Tuesday, October 11, 2011

ഇത്തരം ക്രിമിനലുകള്‍ നാടിനു അപമാനം

വെടിവയ്ക്കാന്‍ ആരും ഉത്തരവ് നല്‍കിയില്ല
കോഴിക്കോട്: വിദ്യാര്‍ഥികളെ വെടിവെക്കാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് സ്പെഷല്‍ തഹസില്‍ദാര്‍ നരേന്ദ്രനും വ്യക്തമാക്കിയതോടെ ആരുടെയും ഉത്തരവില്ലാതെയാണ് രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തതെന്ന് തെളിഞ്ഞു. 10.10നാണ് വെടിവെപ്പുണ്ടായതെന്നും താന്‍ എന്‍ജിനിയറിങ്ങ് കോളേജിനു മുന്നിലെത്തിയത് 10.50നാണെന്നും നരേന്ദ്രന്‍ വ്യക്തമാക്കി.മാത്രമല്ല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുമില്ല.തഹസില്‍ദാര്‍ ടി പ്രേമരാജന്‍ കലക്ടര്‍ക്കു നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ താനും വെടിവെക്കാന്‍ അനുമതി നല്‍കിയില്ലെന്ന് അറിയിച്ചിരുന്നു. തനിക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. വെടിവെപ്പുണ്ടായ സമയത്ത് രണ്ട് തഹസില്‍ദാര്‍മാരുടെയും അനുമതിയില്ലാതെ സ്വന്തമിഷ്ടപ്രകാരമാണ് രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ചതെന്ന് വ്യക്തം. തഹസില്‍ദാറാണ് വെടിവെക്കാന്‍ അനുമതി നല്‍കിയതെന്ന് പൊലീസ് അസി. കമീഷണര്‍ കെ രാധാകൃഷ്ണപിള്ള പറഞ്ഞിരുന്നു. എന്നാല്‍ തഹസില്‍ദാറുടെ റിപ്പോര്‍ട് പുറത്തായതോടെ പൊലീസ് ഉദ്യോഗസ്ഥന്റെ പച്ചക്കള്ളം പൊളിഞ്ഞിരിക്കയാണ്. ജില്ലാ പൊലീസ് മേധാവി ജി സ്പര്‍ജന്‍കുമാറടക്കമുള്ളവരും വിശദീകരിച്ചിരുന്നത് തഹസില്‍ദാറുടെ അനുവാദത്തിലായിരുന്നു വെടിയെന്നാണ്. അതേസമയം തഹസില്‍ദാര്‍ വെടിവെപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട് നല്‍കിയതോടെ സ്പെഷല്‍ തഹസില്‍ദാറില്‍ നിന്ന് മുന്‍കൂര്‍ ഉത്തരവ് സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമവും പൊളിഞ്ഞു. കലക്ടര്‍ നിര്‍ദ്ദേശിച്ചപ്രകാരം പ്രേമരാജന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ എത്തിയിരുന്നു. സ്ത്രീകളടക്കം നൂറോളംപേരെ സ്ഥലത്തുണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ടിലുണ്ട്. നിയമാനുസൃതം അനുമതി നല്‍കിയാലും സംഘര്‍ഷസ്ഥലത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കാണ് വെടിവെക്കാറ്. എന്നാല്‍ അസി. കമീഷണര്‍ വെടിയുതിര്‍ത്തത് ആകാശത്തേക്കായിരുന്നില്ല. പൊലീസ് മേധാവികള്‍ പറഞ്ഞതും സ്പെക്ഷല്‍ ബ്രാഞ്ച് റിപ്പോര്‍ടും വെടി ആകാശത്തേക്കാണെന്നാണ്. എന്നാല്‍ താന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ തന്നെയാണ് വെടിവെച്ചതെന്ന് രാധാകൃഷ്ണപിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വെടിവെച്ചുകൊല്ലുകയായിരുന്നു ഉദ്ദേശമെന്നാണ് ഈ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ തെളിയിക്കുന്നത്.


No comments:

Post a Comment