ആദിവാസി മേഖലകളിലുമെല്ലാം ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾ ഇതിന്റെ ഭാഗമാണ്. ഇത്തരം ജനകീയ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താൻ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയെന്നത്‌ കോർപറേറ്റുകളുടെ താൽപ്പര്യമാണ്. ആ താൽപ്പര്യമാണ് ഹിന്ദുത്വ എന്നത്. അല്ലാതെ ഏതെങ്കിലും ഹിന്ദുമത വിശ്വാസിയുടെ താൽപ്പര്യങ്ങളുടെ സംരക്ഷണമല്ല എന്ന് കാണാം. ഗാന്ധിജിയും സവർക്കറും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ളത്.

സമൂഹത്തിലെ സമാധാനപരമായ ജീവിതം എന്നത് വിശ്വാസികളുടെ വിശ്വാസങ്ങൾ പുലർത്തുന്നതിന് ഏറ്റവും പ്രധാനമാണ്. പള്ളികളിലും അമ്പലങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും സ്വതന്ത്രമായി പോകുന്നതിനും വരുന്നതിനുമെല്ലാം ഇത് ആവശ്യമാണ്. ഇത്തരം ഇടപെടലുകളിലൂടെയാണ് വൈയക്തികമായ ആശ്വാസങ്ങൾ വിശ്വാസികൾക്ക് ലഭിക്കുന്നത്. എന്നാൽ, മതം ആവിഷ്കരിക്കുന്ന വൈയക്തികമായ ആശ്വാസങ്ങളെ തകർക്കുകയാണ് എല്ലാ മത വർഗീയവാദികളും ചെയ്യുന്നത്. ഗാന്ധിജി അഹിംസയുടെയും സവർക്കർ ആക്രമണത്തിന്റെയും വക്താവായി മാറുന്നത് മതവിശ്വാസവും വർഗീയതയും തമ്മിലുള്ള ഈ വ്യത്യസ്തതയെ കാണിക്കുന്നതാണ്. 

വ്യക്തിപരമായ തലത്തിൽ വിശ്വാസം ഒതുക്കുകയും പൊതുവായ കാര്യങ്ങളിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പാർടികൾക്കൊപ്പം നില കൊള്ളുകയും ചെയ്യുന്ന രീതിയാണ് യഥാർഥ മതവിശ്വാസികൾ ആഗ്രഹിക്കുന്നത്. മതവിശ്വാസികൾ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അണിനിരന്നത് ഇതുകൊണ്ടാണ്. മതങ്ങളുടെ സവിശേഷത ഉൾക്കൊണ്ടു കൊണ്ട് അവയെ അംഗീകരിക്കുകയും അത്തരം വിശ്വാസികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ നടക്കുന്ന ചൂഷണത്തെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ അണിനിരത്തുകയും ചെയ്യുകയെന്നതാണ് മാർക്സിസ്റ്റ് സമീപനം. ഇതിൽ നിന്നു വ്യത്യസ്തമായി മതത്തെ രാഷ്ട്രീയാവശ്യങ്ങൾക്കും ചൂഷണ ഉപാധിയായും രൂപപ്പെടുത്തുന്നതാണ് വർഗീയ സമീപനം. അതു കൊണ്ടാണ് കമ്യൂണിസ്റ്റുകാർ വർഗീയവാദികൾക്ക് എതിരെ നിലപാട് സ്വീകരിക്കുകയും മതവിശ്വാസിയെ ബഹുമാനിക്കുകയും ചെയ്യുന്നത്. വ്യക്തികൾക്ക് മതവിശ്വാസമെന്നത് അവരുടെ അവകാശത്തിന്റെ ഭാഗമാണ്. അത്തരം കൂടിച്ചേരലുകളുമാകാം. അത് ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമാണ്.

വ്യക്തികൾക്ക് മതവിശ്വാസമാകാം. എന്നാൽ, രാഷ്ട്രത്തിന് പ്രത്യേക മതം ഉണ്ടാകാൻ പാടില്ലെന്ന ഗാന്ധിജിയുടെ സമീപനം ഇവിടെ ഓർക്കാവുന്നതാണ്. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ബഹുസ്വരതാ സംവിധാനമായി നാട് നില നിൽക്കുകയാണ് വേണ്ടത്. മതങ്ങളെ തന്നെ പരിശോധിച്ചാൽ ബഹുസ്വരതയുടെ വലിയ പാരമ്പര്യമാണ് അവ ഏറ്റുവാങ്ങുന്നത്. ജൈനമതം തീർഥങ്കരൻമാരെയാണ് ആരാധിക്കുന്നത്. ബുദ്ധമതമാകട്ടെ ദൈവമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, സമൂഹത്തിൽ ദുഃഖമുണ്ട് അവ പരിഹരിക്കുന്നതിന് ഇടപെടുകയാണ് വേണ്ടത് എന്ന കാഴ്ചപ്പാട് മുന്നോട്ടു വയ്‌ക്കുന്നു. സിഖ് മതം പുസ്തകത്തെയാണ് ആരാധിക്കുന്നത്. പാഴ്സിയാകട്ടെ അഗ്നിയെ ആരാധിച്ച് മുന്നോട്ടു പോകുന്നു. എബ്രഹാമിന്റെ പിൻഗാമികളാണ് തങ്ങളെന്ന് ക്രിസ്തുമതവും ഇസ്ലാമതവും ജൂതമതവും പ്രഖ്യാപിക്കുന്നു. മതങ്ങൾതന്നെ ബഹുസ്വരതയുടെ വലിയ ചിത്രമാണ് നമുക്ക് മുന്നിൽ നിരത്തി വയ്‌ക്കുന്നത്. മതങ്ങളുടെ ഈ വൈവിധ്യങ്ങളെ തകർക്കുകയാണ് മതരാഷ്ട്രവാദങ്ങൾ ചെയ്യുന്നത്. ഒരു രാജ്യം ഏതെങ്കിലും ഒരു മതത്തിന്റെ രാഷ്ട്രമാകുമ്പോൾ  മറ്റ് മതങ്ങൾ ഇല്ലാതാക്കപ്പെടുന്നു. ലോകത്ത് മതങ്ങളെല്ലാം നിലനിൽക്കണമെങ്കിൽ  മതനിരപേക്ഷ രാഷ്ട്രനിർമിതി അനിവാര്യമാണ്. ലോകത്തിലെ മതങ്ങളുടെ നിലനിൽപ്പു തന്നെ മതനിരപേക്ഷ രാഷ്ട്രത്തിലെന്നർഥം.

വ്യത്യസ്ത മതങ്ങളെ ലോകത്ത് നിലനിർത്താൻ  അടിത്തറയായി വർത്തിക്കുന്ന മതനിരപേക്ഷ രാഷ്ട്രമാണ് മാർക്സിസം വിഭാവനം ചെയ്യുന്നത്. മതരാഷ്ട്രവാദികൾ മറ്റ് മതങ്ങളെ ഉൻമൂലം ചെയ്യുന്ന രാഷ്ട്രസങ്കൽപ്പം മുന്നോട്ടു വയ്ക്കുന്നു. മാർക്സിസം എതിർക്കുന്നത് മതത്തെയല്ല. അതിനെ ഉപയോഗിച്ച് രാഷ്ട്രീയ താൽപ്പര്യം മുന്നോട്ടു വയ്ക്കുന്ന മതരാഷ്ട്ര ശക്തികളെയാണ്. ഹിന്ദുവിനെയല്ല ഹിന്ദുത്വത്തെയാണ് മാർക്സിസം എതിർക്കുന്നത്. മതത്തെയല്ല മതരാഷ്ട്ര വാദങ്ങൾക്കും വർഗീയ ചിന്തകൾക്കും എതിരെയാണ് മാർക്സിസം നിലപാട് സ്വീകരിക്കുന്നത്

അറേബ്യയിലെ ഇസ്ലാമിന്റെ രൂപീകരണത്തെയും മാർക്സിസം മറ്റ് മതങ്ങളെ സമീപിച്ച രീതിയിൽ ചരിത്രപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടിട്ടുള്ളത്. ബദൂനികളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തര വൈരുധ്യങ്ങളിലേക്ക് മാർക്സും എംഗൽസും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അറേബ്യയിൽ കാർഷിക ഉൽപ്പാദനം കാര്യമായി നടത്താൻ പറ്റുമായിരുന്നില്ല. അത്തരമൊരു സമൂഹത്തിന് ജീവിക്കണമെങ്കിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുവരണം. പുറമെ നിന്ന് വസ്തുക്കൾ കൊണ്ടുവരാൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരങ്ങൾക്ക് ഇടനിലയായിനിന്ന്‌ ജീവിക്കുക എന്നതായിരുന്നു അറേബ്യൻ ജനതയ്ക്ക് അഭികാമ്യമായത്. അതുകൊണ്ടുതന്നെ വ്യാപാരമാർഗങ്ങൾ വീണ്ടെടുക്കുകയും തുറന്നുകിട്ടുകയും ചെയ്യുകയെന്നത് അറേബ്യയുടെ നിലനിൽപ്പിന്‌ പ്രധാനമായിരുന്നു. ഇത്തരത്തിലുള്ള ധർമവും ഇസ്ലാം നിർവഹിച്ചുവെന്നതാണ് മാർക്സും എംഗൽസും വ്യക്തമാക്കുന്നത്.


മതവും മാർക്സിസ്റ്റ് സമീപനവും - മതം മതരാഷ്‌ട്രവാദം മാർക്‌സിസം - ഭാഗം 2
പുത്തലത്ത് ദിനേശൻ  Thu, 04 Jan 2024 01:01AM IST


അറേബ്യയിലെ ഇസ്ലാമിന്റെ രൂപീകരണത്തെയും മാർക്സിസം മറ്റ് മതങ്ങളെ സമീപിച്ച രീതിയിൽ ചരിത്രപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടിട്ടുള്ളത്. ബദൂനികളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തര വൈരുധ്യങ്ങളിലേക്ക് മാർക്സും എംഗൽസും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അറേബ്യയിൽ കാർഷിക ഉൽപ്പാദനം കാര്യമായി നടത്താൻ പറ്റുമായിരുന്നില്ല. അത്തരമൊരു സമൂഹത്തിന് ജീവിക്കണമെങ്കിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുവരണം. പുറമെ നിന്ന് വസ്തുക്കൾ കൊണ്ടുവരാൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരങ്ങൾക്ക് ഇടനിലയായിനിന്ന്‌ ജീവിക്കുക എന്നതായിരുന്നു അറേബ്യൻ ജനതയ്ക്ക് അഭികാമ്യമായത്. അതുകൊണ്ടുതന്നെ വ്യാപാരമാർഗങ്ങൾ വീണ്ടെടുക്കുകയും തുറന്നുകിട്ടുകയും ചെയ്യുകയെന്നത് അറേബ്യയുടെ നിലനിൽപ്പിന്‌ പ്രധാനമായിരുന്നു. ഇത്തരത്തിലുള്ള ധർമവും ഇസ്ലാം നിർവഹിച്ചുവെന്നതാണ് മാർക്സും എംഗൽസും വ്യക്തമാക്കുന്നത്.

അറേബ്യൻ ഉപദ്വീപിനെ അബിസിനിയക്കാരിൽനിന്ന്‌ വിമോചിപ്പിക്കുന്നതിനുള്ള നിലപാടുകളും മുന്നോട്ടുവച്ചതായിട്ടാണ് ഇസ്ലാമിനെ അവർ  കണ്ടത്. ഈ ലോകത്തെ ദുരിതങ്ങളിൽനിന്ന്‌ വ്യത്യസ്തമായ, സുന്ദരമായ ലോകം പരലോകത്ത് സാധ്യമാകുമെന്ന നിലപാട് ഇസ്ലാം സ്വീകരിച്ചു. അതിന് ഭൂമിയിലെ ജീവിതം നീതിനിഷ്ടമായി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അതിനുതകുന്ന ജീവിതചര്യകളും ആ കാലത്തിന്റെ സവിശേഷതകൾകൂടി കണക്കിലെടുത്ത്‌ രൂപപ്പെടുത്തുകയും ചെയ്തു. സമൂഹത്തെ കൂടുതൽ മുന്നോട്ട് നയിക്കുന്ന ഇടപെടലുകളായിരുന്നു അത്. 1939ൽ എം എൻ റോയ് എഴുതിയ ‘ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്’ എന്ന പുസ്തകത്തിൽ ഇന്ത്യൻ സമൂഹത്തിൽ  ഇസ്ലാം നിർവഹിച്ച ഗുണപരമായ ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.  യൂറോപ്പിൽ മതപരമായ ആശയസംഘർഷത്തിന്റെ അടിസ്ഥാനത്തിലാണ്‌ കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭയും തമ്മിൽ  ഭിന്നതകളുണ്ടായത്‌. തകർന്നുകൊണ്ടിരിക്കുന്ന നാടുവാഴി വ്യവസ്ഥയും മുന്നോട്ടുവരുന്ന ബൂർഷ്വാസിയും തമ്മിലുള്ള സമരത്തിന്റ പ്രതിഫലനമായാണ്‌  മാർക്സും എംഗൽസും ഇതിനെ വിലയിരുത്തിയത്.

ലോകത്ത് രൂപപ്പെട്ട മതദർശനങ്ങളെല്ലാം ഇത്തരത്തിൽ പരിശോധിച്ചപ്പോൾ പൊതുവിൽ അതത് ചരിത്ര കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ ശബ്ദമായും ആശ്വാസമായും മാറിയെന്ന് മാർക്സിസം വിലയിരുത്തുന്നു. എന്നാൽ, മധ്യകാലഘട്ടമാകുമ്പോഴേക്കും ഭരണവർഗം മതങ്ങളെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താനും ഉപയോഗിക്കാനും വ്യാപകമായ നീക്കം തുടങ്ങി. മതത്തെ സാധാരണക്കാർക്കെതിരായി ഉപയോഗിക്കുന്ന രീതി രൂപപ്പെടുത്തിയ പൗരോഹിത്യത്തിനെതിരെയും ഭരണകേന്ദ്രത്തിനെതിരെയും കമ്യൂണിസ്റ്റുകാർ രംഗത്തുവന്നു. മതദർശനങ്ങൾ ചരിത്രത്തിൽ വഹിച്ച പങ്കിനെയും അത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസത്തെയും ഒരു ഘട്ടത്തിലും കമ്യൂണിസ്റ്റുകാർ നിഷേധിച്ചിട്ടില്ല.

ഹിന്ദു എന്ന പേര് ഇന്ത്യയിൽ ജീവിക്കുന്ന ജനതയ്‌ക്ക് പൊതുവിൽ നൽകുന്ന ഒന്നെന്ന നിലയിലാണ് മാർക്സ് കണ്ടിട്ടുള്ളത്. അതേസമയം ഇന്ത്യയിലെ ചാതുർവർണ്യവും ജാതിവ്യവസ്ഥയും സാമൂഹ്യവികാസത്തിന് തടസ്സമായി നിൽക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മനുസ്മൃതിയുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ മനുഷ്യനേക്കാൾ പ്രാധാന്യം മൃഗങ്ങൾക്ക് നൽകുന്ന രീതി ഇന്ത്യയിൽ നിലനിൽക്കുന്നതായി ‘മൂലധന’ത്തിൽ അദ്ദേഹം വിലയിരുത്തുന്നുണ്ട്. അത്തരമൊരവസ്ഥ മൃഗങ്ങൾക്കുമുന്നിൽ  കുമ്പിടുന്നവരായി ഇന്ത്യൻ ജനതയെ മാറ്റിയ കാര്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ ജനതയുടെ ഗുണപരമായ പാരമ്പര്യത്തെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളെ തുറന്നുകാട്ടുകയും ചെയ്യുന്ന രീതിയാണ് മാർക്സ് സ്വീകരിച്ചത്.

മതങ്ങളെ ചരിത്രവൽക്കരിച്ച്‌ വിശകലനംചെയ്ത മാർക്സ് അത് പൊതുവിൽ സമൂഹത്തിൽ സൃഷ്ടിക്കുന്ന ആത്മവിശ്വാസത്തെയും ആശ്വാസത്തെയും ജീവിതസ്വപ്നങ്ങളെയും ഉയർത്തിപ്പിടിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘‘മതപരമായ സന്താപം എന്നത് അതേസമയംതന്നെ യഥാർഥ സന്താപവും അതിന്റെ ബഹിർസ്‌ഫുരണവും യഥാർഥ സന്താപത്തിന് എതിരായുള്ള പ്രതിഷേധവുംകൂടിയാണ്. മതം മർദിതരുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉൻമേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരികൂടിയാണ്. ജനങ്ങളെ മയക്കുന്ന കറുപ്പും ആണത്''.

മതം മുന്നോട്ടുവയ്‌ക്കുന്ന ദുഃഖത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് യഥാർഥ ദുഃഖത്തിന്റെ പ്രതിഫലനമാണെന്ന് മാർക്സ് വിലയിരുത്തുന്നു. അതുപോലെതന്നെ യഥാർഥ അർഥത്തിലുള്ള ദുഃഖത്തിനെതിരായ പ്രതിഷേധംകൂടിയാണ് മതങ്ങൾ ഉൾക്കൊള്ളുന്നത്. മതങ്ങളിലൂടെ മനുഷ്യൻ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാടുകൾ മനുഷ്യന്റെ ദുഃഖവും അതിനോടുള്ള പ്രതിഷേധവുമാണെന്ന് മാർക്സ് പറയുന്നുണ്ട്. മർദിതരുടെ നിശ്വാസമാണെന്ന് പറയുന്നതിലൂടെ പാവപ്പെട്ടവരുടെ ആശ്വാസമായി നിലകൊള്ളുന്ന മതങ്ങളുടെ സവിശേഷതയും വ്യക്തമാക്കുന്നു.

മനുഷ്യനെ പരിഗണിക്കാത്ത സാമൂഹ്യവ്യവസ്ഥയിൽ മനുഷ്യനെ ഉൾക്കൊള്ളുന്ന സമീപനമാണ് മതങ്ങളുടേത്. മാത്രമല്ല, മനുഷ്യന് പ്രവർത്തനത്തിന് ഊർജം നൽകുന്ന ഒന്നായും മതം പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉൻമേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയായി മാർക്സ് മതത്തെ വിശേഷിപ്പിച്ചത്. അങ്ങനെ മതം വേദനാജനകമായ ലോകത്ത് ആശ്വാസത്തിന്റെ ലോകം മനുഷ്യനു മുമ്പിൽ തുറന്നുവയ്‌ക്കുന്നതായും വ്യക്തമാക്കുന്നു. മനുഷ്യജീവിതത്തിൽ ഇത്തരം മഹത്തായ ധർമം നിർവഹിക്കുമ്പോഴും ഈ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിയുന്നില്ല എന്ന അവസ്ഥ മതങ്ങൾക്കുണ്ട്. അതിന് ഉതകുന്ന പദ്ധതി ശാസ്ത്രീയമായി മുന്നോട്ടുവയ്‌ക്കുക എന്നതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ സവിശേഷത. ജീവിതദുരിതം ശാശ്വതമായി പരിഹരിക്കാൻ മതങ്ങൾക്ക് കഴിയുന്നില്ലെങ്കിലും ആശ്വാസമായി വർത്തിക്കാൻ സാധിക്കുന്നുണ്ടെന്ന കാര്യം മാർക്സിസം അംഗീകരിക്കുന്നു.

മതം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഇടത് തീവ്രവാദികളോട് കർശനമായ എതിരഭിപ്രായം മാർക്സ്സും എംഗൽസും സ്വീകരിച്ചത് ഇതുസംബന്ധിച്ച ശാസ്ത്രീയമായ ധാരണയുണ്ടായിരുന്നതുകൊണ്ടാണ്. എംഗൽസിന്റെ ‘ആന്റിഡ്യൂറിങ്' എന്ന കൃതിയിൽ മുന്നോട്ടുവയ്‌ക്കുന്ന ഒരു പ്രധാന പ്രശ്നം മതനിരോധനത്തിന്റെ വിഷയമായിരുന്നു. ഡ്യൂറിങ് തന്റെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട് ‘ഈ സ്വതന്ത്ര സമൂഹത്തിൽ  മതപരമായ ആരാധന സാധ്യമല്ല.  കാരണം പ്രാർഥനകൊണ്ട്‌  പ്രീണിപ്പിക്കാവുന്ന,  പ്രകൃതിക്ക് പിന്നിലും മുകളിലുമുള്ള  ജീവികൾ ഉണ്ടെന്ന  പ്രാകൃതമായ അന്ധവിശ്വാസത്തിനപ്പുറം ഇതിലെ ഓരോ അംഗവും പോയിട്ടുണ്ട്.  അതുകൊണ്ട് ശരിയായി വിഭാവനം ചെയ്യപ്പെടുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് മതപരമായ മാന്ത്രികവിദ്യകളുടെ എല്ലാ ഭാണ്ഡങ്ങളെയും തൻമൂലം മതപരമായ ആരാധനയുടെ എല്ലാ അടിസ്ഥാന ഘടകങ്ങളും നിരോധിക്കേണ്ടി വരും'.

ഡ്യൂറിങ്ങിന്റെ മതം നിരോധിക്കണം എന്ന വാദത്തെ എംഗൽസ് ശക്തമായി പ്രതിരോധിക്കുന്നു. അതിന്റെ കാരണങ്ങളും അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നുണ്ട് ‘‘മനുഷ്യർ അവരെ കീഴ്പ്പെടുത്തുന്ന  അസ്വാഭാവികവും സാമൂഹ്യവുമായ ശക്തികൾക്ക് വിധേയരാക്കുന്നിടത്തോളം കാലം സൗകര്യപ്രദവും സാർവത്രികവും  സ്വീകാര്യവുമായ രൂപത്തിൽ ഈ ശക്തികളുമായുള്ള മനുഷ്യരുടെ പ്രത്യക്ഷമായ, അതായത് വൈകാരിക രൂപമായി മതത്തിന് തുടർന്നും നിലനിൽക്കാൻ കഴിയും'' ഇത്തരത്തിൽ സോഷ്യലിസ്റ്റ് ലോകത്തിനകത്തും വൈകാരിക രൂപമായി മതം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാമൂഹ്യപ്രശ്നങ്ങളോടുള്ള മനുഷ്യരുടെ വ്യക്തിപരമായ പ്രതികരണമാണ് മതങ്ങളിലൂടെ പുറത്തുവരുന്നത്. ഇത്തരത്തിലുള്ള പ്രതികരണം വ്യക്തിപരമായ ആശ്വാസവും ആത്മവിശ്വാസവും മതവിശ്വാസികൾക്ക് പ്രദാനം ചെയ്യുന്നു. അതുവഴി വ്യക്തിയുടെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും സഹായകമായ ഘടകമായി മതം മാറുകയും ചെയ്യുന്നു. 

മനുഷ്യന്റെ വൈയക്തികമായ തലത്തിലുള്ള പ്രതികരണമാണ് മതമെന്ന് അംഗീകരിച്ചുകൊണ്ടാണ് മാർക്സിസം മുന്നോട്ടുപോകുന്നത്. സാമൂഹ്യ പ്രശ്നങ്ങളോടുള്ള വൈയക്തികമായ പ്രതികരണമെന്ന നിലയിൽ മതങ്ങളെ അംഗീകരിക്കാനും മാർക്സിസത്തിന് മടിയില്ല. പൗരന്റെ ജനാധിപത്യ അവകാശങ്ങളിലൊന്നാണ് എന്ന നിലയിലും അവ സംരക്ഷിക്കാൻ കമ്യൂണിസ്റ്റുകാർ പ്രതിജ്ഞാബദ്ധമാണ്‌. അതുകൊണ്ടാണ് മതവിശ്വാസങ്ങളെ സംരക്ഷിക്കുന്നതിന് കമ്യൂണിസ്റ്റുകാർ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നത്.

‘നാട്ടിൻപുറത്തെ പട്ടിണി പാവങ്ങളോട്’ എന്ന പുസ്തകത്തിൽ ലെനിൻ ഇങ്ങനെ പറയുന്നുണ്ട് ‘‘ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ മാത്രമല്ല, തന്റെ മതം പ്രചരിപ്പിക്കാനും മതം മാറാൻ കൂടിയും ഓരോരുത്തർക്കും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഒരാളോട് അയാളുടെ മതത്തെപ്പറ്റി ചോദിക്കാനുള്ള അവകാശംപോലും ഒരൊറ്റ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കരുത്. അത് ഓരോരുത്തരുടെയും മനസ്സാക്ഷിയുടെ പ്രശ്നമാണ് അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല''. ഇത്തരത്തിൽ  മതവിശ്വാസം എന്നത് വ്യക്തിയുടെ അവകാശമാണെന്ന നിലയാണ് ലെനിനും സ്വീകരിച്ചത്.



No comments:

Post a Comment