Friday, June 3, 2022

തൃക്കാക്കര ഒരു പ്രാഥമിക വിലയിരുത്തൽ

തൃക്കാക്കരയിലെ ഉമയുടെ വിജയത്തിന്റെ രസതന്തം
തൃക്കാക്കരയിലെ ഇടതു വിരുദ്ധ വോട്ട് ഏകീകരണം തന്നെയെന്നതാണ് യാഥാർഥ്യം. തൃക്കാക്കര മണ്ഡലത്തിലെ മദ്ധ്യ വർഗ്ഗ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് യുഡിഎഫ് പാളയത്തിൽ ഒരുമിപ്പിക്കാൻ വഴി വിട്ട അധമ മാതൃകകൾ സംഭാവന നൽകിയ കേരളത്തിലെ ദൃശ്യ/അച്ചടി മാധ്യമങ്ങൾക്കും ഏറെ ആഹ്ലാദിക്കാൻ വകയുണ്ട്. 

ഒരു തെരഞ്ഞെടുപ്പ് വിധിയും അന്തിമമല്ല. വോട്ടിംഗ് ശതമാനത്തിൽ കുറവ് ഉണ്ടായിട്ടും എൽ ഡി.എഫിന് 2224 അധിക വോട്ടുകൾ ലഭിച്ചെങ്കിലും 72770 വോട്ടുകളോടെ മികച്ച വിജയം നേടാൻ യുഡിഎഫിന്  കഴിഞ്ഞതിൽ യുഡിഎഫിനും ഏറെ ആഹ്ലാദിക്കാം.

തൃക്കാക്കര മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന പാർലമെന്റ് / ലോക്സഭാ തെരഞ്ഞെടുപ്പുകളിലൊന്നും എൽ.ഡി.എഫിന് നാളിതു വരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല.  2019 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാജ്യസഭയിലെ മികച്ച പാർലമെന്റേറിയൻ എന്ന് പ്രതിഛായയോടെ മത്സരിച്ച സിപിഐഎം യുവ സാരഥി പി.രാജീവിന് യുഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ മുപ്പതിനായിരം വോട്ടുകൾ കുറവായിരുന്നു ലഭിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ എൽഡി എഫ് പരാജയപ്പെടണം എന്ന പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേരളത്തിലെ യുഡിഎഫ്/ ബിജെപി മുന്നണികളും, കേരളത്തിൽ പുതിയ ഇടം നേടാൻ ശ്രമിക്കുന്ന മുസ്ളീം മതമൗലികവാദികളും , 20:20/ആം ആദ്മി കൂട്ടുകെട്ടും മുൻകൂർ ധാരണയിൽ ഏർപ്പെട്ടിരുന്നു എന്നത് തെളിയിക്കുന്നതാണ് പിന്നീടുള്ള ഓരോ സംഭവവികാസങ്ങളും. 
https://m.facebook.com/story.php?story_fbid=2522795807855660&id=100003757979056


ഈ തെരഞ്ഞെടു കാലത്ത് എസ്ഡിപിഐ ആലപ്പുഴ നടത്തിയ മതവിദ്വേഷ പ്രകടനവും. സംഘപരിവാർ തിരുവനന്തപുരത്ത് ആയുധമേന്തി നടത്തിയ  പ്രകടനവും , തൃക്കാക്കര വെണ്ണലയിൽ പി.സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗവും ,അതു സംബന്ധിച്ച മാധ്യമ ചർച്ചകളും , പ്രചരണങ്ങളും മുൻകൂർ തയ്യാറാക്കി ഉറപ്പിച്ച് പദ്ധതി പ്രകാരം തന്നെ ആയിരുന്നു. ആലപ്പുഴയിലെ മതവിദ്വേഷ പ്രകടനത്തിന്റെ പേരിൽ നടന്ന അറസ്റ്റിനെതിരെ തൃക്കാക്കര പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ കലാപനീക്കങ്ങളും മുസ്ളീം ജനവിഭാഗത്തെ ഒരുമിപ്പിച്ച്  ഇടത് വിരുദ്ധ പാളയത്തിൽ എത്തിക്കുന്നതിനായിരുന്നു.

2021 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പതിനാലായിരത്തോളം വോട്ടുകൾ നേടിയ 20:20 ആംആദ്മി സഖ്യം കിഴക്കമ്പലത്ത് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ നടത്തിയ പൊതു സമ്മേളനത്തിലെ സർക്കാർ വിരുദ്ധ പ്രസംഗങ്ങളും , മത്സരം രംഗത്ത് നിന്നുള്ള ഒളിച്ചോട്ടവും യുഡിഎഫിനെ വിജയിപ്പിക്കാനുള്ള തന്ത്രപരമായ രാഷ്ട്രീയ നീക്കമായി വേണം കാണാൻ.  തെരഞ്ഞെടുപ്പ് ഫലപ്രഖാപന ശേഷം 20;20 നടത്തിയ പ്രതികരണവും ഇതിന് തെളിവാണ്.

വഖഫ് പി.എസ്.സി നിയമന   , ന്യൂനപക്ഷ മത സ്കോളർഷിപ്പ്  വിഷയങ്ങളിൽ  മത വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ളീംലീഗ് നേതൃത്വത്തിൽ രൂപീകരിച്ച സമര മുന്നണിയിലെ മുഖ്യ പങ്കാളിയായ എസ്.ഡി.പി ഐ യുടെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നുള്ള ഒളിച്ചോട്ടവും യുഡിഎഫിന്റെ മറ്റൊരു തന്ത്രപരമായ രഹസ്യ നീക്കത്തിന്റെ ഭാഗമായി വേണം കാണാൻ.

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് മണ്ഡലത്തിലെ മുസ്ളീം വോട്ടുകളെ സ്വാധീനിക്കാൻ ലക്ഷ്യം വച്ചായിരുന്നു ഷാനി ഉസ്മാനെ പോലെയുള്ള മുതിർന്ന വനിതാ നേതാവിനെ മാറ്റി നിർത്തി എറണാകുളത്തെ മുസ്ലിം കുടുംബങ്ങളിൽ സ്വാധീനം ഉറപ്പികൻ കഴിയുന്ന ജെ.ബി.മേത്തറെ തന്നെ രാജ്യസഭയിലെത്തിച്ചത്. തൃക്കാക്കരയിലെ മുസ്ളീം കുടുംബങ്ങൾ കേന്ദ്രീകരിച്ച് യുഡിഎഫ് സംഘടിപ്പിച്ച പ്രചരണം ചുമതല ജെം.ബി.മേത്തർക്കും , ടിം.സിദ്ദിഖിനും , ഷാഫി പറമ്പിലിനും ആയിരുന്നു നൽകിയത്.

തൃക്കാക്കരയോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരേന്ത്യയിലെ ഉത്തരാഖണ്ഡിലും , ഒറീസയിലും  നേരിട്ട കനത്ത പരാജയം കോൺഗ്രസിന്റെ ജനകീയ അടിത്തറ ദുർബലമാകുന്നതിന്റെ  തെളിവാണ്. ഉത്തരാഖണ്ഡിൽ കോൺഗ്രസ് നേടിയത് കേവലം 5.16 ശതമാനം വോട്ട് മാത്രം.

2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ പരാജയത്തെ അതി ജീവിച്ചാണ് പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പുകളിലും , തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമ സഭാ തെരഞ്ഞെടുപ്പിലും ഇടതു പക്ഷം മിന്നുന്ന വിജയം നേടിയത്.  ഈ ഉപ തെരഞ്ഞെടുപ്പ ഫലവും ഇഴ കീറി പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി പൂർവ്വാധികം ശക്തി സമാഹരിക്കാൻ കഴിയുമെന്ന് ഇതിന് മുമ്പ് ഇടതു പക്ഷം പല തവണ തെളിയിച്ചിട്ടുണ്ട്. 

ഇനി നടക്കേണ്ട 2024 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതാകില്ല ജനവിധി. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നടക്കേണ്ട ഹിമാചൽ പ്രദേശ്/ ഹരിയാന/ഗുജറാത്ത്/രാജസ്ഥാൻ/ കർണ്ണാടക/ മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങളായിരിക്കും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഭാവി നിർണ്ണയിക്കുക. ആ സംസ്ഥാനങ്ങളിൽ ഇപ്പോൾ മുഖ്യ പ്രതിപക്ഷമായ  കോൺഗ്രസിന്റെ നിലവിലുള്ള ജനകീയ അടിത്തറ ദുർബലമായാൽ വമ്പൻ തകർച്ചയാകും കോൺഗ്രസിന് പിന്നീട് നേരിടേണ്ടി വരിക .

ഇക്കഴിഞ്ഞ കേരളാ നിയമ സഭാ തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വച്ച് കോൺഗ്രസ് പിന്തുണയോടെ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ അട്ടിമറി ശ്രമത്തെ ജനകീയ ഇടപെടലോടെ പ്രതിരോധിക്കാൻ കേരളത്തിൽ ഇടതുപക്ഷം പ്രയോഗിച്ച സംഘടനാ മികവ് കേരളം കണ്ടതാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തെ നേരിടാൻ സമാനമായ ചെറുത്ത് നിൽപ്പ് ഉയർത്താനുള്ള സംഘടനാ ശേഷി  ദേശീയതലത്തിൽ
കോൺഗ്രസിനുണ്ടോ ഇപ്പോൾ ?

ഇഡി അന്വേഷണ ചുഴിയിൽ കുരുങ്ങി കിടക്കുന്ന രാഹുലിനും , സോണിയയക്കും എങ്ങനെ ബിജെപിയെ പ്രതിരോധിക്കാനുള്ള  ദേശീയ പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനത്തിന്റെ കടിഞ്ഞാൺ ലഭിക്കും ? മുമ്പ് ഇതേ കേന്ദ്ര ഏജൻസികൾക്ക് വിശുദ്ധ പദവി നൽകി ആദരിച്ച കോൺഗ്രസിന്  ഇഡി വിരുദ്ധ സമരം കേരളത്തിൽ നടത്താൻ എങ്ങനെ കഴിയും. ? 

മതന്യൂന പക്ഷങ്ങൾ ഏറെ ആശങ്കയോടെ കാണുന്ന ഏകീകൃത സിവിൾ കോഡ് നടപ്പാക്കാനുള്ള സംഘപരിവാർ നീക്കത്തെ കരളുറപ്പോടെ നേരിടാൻ  അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക നൽകാൻ വെമ്പൽ കാണിച്ച് കോൺഗ്രസിന് കഴിയുമോ? 

ഹിന്ദുത്വ തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാൻ  ന്യൂനപക്ഷ മത വിഭാഗങ്ങളെ വേട്ടയാടാൻ  മത പരിവർത്തനം നിയമം പാസാക്കിയത് ഇന്ത്യയിലാദ്യം 1967 ഒറീസയിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു. ( Orissa freedom of Religion Act 1967 ). പിന്നീട് 1968 ൽ മദ്ധ്യ പ്രദേശിലും സമാനമായ നിയമം(Madhya Pradesh Freedom of Religion Act 1968) മതന്യൂനപക്ഷങ്ങളെ വേട്ടയാടാൻ നിർമ്മിച്ചതും കോൺഗ്രസ് സർക്കാർ തന്നെ. 1991 ൽ രൂപീകൃതമായ തീവ്രഹിന്ദുത്വ നിലപാട് അതി തീവ്രതയോടെ
ബിജെപി സർക്കാരുകൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പാസാക്കുകയാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മതേതര അടിത്തറയെ ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ കേരളത്തിൽ തടയാൻ കേരളത്തിൽ കഴിയുന്നത് മതേതരത്വ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇടതു പക്ഷ ജനാധിപത്യ കരുത്തു കൊണ്ട് മാത്രമാണ്.

No comments:

Post a Comment