Thursday, June 9, 2022

ഗൂഢാലോചന മറനീങ്ങുന്നു ; ഒമ്പത് മൊഴികളിലും മുഖ്യമന്ത്രിയെ

ആരോപണങ്ങൾ തെളിയിക്കുന്നത്‌ ഗൂഢാലോചനയിലെ സംഘപരിവാർ ബന്ധം

മുഖ്യമന്ത്രിയെയും കുടുംബത്തെയും അപഹസിക്കുന്നതിന്‌ സ്വപ്ന സുരേഷ്‌ വഴി ആർഎസ്‌എസ്‌ നടത്തുന്ന ഗൂഢാലോചനയുടെ മറ നീങ്ങുന്നു. ശക്തമായ അന്വേഷകസംഘം വന്നതോടെ വസ്തുതകൾ ഓരോന്നായി താമസിയാതെ പുറത്തുവരുമെന്ന്‌ ഉറപ്പായി. ജാമ്യംകിട്ടുന്ന കേസിൽ സ്വപ്ന സുരേഷ്‌ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ ആരോപണങ്ങൾ ഓരോന്നും തെളിയിക്കുന്നത്‌ ഗൂഢാലോചനയിൽ സംഘപരിവാർ ശക്തികളുടെ ഇടപെടലാണ്‌.

യുഎഇ കോൺസുലേറ്റിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നെന്ന ആരോപണം ആർഎസ്‌എസിന്റെ ആസൂത്രണമാണ്‌. രാജ്യത്ത്‌ രാഷ്‌ട്രീയ–-മത ശത്രുക്കളെ ഭയപ്പെടുത്താനും പീഡിപ്പിക്കാനും കേന്ദ്രം നിരന്തരം ദുരുപയോഗം ചെയ്യുന്ന വകുപ്പാണ്‌ ഇത്‌. സുപ്രീംകോടതി തന്നെ ഇക്കാര്യത്തിൽ ഇടപെടുന്ന സ്ഥിതിയുണ്ടായി. ഇഡിയോടൊപ്പം മറ്റ്‌ കേന്ദ്ര ഏജൻസികളെയും വീണ്ടും രംഗത്തിറക്കി രാഷ്‌ട്രീയ നാടകങ്ങൾ കളിച്ച്‌ നേട്ടമുണ്ടാക്കാമോ എന്ന ചിന്തയാണ്‌ ഇതിനു പിന്നിൽ.

തിരിച്ചടി ഉറപ്പ് 

മൊഴികൾ നിരന്തരം മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്ന സ്വപ്ന സുരേഷിനെ മുന്നിൽനിർത്തി നടത്തുന്ന കളികൾ തിരിച്ചടിക്കുമെന്ന സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതിതന്നെ സ്വപ്നയുടെ മൊഴിമാറ്റങ്ങളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. എട്ടു തവണ നൽകിയ മൊഴികളിലൊന്നും മുഖ്യമന്ത്രിയെയോ ശിവശങ്കറിനെയോ പ്രതിപാദിക്കാത്ത സ്വപ്ന ഒമ്പതാം മൊഴിയിൽ ശിവശങ്കറിന്‌ പങ്കുണ്ടെന്ന്‌ പറയുന്നു. അന്നും മുഖ്യമന്ത്രിക്ക്‌ ഇതേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നും മൊഴിനൽകി. സ്വർണം കടത്തിയതിന്‌ തനിക്കു ലഭിച്ച കമീഷനെക്കുറിച്ചുപോലും കള്ളമൊഴി നൽകിയെന്നാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്‌.

വിഴുപ്പ്‌ അലക്കുന്നവർ
എൽഡിഎഫിനെതിരെ ഒരുതരത്തിലുള്ള നീക്കവും ഫലിക്കുന്നില്ലെന്നു കണ്ടാണ്‌ ജനംതള്ളിയ വിഴുപ്പ്‌ വീണ്ടുമെടുത്ത്‌ അലക്കേണ്ട ഗതികേടിലേക്ക്‌ ആർഎസ്‌എസും യുഡിഎഫും എത്തിയത്‌. സ്വർണക്കടത്തുകേസ്‌ സജീവമാക്കി നിലനിർത്താൻ എന്ത്‌ വൃത്തികെട്ട കളിയും ആർഎസ്‌എസും മാധ്യമങ്ങളും ചേർന്ന്‌ കളിക്കുമെന്നതും നാട്‌ കണ്ടുകൊണ്ടിരിക്കുന്നു. വ്യാഴം രാവിലെ ഷാജ്‌ കിരൺ എന്ന മുൻമാധ്യമ പ്രവർത്തകന്റെപേരിൽ നടത്തിയ കള്ളക്കഥകൾ അതിലൊന്ന്‌. ആരോപണവിധേയനായ വ്യക്തിതന്നെ മുന്നിൽവന്ന്‌ കാര്യങ്ങൾ വ്യക്തമാക്കിയതോടെ നട്ടാൽക്കുരുക്കാത്ത നുണകൾ ഉള്ളി തൊലിക്കുന്നതുപോലെ ഇല്ലാതായി. ‘‘താൻ മുഖ്യമന്ത്രിക്കുവേണ്ടി ഭീഷണിപ്പെടുത്തിയ ശബ്ദരേഖ സ്വപ്ന സുരേഷ്‌ പുറത്തുവിടട്ടെ’’ എന്ന വെല്ലുവിളിയോടെ, അതുവച്ച്‌ അർമാദിക്കാമെന്ന്‌ മാധ്യമങ്ങൾ കരുതിയ മറ്റൊരു ഉണ്ടയില്ലാവെടികൂടി ചീറ്റിപ്പോയി. അവകാശലംഘനത്തിന്‌ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ്‌ നൽകുമെന്ന പി സി ജോർജിന്റെ പ്രഖ്യാപനവും മുമ്പേ ആസൂത്രണംചെയ്ത തിരക്കഥയാണെന്ന്‌ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നതാണ്‌.

ലക്ഷ്യം കലാപം
സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ ബിജെപിയുമായി ചേർന്ന്‌ തയ്യാറാക്കിയ ഗൂഢാലോചന ആയുധമാക്കി സംസ്ഥാനത്ത്‌ കലാപമഴിച്ചുവിടാൻ പ്രതിപക്ഷം. സമരത്തിന്റെ മറവിൽ പൊലീസിനെ അപായപ്പെടുത്താനാണ്‌ പദ്ധതിയെന്ന്‌ ഇന്റലിജന്റ്‌സിന്‌ വിവരം ലഭിച്ചു. സ്വപ്‌ന ആരോപണം ഉന്നയിച്ച ദിവസംമുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി, കോൺഗ്രസ്‌ പ്രവർത്തകർ അക്രമം ആരംഭിച്ചിരുന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സെക്രട്ടറിയറ്റിന്‌ മുന്നിലടക്കം പ്രതിഷേധക്കാർ പൊലീസിനുനേരെ തിരിഞ്ഞു. വടിയും കല്ലും ഉരുളിയുംവരെ വലിച്ചെറിഞ്ഞായിരുന്നു കലാപശ്രമം. സംയമനം പാലിച്ച പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചാണ്‌ സമരക്കാരെ പലപ്പോഴും പിരിച്ചുവിട്ടത്‌.

വ്യാഴാഴ്‌ച കൊച്ചിയിൽ യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിനിടെ നേതാവ്‌ പൊലീസിനുനേരെ ഭാരമുള്ള ഉരുളി വലിച്ചെറിഞ്ഞു. തലനാരിഴയ്‌ക്കാണ്‌ അപകടം ഒഴിവായത്‌. വെള്ളി രാവിലെ 14 ജില്ലയിലും കോൺഗ്രസ്‌ കലക്ടറേറ്റ്‌ മാർച്ച്‌ തീരുമാനിച്ചിട്ടുണ്ട്‌. പൊലീസിനെ കായികമായി ആക്രമിച്ച്‌ ലാത്തിച്ചാർജടക്കം യുദ്ധസമാന സാഹചര്യമുണ്ടാക്കുകയാണ്‌ ലക്ഷ്യം 


പൊലീസിനുനേരെ ഉരുളി 
വലിച്ചെറിഞ്ഞ്‌ കൗൺസിലർ
കണയന്നൂരിലേക്ക്‌ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ജില്ലാ ജനറൽ സെക്രട്ടറിയും കൊച്ചി നഗരസഭാ കൗൺസിലറുമായ ടിബിൻ ദേവസി പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഭാരമേറിയ ഉരുളി പൊലീസിനുനേരെ കറക്കിയെറിയുകയായിരുന്നു. ഉരുളി, മഹാരാജാസ്‌ കോളേജിനോട്‌ ചേർന്നുള്ള ഫുട്‌പാത്തിലെ ബാരിക്കേഡിൽ വീണതിനാൽ അപകടം ഒഴിവായി. പൊലീസിനുനേരെ കല്ലേറും നടത്തി. ടിബിൻ, വ്യാപാരിയെ മർദിച്ച്‌ രണ്ടുലക്ഷം രൂപ കവർന്ന കേസിൽ ഈയിടെ അറസ്റ്റിലായിരുന്നു. രാത്രിയിൽ മതിൽ ചാടിക്കടന്ന്‌ എറണാകുളം ഗവ. ലോ കോളേജിലെ എസ്‌എഫ്‌ഐയുടെ കൊടിമരവും പ്രചാരണസാമഗ്രികളും തകർത്ത കേസിലും മാസങ്ങളോളം ജയിലിലായിരുന്നു. എസ്‌എഫ്‌ഐക്കാരെ മർദിച്ചതടക്കം മറ്റു പല കേസിലും പ്രതിയാണ്‌. 2012–-13ലെ എംജി സർവകലാശാല കലോത്സവം എറണാകുളത്ത്‌ നടക്കുമ്പോൾ മാരകായുധങ്ങളുമായി എത്തിയതിന്‌ പൊലീസ്‌ പിടിച്ചിട്ടുണ്ട്‌.

Read more: https://www.deshabhimani.com/news/kerala/swapna-suresh-rss/1025099


Read more: https://www.deshabhimani.com/news/kerala/swapna-suresh-rss/1025099
Read more: https://www.deshabhimani.com/news/kerala/swapna-suresh-rss/1025099
Read more: https://www.deshabhimani.com/news/kerala/swapna-suresh-rss/1025099




Read more: https://www.deshabhimani.com/news/kerala/swapna-suresh-rss/1025099
Read more: https://www.deshabhimani.com/news/kerala/swapna-suresh-rss/1025099

No comments:

Post a Comment