Tuesday, June 14, 2022

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വം അപകടകരം


1963 ൽ റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കാൻ ആർ.എസ്.എസിന് ഔദ്യോഗിക ക്ഷണം നൽകി ഗാന്ധി ഘാതകർക്ക്  ദേശസ്നേഹ പരിവേഷം നൽകിയത് ജവഹർലാൽ നെഹ്റു തന്നെ എന്ന ചരിതം മറക്കാൻ കഴിയുമോ? 

രണ്ടു വർഷം കഴിഞ്ഞ് നടന്ന ഇന്ത്യാ പാകിസ്ഥാൻ യുദ്ധ കാലത്ത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ ഔദ്യോഗിക ക്ഷണം ലഭിച്ച ഏക രാഷ്ട്രീയേതര സംഘടന ആർ.എസ്.എസ് ആയിരുന്നു. അന്യമത വിദ്വേഷത്തിന്റെ  സംഘപരിവാർ വിശുദ്ധ ഗ്രന്ഥം ആയ വിചാര ധാര രചിച്ച ഗോൾവാൾക്കർ ആയിരുന്നു ആ യോഗത്തിൽ പങ്കെടുത്തത്.

ആർ.എസ്.എസ് പ്രചാരകനും , മുൻ സർക്കാര്യാവാഹ് (ജനറൽസെക്രട്ടറി) Eknath Ranade. മുൻകൈ എടുത്ത് നിർമ്മിച്ച കന്യാകുമാരി വിവേകാനന്ദ പാറ സ്തൂപം സന്ദർശിച്ച് സംഘപരിവാറിനെ പുകഴ്ത്തിയത് ഇന്ദിരാഗാന്ധി ആയിരുന്നു.

1980 ൽ തമിഴ്നാട്ടിലെ മീനാക്ഷി പുരത്ത് സർണ്ണ ഹിന്ദുക്കളുടെ ദളിതർക്ക് എതിരായ വിവേചനത്തിൽ മടുത്ത് ഇസ്‌ലാമിലേക്ക് ദളിതർ മതപരിവർത്തനം നടത്തുന്നതിനെതിരെ ആർ.എസ്.എസ് രൂപീകരിച്ച സംഘടനയാണ് വിരാട് ഹിന്ദു സമാജ്ആ സംഘടനയുടെ പ്രസിഡന്റ് കോൺഗ്രസ് നേതാവ് കരൺസിംഗ്. ജനറൽ സെക്രട്ടറി പിന്നീട് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ അദ്ധ്യക്ഷൻ ആയ ആർ.എസ്.എസ് പ്രാന്ത് പ്രചാരക് അശോക് സിന്താൾ.

1983 ൽ ഉത്തര പ്രദേശിലെ മുസാഫർ നഗറിൽ നടന്ന ഹിന്ദു ജാഗ്രത മഞ്ച് സമ്മേളനത്തിലാണ് രാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണ ആവശ്യം സജീവമായി ഹിന്ദുത്വ ശക്തികൾ ഉയർത്തിയത്. ആ സമ്മേളനത്തിൽ അയോദ്ധ്യയിൽ മാത്രമല്ല , കാശിയിലും , മഥുരയിലും മസ്ജിദ് പൊളിച്ച് ഹൈന്ദവ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് പ്രമേയം അവതരിപ്പിച്ചത് കോൺഗ്രസ് നേതാവായ ദാവു ദയാൽ ഖന്ന ആയിരുന്നു.

https://theprint.in/india/what-rahul-gandhi-should-know-about-congress-rss-ties-before-he-attacks-sangh-parivar/629140/

കേവലം രണ്ട്  സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ഹിന്ദുത്വ പാർട്ടിക്ക് വളക്കൂറുള്ള മണ്ണൊരുക്കാൻ ദൂരദർശനിൽ മഹാഭാരതവും , രാമായണവും സംപ്രേഷണം ചെയ്ത് ശാസ്ത്ര ബോധത്തിന് പകരം മതബോധം സൃഷ്ടിക്കാൻ നടപടി സ്വീകരിച്ച രാജീവ് ഗാന്ധിയെയും മതേതര ഇന്ത്യക്ക്   മറക്കാൻ കഴിയില്ല.

യു.പിയിൽ അഹമദ്ബാദ് ലോക്സഭാ മണ്ഡലത്തിൽ വി.പി സിംഗിനെ പരാജയപ്പെടുത്താൻ
അരുൺ ഗോവൽ എന്ന മഹാഭാരത  ടിവി സീരിയൽ ശ്രീരാമ കഥാപാത്രത്തെ ശ്രീരാമ വേഷത്തിൽ തന്നെ കെട്ടി എഴുന്നള്ളിച്ച്  തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച് മത ചിഹ്നങ്ങളെ എങ്ങനെ രാഷ്ട്രീയ സങ്കുചിത താൽപര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് സംഘപരിവാറിനെ പഠിപ്പിച്ച രാജീവ് ഗാന്ധിയെ സംഘപരിവാർ എന്നും നന്ദിയോടെ സ്മരിക്കും.

(https://twitter.com/jothims/status/1243451776482684929?ref_src=twsrc%5Etfw

In 2007, Congress had also raised doubts over the existence of Lord Ram. However, there were days when even the Congress party had resorted to seeking votes in the name of Lord Ram. In the 1980s, the Congress party did not shy away from exploiting the huge popularity of Ramayana and its stars among the Indians. In an interview in 1988, senior Congress leader Ghulam Nabi Azad stated that they had enlisted TV actor Arun Govil, popular for playing the character of Lord Ram in the serial, in the Allahabad by-polls elections against VP Singh, who had just resigned from the Congress party over the government’s reluctance to investigate alleged kickbacks in defence contracts such as Bofors deal.)

https://www.opindia.com/2020/04/when-congress-tried-to-use-ramayanas-popularity-on-doordarshan-to-win-elections-watch-video/

1967 ൽ ഒറീസയിലും ,1968 ൽ മദ്ധ്യപ്രദേശിലും 1978 ൽ അരുണാചൽ പ്രദേശിലും ഹിന്ദുത്വവാദികളെ പ്രീണിപ്പെടുത്താൻ മതപരിവർത്തന നിയമം  പാസാക്കിയത് കോൺഗ്രസ് സർക്കാർ തന്നെ. 
https://en.m.wikipedia.org/wiki/Freedom_of_religion_in_India#:~:text=No%20person%20shall%20convert%20or,person%20abet%20any%20such%20conversion.

The Assam Cattle Preservation Act, 1950 എന്ന ഗോവധ നിരോധന നിയമം ഇന്ത്യയിൽ ആദ്യം പാസാക്കിയത് ആസാമിലെ കോൺഗ്രസ് സർക്കാർ ആയിരുന്നു. തുടർന്ന് ബീഹാറിലും , കേന്ദ്ര ഭരണ പ്രദേശായ ചാണ്ഡിഗഡിലും 1955 ൽ പാസാക്കിയതും കോൺഗ്രസ് സർക്കാർ തന്നെ. The Punjab Prohibition of Cow Slaughter Act, 1955  എന്ന ഈ നിയമം ചണ്ഡിഗഡ് മാത്രമല്ല , പഞ്ചാബ് , ഹിമാചൽ പ്രദേശിനും ബാധകമാണ്. തുടർന്ന് ഗുജറാത്തിലും , ഡൽഹി ,ഗോവ , ഡ്യു,  ദാദ്ര, നഗർവാലി  കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസ് സർക്കാർ ഈ നിയമം പാസാക്കി.

ഹിന്ദുത്വ വാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഗോവധ നിരോധനം നിയമം പാസാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതിയ ഇന്ദിരാഗാന്ധി എന്ന കോൺഗ്രസ് പ്രധാനമന്ത്രിയെ മറക്കാൻ കഴിയുമോ?

ധീരേന്ദ്ര ബ്രഹ്മചാരി എന്ന ഹൈന്ദവ സന്യാസിയെ അമിതാധികാര ശക്തിയായി അടിയന്തിരാവസ്ഥ കാളരാത്രികളിൽ കെട്ടി എഴുന്നള്ളിച്ചതും കോൺഗ്രസ് തന്നെ. 

പഞ്ചാബിലെ അകാലിദളിനെ ദുർബലപ്പെടുത്താനുള്ള ദുഷ്ട ലാക്കോടെ സുവർണ്ണക്ഷേത്ര ഭരണ സമിതി ആയ ഗുരു പ്രബന്ധക് കമ്മറ്റി തെരഞ്ഞെടുപ്പിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിക്കു പുരോഹിതനെ ഭരണകൂട പിന്തുണയോടെ രാഷ്ട്രീയ രംഗത്ത് അവതരിപ്പിച്ച ഇന്ദിരാഗാന്ധിയെ എങ്ങനെ മതേതര ഇന്ത്യ മറക്കും ? കോൺഗ്രസിന്റെ പിന്തുണയിൽ രാഷ്ട്രീയ ബാലപാഠം പഠിച്ച ഇതേ ഭിന്ദ്രൻ വാല തൊടുത്തുവിട്ട ഖാലിസ്ഥാൻ വിഘടനവാദത്തിന്റെ തീപ്പൊരിയിൽ ഇന്ദിരാഗാന്ധിക്ക് ജീവൻ വെടിയേണ്ടി വന്നെങ്കിലും, ആ വിഘടനവാദത്തിന്റെ തീക്കനൽ ഇന്നും സിക്കു ജനതയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

ജവഹർലാൽ നെഹ്റു സരയൂ നദിയിലേക്ക് വലിച്ചെറിയാൻ നിർദ്ദേശിച്ച "രാമ വിഗ്രഹ"പൂജ നടത്താൻ ബാബറി മസ്ജീദ് തുറന്നു കൊടുത്ത രാജീവ് ഗാന്ധിയുടെ ഹൈന്ദവ വർഗീയ ഫാസിസത്തോടുള്ള മഹാമനസ്കത എങ്ങനെ മറക്കും?  

ഫ്യൂഡൽ മുസ്ളീം വ്യക്തി നിയമം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ മുസ്ളീം മത യാഥാസ്ഥികർക്ക് കീഴടങ്ങി നിയമം നിർമ്മിച്ച രാജീവ് ഗാന്ധിയെ നാം മറക്കണോ? 

ബാബറി മസ്ജീദ് പൊളിക്കാൻ നടത്തിയ രഥയാത്രയെ ബിഹാറിൽ തടഞ്ഞതിന്റെ പേരിൽ വി.പി.സിംഗ് മന്ത്രിസഭയെ ബിജെപിയോട് തോളുരുമ്മി നിന്ന് അവിശ്വാസ പ്രമേയത്തിന് കൂടി പുറത്താക്കിയ കോൺഗ്രസിന്റെ മതേതരത്വ ബോധത്തെ എങ്ങനെ മറക്കും? 

ബാബറി മസ്ജിദ് പൊളിക്കാൻ സംഘടിച്ചെത്തിയ ആർഎസ്എസ് ക്രിമിനലുകൾക്ക് കാവൽ നിൽക്കാൻ ഇന്ത്യൻ സൈന്യത്തെ അയച്ച ബഹുഭാഷാ പണ്ഡിതനായ നരസിംഹറാവു എന്ന കോൺഗ്രസ് പ്രധാനമന്ത്രിയെ മറക്കാൻ പറ്റുമോ? അതേ നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ ഉദാരവൽക്കരണ കോർപ്പറേറ്റ് പ്രീണനം നയമാണ് നരേന്ദ്രമോഡിക്ക് അധികാരത്തിലേറാൻ വഴിയൊരുക്കിയത്.

രാമ ക്ഷേത്രം നിർമ്മാണത്തിന് വെള്ളി ഇഷ്ടികയുമായി  ക്യൂ നിൽക്കുന്ന കമൽനാഥ് മോഡൽ കോൺഗ്രസ് മതേതരത്വ വാദികളെ മറക്കാൻ പറ്റുമോ? 
https://www.hindustantimes.com/india-news/mp-congress-to-send-silver-bricks-to-be-used-in-construction-of-ram-temple/story-kIFHU2dZ1sYk0rE0dZrfkK.html


ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളോട് കുറ് പ്രഖ്യാപിച്ച് മാപ്പെഴുതി നൽകി ആൻഡമാൻ ജയിലിൽ നിന്ന് മോചിതനായ വി.ഡി.സവർക്കർ എന്ന ആർ.എസ്.എസ് സ്ഥാപകനെ ആദരിക്കാൻ 1970 ൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ ഇന്ദിരാഗാന്ധിയെ മറക്കാൻ പറ്റുമോ?

ബിജെപി ക്ഷണിച്ചാൽ താൻ അവരോടൊപ്പം പോകുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മടി കാണിക്കാത്ത  കെ.സുധാകരനെ പി.സി.സി അദ്ധ്യക്ഷ സ്ഥാനം നൽകി ആദരിച്ച  കോൺഗ്രസ് ദേശീയ നേതൃത്വത്തെ മറക്കാൻ പറ്റുമോ?

https://youtu.be/oxS1qLbiyfw

പശുവിൻ ചാണകം കൊണ്ട് നിർമ്മിച്ച ബാഗിൽ ബജറ്റ് രേഖകളുമായി നിയമ സഭയിലെത്തി ഗോമാതാ പൂജ നടത്തിയത് ഛത്തീസ്ഗഡ് കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്നു എന്നതും മറക്കാൻ കഴിയില്ല.(https://indianexpress.com/article/india/chhattisgarh-cm-bhupesh-baghel-carries-state-budget-in-briefcase-made-of-cow-dung-7809750/)

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വത്തിന്റെ അടിസ്ഥാന ഘടനയെ പോലും നിരാകരിച്ച്
"ഇന്ത്യ ഹിന്ദുക്കളുടേതാണ്" എന്ന് പരസ്യമായി പ്രസംഗിക്കാൻ  മടി കാണിക്കാത്ത രാഹൂൽ ഗാന്ധിയെയും മറക്കാൻ കഴിയുമോ? 
https://twitter.com/ANI/status/1469955282801356800?t=GPsje126I2N5IFMR2o-NRQ&s=19

No comments:

Post a Comment